യുഎസ് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന കോട്ടയം സ്വദേശിക്ക് സാന്‍ഡേഴ്‌സന്റെ പിന്തുണ

09:34 am 27/8/2016 ന്യൂയോര്‍ക്ക്: ന്യൂജേഴ്‌സിയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്കു മല്‍സരിക്കുന്ന മലയാളി പീറ്റര്‍ ജേക്കബിന് ഡമോക്രാറ്റ് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിന്റെ പിന്തുണ. കോട്ടയം വാഴൂര്‍ പുളിക്കല്‍കവല സ്വദേശിയാണ്. പീറ്റര്‍. പിതാവ് ജേക്കബ് പീറ്ററും മാതാവ് ഷീലയും ന്യൂജഴ്‌സിയില്‍ സെക്യൂരിറ്റി സിസ്റ്റംസ് കമ്പനി നടത്തുകയാണ്. ഹിലറി ക്ലിന്റനെതിരെ ഡമോക്രാറ്റ് സ്ഥാനാര്‍ഥിത്വത്തിനായി മല്‍സരിച്ച സാന്‍ഡേഴ്‌സിന്റെ പിന്തുണ പീറ്ററിന് ഏറെ ഗുണം ചെയ്യും

ഫിലഡല്‍ഫിയ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം രജതജൂബിലിയുടെ നിറവില്‍

09:50 am 27/8/2016 ഫിലഡല്‍ഫിയ: ശുദ്ധിമതികളില്‍ ശുദ്ധിമതിയും, സ്വര്‍ഗീയരാഞ്ജിയും, ദൈവമാതാവുമായ പരിശുദ്ധ കന്യകമറിയാം അമ്മയുടെ ധന്യനാമത്തില്‍ ആയിരത്തിതൊള്ളായിരത്തി ഒന്ന് മേയ്മാസം പതിനൊന്നിന് സ്ഥാപിതമായ, നോര്‍ത്തീസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ‘സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം ഓഫ് ഫിലഡല്‍ഫിയ’ (514 Devereaux Ave) സസന്തോഷം ഇരുപത്തഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ അവസരത്തില്‍ പ. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുനാളിനോട് അനുബന്ധിച്ചു വാര്‍ഷികദിനവുംസില്‍വര്‍ജൂബിലിയും നന്ദിയോടെയും ഏറ്റംഭക്ത്യാദരപൂര്‍വ്വവും ഓഗസ്റ്റ്മാസം 27, 28 തീയതികളില്‍ ആഘോഷിക്കുന്നു. ഈ ഇടവക പരിശുദ്ധമാതാവിന്റെ പ്രാര്‍ത്ഥനയാല്‍ ഫിലഡല്‍ഫിയയിലും ചുറ്റുപാടും ഉള്ള മലങ്കര ഓര്‍ത്തഡോക്‌സ് Read more about ഫിലഡല്‍ഫിയ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം രജതജൂബിലിയുടെ നിറവില്‍[…]

ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

09:34 am 27/8/2016 – സതീശന്‍ നായര്‍ ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍, ചിക്കാഗോ ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു. ചിക്കാഗോയിലെ ഡിവോണ്‍ അവന്യൂവില്‍ വച്ചു നടന്ന വര്‍ണ്ണശബളമായ പരേഡില്‍ ഐ.എന്‍.ഒ.സിയുടെ സാന്നിധ്യം ശ്രദ്ധേയമായി. പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയുടെ നേതൃത്വത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും അനുഭാവികളും വര്‍ണ്ണശബളമായ ഐ.എന്‍.ഒ.സിയുടെ ഫ്‌ളോട്ടിനു മുന്നില്‍ അണിനിരന്നു. ഏകദേശം ഇരുപത്തഞ്ചില്‍പ്പരം ഫ്‌ളോട്ടുകള്‍ എഫ്.ഐ.എ ആതിഥേയത്വം നല്‍കിയ പരേഡില്‍ പങ്കെടുത്തു. കൂടാതെ വര്‍ഗീസ് പാലമലയില്‍ (എക്‌സി. വൈസ് Read more about ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു[…]

സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് മറ്റു സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി പുതിയ പോര്‍ട്ടല്‍ തുടങ്ങി

09:33 am 27/8/2016 ജയന്‍ കൊടുങ്ങല്ലൂര്‍ സൗദിയില്‍ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് മറ്റു സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ പോര്‍ട്ടല്‍ തുടങ്ങി. ഇതനുസരിച്ച് ഉയര്‍ന്ന പരിചയ സമ്പത്തുള്ള വിദഗ്ധ തൊഴിലാളികളെ സ്വകാര്യ കമ്പനികള്‍ക്ക് പ്രാദേശികമായി പ്രയോജനപ്പെടുത്താം. നിതാഖാത് പ്രകാരം പച്ചയിലോ അതിനു മുകളിലോ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഈ സൌകര്യം ലഭിക്കുകയെന്ന്! മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മാറാന്‍ ആഗ്രഹിക്കുന്നവരുടെയും ഇഖാമ, വര്‍ക്ക്‌­പെര്‍മിറ്റ്­ Read more about സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് മറ്റു സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി പുതിയ പോര്‍ട്ടല്‍ തുടങ്ങി[…]

എന്റെ ആത്മാവിനായി പ്രാര്‍ഥിക്കണം’

09:30 am 27/8/2016 റോം: “എന്റെ ആത്മാവിനായി പ്രാര്‍ഥിക്കണം’ ഇറ്റലിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ ഇടിഞ്ഞുവീണ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂട്ടുകാര്‍ക്ക് അയച്ച കന്യാസ്ത്രീയുടെ എസ്.എം.എസ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ പടരുന്നു. സിസ്റ്റര്‍ മര്‍ജാന ലെഷി എന്ന കന്യാസ്ത്രീ അപകടത്തില്‍ നിന്ന് ജീവിതത്തിലേക്കു തിരികെയെത്തി ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ദൈവത്തിന്റെ മഹാകാരുണ്യം എന്നു സിസ്റ്റര്‍ പ്രാര്‍ഥനാനിരതയാകുന്നു. അമാെ്രെടസ് എന്ന സ്ഥലത്തെ കോണ്‍വന്റില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഭൂകമ്പം. മതില്‍ തകര്‍ന്നുവീണ് അതിന്റെ അടിയിലായിപ്പോയി സിസ്റ്റര്‍. നിലവിളിച്ചുവെങ്കിലും ആരും കേട്ടില്ല. ദേഹം Read more about എന്റെ ആത്മാവിനായി പ്രാര്‍ഥിക്കണം’[…]

എലിയാമ്മ വര്‍ഗീസ് (73) പരാമസില്‍ നിര്യാതയായി

– പി.പി. ചെറിയാന്‍ പരാമസ്, ന്യുജെഴ്‌­സി: പെരുമ്പാവൂര്‍ വെങ്ങോല പരേതനായ ഐപ്പ് വര്‍ഗീസ് കൊല്ലറമാലിന്റെ ഭാര്യ എലിയാമ്മ വര്‍ഗീസ് (73) പരാമസില്‍ നിര്യാതയായി. ഏതാനും വര്‍ഷമായി പരാമസില്‍ പുത്രനൊപ്പം താമസിക്കുകയായിരുന്നു. ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. കീഴില്ലം പതിക്കല്‍ കുടുംബാംഗമണ്. മക്കള്‍: ജോയി വര്‍ഗീസ്, സിബി ഹോബി. മരുമക്കള്‍: നീന വര്‍ഗീസ്, ഹോബി ഐസക്ക് (എല്ലാവരും ന്യു ജെഴ്‌­സി) നാലു സഹോദരരും മൂന്നു സഹോദരിമാരുമുണ്ട്. പൊതുദര്‍ശനം (വെള്ളി, ­ഓഗസ്റ്റ് 26) 6 മുതല്‍ Read more about എലിയാമ്മ വര്‍ഗീസ് (73) പരാമസില്‍ നിര്യാതയായി[…]

ഓണപ്പരീക്ഷ എത്തിയിട്ടും പുസ്തകങ്ങള്‍ എത്തിക്കാത്തത് പിടിപ്പുകേട്; രമേശ് ചെന്നിത്തല

08:50 PM 26/08/2016 തിരുവനന്തപുരം : ഓണപ്പരീക്ഷ പടിവാതിക്കലെത്തിയിട്ടും വിദ്യാർഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാകാത്തത് വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പ് കേടുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അച്ചടി കഴിഞ്ഞ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് പ്രസ്സുകളില്‍ കെട്ടിക്കിടക്കുന്നത്. ഒരു ലക്ഷത്തി എണ്‍പത്തിയെണ്ണായിരത്തോളം പുസ്തകങ്ങള്‍ അച്ചടിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പ് കേടുകൊണ്ട് വിതരണം ചെയ്യാന്‍ കഴിയാതെ പോയി. കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വീമ്പിളക്കിയെങ്കിലും ഒന്നും നടന്നില്ല. ഇത് കൂടാതെയാണ് അറുപത്തിനാലായിരത്തോളം പുസ്തങ്ങള്‍ ഇനി അച്ചടിക്കാനുള്ളത്. ഇവ അച്ചടിക്കുന്നതിന് 11 ാം തീയതിയാണ് Read more about ഓണപ്പരീക്ഷ എത്തിയിട്ടും പുസ്തകങ്ങള്‍ എത്തിക്കാത്തത് പിടിപ്പുകേട്; രമേശ് ചെന്നിത്തല[…]

സ്വാശ്രയ മെഡിക്കൽ​: മുഴുവൻ സീറ്റിലും ​പ്രവേശം നടത്താനുള്ള സർക്കാർ നീക്കത്തിന്​ തിരിച്ചടി

08;49 PM 26/08/2016 കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റികളിലേക്കും പ്രവേശം നടത്താനുള്ള സർക്കാർ നീക്കത്തിന്​ തിരിച്ചടി. മാനേജ്​മെൻറ്​ സീറ്റുകൾ ഏറ്റെടുത്ത്​ പ്രവേശം നടത്താനുള്ള സർക്കാർ നീക്കം ഹൈകോടതി ഉപാധികളോടെ സ്​റ്റേ ചെയ്​തു. സ്വാ​​​ശ്രയ മാനജേ്​മെൻറുകൾക്കും കൽപിത സർവകലാശാലകൾക്കും ​ നീറ്റ്​ റാങ്ക്​ അടിസ്ഥാനമാക്കി മാനേജ്​മെൻറ്​ സീറ്റുകളിൽ പ്രവേശം നടത്താമെന്ന്​ കോടതി വ്യക്തമാക്കി. മെഡിക്കല്‍, ഡൻറൽ പ്രവേശത്തിന് നീറ്റ് പരീക്ഷയിലെ റാങ്ക് മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടു. മാനേജ്മെൻറ്​ സീറ്റുകളിലേക്കുള്ള പട്ടിക നീറ്റ്​ റാങ്ക് അടിസ്ഥാനമാക്കി Read more about സ്വാശ്രയ മെഡിക്കൽ​: മുഴുവൻ സീറ്റിലും ​പ്രവേശം നടത്താനുള്ള സർക്കാർ നീക്കത്തിന്​ തിരിച്ചടി[…]

ഷീന ബോറ വധം: പീറ്റർ മുഖർജിയെ കുറ്റപ്പെടുത്തി മകൻ രാഹുൽ

08;50 PM 26/08/2016 മും​ൈബ: ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയുടെ ഭർത്താവ്​ പീറ്റർ മുഖർജിയെ മകൻ രാഹുൽ കുറ്റപ്പെടുത്തുന്നതി​െൻറ ഫോൺ സംഭാഷണങ്ങൾ പുറത്ത്​. ഷീനയെ കാണാതായാൽ എന്താണ്​ പ്രശ്​നമെന്നും എന്തിനാണ് പ്രശ്നങ്ങൾ സൃഷ്​ടിക്കുന്നതെന്നും രാഹുലിനോട് പീറ്റർ ചോദിക്കുന്നുണ്ട്. ത​െൻറ കാമുകിയെ കാണാതായതിൽ പിതാവിനെ രാഹുൽ സംശയിക്കുന്നു. ഷീന​ ബോറ​െയ പെ​െട്ടാന്നൊരു ദിവസം കാണാതായാൽ എന്തുസംഭവിക്കുമെന്ന്​ സംഭവത്തിന്​ ഒരു വർഷം മുമ്പ്​ പീറ്റർ ​േചാദിച്ച കാര്യവും രാഹുൽ ഒാർമിപ്പിക്കുന്നുണ്ട്​. ഷീന ഉപേക്ഷിച്ച് പോയതിൽ രാഹുലിനെ പീറ്റർ ആശ്വസിപ്പിക്കുന്നതും Read more about ഷീന ബോറ വധം: പീറ്റർ മുഖർജിയെ കുറ്റപ്പെടുത്തി മകൻ രാഹുൽ[…]

ഏറ്റവും കൂടുതൽ ആസ്​തിയുള്ള താരങ്ങളിൽ ബോളിവുഡിൽ നിന്ന്​ നാലുപേർ

08:48 PM 26/08/2016 മുംബൈ: ലോകത്ത്​ ഏറ്റവും കൂടുതൽ ആസ്​തിയുള്ള ഇരുപത്​ താരങ്ങളുടെ പട്ടികയിൽ​ ഇന്ത്യയിൽ നിന്ന്​ നാലുപേർ. ഷാറൂഖ്​ഖാൻ, അക്ഷയ്​ കുമാർ, സൽമാൻ ഖാൻ, അമിതാഭ്​ ബച്ചൻ,എന്നിവരാണ്​ ഫോബ്സ്​ ലിസ്​റ്റിൽ ഇടം പിടിച്ചത്​. ആദ്യത്തെ ഇരുപത് അംഗങ്ങളുടെ ലിസ്​റ്റിൽ ഷാറൂഖ്​ ഖാൻ എട്ടാം സ്​ഥാനത്തും, അക്ഷയ്​ കുമാർ പത്താം സ്​ഥാനത്തും, സൽമാൻ ഖാൻ പതിനാലാം സ്​ഥാനത്തും അമിതാഭ്​​ ബച്ചൻ പതിനെട്ടാം സ്​ഥാനത്തുമാണ്​. പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള കിങ് ഖാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. 33 മില്യണ്‍ Read more about ഏറ്റവും കൂടുതൽ ആസ്​തിയുള്ള താരങ്ങളിൽ ബോളിവുഡിൽ നിന്ന്​ നാലുപേർ[…]