ഐ.എസ് ബന്ധം: തിരിച്ചെത്തിയ തന്നെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് വഞ്ചിച്ചെന്ന് അരീബ് മജീദ്.

12:27 pm 26 /08/2016 മുംബൈ: നയതന്ത്ര ഉദ്യോഗസ്ഥരുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും സഹായത്തോടെ തുര്‍ക്കിയില്‍നിന്ന് സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങിയ തന്നെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത് വഞ്ചിച്ചെന്ന് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നാടുവിട്ട് മടങ്ങിയത്തെിയ അരീബ് മജീദ്. അറസ്റ്റ് നടന്ന് മാസത്തിനുശേഷമാണ് ഐ.എസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതെന്നിരിക്കെ നിയമവിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമം തനിക്കെതിരെ ചുമത്താനാകില്ളെന്നും അരീബ് അവകാശപ്പെട്ടു. മുംബൈയിലെ പ്രത്യേക കോടതിയില്‍ രണ്ടാം വട്ടം നല്‍കിയ ജാമ്യ ഹരജിയിലാണ് അരീബിന്‍െറ ആരോപണം. നേരത്തേ Read more about ഐ.എസ് ബന്ധം: തിരിച്ചെത്തിയ തന്നെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് വഞ്ചിച്ചെന്ന് അരീബ് മജീദ്.[…]

കാനഡയിൽ മൂന്ന്​ പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

12:28 pm 26/08/2016 ഒട്ടാവ: കാനഡയിലെ ടോറോന്റോയിൽ മൂന്നുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടു പുരുഷനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച്​ കൂടുതലൊന്നും അറിയില്ല. കൊലപാതകത്തിൻ പ്രേരിപ്പിച്ച കാരണവും വ്യക്‌തമല്ല. സംഭവം നിരീക്ഷിച്ച്​ വരികയാണെന്നും പൊലീസ്​ മേധാവി ഹോപ്​കിൻസൺ പറഞ്ഞു. നഗരത്തിലെ പാർപ്പിട മേഖലയിൽ നിന്നാണ്​ മൂന്ന്​ പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്​. അമ്പും വില്ലും ഉപയോഗിച്ചാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോലീസ് Read more about കാനഡയിൽ മൂന്ന്​ പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി[…]

ജയശങ്കര്‍ പിള്ളയ്ക്ക് ഐ.പി.ഐ (ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍) സ്ഥിരാംഗത്വം

12:20 pm 26/8/2016 കാനഡ: ഇന്‍ഡോ കനേഡിയന്‍ പ്രസ്സ്ക്ലബ് സ്ഥാപകനും ,ചെയര്‍മാനും ആയ ജയശങ്കര്‍ പിള്ളക്ക് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (IPI) സ്ഥിര അംഗത്വം ലഭിച്ചു .ലോകത്തിലെ വളരെ ചുരുക്കം മാധ്യമ പ്രവര്‍ത്തകര്‍ മാത്രം അംഗം ആയിട്ടുള്ള ഐ.പി.ഐ സ്വതന്ത്ര എഴുത്തുകാരുടെ കൂട്ടായ്മ ആണ്. ലോകത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനും, അവര്‍ വിവിധ മേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങളെപറ്റി പഠിക്കുകയും, അവ അധികാര വര്‍ഗ്ഗത്തിനും,പൊതു ജന സമക്ഷവും കൊണ്ട് വരുന്നതിനു ഐ.പി.ഐ മുന്‍ഗണന നല്‍കുന്നു. 1983 ­ല്‍ സ്­കൂള്‍ Read more about ജയശങ്കര്‍ പിള്ളയ്ക്ക് ഐ.പി.ഐ (ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍) സ്ഥിരാംഗത്വം[…]

കാനഡയിലെ മലയാളി ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിന പരേഡ്

ടൊറന്റോ: ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കാനഡയിലെ മലയാളി ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിന റാലി നടത്തി. ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി, ഫാ ജേക്കബ് ആന്റണി കൂടത്തിങ്കല്‍, ഓര്‍മ്മ പ്രസിഡന്റ് റിന്റോ മാത്യു, കാനേഡിയന്‍ മലയാളി അസോസിയേഷന്‍ സെക്രടറി ജിന്‍സി ബിനോയ്­, ബ്രംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, ഉണ്ണി ഒപ്പത്ത്, തുടങ്ങിയവര്‍ പരേഡിനു നേത്രത്വം നല്‍കി . തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. ദിവാകരന്‍ നമ്പൂതിരി, ഫാ Read more about കാനഡയിലെ മലയാളി ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിന പരേഡ്[…]

വിദ്യാർഥികളടക്കം ആറു പേർക്ക് തെരുവുനായുടെ ആക്രമണം

12:09 pm 26/08/2016 തൃശൂർ: തൃശൂരിൽ വിദ്യാർഥികൾ അടക്കം ആറു പേർക്ക് നേരെ തെരുവുനായുടെ ആക്രമണം. കുരിയാപ്പള്ളി ബിജുവിന്‍റെ മകൻ ജെഫിൻ, അരിക്കപറമ്പിൽ സജിയുടെ മകൻ ആയുസ് (5), അതുൽ, അന്ന (10), ഗൗരി (53), പി.സി തോമസ് (57) എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് സ്കൂൾവിട്ട് വീട്ടിലേക്ക് പോകും വഴിയായിരുന്നു തെരുവുനായുടെ ആക്രമണം. മാള പൊയ്യയിൽ കൃഷ്ണൻകൊട്ട പാലത്തിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ Read more about വിദ്യാർഥികളടക്കം ആറു പേർക്ക് തെരുവുനായുടെ ആക്രമണം[…]

കൈരളി ആര്‍ട്‌സ് ക്ലബ് -സൗത്ത് ഫ്‌ളോറിഡ വിവിധ പരിപാടികളോടെ വര്‍ണ്ണശബളമായി ഓണം ആഘോഷിച്ചു

12:07 pm 26/8/2016 സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് -സൗത്ത് ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ നിറഞ്ഞ സദസിനാലും, മുഖ്യാതിഥികളുടെ സാന്നിധ്യത്തിലും, വിവിധ കലാപരിപാടികളുടെ മേന്മയാലും പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഓഗസ്റ്റ് 20-ന് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. ഡോ. വോണുഗോപാല്‍ മുഖ്യാതിഥിയായി ഓണസന്ദേശം നല്‍കി. ഓണസദ്യ, തിരുവാതിര, വള്ളംകളി, പഞ്ചവാദ്യം, കുട്ടികളുടെ ഓണസ്കിറ്റ്, ഓണപ്പാട്ടുകള്‍, ഓണകീര്‍ത്തനം എന്നിവ കൂടാതെ മയാമി “ഹരിക്കയിന്‍സ്’ എന്ന ടീമിന്റെ ബാന്‍ഗ്രാ ഡാന്‍സും പരിപാടികള്‍ ഹൃദ്യമാക്കി. Read more about കൈരളി ആര്‍ട്‌സ് ക്ലബ് -സൗത്ത് ഫ്‌ളോറിഡ വിവിധ പരിപാടികളോടെ വര്‍ണ്ണശബളമായി ഓണം ആഘോഷിച്ചു[…]

മിസിസ്സിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റ് മരിച്ച നിലയില്‍

12:05 pm 26/8/2016 പി.പി. ചെറിയാന്‍ ഡ്യൂറന്റ് (മിസിസ്സിപ്പി): മിസിസ്സിപ്പിയില്‍ താമസിച്ചിരുന്ന രണ്ടു കന്യാസ്ത്രീകളെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താവ് വാറന്‍ സ്‌ട്രെയ്ന്‍ സ്ഥീരീകരിച്ചു. ഇന്ന് (ഓഗസ്റ്റ് 24,വ്യാഴം) ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്ന ക്ലിനിക്കില്‍ രാവിലെ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും ശരീരത്തില്‍ കുത്തേറ്റ മുറിവുകളുണ്ടായിരുന്നതായി ഡ്യൂറന്റ് പോലീസ് ചീഫ് അറിയിച്ചു. സിസ്റ്റര്‍ പോള മെറീന്‍, മാര്‍ഗരറ്റ് ഹെല്‍ഡ് എന്നിവരാണ് മരിച്ചത്. Read more about മിസിസ്സിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റ് മരിച്ച നിലയില്‍[…]

അഞ്ചു പൈസക്ക് കിലോ ഉള്ളി കണ്ണീരോടെ കര്‍ഷകന്‍

12:02 am 26/08/2016 നാസിക്: വിപണിയില്‍ ഉള്ളിക്ക് ന്യായവില ലഭിക്കുന്നില്ളെന്ന ആരോപണവുമായി കര്‍ഷകര്‍. ഒരുകിലോ ഉള്ളിക്ക് അഞ്ചു പൈസ മാത്രമാണ് വിലയിട്ടത് എന്നാരോപിച്ച് നാസിക് ജില്ലയില്‍ നിന്നുള്ള സുധാകര്‍ ദരാദെ എന്ന കര്‍ഷകന്‍ രംഗത്ത്. കാര്‍ഷികോല്‍പന്ന വിപണന കമ്മിറ്റിയില്‍ (എ.പി.എം.സി) ഒരു ക്വിന്‍റല്‍ ഉള്ളിക്ക് അഞ്ചുരൂപ മാത്രമാണ് ലഭിച്ചത്. പത്തേക്കറില്‍ കൃഷി നടത്തിയ തനിക്ക് ഒരേക്കറിന്‍പുറത്ത് 700 രൂപയിലധികം ചെലവുവന്നു. ഉള്ളി വിപണിയിലത്തെിക്കാനുള്ള വാഹനചാര്‍ജ് 780 രൂപയായി. എന്നാല്‍, 13 ക്വിന്‍റലിന് 65 രൂപ മാത്രമാണ് വിലയിട്ടത്. Read more about അഞ്ചു പൈസക്ക് കിലോ ഉള്ളി കണ്ണീരോടെ കര്‍ഷകന്‍[…]

കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്

12;00 pm 26/8/2016 മയാമി: മലയാളിയുടെ ഉത്സവമായ ഓണത്തിനെ വരവേല്‍ക്കാന്‍ മയാമി ഒരുങ്ങി. കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നാം തിയതി വൈകുന്നേരം 5.30 മുതല്‍ കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയറ്റില്‍ വച്ച് നടത്തപ്പെടുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി തുടങ്ങുന്ന ഓണാഘോഷത്തിനു കലാമാമാങ്കമൊരുക്കാന്‍ സമാജത്തിലെ അംഗങ്ങള്‍ തയാറായിക്കഴിഞ്ഞു . “ഓണവിസ്മയങ്ങള്‍’ എന്ന പേരില്‍ 150 ഓളം കലാകാരന്മാരെ അണിനിരത്തി തികച്ചും പുതുമയാര്‍ന്ന ഒരു കലാസന്ധ്യ അണിയിച്ചൊരുക്കുന്നു. നിരവധി സുന്ദരീസുന്ദരന്മാരെ അണിനിരത്തി ഡ്രം Read more about കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്[…]

നായര്‍ സംഗമം 2016 പ്രൗഢഗംഭീരമായി

12:00 pm 26/8/2016 സതീശന്‍ നായര്‍ ചിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് ദേശീയ നായര്‍ സമഹാസംഗമം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണ്‍ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ) വച്ചു നടന്ന നായര്‍ സംഗമം സ്വാമി ഉദിത് ചൈതന്യജി, രാജ്യസഭാംഗവും സിനിമാതാവുമായ സുരേഷ് ഗോപി, സംഘടനയുടെ പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, ട്രഷറര്‍ പൊന്നുപിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ കുമാര്‍, കോണ്‍സല്‍ ജനറല്‍ Read more about നായര്‍ സംഗമം 2016 പ്രൗഢഗംഭീരമായി[…]