ഫോമാ ഷിക്കാഗോ വൈസ് പ്രസിഡന്റ് ബിജി ഇടാട്ടിനെ അനുമോദിച്ചു

12.30 AM 01-09-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മയാമിയിലെ ഡ്യുവല്‍ ബീച്ച് റിസോര്‍ട്ടില്‍ നടന്ന ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍, 2016- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജി ഫിലിപ്പ് ഇടാട്ടിനെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഓഗസ്റ്റ് 28-നു ഞായറാഴ്ച വൈകിട്ട് അദ്ദേഹത്തിന്റെ വസതിയില്‍ കൂടിയ വിജയാഘോഷ പരിപാടിയില്‍ അനുമോദിച്ചു. ഷിക്കാഗോ മലയാളികള്‍ തന്നിലര്‍പ്പിച്ച വിശ്വാസം ഒരു അംഗീകാരമായി കാണുന്നുവെന്നു ബിജി എടാട്ട് പറയുകയുണ്ടായി. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട രണ്ടുവര്‍ഷക്കാലം ഫോമ ഷിക്കാഗോ Read more about ഫോമാ ഷിക്കാഗോ വൈസ് പ്രസിഡന്റ് ബിജി ഇടാട്ടിനെ അനുമോദിച്ചു[…]

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമാകുന്നു

12.29 AM 01-09-2016 ജോയിച്ചന്‍ പുതുക്കുളം മിസ്സിസാഗാ: കാനഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി അസോസിയേഷന്റെ (സി.എം.എന്‍.എ) പ്രഥമ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മിസ്സിസാഗായിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ വച്ച് (6890 Professional Court, L4VIX6) നടക്കും. (അവയവദാന സമ്മതപത്ര സമര്‍പ്പണമാകട്ടെ എനിക്കുള്ള നിങ്ങളുടെ ഈവര്‍ഷത്തെ ഓണക്കാഴ്ച- മരണാനന്തരവും, മറ്റുള്ളവര്‍ക്ക് സഹായവുമായി മനുഷ്യഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടൂ). എന്ന മാവേലിത്തമ്പുരാന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് ട്രില്യം Read more about കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമാകുന്നു[…]

കോരസണ്‍ വര്‍ഗീസിന്റെ ‘വാല്‍ക്കണ്ണാടി’ പ്രകാശനം ചെയ്തു

12.27 AM 01-09-2016 ജോയിച്ചന്‍ പുതുക്കുളം തിരുവനന്തപുരം: പ്രവാസി മലയാളി എഴുത്തുകാരില്‍ പ്രമുഖനായ കോരസണ്‍ വര്‍ഗീസ് രചിച്ച ലേഖന സമാഹാരമായ ‘വാല്‍ക്കണ്ണാടി’ ഓഗസ്റ്റ് 26-നു വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വച്ചു പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.ആര്‍. അജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് നീലാര്‍മഠം പുസ്തകം പരിചയപ്പെടുത്തി. പ്രമുഖ നോവലിസ്റ്റും മനോരമ എഡിറ്ററുമായ ബി. മുരളി, പന്തളം സുധാകരന് ആദ്യപ്രതി കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രവാസി എഴുത്തുകാരുടെ വിരല്‍ചൂണ്ടലുകളില്‍ ആത്മാര്‍ത്ഥതയുണ്ടെന്നും, അവരുടെ ഗൃഹാതുരത്വം Read more about കോരസണ്‍ വര്‍ഗീസിന്റെ ‘വാല്‍ക്കണ്ണാടി’ പ്രകാശനം ചെയ്തു[…]

സാഹിത്യവേദിയില്‍ സെപ്റ്റംബര്‍ രണ്ടിന് ചിരിയരങ്ങ്

12.25 AM 01-09-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: 2016 സെപ്റ്റംബര്‍ മാസ സാഹിത്യവേദി രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (2200 S Elmhurst, MT Prospect, IL) കൂടുന്നതാണ്. ആധുനിക ഫലിതബിന്ദുക്കളെ കൂട്ടിയിണക്കി, നര്‍മ്മഭാഷണങ്ങളില്‍ പ്രസിദ്ധനായ ഡോ. റോയി പി. തോമസിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന ചിരിയരങ്ങാണ് സാഹിത്യവേദിയിലെ മുഖ്യഇനം. ഓഗസ്റ്റ് മാസ സാഹിത്യവേദി സൈമണ്‍ മഴുവഞ്ചേരിയുടെ അധ്യക്ഷതയില്‍ കൂടി. സാഹിത്യകാരിയും, സിനിമാ നിര്‍മ്മാതാവും, സംവിധായകയുമായ അഡ്വ. ലിജി പുല്ലാപ്പള്ളി എഴുതിയ Read more about സാഹിത്യവേദിയില്‍ സെപ്റ്റംബര്‍ രണ്ടിന് ചിരിയരങ്ങ്[…]

അരിസോണയില്‍ ‘ജാതിയില്ല’ വിളംബര ശതാബ്ദി സമ്മേളനം സമാപിച്ചു

12.13 AM 01-08-2016 ജോയിച്ചന്‍ പുതുക്കുളം ഫീനിക്‌സ്: അമേരിക്കയുടെ തെക്കന്‍ സംസ്ഥാനമായ അരിസോണയുടെ തലസ്ഥാനമായ ഫീനിക്‌സില്‍ ഗുരുദേവന്റെ ‘ജാതിയില്ല’ വിളംബരത്തിന്റെ ശതാബ്ദി ആഘോഷിച്ചു. ഗുരുധര്‍മ്മ പ്രചരണ സഭയുടെ അരിസോണ യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 27 നു നടന്ന സമ്മേളനം ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാന ഭാവി ലോകത്തിന് ഗുരുദേവദര്‍ശനം എന്നും വഴികാട്ടി ആയിരിക്കുമെന്നും, ഗുരുദേവന്‍ സ്പര്‍ശിക്കാത്ത ഒരു മേഖലയും ആധ്യാത്മിക, സാമൂഹിക, ദാര്‍ശനിക , വൈജ്ഞാനികം ഉള്‍പ്പെടെ ഒരു Read more about അരിസോണയില്‍ ‘ജാതിയില്ല’ വിളംബര ശതാബ്ദി സമ്മേളനം സമാപിച്ചു[…]

ജോലി സമയത്ത് ഓണാഘോഷം വേണ്ട; സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

08:40 PM 30/08/2016 തിരുവനന്തപുരം: ജോലി സമയത്ത് ഓണാഘോഷം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്നും വകുപ്പ് മേധാവികള്‍ ഇത് ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ അറിയിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെള്ളിയാഴ്ച ദേശീയ പണിമുടക്ക്

05:48 PM 30/08/2016 ന്യൂഡൽഹി: കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ രണ്ടിന് നടത്താൻ നിശ്ചയിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് മാറ്റമുണ്ടാകില്ലെന്ന് ഇടതുപക്ഷ യൂനിയനുകൾ അറിയിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി ട്രേഡ് യൂനിയനുകൾ ചർച്ച നടത്തിയെങ്കിലും അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനത്തിൽ ധാരണയായില്ല. സമരക്കാരുടെ ചില ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. എന്നാൽ മിനിമം വേതനം 246ൽ നിന്നും 350 രൂപയാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മുടങ്ങിക്കിടക്കുന്ന ബോണസ് കുടിശ്ശിക നൽകാമെന്ന ആവശ്യം സർക്കാർ Read more about വെള്ളിയാഴ്ച ദേശീയ പണിമുടക്ക്[…]

ചികിത്സ ലഭിച്ചില്ല; പിതാവി​െൻറ ​തോളിലിരുന്ന്​ മകൻ മരിച്ചു

05:45 PM 30/08/2016 കാൺപൂർ: തക്ക സമയത്ത്​ ചികിത്സ കിട്ടാത്തതിനെ തുടർന്ന്​ പിതാവി​െൻറ ​തോളിൽ കിടന്ന്​ കുട്ടി മരിച്ചു. കടുത്ത പനിയുമായി ആശുപത്രിയിൽ കൊണ്ടുവന്ന അൻഷ്​ എന്ന 12കാരനാണ്​ ആണ്​ മരിച്ചത്​. കഴിഞ്ഞ മാസം 26നായിരുന്നു അസുഖവുമായി​ കാൺപൂരിലെ ഫസൽഗഞ്ച്​ സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രണ്ട്​ ദിവസത്തെ ചി​കിത്സക്ക്​ ശേഷം കുട്ടിയെ ഹാല്ലറ്റ്​ ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും കുട്ടികളുടെ വാർഡിലേക്ക്​ കൊണ്ടു പോകാനാണ്​ ഡോക്​ടർമാർ നിർദേശിച്ചത്​. ഇതിനെ തുടർന്ന്​ പിതാവ്​ കുട്ടിയെ തോളിൽ ചുമന്ന്​ കുട്ടികളുടെ Read more about ചികിത്സ ലഭിച്ചില്ല; പിതാവി​െൻറ ​തോളിലിരുന്ന്​ മകൻ മരിച്ചു[…]

പെരുമ്പാവൂരില്‍ എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം

04:01 pm 30/08/2016 പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വെങ്ങോലയില്‍ എ.ടി.എം മെഷീൻ തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം. പുലര്‍ച്ചെ മൂന്നിനും 3.50നും ഇടയിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എ.ടി.എം കൗണ്ടറിൽ കവര്‍ച്ചാശ്രമം നടന്നതെന്ന് പൊലീസ് അറിയിച്ചു. മെഷീനിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാക്കള്‍ എ.ടി.എം മെഷീൻ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും കവർ മാത്രമാണ് തകർക്കാനായത്. അപ്പോഴേക്കും സുരക്ഷാ അലാറം മുഴങ്ങി. വിവരം അറിഞ്ഞ് ബാങ്ക് അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ കടന്നുകളഞ്ഞിരുന്നു. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. Read more about പെരുമ്പാവൂരില്‍ എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം[…]

ഒക്ടോബർ 11 മുതൽ ആർ.എസ്.എസിന് ബ്രൗൺ പാന്‍റ്സ്

04:00 PM 30/08/2016 ന്യൂഡൽഹി: 90 വർഷമായി ആർ.എസ്.എസിന്‍റെ അടയാളമായിരുന്ന കാക്കി നിക്കർ യൂണിഫോം (ഗണവേഷം) ഒക്ടോബർ 11ന് ബ്രൗൺ പാന്‍റ്സിന് വഴിമാറും. യൂണിഫോം മാറ്റത്തിന് മുന്നോടിയായി ഒരെണ്ണത്തിന് 250 രൂപ നിരക്കിൽ ഏഴു ലക്ഷം പാന്‍റ്സുകൾ സ്വയംസേവകർക്ക് വിതരണം ചെയ്യും. ആർ.എസ്.എസ് സ്ഥാപക ദിനമായ (വിജയദശമി) ഒക്ടോബർ 11ന് പുതിയ യൂണിഫോം പ്രാബല്യത്തിൽ വരും. നാഗ്പുരിൽ സംഘടനയുടെ ആസ്ഥാനത്ത് നടക്കുന്ന വിജയദശമി ആഘോഷത്തിൽ ബ്രൗൺ പാന്‍റ്സ് ധരിച്ചാകും സർസംഘ ചാലക് മോഹൻ ഭഗവത് സ്വയംസേവകരെ അഭിസംബോധന Read more about ഒക്ടോബർ 11 മുതൽ ആർ.എസ്.എസിന് ബ്രൗൺ പാന്‍റ്സ്[…]