തെരുവ് നായ പ്രശ്‌നം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

01:50 PM 22/8/2016 തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമായ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു. വൈകിട്ട് നാലിനാണ് യോഗം. മന്ത്രിമാരായ കെ.കെ.ഷൈലജ, കെ.ടി.ജലീല്‍ എന്നിവര്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

സൊമാലിയയിൽ ചാവേറാക്രമണം; 20 മരണം

01:44 PM 22/08/2016 മൊഗാദിശു: സൊമാലിയയിൽ സർക്കാർ ആസ്​ഥാനത്തുണ്ടായ ഇരട്ട ചാവേർ സ്​ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 30 പേർക്ക്​ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്​ഥാരും ഉൾപ്പെട്ടിട്ടുണ്ട്​. രാജ്യത്തെ അർധ സ്വയംഭരണ മേഖലയായ പുൻറ്​ലാൻറിൽ കഴിഞ്ഞ ദിവസമായിരുന്നു ചാവേർ സ്​ഫോടനം​. ആക്രമണത്തി​െൻറ ഉത്തരവാദിത്തം സൊമാലിയയിലെ സായുധ മിലീഷ്യയായ അൽശബാബ്​ തീവ്രവാദികൾ ഏറ്റെടുത്തിട്ടുണ്ട്​. അക്രമികൾ ആദ്യം ട്രക്കും പിന്നീട്​ കാറും ഇടിച്ചുകയറ്റിയ ശേഷം കനത്ത വെടിവെപ്പ്​ നടത്തുകയായിരുന്നെന്ന്​​ പ്രദേശവാസിയായ ഹലീമ ഇസ്​മാഇൗൽ പറഞ്ഞു. സൊമാലിയൻ സു​രക്ഷാസേനയും ആ​ഫ്രിക്കൻ Read more about സൊമാലിയയിൽ ചാവേറാക്രമണം; 20 മരണം[…]

സ്വർണവില : പവന് 23,480 രൂപ

01:30 PM 22/08/2016 കൊച്ചി: സംസ്ഥാനത്ത് അഞ്ചാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 2,935 രൂപയിലും പവന് 23,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് 18നാണ് പവൻ വില 23,320ൽ നിന്ന് 23,480 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 7.42 ഡോളർ താഴ്ന്ന് 1,332.98 ഡോളറിലെത്തി.

കശ്​മീരിൽ 18കാരൻ കൊല്ലപ്പെട്ടു; എട്ട്​ വയസുകാരന്​ നേരെ പെല്ലറ്റ്​ ആക്രമണം

01:28 PM 22/08/2016 കശ്​മീരിൽ: സംഘർഷം തുടരുന്ന കശ്​മീരിൽ ​ നടത്തിയ ടിയർഗ്യാസ്​ പ്രയോഗത്തിൽ 18കാരൻ കൊല്ലപ്പെട്ടു. പെല്ലറ്റ്​ ആക്രമണത്തിൽ എട്ടു വയസുകാരനും 50കാരിയായ സ്​​ത്രീക്കും ഗുരുതര പരി​ക്കേറ്റു. കഴിഞ്ഞ ദിവസം നൗഹാട്ടയിലെ മലരാത്തയിൽ പ്രതിഷേധ പ്രകടനത്തിനിടെയാണ്​ ഇർഫാൻ അഹ്​മദ്​ കൊല്ലപ്പെട്ടത്​. നെഞ്ചിൽ​ ഗ്യാസ്​ ഷെൽ പതിച്ച ഇർഫാനെ എസ്​.എച്ച്​.എം.എസ്​ ആശു​പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 44 ദിവസമായി കർഫ്യൂ തുടരുന്ന കശ്​മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. നവാബ്​ ബസാറിലെ ഖലാംദൻപോറ മേഖലയിലാണ്​ എട്ടു വയസുകാരനു നേരെ Read more about കശ്​മീരിൽ 18കാരൻ കൊല്ലപ്പെട്ടു; എട്ട്​ വയസുകാരന്​ നേരെ പെല്ലറ്റ്​ ആക്രമണം[…]

താന്‍ സര്‍ക്കാരിന്റെ ദൂതനല്ല: മോഹന്‍ ഭാഗവത്

10:25 am 22/8/2016 ആഗ്ര: താന്‍ ബിജെപി സര്‍ക്കാരിന്റെ സന്ദേശവാഹകനല്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒരു ചടങ്ങിനിടെ പരാതികളും പരിഭവങ്ങളുമായി ഒരു കൂട്ടം അധ്യാപകര്‍ സമീപിച്ചപ്പോഴായിരുന്നു ആര്‍എസ്എസ് അധ്യക്ഷന്‍ ഇങ്ങനെ പ്രതികരിച്ചത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറിനോടു കത്തുകളിലൂടെ പരാതിപ്പെടാനാണ് അധ്യാപകര്‍ക്കു കിട്ടിയ ഉപദേശം.

അവകാശപത്രിക സമര്‍പ്പിക്കാന്‍ കേരള സ്‌കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു

10:19 am 22/8/2016 കൊച്ചി: സംസ്ഥാനത്തെ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാരിന് ഡിസംബര്‍ 3ന് അവകാശപത്രിക സമര്‍പ്പിക്കാന്‍ കേരള സ്‌കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ഡബ്ലിയു.എ) സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. അവകാശ പത്രിക 14 ജില്ലാകേന്ദ്രങ്ങളില്‍ നിന്ന് തൊഴിലാളികളുടെ ഒപ്പുകള്‍ ശേഖരിക്കാനും ജില്ലാതല സെമിനാറുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡിസംബര്‍ 3ന് സാംസ്‌കാരിക പ്രവര്‍ത്തകരും തൊഴിലാളികളും ചേര്‍ന്ന് അവകാശപത്രിക മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ജൂണ്‍-ജൂലൈ മാസങ്ങളിലെ ശബളം മുടക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ Read more about അവകാശപത്രിക സമര്‍പ്പിക്കാന്‍ കേരള സ്‌കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു[…]

‘ക്ലീന്‍ കൊച്ചി’ക്ക് തുടക്കം കുറിച്ചു.

10:17 am 22/8/2016 കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ചുവടുപിടിച്ച് എറണാകുളം നഗരത്തിലെ ആയിരത്തിലധികം ബാങ്ക് ഓഫീസര്‍മാരുടെ കൂട്ടായ്മയായ ബാങ്കേഴ്‌സ് ക്ലബ് ഗ്രേറ്റര്‍ കൊച്ചി, കൊച്ചി കോര്‍പ്പറേഷന്റെ സഹകരണത്തോടെ ‘ക്ലീന്‍ കൊച്ചി’ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ‘ക്ലീന്‍ പാലാരിവട്ടം’ പരിപാടിയുടെ ഉദ്ഘാടനം പി.ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. മാലിന്യമുക്തമായ കൊച്ചിക്ക് വേണ്ടി ബാങ്കേഴ്‌സ് ക്ലബ് ഗ്രേറ്റര്‍ കൊച്ചി നേതൃത്വം നല്‍കുന്ന ഈ പദ്ധതി മറ്റു സംഘടനകള്‍ക്കും മാതൃകയാക്കാവുന്നതും പൊതുജനപങ്കാളിത്തത്തോടു കൂടി മാത്രമേ Read more about ‘ക്ലീന്‍ കൊച്ചി’ക്ക് തുടക്കം കുറിച്ചു.[…]

കമല്‍ഹാസന് ഷവലിയാര്‍ പുരസ്കാരം

10:17 am 22/08/2016 പാരിസ്: തമിഴ്നടന്‍ കമല്‍ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്‍െറ ഷവലിയാര്‍ പുരസ്കാരം. പ്രതിഭകളായ കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്കാരമാണിത്. ശിവാജി ഗണേഷന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, നന്ദിതാ ദാസ്, ശാരൂഖ് ഖാന്‍ എന്നിവരും നേരത്തേ ഈ ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്. ബഹുമതി തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്നും അവാര്‍ഡ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുന്നതായും കമല്‍ഹാസന്‍ പറഞ്ഞു.

അമല ചലച്ചിത്ര ലോകത്തിലേക്ക് തിരിച്ചു വരുന്നു .

10:15 am 22/08/2016 കേരളത്തിന്‍റെ ‘സൂര്യപുത്രി’ അമല മലയാള ചലച്ചിത്ര ലോകത്തിലേക്ക് തിരിച്ചു വരുന്നു. ആന്റണി സോണി സംവിധാനം ചെയ്യുന്ന ‘കെയര്‍ ഓഫ് സൈറാബാനു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരോടൊപ്പമാണ് മുൻകാല നായിക തിരിച്ചു വരുന്നത്. ചിത്രത്തില്‍ ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയുടെ വേഷമാണ് അമലക്ക്. ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിസ്മത്തിലെ നായകനും നടന്‍ അബിയുടെ മകനുമായ ഷെയ്ന്‍ നിഗമും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷാനിന്റെ തിരക്കഥയ്ക്ക് ബിബിന്‍ Read more about അമല ചലച്ചിത്ര ലോകത്തിലേക്ക് തിരിച്ചു വരുന്നു .[…]

പ്രധാനമന്ത്രിയെ ഇന്നു കാഷ്മീരിലെ പ്രതിപക്ഷം കാണും.

10:11 am 22/8/2016 ന്യൂഡല്‍ഹി: കാഷ്മീരില്‍ ഒന്നരമാസമായി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേതൃത്വം നല്കുന്ന സംഘം കാഷ്മീരിലെ സ്ഥിതിഗതികള്‍ മോദിയെ ധരിപ്പിക്കും. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.എ. മിര്‍, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാക്കള്‍, സ്വതന്ത്ര എംഎല്‍എമാര്‍ തുടങ്ങിയവരും പ്രതിപക്ഷ സംഘത്തിലുണ്ട്. ബുര്‍ഹന്‍ വാനിയുടെ വധത്തിനു ശേഷമുള്ള കാര്യങ്ങള്‍ നിയന്ത്രണാതീതമായത് Read more about പ്രധാനമന്ത്രിയെ ഇന്നു കാഷ്മീരിലെ പ്രതിപക്ഷം കാണും.[…]