റിയോ ഒളിമ്പിക്സിന് കൊടിയിറങ്ങി;

10:07 AM 22/08/2016 റിയോ: ലോകത്തിന്‍െറ കളിത്തൊട്ടിലായി റിയോ മാറിയ 17 ദിനങ്ങള്‍. ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടും നീന്തല്‍ കുളത്തില്‍ മൈക്കല്‍ ഫെല്‍പ്സും ഇതിഹാസങ്ങളില്‍ ഇതിഹാസമായി മാറിയ റിയോ. ലോകം കാത്തിരുന്നത്തെിയ കായിക മാമാങ്ക ദിനങ്ങള്‍ ഉത്സവംപോലെ തീര്‍ന്നു. ഇനി, ഏഷ്യന്‍ രാജ്യമായ ജപ്പാനിലെ ടോക്യോ ഉണരാനുള്ള നാലുവര്‍ഷത്തെ കാത്തിരിപ്പ്. അവസാനദിനത്തില്‍ പുരുഷവിഭാഗം മാരത്തണ്‍ അടക്കം 12 സ്വര്‍ണങ്ങളില്‍കൂടി തീര്‍പ്പാക്കി 31 ഒളിമ്പിക്സിന് ബ്രസീല്‍ നഗരമായ റിയോ ഡെ ജനീറോ വിടചൊല്ലി. എതിരാളികളില്ലാതെ അമേരിക്ക (43 സ്വര്‍ണം, Read more about റിയോ ഒളിമ്പിക്സിന് കൊടിയിറങ്ങി;[…]

പാക്കിസ്ഥാനില്‍ 175 തീവ്രവാദികള്‍ പിടിയില്‍

10:05 am 22/8/2016 ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 175 തീവ്രവാദികള്‍ പിടിയില്‍. സുരക്ഷാസേന കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ റെയ്ഡിലാണ് ഇത്ര അധികം തീവ്രവാദികള്‍ പിടിയിലായത്. പിടിയിലായവര്‍ പല ഭീകരഗ്രൂപ്പുകളില്‍പ്പെട്ടവരാണെന്ന് കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട്‌മെന്റ് (സിടിഡി) അറിയിച്ചു. ഈ മാസം ആദ്യം ബലൂചിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ 74 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാസേന റെയ്ഡ് ശക്തമാക്കിയത്.

മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുത് -ബാലാവകാശ കമീഷന്‍

10:02 am 22/08/2016 തിരുവനന്തപുരം: സ്കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷന്‍. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസസെക്രട്ടറി, ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവരോട് കമീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍, സ്കൂള്‍ അച്ചടക്കത്തിന്‍െറ ഭാഗമായി മുടി ഒതുക്കിവെക്കണമെന്ന് സ്ഥാപനമേധാവിക്ക് നിഷ്കര്‍ഷിക്കാം. മുടി രണ്ടായി പിരിച്ചുകെട്ടണമെന്ന് സ്കൂള്‍അധികൃതര്‍ നിര്‍ബന്ധിക്കുന്നെന്ന് കാട്ടി കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് അധ്യക്ഷ ശോഭാകോശി, അംഗങ്ങളായ കെ. നസീര്‍, മീന Read more about മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുത് -ബാലാവകാശ കമീഷന്‍[…]

മെഡിക്കല്‍ പ്രവേശനം: ഏകീകൃത ഫീസ് പാവപ്പെട്ട വിദ്യാര്‍ഥികളെ ബാധിക്കും

10:00 am 22/08/2016 തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെയും പ്രവശാധികാരം ഉറപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം മെറിറ്റ് സീറ്റിലെ ഫീസ് കുത്തനെ ഉയര്‍ത്താമെന്ന വ്യവസ്ഥയില്‍. ഇത് നിര്‍ധന വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്. ബി.ഡി.എസ് പ്രവേശത്തിന് സര്‍ക്കാറും മാനേജുമെന്റുകളും ധാരണയിലത്തെിയപ്പോള്‍ മെറിറ്റ് സീറ്റില്‍ പ്രവേശം നേടി കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത്. ഏകീകൃത ഫീസിനാണ് ഡെന്റല്‍ കോളജുകളുമായി സര്‍ക്കാര്‍ ധാരണയിലത്തെിയത്. ഇതനുസരിച്ച് 85 ശതമാനം സീറ്റുകളിലേക്കും നാലു ലക്ഷമാണ് ഫീസ്. ഇതില്‍ 10 Read more about മെഡിക്കല്‍ പ്രവേശനം: ഏകീകൃത ഫീസ് പാവപ്പെട്ട വിദ്യാര്‍ഥികളെ ബാധിക്കും[…]

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

09:59 am 22/8/2016 കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാം ക്ലാസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. ഞായറാഴ്ച മിഡ്‌നാപുരിലെ ദേബ്രയിലായിരുന്നു സംഭവം. അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

ഗുലന്‍ ഭീകരസംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി തുര്‍ക്കി

09:56 am 22/08/2016 ന്യൂഡല്‍ഹി: അക് പാര്‍ട്ടി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഫത്ഹുല്ല ഗുലന്‍ ഭീകരസംഘം (എഫ്.ഇ.ടി.ഒ) ഇന്ത്യയിലേക്കും നുഴഞ്ഞുകയറിയതായി തുര്‍ക്കി. സംഘം ലോകത്തിന്‍െറ മറ്റു ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും രഹസ്യസ്വഭാവത്തിലുള്ള ക്രിമിനല്‍ നെറ്റ്വര്‍ക് സ്ഥാപിച്ചിരുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലു ആണ് വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഏതെങ്കിലും രാജ്യത്ത് എഫ്.ഇ.ടി.ഒയുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായാല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കാഷ്മീര്‍ സംഘര്‍ഷം: മരണ സംഖ്യ 65 ആയി

09:55 am 22/8/2016 ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഫതേ കാദലിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ ഇര്‍ഫാന്‍ അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇതോടെ ബുര്‍ഹാന്‍ വാനിയുടെ വധത്തിനു ശേഷം ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായ 44-ാം ദിവസവും കാഷ്മീരിന്റെ പലഭാഗങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താഴ്‌വരയിലെ സംഘര്‍ഷ മേഖലകളില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സൈന്യത്തിന് നേരെ Read more about കാഷ്മീര്‍ സംഘര്‍ഷം: മരണ സംഖ്യ 65 ആയി[…]

ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും.

09:50 am 22/08/2016 നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യവിമാനം തിങ്കളാഴ്ച വൈകീട്ട് 3.20ന് പുറപ്പെടും. ഹജ്ജിന്‍െറ ചുമതലയുള്ള മന്ത്രി കെ.ടി. ജലീലാണ് വിമാനം ഫ്ളാഗ് ഓഫ് ചെയ്യുക. 450 തീര്‍ഥാടകരാണ് ഈ വിമാനത്തിലുണ്ടാവുക. തുടര്‍ന്ന് ഒന്നാം തീയതി വരെ എല്ലാ ദിവസവും രണ്ട് വിമാനമുണ്ടാകും. രണ്ടാം തീയതി മുതല്‍ അഞ്ചുവരെ ഓരോ വിമാനമാണ് ഉണ്ടാവുക. ഹജ്ജ് ക്യാമ്പില്‍ ആരോഗ്യവകുപ്പിന്‍െറ പ്രത്യേക മെഡിക്കല്‍ സെന്‍റര്‍ തുറന്നിട്ടുണ്ട്. ആയുര്‍വേദം, അലോപ്പതി, ഹോമിയോ ചികിത്സകള്‍ ഇവിടെ ലഭിക്കും. 24 മണിക്കൂറും Read more about ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും.[…]

ശബരിമലയില്‍ ഏകപക്ഷീയ തീരുമാനം കഴിയില്ല തന്ത്രി കണ്ഠര് രാജീവര്

09:48 am 22/8/2016 പമ്പ: ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. സര്‍ക്കാറിന്റെ നിലപാടുകള്‍ക്കപ്പുറം ദേവഹിതം നോക്കണം. വിവാദങ്ങളുണ്ടാക്കാന്‍ ചില ആസൂത്രിതശ്രമം നടക്കുന്നതായും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദൈവത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണ് എന്നതാണ് സങ്കല്‍പം. പണം വാങ്ങി ദര്‍ശനം അനുവദിക്കുന്ന രീതിയോട് യോജിക്കുന്നില്ല. പണമുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നത് ശരിയല്ലെന്നും തന്ത്രി വ്യക്തമാക്കി. വര്‍ഷം മുഴുവന്‍ ദര്‍ശനമെന്ന കാര്യത്തില്‍ ഏകപക്ഷീയ തീരുമാനമെടുക്കാനാകില്ല. മണ്ഡല കാലത്താണ് ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. Read more about ശബരിമലയില്‍ ഏകപക്ഷീയ തീരുമാനം കഴിയില്ല തന്ത്രി കണ്ഠര് രാജീവര്[…]

ഇന്ത്യയില്‍ തിരിച്ചെത്തിയ സിന്ധുവിന് ആര്‍ഭാടമായ വരവേല്‍പ്പ്

ഹൈദരാബാദ്: റിയോയില്‍ നിന്നു തിരിച്ചെത്തിയ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവിന് ഹൈദരാബാദില്‍ ഗംഭീര വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. നിരവധി ആരാധകരും രാജ്യത്തിന് അഭിമാനമായ താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം സിന്ധുവിനെ തുറന്ന വാഹനത്തില്‍ ഗാച്ചിബൗളി സ്റ്റേഡിയത്തിലേക്ക് എത്തിക്കും. സ്റ്റേഡിയത്തില്‍ തെലുങ്കാനയും ആന്ധ്രപ്രദേശും ചേര്‍ന്ന് വമ്പിച്ച സ്വീകരണമാണ് ഒരുക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ തെലുങ്കാന ഐടി മന്ത്രി കെ.ടി. Read more about ഇന്ത്യയില്‍ തിരിച്ചെത്തിയ സിന്ധുവിന് ആര്‍ഭാടമായ വരവേല്‍പ്പ്[…]