ഗവര്‍ണര്‍മാരായി ബി.ജെ.പി നേതാക്കള്‍ മാത്രം എന്തുകൊണ്ടെന്ന് ശിവസേന

10:05 am 20/08/2016 മുംബൈ: സഖ്യ കക്ഷികളെ നോക്കുകുത്തികളാക്കി എന്തുകൊണ്ടാണ് ബി.ജെ.പി നേതാക്കളെമാത്രം ഗവര്‍ണര്‍മാരും ലഫ്.ഗവര്‍ണര്‍മാരുമായി നിയമിക്കുന്നതെന്ന് സഖ്യകക്ഷിയായ ശിവസേന. പാര്‍ട്ടി മുഖപത്രം ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ ചോദ്യം. തെലുഗുദേശം, ശിരോമണി അകാലിദള്‍ തുടങ്ങിയ എന്‍.ഡി.എ സഖ്യ കക്ഷികളും തങ്ങളും ഗവര്‍ണര്‍പദവി സ്വീകരിക്കാന്‍ ഒരുക്കമാണ്. കഴിവും പരിചയവുമുള്ള നേതാക്കള്‍ ഈ പാര്‍ട്ടികളിലുമുണ്ട്. 280ഓളം എം.പിമാരുള്ള പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറാകുമ്പോള്‍ സഖ്യകക്ഷികളുടെ രോദനം ആരുകേള്‍ക്കാന്‍ -സാമ്ന എഴുതുന്നു. മുമ്പ് ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന അഭിപ്രായമുണ്ടായതാണ്. രാഷ്ട്രീയ യജമാനന്മാരുടെ കല്‍പന Read more about ഗവര്‍ണര്‍മാരായി ബി.ജെ.പി നേതാക്കള്‍ മാത്രം എന്തുകൊണ്ടെന്ന് ശിവസേന[…]

പാള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവ വിരമിച്ചു

10:00 am 20/8/2016 മോസ്‌കോ: റഷ്യന്‍ പോള്‍വാള്‍ട്ട് ഇതിഹാസം യലേന ഇസിന്‍ബയേവ വിരമിച്ചു. താന്‍ മികച്ച ഫോമിലാണെന്നും താനില്ലാതെ ഈ ഇനത്തില്‍ ആരു മത്സരിച്ച് ജയിച്ചാലും ആ ജയം പൂര്‍ണമാവില്ലെന്നു പറഞ്ഞവസാനിപ്പിച്ചാണ് ഇസിന്‍ കളിക്കളം വിട്ടത്. പോള്‍വാള്‍ട്ട് എന്നാല്‍ ഇസിന്‍ബയേവ എന്നു പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ അടുത്തുവരെ. പക്ഷേ ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ റഷ്യന്‍ ടീമിനെ വിലക്കിയതോടെ ഇസിനും റിയോയിലെത്താനായില്ല. ഈ നിരാശയാണ് ഇസിന്‍ബയേവ എന്ന ഇതിഹാസ പോള്‍വാള്‍ട്ട് താരത്തിനെ വിരമിക്കാന്‍ പ്രേരിപ്പിച്ചത്. റഷ്യന്‍ താരങ്ങളോട് Read more about പാള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവ വിരമിച്ചു[…]

പെല്ലറ്റ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരിലെ മരണസംഖ്യ ഉയര്‍ന്നേനെയെന്ന് സി.ആര്‍.പി.എഫ്

09:55 am 30/8/2016 ശ്രീനഗര്‍: ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവക്കാന്‍ നിര്‍ബന്ധിതരാകുമായിരുന്നുവെന്നും അത് കശ്മീരില്‍ കൂടുതല്‍ മരണം വിതക്കുമായിരുന്നുവെന്നും സി.ആര്‍.പി.എഫ്. പെല്ലറ്റ് ഗണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജിക്ക് മറുപടിയായി ജമ്മു-കശ്മീര്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെല്ലറ്റ് തോക്ക് പിന്‍വലിച്ചാല്‍ തോക്കുപയോഗിച്ച് വെടിവെക്കുകയല്ലാതെ സി.ആര്‍.പി.എഫിന് മറ്റുമാര്‍ഗമില്ല. അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ തോക്കുപയോഗിക്കുമ്പോള്‍ അരക്കുതാഴേക്ക് ഉന്നംപിടിക്കണമെന്നാണ് നിയമം. എന്നാല്‍, പിറകില്‍നിന്നും മുന്നില്‍നിന്നും കല്ളേറും മറ്റു രീതിയില്‍ ആക്രമണങ്ങളുമുണ്ടാവുമ്പോള്‍ ഈ രീതിയില്‍ Read more about പെല്ലറ്റ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരിലെ മരണസംഖ്യ ഉയര്‍ന്നേനെയെന്ന് സി.ആര്‍.പി.എഫ്[…]

കുട്ടികള്‍ സമഭാവനയുടെ സന്ദേശവാഹകര്‍: ഡോ. ദര്‍ശന മനയത്ത് ശശി

09;57 am 20/8/2016 ഹൂസ്റ്റണ്‍: മലയാളികള്‍ ഉള്ളിടത്തെല്ലാം അവരുടെ കൂട്ടായ്മകളും, വിവിധ ആഘോഷങ്ങള്‍ക്കായുള്ള ഒത്തുകൂടലുകളും ഉണ്ടാകാറുണ്ട്. അവയൊക്കെ കുറെക്കൂടെ അര്‍ത്ഥപൂര്‍ണ്ണവും, ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയും ചെയ്താല്‍ നമ്മള്‍ നേരിടുന്ന വിഷലിപ്തമായ സാമൂഹ്യ സാഹചര്യങ്ങളെ നേരിടുന്നതില്‍ അത് നമുക്ക് കൂടുതല്‍ ശക്തിപകരുന്നവയായി മാറും. സമഭാവനയുടേയും സാഹോദര്യത്തിന്റേയും സന്ദേശവാഹകരായി കുട്ടികള്‍ മാറുന്നതിന് അതു കളമൊരുക്കുമെന്നു ഓസ്റ്റിലിനെ ടെക്‌സാസ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡോ. ദര്‍ശന മനയത്ത് ശശി പറഞ്ഞു. സ്‌നേഹിക്കുന്നവരുടെ സന്ദേശം ഏവര്‍ക്കും പ്രിയപ്പെട്ടതാണ്.കുട്ടികളോട് എല്ലാവര്‍ക്കും സ്‌നേഹമാണ്. അങ്ങനെ Read more about കുട്ടികള്‍ സമഭാവനയുടെ സന്ദേശവാഹകര്‍: ഡോ. ദര്‍ശന മനയത്ത് ശശി[…]

ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്‍ കുടുംബസംഗമത്തില്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു

09:50 am 20/8/2106 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബസംഗമത്തില്‍ വെച്ച് ഹൈസ്­കൂള്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു. ആഗസ്റ്റ് 7 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഓറഞ്ചുബര്‍ഗിലെ സിത്താര്‍ പാലസ് റസ്‌റ്റോറന്റില്‍ വെച്ചായിരുന്നു സംഗമം. സ്റ്റാന്‍ലിന്‍ അലക്‌­സാണ്ടറുടെ ദേശീയ ഗാനാലാപത്തോടെ പരിപാടികള്‍ക്ക് തുറ്റക്കം കുറിച്ചു. ചടങ്ങില്‍ സണ്‍ഷൈന്‍ ഹോം കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ഫ്രാന്‍സിസ് ക്ലെമന്റ്, കോ ഹെല്‍ത്ത് അര്‍ജന്റ് കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഗ്രേഷ്യസ് ജോണ്‍ എന്നിവര്‍ Read more about ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്‍ കുടുംബസംഗമത്തില്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു[…]

റിലേയില്‍ ഇന്ത്യന്‍ ടീമുകള്‍ പുറത്ത്

09:36 AM 20/08/2016 റിയോ ഡി ജനീറോ: 4X400 മീറ്റര്‍ റിലേയില്‍ പുരുഷ-വനിത ടീമുകള്‍ ഫൈനല്‍ കാണാതെ പുറത്തായി.വനിത വിഭാഗത്തില്‍ മലയാളി തരം ടിന്‍്റു ലൂക്ക, അനില്‍ഡ തോമസ്, നിര്‍മല, പൂവമ്മ എന്നിവരടങ്ങിയ സംഘമാണ് ഹീറ്റ്സില്‍ പുറത്തായത്. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച ടിന്‍്റുവിനും സംഘത്തിനും 3 മിനിറ്റ് 29:53 സെക്കന്‍ഡില്‍ ഏഴാമതായി ഫിനിഷ് ചെയ്യന സാധിച്ചുള്ളു. രണ്ടു ഹീറ്റ്സുകളിലുമായി 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 3 മിനിറ്റ് 21:42 സെക്കന്‍ഡില്‍ ഓടിക്കയറിയ അമേരിക്കന്‍ ടീമിനാണ് ഒന്നാം സ്ഥാനം. Read more about റിലേയില്‍ ഇന്ത്യന്‍ ടീമുകള്‍ പുറത്ത്[…]

ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പും

09:45 am 20/8/2016 ഷെവലിയാര്‍ സി. കെ. ജോയി ബര്‍ഗന്‍ഫീല്‍ഡ്: സെന്റ് മേരീസ് സിറിയക്ന് ഓര്‍ത്തോഡോക്‌സ്ന് ദൈവാലയം 2008 മെയ് മാസം 17 തീയതി ദൈവമാതാവിന്റെ കതിരുകളെ പ്രതിയുള്ള പെരുന്നാള്‍ ദിവസം റ്റീനെക്ക് സെന്റ് മാര്‍ക്ക് കത്തീഡ്രലില്‍ വച്ചു അഭി.യല്‍ദോ മോര്‍ തീത്തോസ് ആദ്യ ദിവ്യ ബലി അര്‍പ്പിച്ചു അഭി.അപ്രെം മോര്‍ കരീം തിരുമനസ്സുകൊണ്ടു (പ, പാത്രിയര്‍ക്കീസ് ബാവാ)സന്നിതനായിരുന്നുന്. വികാരി ആയി റവ, ഫാ. ഡോ എ.പി. ജോര്‍ജ്ജ് നിയമിതനായി. പിന്നീട് പള്ളിയില്‍ സേവനം അനുഷ്ഠിച്ചു. വെരി. Read more about ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പും[…]

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 16-മത് കണ്‍വന്‍ഷന്‍ ഫ്‌ളോറിഡായില്‍

09:44 am 20/8/2016 രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ ലേക്ക്‌ലാന്റ്: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 16-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2016 സെപ്റ്റമ്പര്‍ 2 മുതല്‍ 4 വരെ സെന്റര്‍ ഫ്‌ളോറിഡായില്‍ ലേക്ക്‌ലാന്റ് പട്ടണത്തിലുള്ള എബനേസര്‍ഐ.പി.സി ചര്‍ച്ച് (5935 സ്ട്രിക്ക് ലാന്‍ഡ് അവന്യൂ, ലേക്ക്‌ലാന്‍, ഫ്‌ളോറിഡ, 33812) വെച്ച് നടക്കുമെന്ന് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ അറിയിച്ചു. ഈ അടുത്തകാലത്തായി മലയാളികളുടെ ഇടയില്‍വിദേശത്തും, കേരളത്തിലുമായി അറിയപ്പെട്ട പ്രസംഗകനായ പാസ്റ്റര്‍ കെ.ജെ. തോമസ് (കുമളി) Read more about ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 16-മത് കണ്‍വന്‍ഷന്‍ ഫ്‌ളോറിഡായില്‍[…]

റിയോയില്‍ പതിനഞ്ചുകാരിക്ക് സ്വര്‍ണം

09:28 am 20/8/2016 റിയോ ഡി ഷാനെറോ: വനിതകളുടെ 10 മീറ്റര്‍ പ്ലാറ്റ്‌ഫോം ഡൈവിംഗില്‍ പതിനഞ്ചുകാരിക്കു സ്വര്‍ണമെഡല്‍. ചൈനയുടെ റെന്‍ ക്വിനാണ് വനിതകളുടെ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണമണിഞ്ഞത്. ഇതോടെ റിയോയില്‍ വനിതകളുടെ ഡൈവിംഗിലെ എല്ലാ സ്വര്‍ണവും ചൈന സ്വന്തമാക്കി. 2000നുശേഷം ജനിച്ച് ഒളിമ്പിക് ചാമ്പ്യനായ റെന്‍ ഏറ്റവും ഉയര്‍ന്ന പോയിന്റായ 94.05 നേടുന്ന ആദ്യ ചൈനീസ് താരമാണ്. ആകെ 439.25 പോയിന്റാണ് റെന്‍ സ്‌കോര്‍ ചെയ്തത്. അഞ്ച് ഡൈവിംഗുകളില്‍ മൂന്നാമത്തെ ഡൈവിംഗിലാണ് റെന്‍ ലീഡ് നേടിയത്. ചൈനയുടെ Read more about റിയോയില്‍ പതിനഞ്ചുകാരിക്ക് സ്വര്‍ണം[…]

യു.ഡി.എഫിൽ പ്രശ്​നങ്ങളുണ്ട്​; തിരുത്തൽ വേണമെന്ന്​ കുഞ്ഞാലിക്കുട്ടി

08:45 PM 19/08/2016 തിരുവനന്തപുരം: കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശവുമായി മുസ്​ലിം ലീഗ്​. യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്നും തിരുത്തല്‍ വേണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിലെ അനൈക്യമാണ് യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും പ്രശ്‌നപരിഹരിഹാരം കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. യു.ഡി.എഫില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് കോണ്‍ഗ്രസിലെ അനൈക്യവും മറ്റു പ്രശ്‌നങ്ങളുമാണ്. ചര്‍ച്ചക്ക്​ ഇനിയും തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. Read more about യു.ഡി.എഫിൽ പ്രശ്​നങ്ങളുണ്ട്​; തിരുത്തൽ വേണമെന്ന്​ കുഞ്ഞാലിക്കുട്ടി[…]