ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി

12:07 am 17/08/2016 റിയോ: ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി. 98 കിലോഗ്രാം ഗ്രീക്കോ- റോമൻ വിഭാഗത്തിൽ തുർക്കി താരം സെൻക് ഇൽഡമിനോട് പരാജയപ്പെട്ട് ഇന്ത്യൻ താരം ഹർദീപ് സിങ് പുറത്തായി. സ്കോർ (2-1). ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഗ്രീക്കോ – റോമൻ 85 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവീന്ദർ ഖത്രി പുറത്തായിരുന്നു. ഹംഗറിയുടെ വിക്ടർ ലോറിൻസ് ആണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

ഇന്ത്യന്‍ വംശജന് ആദ്യ റിയോ ഒളിംപിക്‌സ് മെഡല്‍

12:02 pm 17/8/2016 പി. പി. ചെറിയാന്‍ റിയോ: വേള്‍ഡ് മീറ്റേഴ്‌സിന്റെ കണക്കനുസരിച്ച് ഇന്ന് ഓഗസ്റ്റ് 15 ന് ഇന്ത്യയിലെ ജനസംഖ്യ 132 കോടിയിലധികം വരുമെന്നിരിക്കെ റിയൊ ഒളിംപിക്‌സില്‍ ഒരു മെഡല്‍ പോലും ഇതുവരെ നേടാന്‍ ഇന്ത്യയ്ക്കായില്ലെ ങ്കിലും ബാംഗ്ലൂരില്‍ നിന്നുളള രാഘവ്- സുഷമ റാം ദമ്പതികളുടെ മകനും യുഎസ് ടെന്നിസ് കളിക്കാരനുമായ രാജീവ് റാമിന് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ വെളളി മെഡല്‍ ! ഗോള്‍ഡ് മെഡലിനുവേണ്ടി മത്സരിച്ച വീനസ്­- രാജീവ് റാം ജോഡിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി Read more about ഇന്ത്യന്‍ വംശജന് ആദ്യ റിയോ ഒളിംപിക്‌സ് മെഡല്‍[…]

കെ.എച്ച്.എന്‍.എ സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു

12:00pm 17/8/2016 സതീശന്‍ നായര്‍ ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് റീജിയണല്‍ സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നതായി സംഘാടര്‍ അറിയിച്ചു. ഹൈന്ദവ സംസ്കാരത്തെ ആസ്പദമാക്കിയുള്ള ലേഖനങ്ങളും കവിതകളും, വിവരണങ്ങളുമായിരിക്കണം അയയ്‌ക്കേണ്ടത്. സെപ്റ്റംബര്‍ പത്താംതീയതിക്കുമുമ്പായി കിട്ടുന്നവ മാത്രമേ പ്രസിദ്ധീകരണത്തിനായി പരിഗണിക്കുകയുള്ളൂ. കൂടാതെ സുവനീറിലേക്ക് പരസ്യങ്ങളും ക്ഷണിച്ചുകൊള്ളുന്നു. സുവനീറിന്റെ പ്രസിദ്ധീകരണത്തിനായി മഹേഷ് നായര്‍ കണ്‍വീനറായി കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ആനന്ദ് പ്രഭാകര്‍, അനിലാല്‍ ശ്രീനിവാസന്‍, രാധാകൃഷ്ണന്‍ നായര്‍, രതിദേവി, സതീശന്‍ നായര്‍, ഉമാ രാജ, വി. Read more about കെ.എച്ച്.എന്‍.എ സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു[…]

ആച്ചിയമ്മ ബെന്നി (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി

11:52 pm 17/8/2016 ന്യൂയോര്‍ക്ക് (യോങ്കേഴ്‌സ്) :­ മാവേലിക്കര, ചെറുകോല്‍ വല്ല്യയ്യത്ത് ആച്ചിയമ്മ ബെന്നി ആഗസ്റ്റ് 14­ാം തീയതി യോങ്കേഴ്‌സില്‍ നിര്യാതയായി. മകള്‍ :­ ഏലിയാമ്മ തോമസ്, മരുമകന്‍ :­ തോമസ് വര്‍ഗ്ഗീസ് കൊച്ചുമക്കള്‍ :­ ബിബിന്‍, ബോബി, ബിനില്‍, രാജീവ്. പൊതുദര്‍ശനം ഓഗസ്റ്റ് 16-നു ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ രാത്രി 9 മണി വരെ യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. Thomas Marthoma Church Yonkers 34 Morris St, Read more about ആച്ചിയമ്മ ബെന്നി (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി[…]

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

11:45 am 17/8/2016 സതീശന്‍ നായര്‍ ചിക്കാഗോ: 1947 ഓഗസ്റ്റ് 15-ന് വൈദേശിക ഭരണത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ഭാരത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ചിക്കാഗോ ആഘോഷിക്കുന്നു. ഓഗസ്റ്റ് 20-ന് രാവിലെ 11.30-ന് ചിക്കാഗോയിലുള്ള വെസ്റ്റേണ്‍ അവന്യൂ/ഡിവോണ്‍ അവന്യൂവില്‍ നിന്ന് ആരംഭിക്കുന്ന വര്‍ണ്ണശബളമായ പരേഡില്‍ പങ്കെടുത്തുകൊണ്ടായിരിക്കും ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിക്കുക. ഈ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ചിക്കാഗോയിലും പരിസരത്തുമുള്ള ജാതിമത കക്ഷിഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരേഡില്‍ പങ്കെടുക്കുവാനും വിളിക്കുക: Read more about ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു[…]

റവ.ഫാ. മാത്തുക്കുട്ടി വര്‍ഗീസിന് യാത്രയയപ്പ് നല്‍കി

11:45 am 17/8/2016 പ്ലാനോ: സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്നും ഡെന്‍വര്‍ ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ.ഫാ. മാത്തുക്കുട്ടി വര്‍ഗീസിന് പ്ലാനോ സെന്റ് പോള്‍സ് ഇടവകയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ഓഗസ്റ്റ് 14-നു ഞായറാഴ്ച വൈകിട്ട് ശൂനോയോ നോമ്പ് സമാപന ദിവസം ബഹു. അച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് ഇടവകയുടെ വകയായി ഉപഹാരവും സമ്മാനവും വികാരി റവ.ഫാ. ബിനു മാത്യൂസ് നല്‍കി. ഡോ. ജോര്‍ജ് ശാമുവേല്‍ ബഹുമാനപ്പെട്ട അച്ചന്റെ സേവനത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയുണ്ടായി. ഇടവക Read more about റവ.ഫാ. മാത്തുക്കുട്ടി വര്‍ഗീസിന് യാത്രയയപ്പ് നല്‍കി[…]

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം കള്‍ച്ചറല്‍ അസോസിയേഷന്റേയും, ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെയും നേതൃത്വത്തില്‍ ആചരിച്ചു

11:44 am 17/8/2016 ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപതാമത്­ സ്വാതന്ത്ര്യദിനം വെസ്റ്റ്‌ചെസ്റ്ററില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെയും പേരില്‍ ശ്രീ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.. വൈറ്റ് പ്ലെയിന്‍സ്­ സിറ്റി മേയറിന്റെ ആതിഥേയത്വത്തില്‍ ഓഗസ്റ്റ് 15 നു ഇന്ത്യയുടെ എഴുതപതാമത് സ്വാതന്ത്ര്യദിനം ഇന്ത്യയുടെ പതാക ഉയര്‍ത്തി വൈറ്റ് പ്ലെയിന്‍സ്­ മേയറിന്റെയും വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ഓഫീസിന്റെയും സജീവ സാന്നിധ്യത്തില്‍ കൊണ്ടാടി. പ്രസ്തുത ചടങ്ങില്‍ ഇന്ത്യന്‍ Read more about ഇന്ത്യന്‍ സ്വാതന്ത്ര്യദിനം കള്‍ച്ചറല്‍ അസോസിയേഷന്റേയും, ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെയും നേതൃത്വത്തില്‍ ആചരിച്ചു[…]

ഒക്ടോബര്‍ മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡീമാറ്റ് രൂപത്തില്‍

11:44 am 17/8/2016 മുംബൈ: ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഓഹരിയിലേതുപോലെ ഡീമാറ്റ് രൂപത്തിലാകും. വാഹന ഇന്‍ഷുറന്‍സ് പോളിസികളെല്ലാം ഡീമാറ്റ് രൂപത്തിലേയ്ക്ക് മാറും. ഡീമാറ്റ് രൂപത്തിലാകുമ്പോള്‍ പോളിസികള്‍ നഷ്ടപ്പെട്ടുപോകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഓരോ തവണ പുതിയ പോളിസി എടുക്കുമ്പോഴും തിരിച്ചറിയല്‍ രേഖകളും വിലാസം തെളിയിക്കുന്നതിനുള്ള രേഖകളും നല്‍കേണ്ടതില്ല. നിലവില്‍ പോളിസി നഷ്ടപ്പെട്ടാല്‍ എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ളവ നല്‍കിയാലാണ് ഡ്യൂപ്ലിക്കേറ്റ് പോളിസി ലഭിക്കുക. പേപ്പര്‍ രഹിത പോളിസികളാക്കുന്നതിനാല്‍ തപാല്‍ ചെലവ് ഉള്‍പ്പടെ കമ്പനികള്‍ക്ക് ലാഭിക്കാം. പോളിസികളില്‍ കൂടുതല്‍ സുതാര്യത വരികയും Read more about ഒക്ടോബര്‍ മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡീമാറ്റ് രൂപത്തില്‍[…]

ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി അല്‍ഫോന്‍സ് കണ്ണന്താനത്തെ നിയമിച്ചു

11:40 am 17/8/2016 ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിനെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. നിയമന ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. ലഫ്. ഗവര്‍ണര്‍ക്ക് തുല്യമായ പദവിയില്‍ വൈകാതെ അല്‍ഫോന്‍സ് ചുമതലയേല്‍ക്കും. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാന നഗരമായ ചണ്ഡീഗഡിന്റെ ഭരണചുമതലയാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക്. പഞ്ചാബ് ഗവര്‍ണര്‍ക്കായിരുന്നു ഇതുവരെ ചണ്ഡിഗഡിന്റെ ഭരണചുമതല. കാഞ്ഞിരപ്പള്ളി എംഎല്‍എ, കോട്ടയം കളക്ടര്‍, ഡല്‍ഹി വികസന അഥോറിറ്റി കമ്മീഷണര്‍ എന്നീ Read more about ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി അല്‍ഫോന്‍സ് കണ്ണന്താനത്തെ നിയമിച്ചു[…]

രാജ്ഭവനില്‍ ബ്രിട്ടീഷ്കാലത്തെ നിലവറ കണ്ടെത്തി

11:33 am 17/08/2016 മുംബൈ: മഹാരാഷ്ട്ര രാജ്ഭവനുള്ളില്‍ ബ്രിട്ടീഷ് കാലത്ത് പണി കഴിപ്പിച്ച 150 മീറ്റര്‍ നീളമുള്ള നിലവറ കണ്ടെത്തി. മലബാര്‍ ഹില്‍സിലെ രാജ്ഭവന്‍ കെട്ടിട സമുച്ചയത്തിന്‍റെ ഉള്ളിലാണ് നിലവറ കണ്ടെത്തിയത്. നിലവറ ഏറെക്കാലമായി പൂട്ടിയിട്ട നിലയിലായിരുന്നു. മൂന്നു മാസം മുമ്പ് ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവുവാണ് രാജ്ഭവനില്‍ തുരങ്കമുണ്ടെന്ന വിവരം ജീവനക്കാരെ അറിയിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജ്ഭവന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരത്തെി തുരങ്കത്തിന്‍റെ കിഴക്ക് വശത്തുള്ള താല്‍ക്കാലിക ചുമര്‍ പൊളിച്ച് നീക്കുകയായിരുന്നു. ചുമര്‍ നീക്കിയതോടെയാണ് Read more about രാജ്ഭവനില്‍ ബ്രിട്ടീഷ്കാലത്തെ നിലവറ കണ്ടെത്തി[…]