തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ.റസാഖ് അന്തരിച്ചു.

കൊച്ചി: തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ.റസാഖ് (58) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 28നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. സ്‌കൂള്‍ഘട്ടം മുതല്‍തന്നെ റസാഖ് നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാംഗ നാടകങ്ങളുടെ രചന, സംവിധാനം നിര്‍വഹിച്ച അദ്ദേഹം വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു തുടക്കം കുറിച്ചു. എണ്‍പതുകളുടെ മധ്യത്തില്‍ സിനിമാലോകത്ത് എത്തിയ റസാഖ് ജീവിതഗന്ധിയായ കഥകള്‍ പറഞ്ഞു. താലോലം, സ്‌നേഹം, ബസ് കണ്്ടക്ടര്‍, Read more about തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ.റസാഖ് അന്തരിച്ചു.[…]

എ.ടി.എം തട്ടിപ്പ്: മരിയനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് മുംബൈയിൽ

12:25 pm 16/8/2016 തിരുവനന്തപുരം: എ.ടി.എം പണംതട്ടിപ്പുകേസില്‍ പിടിയിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് മുംബൈയിലെത്തി തെളിവെടുപ്പ് നടത്തും. പണം പിൻവലിച്ച എ.ടി.എമ്മുകളിലും തട്ടിപ്പ് സംഘം താമസിച്ച ഹോട്ടലുകളിലുമാണ് തെളിവെടുപ്പ് നടത്തുക. മുംബൈയിൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. കേരളത്തിൽ നിന്ന് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച ശേഷം പണം പിൻവലിച്ചത് മുംബൈയിൽ നിന്നാണ്. അതുകൊണ്ടാണ് മുംബൈയിലെത്തി അന്വേഷണം നടത്തുന്നത്. ഗബ്രിയേൽ അറസ്റ്റിലായ ശേഷവും മുംബൈയിൽ നിന്ന് പണം Read more about എ.ടി.എം തട്ടിപ്പ്: മരിയനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് മുംബൈയിൽ[…]

ബാഡ്മിന്റണ്‍: അട്ടിമറി ജയത്തോടെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍

12;24 pm 16/8/2016 റിയോ: ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിടംബി അട്ടിമറി ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്ക് താരം ജാന്‍ ഒ ജോര്‍ഗന്‍സണെ കീഴ്‌പെടുത്തിയാണ് പതിനൊന്നാം റാങ്കുകാരനായ ശ്രീകാന്ത് വിജയിച്ചത്. സ്‌കോര്‍ 2119, 2119.പി.കശ്യപിന് ശേഷം ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി. മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ശ്രീകാന്ത് ഡാനിഷ് താരത്തെ കീഴടക്കിയത്. ആദ്യ ഗെയിമില്‍ നേടിയ മുന്‍തൂക്കം രണ്ടാം ഗെയിമിലും Read more about ബാഡ്മിന്റണ്‍: അട്ടിമറി ജയത്തോടെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍[…]

യെമനില്‍ ആശുപത്രിയ്ക്കു നേരെ വ്യോമാക്രമണം; നിരവധിപ്പേര്‍ കൊല്ലപ്പെട്ടു

12:22 pm 16/8/2016 സനാ: വടക്കന്‍ യെമനിലെ ഹജ്ജാ പ്രവിശ്യയില്‍ ആശുപത്രിയ്ക്കു നേരെ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ജീവകാരുണ്യ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ്(എംഎസ്എന്‍) നടത്തുന്ന ആശുപത്രിക്കു നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എത്രപേര്‍ക്കു ജീവഹാനിസംഭവിച്ചു എന്നതു സംബന്ധിച്ച് കൃത്യമായ വിവരം പുറത്തു വന്നിട്ടില്ല. എന്നാല്‍ ആറു പേരാണ് ആക്രമണത്തില്‍ മരിച്ചതെന്ന് സാബാ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി കെട്ടിടം പൂര്‍ണമായി തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഭവത്തോട് Read more about യെമനില്‍ ആശുപത്രിയ്ക്കു നേരെ വ്യോമാക്രമണം; നിരവധിപ്പേര്‍ കൊല്ലപ്പെട്ടു[…]

പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം­ ആഗസ്റ്റ് 27 ന്

12:20 pm 16/8/2016 വര്‍ഗീസ് പോത്താനിക്കാട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവായ്ക്ക് ഫ്‌ലോറല്‍ പാര്‍ക്കിലെ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് സ്വീകരണം നല്‍കന്നു. ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 7:45 ന് ഫ്‌ലോറല്‍ പാര്‍ക്കിലെ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എത്തിച്ചേരുന്ന കാതോലിക്ക ബാവായ്ക്കും, ഭദ്രാസന മെത്രാപോലീത്ത സക്കറിയ മാര്‍ നിക്കോളാവോസ്, നിരണം ഭദ്രാസനാധിപന്‍ Dr. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മറ്റ് സഭാ Read more about പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം­ ആഗസ്റ്റ് 27 ന്[…]

ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് സോക്കര്‍ ടൂര്‍ണമെന്റ്: ന്യൂയോര്‍ക്ക് ഐലന്റേഴ്‌സിനു തിളക്കമാര്‍ന്ന വിജയം

12:19 pm 16//8/2016 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബിന്റെ പ്രതിവര്‍ഷ ടൂര്‍ണമെന്റ് ആഗസ്റ്റ് മാസം ഏഴാം തിയതി ന്യൂയോര്‍ക്കിലെ മാര്‍ട്ടിന്‍ വാന്‍ ബൂറന്‍ ഹൈസ്കൂള്‍ മൈതാനത്ത് വച്ചു നടന്നു. മുഖ്യ അതിഥിയായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിമാന്‍ ഡേവിഡ് വെപ്രിന്‍ പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം കമ്യൂണിറ്റി ബോര്‍ഡ് 13 ത് ചെയര്‍മാന്‍ ബ്രൈന്‍ ബ്ലോക്കും സന്നിഹിതനായിരുന്നു. ഈ സംരംഭത്തിന്റെ മുഖ്യസ്‌പോണ്‍സര്‍ മെറ്റ്‌ലൈഫിന്റെ ജോര്‍ജ് ജോസഫും മറ്റ് അഭ്യുദയജാംക്ഷികളുമായിരുന്നു. വേനല്‍പകലിന്റെ ചൂടിനെ വകവയ്ക്കാതെ പങ്കെടുത്ത ടീമിലെ കളിക്കാര്‍ വാശിയേറിയ മത്സരം Read more about ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് സോക്കര്‍ ടൂര്‍ണമെന്റ്: ന്യൂയോര്‍ക്ക് ഐലന്റേഴ്‌സിനു തിളക്കമാര്‍ന്ന വിജയം[…]

സൗത്ത് ഫ്‌ളോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ് 20-ന്

12:17 pm 16/8/2016 സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സംഘടനയായ കൈരളി ആര്‍ട്‌സ് ക്ലബിന്റെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 20-ന് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടെ നടത്തപ്പെടും. വൈകുന്നേരം 6.30-ന് ആരംഭിക്കുന്ന ഓണസദ്യയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പഞ്ചവാദ്യം, തിരുവാതിര, വള്ളംകളി, ഓണസ്കിറ്റ്, സിനിമാറ്റിക് & ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ കൂടാതെ “മയാമി ഹരിക്കയിന്‍സ്’ എന്ന ബന്‍ഗ്രാ ഡാന്‍സ് ടീമിന്റെ കലാപരിപാടികളും ഈവര്‍ഷത്തെ ഓണാഘോഷങ്ങളുടെ പ്രധാന ഇനമാണ്. ഓണാഘോഷപരിപാടികളുടെ Read more about സൗത്ത് ഫ്‌ളോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ് 20-ന്[…]

റിയോ ഒളിമ്പിക്​സ്​: വികാസ്​ പുറത്ത്​

12:16 pm 16/08/2016 റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്​സ്​ ബോക്​സിങ്ങിൽ​ പുരുഷൻമാരുടെ 75 കിലോ മിഡിൽവെയ്​റ്റ്​ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വികാസ്​ കൃഷ്​ണൻ സെമി കാണാതെ പുറത്ത്​. ഇതോടെ താരത്തിന്​ മെഡലും നഷ്​ടമായി. ക്വാർട്ടറിൽ ഉസ്​ബെക്കിസ്​താ​െൻറ ബെക്​തർ മെലിക്കുസിയേവയാണ്​ വികാസിനെ പരാജയപ്പെടുത്തിയത്​. സ്​കോർ (3-–0). കഴിഞ്ഞ വർഷം തായ്​ലൻഡിൽ നടന്ന ഏഷ്യൻ ബോക്​സിങ്​ ചാപ്യൻഷിപ്പിൽ ഇരുവരും മുഖാമുഖം വന്നപ്പോഴ​ും ജയം ബെക്​തറിനൊപ്പമായിരുന്നു. നേരത്തെ തുർക്കിയുടെ സിപൽ ഒാൻഡറിനെ വീഴ്​ത്തിയാണ്​ വികാസ്​ ക്വാർട്ടറിൽ കടന്നത്​.

ഫീനിക്‌സില്‍ പുതിയ മലയാളം അക്കാഡമിക്ക് തുടക്കമായി

12:16 pm 16/8/2016 മാത്യു ജോസ് ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയ അക്കാഡമിക്ക് തുടക്കമായി. മലയാള ഭാഷ അനായാസേന കൈകാര്യം ചെയ്യാന്‍ പുതിയ തലമുറയെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാഡമിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. മൂല്യങ്ങളും സംസ്കാരങ്ങളും രൂപപ്പെടുത്തുന്നതില്‍ ഭാഷയ്ക്ക് അതിപ്രധാനമായ പങ്കുവഹിക്കാനുണ്ടെന്ന് “മലയാളം കളരി’യുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വികാരി റവ.ഫാ. ജോര്‍ജ് എട്ടുപറയില്‍ പറഞ്ഞു. കേരള സഭയുടെ മഹത്തായ വിശ്വാസവും പാരമ്പര്യവും ആത്മീയ സംസ്കാരവും അമേരിക്കയിലും പിന്തുടരുന്നതിന് പുതിയ തലമുറയെ പ്രാപ്തമാക്കുന്നതാണ് Read more about ഫീനിക്‌സില്‍ പുതിയ മലയാളം അക്കാഡമിക്ക് തുടക്കമായി[…]

സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ വലിയ പെരുന്നാളിന് കൊടിയേറി

12:15 pm 16/8/2016 വാക്കീഗണ്‍: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ ഓഗസ്റ്റ് 18-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പുതുതായി സ്ഥാപിച്ച കൊടിമര കൂദാശയും അതിനെ തുടര്‍ന്ന് വലിയ പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് വികാരി ഫാ. തോമസ് മേപ്പുറത്ത് കൊടിയേറ്റ് നടത്തി. ഓഗസ്റ്റ് 19,20,21 തീയതികളിലായി വിപുലമായ പരിപാടികളോടെ പെരുന്നാള്‍ നടത്തപ്പെടുന്നതാണ്. ഓഗസ്റ്റ് 20-നു ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 6 വരെ ധ്യാനയോഗവും അതിനെ തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകിട്ട് 7 Read more about സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ദേവാലയത്തില്‍ വലിയ പെരുന്നാളിന് കൊടിയേറി[…]