പശ്ചിമബംഗാളില്‍ വന്‍ മനുഷ്യക്കടത്തു സംഘം അറസ്റ്റില്‍

09:58 am 9/8/2016 ഖരഗ്പുര്‍: പശ്ചിമബംഗാളില്‍ വന്‍ മനുഷ്യക്കടത്തു സംഘം അറസ്റ്റില്‍. ഇവരുടെ പിടിയിലായിരുന്ന 39 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ നാലുപേര്‍ അറസ്റ്റിലായി. ഖരഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു സംഘം കുട്ടികളെ നാലു പേര്‍ നിയന്ത്രിച്ചുകൊണ്്ടുപോകുന്നതു ശ്രദ്ധയില്‍പ്പെട്ട എസ്എസ്ബി കോണ്‍സ്റ്റബിളാണ് സംഘത്തെ കുറിച്ചു പോലീസിനു വിവരം നല്‍കിയത്. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സംഘത്തെ പിടികൂടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്്ട്.

ശ്രീരാമ സ്മരണയുണര്‍ത്തി ക്ലീവ്‌ലാന്റ് ഹിന്ദു സംഗമം

09:55 am 9/8/2016 സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ക്ലീവ്‌ലാന്റില്‍ സംഘടിപ്പച്ച ഹിന്ദു സംഗമം ഇല്ലായ്മയുടേയും വല്ലായ്മയുടേയും പഴമയില്‍ നിന്നും രാമായണത്തിന്റെ പുണ്യംപുലരുന്ന പുതിയ നാളുകളിലേക്ക് കര്‍ക്കിടകമാസത്തെ പരിവര്‍ത്തനപ്പെടുത്തിയതിന്റെ സ്മരണ പങ്കുവെച്ചുകൊണ്ട് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അനാചാരങ്ങളും, അന്ധവിശ്വാസവും, ധാര്‍മ്മികാപചയവും ചേര്‍ന്നു ഭ്രാന്താലയമാക്കിയ കേരളത്തെ, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുദേവനും, മഹാത്മാ അയ്യന്‍കാളിയും കൂടി തീര്‍ത്ഥാലയമാക്കി മാറ്റുകയുണ്ടായി. ആദ്ധ്യാത്മികത അന്യമാകുന്ന സമൂഹം അരാജകത്വത്തിലേക്ക് വഴിമാറുന്ന ദുരവസ്ഥയാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം. ഗംഗാധരനായ Read more about ശ്രീരാമ സ്മരണയുണര്‍ത്തി ക്ലീവ്‌ലാന്റ് ഹിന്ദു സംഗമം[…]

കേരള തനിമയില്‍ അരിസോണയില്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 ന് – മനു നായര്‍

09:54 am 9/8/2016 ഫീനിക്‌സ്:പ്രവാസി മലയാളികള്‍ക്ക് ഓണംവെറും ഒരുആഘോഷംമാത്രമല്ല. അത് അവര്‍ക്കുനഷ്ടമായ വസന്ത കാലത്തിന്റെ ഓര്മയിലേക്കുള്ള ഒരുമടക്കയാത്ര കൂടിയാണ്.പിറന്നനാടിന്‍റെ പ്രൗഢി ഉയര്‍ത്തിക ാണിക്കുന്നതോടൊപ്പം അത് കൂട്ടായ്മയുടെ ഉത്സവവും പുതുതലമുറയ്ക്ക് നാടിന്റെ സംസ്കാരവും പാരമ്പര്യവും പകര്‍ന്നുകൊടുക്കാനുള്ള ഒരവസരംക ൂടിയാകുമ്പോള്‍ പ്രവാസിയുടെ ഓണാഘോഷത്തിന് കൂടുതല്‍ചാരുതയും മാധുര്യവുമേറും. അരിസോണയിലെ മലയാളീ സമൂഹത്തിനെന്നുംഓര്മയില്‍ സൂഷിക്കനുതകുന്ന രീതിയിലാണ് കെ.എച്.എ.ഈ വര്ഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കുന്നത്. ഓണത്തിന്റെ ചിട്ടവട്ടങ്ങളില്‍ വിട്ടുവീഴ്ചകളില്ലാതെ ശനിയാഴ്ച്ച സെപ്തംബര് 3 ന് എ.എസ്.യു.പ്രിപ്പെറ്ററിസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രൗഡഗംഭീരമായി ആഘോഷിക്കുന്നത്. രാവിലെപത്തുമണിക്ക് പരമ്പരാഗതരീതിയില്‍ പൂക്കളമൊരുക്കിഓണാഘേ Read more about കേരള തനിമയില്‍ അരിസോണയില്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 ന് – മനു നായര്‍[…]

മലബാര്‍ ഭദ്രാസന ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭി­ച്ചു

09:51am 9/8/21066 മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഗൃഹശ്രീ ഭവനനിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി അന്‍പതു ഭവനങ്ങള്‍ക്ക് തുടക്കമിട്ടു. ചാത്തമംഗലം മൗണ്ട് ഹെര്‍മ്മോന്‍ അരമനയില്‍ നടന്ന ചടങ്ങു് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. മതേതരത്വം എന്നത് മതവിരുദ്ധതയോ, ഈശ്വര നിഷേധമോ അല്ലെന്നും മറിച്ചു മതമൂല്യങ്ങളെ അംഗീകരിക്കലും, ആദരിക്കലുമാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. കരുണയുടെ അംശം മനുഷ്യര്‍ മറന്നു പോകുന്ന കാലത്താണ് നാം ജീവിക്കുന്നത്. Read more about മലബാര്‍ ഭദ്രാസന ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭി­ച്ചു[…]

തുര്‍ക്കിയില്‍ കൂറ്റന്‍ ജനാധിപത്യാനുകൂല റാലി

09:49 am 09/08/2016 ഇസ്തംബൂള്‍: പട്ടാള അട്ടിമറി ശ്രമം ജനം പരാജയപ്പെടുത്തിയ തുര്‍ക്കിയില്‍ ജനാധിപത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് പത്തു ലക്ഷത്തിലേറെ പേര്‍ അണിനിരന്ന റാലി സംഘടിപ്പിച്ചു. ഭരണപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചണിനിരന്ന റാലി അക്ഷരാര്‍ഥത്തില്‍ ഇസ്തംബൂള്‍ നഗരത്തെ ദേശീയ പതാകയുടെ വര്‍ണമായ ചുവപ്പണിയിച്ചു. പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും രണ്ട് പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഒരു വിഷയത്തില്‍ ഒന്നിച്ചുനില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. റാലിയെ അഭിസംബോധന ചെയ്ത ഉര്‍ദുഗാന്‍ ഏത് അട്ടിമറിയെയും പരാജയപ്പെടുത്താന്‍ തുര്‍ക്കി ജനത Read more about തുര്‍ക്കിയില്‍ കൂറ്റന്‍ ജനാധിപത്യാനുകൂല റാലി[…]

ക്യൂബ, സഞ്ചാരികളുടെ പറുദീസ (യാത്ര -2: ജോണ്‍ ഇളമത)

09:48am 9/8/2016 ഞങ്ങളുടെ “എംവി അഡോണിയ’ എന്ന ആഢംബരക്കപ്പല്‍,ക്യൂബയുടെ തലസ്ഥാന നഗരിയില്‍ നങ്കൂരമിട്ടു.പല ചരിത്രങ്ങള്‍ക്കും സാക്ഷ്യം വഹിച്ച് സമരഭൂമി,ഹവാനല്‍ അവിടെ നിന്ന് ടൂറിസറ്റ് ബസില്‍ യാത്രയായി. പാല്‍ക്കാപ്പിയുടെ നിറമുള്ള ഒരു ആഫ്രിക്കന്‍ സപാനിഷ്‌സങ്കരവര്‍ഗ്ഗക്കാനായിരുന്നു ഗൈഡ്. അയാള്‍ വായ്‌തോരാതെ മുറിഞ്ഞ ഇംഗ്ലീഷില്‍ സാപാനിഷ് ആക്‌സന്‍റില്‍ നീട്ടികുറുക്കി വര്‍ണ്ണിച്ചു കൊണ്ടിരുന്നു. പകലില്‍ ഹവാന കത്തിജ്വലിച്ചു.ചൂടുള്ള വീശി അടിക്കുന്ന കാറ്റില്‍ തുറമുഖത്തെ തെങ്ങുകളും,പനകളും,പ്രകൃതിയോട് മല്ലടിച്ചു. ബസിനുള്ളില്‍ എയര്‍കണ്ടീഷന്‍ ശീല്‍ക്കാരമുതിര്‍ത്തി ശീതീകരിച്ചു കൊണ്ടിരുന്നു. ദീര്‍ഘമായ ഇടവേളക്കു ശേഷം, കൃൂബയിലേക്ക് നിശ്ശേഷം വിഛേദിക്കപ്പെട്ടുപോയ അമേരിക്കയുടെ Read more about ക്യൂബ, സഞ്ചാരികളുടെ പറുദീസ (യാത്ര -2: ജോണ്‍ ഇളമത)[…]

കുടുംബവഴക്കിനത്തെുടര്‍ന്ന് ഭാര്യയെ കാറിലിരുത്തി പെട്രോളൊഴിച്ച് തീവെച്ചുകൊന്നു.

09:44 AM 09/08/2016 ചെന്നൈ: ചെന്നൈ നഗരത്തില്‍ നന്ദനം പ്രദേശത്താണ് പട്ടാപ്പകല്‍ നാടിനെ നടുക്കിയ സംഭവം. ചെങ്കല്‍പേട്ട് സ്വദേശിനിയായ എന്‍. പ്രേമയാണ് (28) ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ മരണമൊഴിയത്തെുടര്‍ന്ന് ഭര്‍ത്താവ് നാഗരാജിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ഇവരുടെ മക്കള്‍ തിഷാന്ത് രാജ് (4), യശ്വന്ത് രാജ് (2) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു വര്‍ഷം മുമ്പാണ് നാഗരാജ്-പ്രേമ ദമ്പതികളുടെ വിവാഹം നടക്കുന്നത്. ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. പ്രേമയുടെ സഹോദരീഭര്‍ത്താവിന്‍െറ ഉടമസ്ഥതയിലുള്ള കാറാണ് നാഗരാജ് Read more about കുടുംബവഴക്കിനത്തെുടര്‍ന്ന് ഭാര്യയെ കാറിലിരുത്തി പെട്രോളൊഴിച്ച് തീവെച്ചുകൊന്നു.[…]

ഇറോം ശര്‍മിള ഇന്ന് നിരാഹാരം അവസാനിപ്പിക്കും

09:43 AM 09/08/2016 ഇംഫാല്‍: സൈനികര്‍ക്ക് സവിശേഷാധികാരം നല്‍കുന്ന ‘അഫ്സ്പ’ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിന്‍െറ ‘ഉരുക്കുവനിത’ ഇറോം ചാനു ശര്‍മിള 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം ചൊവ്വാഴ്ച അവസാനിപ്പിക്കും. ആശുപത്രി ജയിലില്‍ കഴിയുന്ന അവരെ രാവിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അവിടെവെച്ചാകും നിരാഹാരം അവസാനിപ്പിക്കുകയെന്ന് ഇറോമിന്‍െറ സഹോദരന്‍ ഇറോം സിങ് ഹാജിത്ത് പറഞ്ഞു. തുടര്‍ന്ന് അവര്‍ ജയില്‍മോചിതയാകും. രണ്ടാഴ്ച മുമ്പാണ് 44കാരിയായ ഇറോം നിരാഹാരം അവസാനിപ്പിക്കുകയാണെന്നും ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ചത്. അതേസമയം, Read more about ഇറോം ശര്‍മിള ഇന്ന് നിരാഹാരം അവസാനിപ്പിക്കും[…]

റ്റാമ്പായില്‍ ഫയര്‍ ഓഫ് പെന്തക്കോസ്ത് വളര്‍ച്ചാ ധ്യാനം നടത്തുന്നു

09:43am 9/8/2016 ഫ്‌ളോറിഡ: അമേരിക്കയില്‍ മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും കഴിഞ്ഞ 16 വര്‍ഷമായി ആത്മീയ കൊടുങ്കാറ്റ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ പള്ളിയില്‍ വച്ച് സെപ്റ്റംബര്‍ 2,3,4 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ റ്റാമ്പായിലേയും, മയാമിയിലേയും, ഓര്‍ലാന്റോയിലേയും, ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലേയും ദൈവജനത്തെ ഒരുമിച്ചു ചേര്‍ത്തുകൊണ്ട് “Fire of Pentcost ‘ വളര്‍ച്ചാ ധ്യാനം നടത്തുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍ പ്രത്യേകമായി നടത്തപ്പെടുന്ന മൂന്നുദിവസത്തെ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് Read more about റ്റാമ്പായില്‍ ഫയര്‍ ഓഫ് പെന്തക്കോസ്ത് വളര്‍ച്ചാ ധ്യാനം നടത്തുന്നു[…]

ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷ പരേഡ് ഓഗസ്റ്റ് 14-ന് നേപ്പര്‍വില്ലില്‍

09:41am 9/8/2016 ഷിക്കാഗോ: ദേശസ്‌നേഹമുണര്‍ത്തുന്ന ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷ പരേഡ് വിവിധ മലയാളി സംഘടനകളുടേയും, ഗോപിയോ ഷിക്കാഗോയുടേയും നേതൃത്വത്തില്‍ ആഘോഷിക്കുന്നതാണ്. നേപ്പര്‍വില്‍ സെന്‍ട്രല്‍ ഹൈസ്കൂളില്‍ (440 Aurora Ave, Naperville) ഓഗസ്റ്റ് 14ന് 2.30-നു പരേഡ് ആരംഭിക്കും. പരേഡില്‍ പങ്കെടുക്കുന്നതിന് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു. അറുപതോളം ഫ്‌ളോട്ടുകളാണ് നേപ്പര്‍വില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഒരുക്കുന്നത്. പരേഡില്‍ ഇല്ലിനോയ്‌സ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇവലേയിന്‍ സല്‍ഗുനേറ്റി മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. ആസിഫ് സയിദ്, മേയര്‍മാര്‍, സെനറ്റര്‍മാര്‍ Read more about ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷ പരേഡ് ഓഗസ്റ്റ് 14-ന് നേപ്പര്‍വില്ലില്‍[…]