ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

– രാജു തരകന്‍ ഡാളസ്: ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസ് ഇര്‍വിംഗ് സിറ്റിയില്‍ ദി വെസ്റ്റിന് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും. വൈകിട്ട് 6.30 ന് സംഗീതശുശ്രൂഷയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഷാജി ഡാനിയേല്‍ ഉത്ഘാടനം നിര്വ്വഹിക്കും. അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ പ്രസംഗകനായ പാസ്റ്റര്‍ ബാബു ചെറിയാന്‍ (ഇന്ത്യ) വചനശുശ്രൂഷ നിര്‍വഹിക്കുന്നതോടൊപ്പം അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സഭാശുശ്രൂഷകരായ ദൈവദാസന്മാരും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. യുവജനങ്ങളുടെ Read more about ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍[…]

ദിയ ലിങ്ക് വിന്‍സ്റ്റാറിന്റെ ഉത്രാടപ്പൂവ് എന്ന വീഡിയോ ആല്‍ബം പൂര്‍ത്തിയായി ; പ്രോമോ കാണാം

09:39am 9/8/2016 ഡബ്ലിന്‍: യൂറോപ്പില്‍ അയര്‍ലണ്ട്, സ്വിറ്റ്‌­സര്‍ലന്‍ഡ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സുകളായ കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ നിരവധി തവണ വിജയിയായ ദിയ ലിങ്ക് വിന്റാറിന്റെ ഓണം അടിസ്ഥാനമാക്കിയുള്ള ആല്‍ബത്തിന്റെ ചിത്രീകരണം എറണാകുളം ജില്ലയിലെ പിറവത്തിന് സമീപമുള്ള പാഴൂര്‍, ആമ്പല്ലൂര്‍, തൃപ്പക്കുടം, എടാട്ടുപയല്‍, മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. തിരുവോണത്തിന്റെ പ്രാധാന്യവും കേരളിയ സംസ്­കാരവും വിളിച്ചുണര്‍ത്തുന്ന ഈ ആല്‍ബം മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തിരുവാതിര, കളരിപ്പയറ്റ് തുടങ്ങി മറ്റ് കലാരൂപങ്ങളും കാണിക്കുന്നു. തുമ്പയും Read more about ദിയ ലിങ്ക് വിന്‍സ്റ്റാറിന്റെ ഉത്രാടപ്പൂവ് എന്ന വീഡിയോ ആല്‍ബം പൂര്‍ത്തിയായി ; പ്രോമോ കാണാം[…]

ശശികല പുഷ്പ എം.പിക്കെതിരെ യുവതികള്‍ പരാതി നല്‍കി

09:39 am 08/08/2016 ചെന്നൈ: ഡി.എം.കെ എം.പിയെ തല്ലിയതിന് അണ്ണാ ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ എം.പിക്കെതിരെ അടുക്കള സഹായികളായ രണ്ട് യുവതികള്‍ പരാതി നല്‍കി. ഭാനുമതി, ജാന്‍സി റാണി എന്നിവരാണ് തൂത്തുക്കുടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. വീട്ടുജോലിക്കിടെ ശശികല പുഷ്പ എം.പി തങ്ങളെ മര്‍ദിച്ചിട്ടുണ്ടെന്ന് യുവതികളുടെ പരാതിയില്‍ പറയുന്നു. ശശികലയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകന്‍ മദ്യപിച്ചത്തെി തങ്ങളെ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തു. മകന്‍ പ്രദീപ് രാജയും മര്‍ദിച്ചതായി യുവതികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ വിശദീകരിച്ചു.

തലസ്ഥാനത്തെ എ.ടി.എമ്മുകളില്‍ ഹൈടെക് തട്ടിപ്പ്

07:00pm 08/08/2016 തിരുവനന്തപുരം: തലസ്ഥാനത്തെ ഏതാനും എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്നതായി പരാതി. തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ശാഖയിലെ എസ്.ബി.ഐയില്‍ അക്കൗണ്ടുള്ള അമ്പതോളം പേരുടെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കപ്പെട്ടത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ അക്കൗണ്ടുകളില്‍ നിന്നു പിന്‍വലിച്ചതായി ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ടവര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. ആല്‍ത്തറയിലെ ബാങ്കിനോടനുബന്ധിച്ചുള്ള എ.ടി.എം കൗണ്ടര്‍ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചതായി കണ്ടത്തെിയിട്ടുണ്ട്. ഇത് പൊലീസ് Read more about തലസ്ഥാനത്തെ എ.ടി.എമ്മുകളില്‍ ഹൈടെക് തട്ടിപ്പ്[…]

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എഴ് പേര്‍ മരിച്ചു

07:00pm 08/08/2016 കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പിഞ്ചു കുഞ്ഞടക്കം ഏഴ് പേര്‍ മരിച്ചു. നേപ്പാളിലെ നുവാകോട്ട് ജില്ലയിലെ വനപ്രദേശത്തിനടുത്താണ് അപകടം. ഇന്ന് ഉച്ചക്ക് കാഠ്മണ്ഡുവില്‍ നിന്നും പുറപ്പെട്ട ഫിഷ്​ടെയില്‍ എയര്‍ ഹെലികോപ്റ്റര്‍ ഇടക്ക് വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നുവാകോട്ട് ജില്ലയിലെ ബതിന ദാന്ത ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്. നേപ്പാളില്‍ നിന്ന് 140 കിലോ മീറ്റര്‍ ദൂരത്താണ് നുവാകോട്ട്. നവജാത ശിശുവിന്‍െറ വിദഗ്ധ ചികില്‍സക്കായി യാത്ര തിരിച്ച സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി Read more about നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എഴ് പേര്‍ മരിച്ചു[…]

മാണിയോടുള്ള നിലപാട് മയപ്പെടുത്തി കുമ്മനം.

03:26 pm 08/08/2016 കൊച്ചി: കേരളാ കോണ്‍ഗ്രസിനോട് എന്‍.ഡി.എ ക്ക് യാതൊരു തരത്തിലുമുള്ള വര്‍ജ്യവുമില്ല. യു.ഡി.എഫിന്‍്റെ പരാജയത്തെ തുടര്‍ന്നാണ് കെ.എം മാണി മുന്നണി വിട്ടത്. എല്‍.ഡി.എഫിനോടും യുഡിഎഫിനോടും സമദൂരമെന്നത് ബി.ജെ.പിയുടെ അഭിപ്രായമാണെന്നും കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ബി.ജെ.പി വീക്ഷിക്കുന്നുണ്ട്. കെ.എം മാണിയുടെ നിലപാട് ബി.ജെ.പി ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലന്നെും കുമ്മനം പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ബാര്‍കോഴ കേസില്‍ മാണി Read more about മാണിയോടുള്ള നിലപാട് മയപ്പെടുത്തി കുമ്മനം.[…]

കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ അർഹമായ സ്ഥാനം നൽകിയിരുന്നുവെന്ന് രമേശ് ചെന്നിത്തല

03:19 pm 08/08/2016 തിരുവനന്തപുരം:.കേരള കോൺഗ്രസിനെയോ കെ.എം മാണിയെയോ ഒരു ഘട്ടത്തിലും തള്ളിപ്പറയാനോ ദുർബലപ്പെടുത്താനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാണിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ യു.ഡി.എഫിൽ ഉന്നയിക്കാമായിരുന്നു. യു.ഡി.എഫിലെ ഏറ്റവും മുതിർന്ന നേതാവായിരുന്നു മാണി. യു.ഡി.എഫിലെ മൂന്നാമത്തെ കക്ഷിയെന്ന നിലയിലുള്ള പ്രാധാന്യം എന്നും നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് പറഞ്ഞ കാരണങ്ങൾ ബന്ധം അവസാനിപ്പിക്കാൻ തക്ക കാരണമായി കരുതുന്നില്ലെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു. താൻ ആഭ്യന്തര മന്ത്രിയായ കാലത്താണ് മാണിക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ പരാതിയിൽ ത്വരിതാന്വേഷണം നടത്തിയത്. Read more about കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ അർഹമായ സ്ഥാനം നൽകിയിരുന്നുവെന്ന് രമേശ് ചെന്നിത്തല[…]

ഗോല്‍മാല്‍ 4ല്‍ ആലിയ ഭട്ട്

03:08pm 8/8/2016 രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഗോല്‍മാല്‍ പരമ്പരയിലെ പുതിയ ചിത്രം ഗോല്‍മാല്‍ 4ല്‍ ആരായിരിക്കും നായിക ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോളിവുഡിലെ യുവനായിക ആലിയ ഭട്ട് ആയിരിക്കും ഗോല്‍മാല്‍ 4ല്‍ നായികയായി അഭിനയിക്കുക എന്നാണ് വിവരം. കരീന കപൂറിനെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കരീന ഗര്‍ഭിണിയായതിനാല്‍ ചിത്രവുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ആലിയയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ആലിയയുടെ മാനേജര്‍ രോഹിത് ഷെട്ടിയുടെ മുംബൈ അന്ധേരിയിലുള്ള ഓഫീസിലെത്തി രോഹിതുമായി ചര്‍ച്ച നടത്തിയിരുന്നു. ബോളിവുഡില്‍ Read more about ഗോല്‍മാല്‍ 4ല്‍ ആലിയ ഭട്ട്[…]

ഗോരക്ഷകര്‍ക്കെതിരെ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വി.എച്ച്.പി.

03:00pm 08/08/2016 ന്യൂഡല്‍ഹി: ഇത്തരം പ്രസ്താവനകള്‍ക്ക് 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരും. രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പകല്‍ ഗോ സംരക്ഷകരായി രംഗത്തുവരുകയാണെന്നും ഇത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നുമുള്ള മോദിയുടെ പ്രസ്താവന അപമാനമാണെന്നാണ് വി.എച്ച്.പി ഗുജറാത്ത് ഘടകത്തിന്‍െറ നിലപാട്. ലക്ഷകണക്കിന് പശുക്കളെ കൊലപ്പെടുത്തുന്നവരെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുന്നില്ല. എന്നാല്‍ അഹമ്മദാബാദില്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഗീത രംഭിയയെപോലുള്ള ഗോരക്ഷകരെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ മാറിയ ചിന്താഗതിയെയാണ് കാണിക്കുന്നതെന്നും വി.എച്ച്​.പി Read more about ഗോരക്ഷകര്‍ക്കെതിരെ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വി.എച്ച്.പി.[…]

ദളിത് പീഡനം: കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

02:55pm 8/8/2016 ന്യൂഡല്‍ഹി: രാജ്യത്ത് ദളിതര്‍ നേരിടുന്ന പീഡനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭ ബഹിഷ്‌കരിച്ചു. വിഷയത്തില്‍ നടുത്തളത്തില്‍ പ്രതിഷേധിച്ച ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. രാജ്യസഭ ഭേദഗതികളോടെ പാസാക്കിയ ചരക്ക്-സേവന നികുതി (ജിഎസ്ടി) ബില്‍ ഇന്നു ലോക്‌സഭ പരിഗണിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നടപടി. ലോക്‌സഭയുടെ ശൂന്യവേളയില്‍ കോണ്‍ഗ്രസ് അംഗം പ്രമോദ് തിവാരിയാണ് പ്രശ്‌നം ഉന്നയിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ രോഗം മൂലം ആയിരത്തോളം പശുക്കള്‍ ചത്തതിന്റെ ഉത്തരവാദിയായ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നടപടിയെടുക്കണമെന്ന് അദ്ദേഹം Read more about ദളിത് പീഡനം: കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി[…]