55 കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍;
5:02 PM 26/9/2016 മലപ്പുറം: എടപ്പാളില്‍ മാനസികാസ്വാസ്ഥ്യമുള്ള 55 കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ മതിലകത്ത് വീട്ടില്‍ ശോഭനയാണ് മരിച്ചത്. പട്ടിണി കിടന്നതാണ് മരണകാരണമെന്ന് പ്രാദേശികജനപ്രതിനിധിയും അയല്‍വാസികളും ബന്ധുക്കളും പറയുന്നു. മകള്‍ ശ്രുതിയെ എടപ്പാളിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. രാവിലെ 8 മണിയോടെയാണ് മതിലകത്ത് വീട്ടില്‍ ശോഭന മരിച്ചവിവരം പുറത്തറിയുന്നത്. മാനസികാസ്വാസ്ഥ്യമുള്ള ശോഭനയും സമാനഅവസ്ഥയിലുള്ള മകള്‍ ശ്രുതിയും മാത്രമായിരുന്നു ഈ വീട്ടിലുണ്ടായിരുന്നത്. തൊട്ടടുത്ത് ബന്ധുക്കളുണ്ടെങ്കിലും ദിവസങ്ങളായി ഇവരുടെ കാര്യങ്ങള്‍ ആരും അന്വേഷിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാതെ പട്ടിണി Read more about 55 കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍;[…]










