ഗൂഗിള്‍ അലോയ്ക്കെതിരെ മുന്നറിയിപ്പ്

09:23 am 26/9/2016 ഏതന്‍സ് ഡെമോക്രസി ഫോറത്തിലാണു സ്‌നോഡന്‍ ഇക്കാര്യം പറഞ്ഞത്. ആപ്പ് ഉപയോഗിച്ചു നടത്തുന്ന സംഭാഷണങ്ങളും സന്ദേശങ്ങളും താല്‍ക്കാലികമായി സൂക്ഷിച്ചുവയ്ക്കും. എന്നാല്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിച്ച് പിന്നീട് ഇത് ഒഴിവാക്കും എന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ വാഗ്ദാനം കളവാണെന്നും അലോ ഉപയോഗിച്ചു നടത്തിയിരിക്കുന്ന എല്ലാ ഇടപാടുകളുടെ വിവരങ്ങളും ഇവര്‍ സൂക്ഷിക്കുമെന്നുമാണു സ്‌നോഡന്‍ അഭിപ്രായപ്പെടുന്നത്. ഈ ആപ്പ് എല്ലാ വിവരങ്ങളും സൂക്ഷിക്കും പോലീസിന്‍റെ ഒരു അപേക്ഷ മതി എല്ലാം പുറത്തു കൊണ്ടുവരാന്‍ എന്ന് ട്വിറ്റില്‍ സ്‌നോഡന്‍ Read more about ഗൂഗിള്‍ അലോയ്ക്കെതിരെ മുന്നറിയിപ്പ്[…]

കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യ ജയത്തിനരികെ

09:22 amn26/9/2016 കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ജയത്തിലേക്ക്.434 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. പൊടിപാറിത്തുടങ്ങിയ പിച്ചില്‍ അവസാന ദിവസം ആറു വിക്കറ്റ് ശേഷിക്കെ 341 റണ്‍സകലെയാണ് കീവിസിന്റെ വിജയലക്ഷ്യം. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വിജയം ഇന്ത്യക്കൊപ്പമാവും. 38 റണ്‍സുമായി ലൂക്ക് റോഞ്ചിയും എട്ടു റണ്‍സുമായി മിച്ചല്‍ സാന്റ്നറുമാണ് ക്രീസില്‍. 56/4 എന്ന നിലയില്‍ നിന്നാണ് ഇരുവരും Read more about കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യ ജയത്തിനരികെ[…]

കീര്‍ത്തി സുരേഷ് അല്ലു അര്‍ജ്ജുന്റെ നായിക

09:20 am 26/9/2016 കീര്‍ത്തി സുരേഷ് അല്ലു അര്‍ജ്ജുന്റെ നായികയായി അഭിനയിക്കുന്നു. അല്ലു അര്‍ജ്ജുന്‍ അഭിനയിക്കുന്ന തമിഴ് സിനിമയിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. ലിംഗുസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍ നായകനാകുന്ന ഭൈരവിലും കീര്‍ത്തി സുരേഷ് ആണ് നായിക. ഭരതന്‍ ആണ് ഭൈരവ് സംവിധാനം ചെയ്യുന്നത്.

എം.ബി.ബി.എസ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി

09:15 am 26/9/2016 തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല നടത്തുന്ന എം.ബി.ബി.എസ് പരീക്ഷയില്‍ കൂട്ടകോപ്പിയടി അരങ്ങേറുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിലാണ് ഹൈടെക് കോപ്പിയടി. ഇതുസംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നെങ്കിലും ഇതുവരെ ആരോഗ്യ സര്‍വകലാശാല നടപടിയെടുത്തിട്ടില്ല. എം.സി റോഡില്‍ നഗര അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോളജിലാണ് കോപ്പിയടി അരങ്ങേറിയത്. വെള്ളിയാഴ്ച നടന്ന എം.ബി.ബി.എസ് പരീക്ഷയുടെ ജനറല്‍ മെഡിസിന്‍ പേപ്പര്‍ ഒന്നിലാണ് കോപ്പിയടി. ഏഴ് വിദ്യാര്‍ഥികള്‍ വയര്‍ലെസ് ബ്ളൂടൂത്ത് ചെവിയില്‍ ഘടിപ്പിച്ചാണ് പരീക്ഷാഹാളില്‍ എത്തിയത്. ചോദ്യങ്ങള്‍ ഇതുവഴി പറഞ്ഞുകൊടുക്കുകയും Read more about എം.ബി.ബി.എസ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി[…]

ജിഷ കേസ്: എഫ്ഐആറിലെ പിഴവ് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍

09:14 am 26/9/2016 കൊച്ചി: ജിഷ വധക്കേസിലെ എഫ്ഐആറിലെയും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലേയും സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടതെങ്കിലും 29നെന്നാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്. ജിഷ മരണത്തിന് രണ്ടാഴ്ചക്കുശേഷം മേയ് രണ്ടാംവാരമാണ് പൊലീസ് കുറുംപ്പുപടി കോടതിയില്‍ അപേക്ഷ നല്‍കിയത്. ജിഷയുടെ മരണം സംഭവിച്ചത് വൈകിട്ട് മൂന്നരയ്ക്കും രാത്രി ഏഴരയ്ക്കും ഇടയിലാണെന്നായിരുന്നു കേസെടുക്കുന്ന സമയം പൊലീസ് കണക്കൂകൂട്ടിയത്. ഇതനുസരിച്ചാണ് 28ന് വൈകിട്ട് 3.30ന് എന്ന ഉദ്ദേശ സമയം പൊലീസ് തയാറാക്കിയത്. എന്നാല്‍ ഓണ്‍ Read more about ജിഷ കേസ്: എഫ്ഐആറിലെ പിഴവ് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍[…]

നിയമസഭ ഇന്നു മുതല്‍ സമ്മേളിക്കും.

09:11 am 26/9/2016 തിരുവനന്തപുരം: മാണിഗ്രൂപ് യു.ഡി.എഫ് വിട്ട് പ്രത്യേക ബ്ളോക്കായി മാറിയ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് ശേഷം നടപ്പു വര്‍ഷത്തെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കാന്‍ നിയമസഭ ഇന്നു മുതല്‍ സമ്മേളിക്കും. 14ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷം മുമ്പത്തേതിലും ദുര്‍ബലമായി. 47 അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫില്‍ ഇപ്പോള്‍ 41 പേരേയുള്ളൂ. ബി.ജെ.പിയും സ്വതന്ത്രനായ പി.സി. ജോര്‍ജും ഇതിനു പുറമെയുണ്ട്. ബി.ജെ.പിക്കു ശേഷമാണ് മാണിക്ക് സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. സര്‍ക്കാറിനെതിരെ ഏകോപിത നീക്കം നടത്താന്‍ പ്രതിപക്ഷത്തിനു സഭയില്‍ പ്രയാസമാകും.100 Read more about നിയമസഭ ഇന്നു മുതല്‍ സമ്മേളിക്കും.[…]

പാകിസ്​താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു

09:10 am 26/9/2016 ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണ പശ്​ചാത്തലത്തിൽ പാകിസ്​താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു. ഇത്​ സംബന്ധിച്ച സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പാകിസ്താന് ജലം നല്‍കുന്നതു തടയണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ്​ ചർച്ച ചെയ്യുക​. പാകിസ്​താനെ തിരിച്ചടിക്കുന്നതിൽ അനുകൂലവും പ്രതികൂലവുമായ വാദങ്ങളും ചർച്ചയിൽ ഉൾപ്പെടുമെന്നാണ്​ റി​പ്പോർട്ട്​. 1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്​റുവും പാകിസ്താന്‍ പ്രസിഡൻറ്​ അയൂബ്ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, Read more about പാകിസ്​താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു[…]

ഗോൾഫ് ഇതിഹാസം അർനോൾഡ് പാമർ അന്തരിച്ചു

09:08 AM 26/09/2016 പെൻസിൽവാനിയ: ഗോൾഫ് ചരിത്രത്തിലെ ഇതിഹാസ താരം അർനോൾഡ് പാമർ അന്തരിച്ചു. 87 വയസ്സായിരുന്നു. ഗോൾഫ് വീക്ക് മാഗസിൻ കുടുംബവൃത്തങ്ങളിൽ നിന്നും മരണം സ്ഥിരീകരിച്ചു. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഞായറാഴ്ചയായിരുന്നു മരണം. കഴിഞ്ഞ കുറച്ചു കാലമായി പാമർ വാർധക്യസഹജമായ അവശത അനുഭവിക്കുകയായിരുന്നു.

സ്കാറ്റ്സാറ്റ് –ഒന്ന് ഇന്ന് വിക്ഷേപിച്ചു

09:07 AM 26/09/2016 ബംഗളൂരു: സ്കാറ്റ്സാറ്റ് -ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. പി.എസ്.എല്‍.വി -സി 35 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തില്‍നിന്ന് രാവിലെ 9.12നാണ് വിക്ഷേപണം നടന്നത്. പി.എസ്.എല്‍.വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹ വിക്ഷേപണമാണിത്. ദൗത്യം രണ്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനില്‍ക്കും. ഒരേ ദൗത്യത്തില്‍ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളത്തെിക്കുന്നതിനാലാണ് വിക്ഷേപണ ദൈര്‍ഘ്യം കൂടുന്നത്. കാലാവസ്ഥ നിരീക്ഷണത്തിനും സമുദ്ര പഠനത്തിനുമാണ് 377 കിലോഗ്രാമുള്ള സ്കാറ്റ്സാറ്റ് -ഒന്ന് ഉപഗ്രഹം പ്രയോജനപ്പെടുക. അല്‍ജീരിയ, കാനഡ, Read more about സ്കാറ്റ്സാറ്റ് –ഒന്ന് ഇന്ന് വിക്ഷേപിച്ചു[…]

ചരി­ത്ര­സം­ഭ­വ­മാ­യി സം­യു­ക്ത ഓണാ­ഘോഷം; മഞ്ച്, നാമം, കെ.സി.എ­ഫ് ആ­ത്മ­നിര്‍­വൃ­തി­യില്‍

09:05 am 26/9/2016 – ഫ്രാന്‍­സി­സ് ത­ട­ത്തില്‍ ന്യൂ­ജേ­ഴ്‌­സി: മൂ­ന്ന് മ­ല­യാളി സം­ഘ­ട­ന­കള്‍ ചേര്‍­ന്ന് ന്യൂ­ജേ­ഴ്‌­സി­യില്‍ ഒ­രുക്കിയ സം­യു­ക്ത ഓണാ­ഘോ­ഷം ച­രി­ത്ര­മാ­യി. മ­ല­യാ­ളി അ­സോ­സി­യേഷന്‍ ഓ­ഫ് ന്യൂ­ജേ­ഴ്‌സി (മ­ഞ്ച്), കേ­ര­ള കള്‍­ച്ച­റല്‍ ഫോറം (കെ­സി­എഫ്), നാ­മം എ­ന്നീ സം­ഘ­ട­ന­ക­ളു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ടത്തി­യ സം­യു­ക്ത­ഓണാ­ഘോ­ഷം ജ­ന­പ്രാ­തി­നി­ധ്യം­കൊ­ണ്ടും സം­ഘ­ട­ന­ക­ളു­ടെ പ­ങ്കാ­ളിത്തം­കൊ­ണ്ടും ഏ­റെ ശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റി­യ­ത്. സെ­പ്­റ്റം­ബര്‍ 18-ന് ബര്‍­ഗന്‍ ഫീല്‍­ഡി­ലെ കോണ്‍­ലോണ്‍ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ന്ന വര്‍­ണ്ണ­ശ­ബ­ളമാ­യ ച­ട­ങ്ങ് ന­യ­ന­സു­ന്ദ­രമാ­യ ഓ­ഒണാ­ഘോ­ഷ ക­ലാ­പ­രി­പാ­ടികള്‍­കൊ­ണ്ട് മു­ഖ­രി­ത­മാ­യി­രുന്നു. ചെ­ണ്ട­വാ­ദ്യം, ശി­ങ്കാ­രി­മേളം, തി­രു­വാ­തി­ര, കൈ­കൊ­ട്ടി­ക്കളി, ചാ­ക്യാര്‍­കൂ­ത്ത് Read more about ചരി­ത്ര­സം­ഭ­വ­മാ­യി സം­യു­ക്ത ഓണാ­ഘോഷം; മഞ്ച്, നാമം, കെ.സി.എ­ഫ് ആ­ത്മ­നിര്‍­വൃ­തി­യില്‍[…]