മെല്‍ബണില്‍ ഒരു കൗതുകകരമായ ഓണം, മുണ്ടുടുത്ത് വിദേശികള്‍

09:03 am 26/9/2016 – ജോസ് .എം. ജോര്‍ജ് മെല്‍ബണ്‍: ­മെല്‍ബണിലെ ഒരു കമ്പനിയില്‍ നടത്തിയ ഓണാഘോഷം മലയാളികള്‍ക്ക് കൗതുകകരമായി. അറുപതു ശതമാനം മലയാളികള്‍ ജോലി ചെയ്യുന്നതുമായ ക്യാച്ച് ഓഫ് ദി ഡേ യിലാണീ വ്യത്യസ്തതയാര്‍ന്ന ഓണാഘോഷം .ഇന്ത്യയി നിന്നും മലയാളികളെ കൂടാതെ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും ശ്രീലങ്ക, ജര്‍മ്മനി, ഓസ്‌ട്രേലിയ, മലേഷ്യാ തുടങ്ങിയ പൗരന്‍മാരും ഒത്തൊരുമിച്ചാണ് ഓണത്തെ വരവേറ്റത്.വിദേശീയരായ ഉടമസ്ഥര്‍ ഉള്‍പ്പടെ എല്ലാവരും കേരള വസ്ത്രം ഉടുത്ത് വരുകയും മലയാളികള്‍ ഉള്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ചോറും കറിയും Read more about മെല്‍ബണില്‍ ഒരു കൗതുകകരമായ ഓണം, മുണ്ടുടുത്ത് വിദേശികള്‍[…]

തങ്കമ്മ ഉമ്മന്‍ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി

09:01 am 26/9/2016 ന്യൂയോര്‍ക്ക് : മാവേലിക്കര ഷിബു വില്ലയില്‍ പരേതനായ പി. കെ. ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മന്‍ (86) സെപ്റ്റംബര്‍ 25 ഞയറാഴ്ച ഉച്ചയ്ക്ക് ന്യൂയോര്‍ക്കില്‍ വച്ച് നിര്യാതയായി.പരേത വാലി സ്ട്രീം, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ് . മക്കള്‍: അന്നമ്മ മാത്യു, ഉമ്മന്‍ കോശി, ശാന്തമ്മ വൈദ്യന്‍, വത്സാ പോള്‍, എല്‍സിവര്ഗീസ്, ഉഷ വര്ഗീസ്, തോമസ് ഉമ്മന്‍ (ഷിബു). സെപ്റ്റംബര്‍ 27ന് പൊതുദര്‍ശനം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയും വൈകുന്നേരം Read more about തങ്കമ്മ ഉമ്മന്‍ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി[…]

റോയി ജേക്കബ് കൊടുന്തറ (57) നിര്യാതനായി

09:00 am 26/9/2016 രാജന്‍ ആര്യപ്പള്ളില്‍ ലേക്ക്‌ലാന്റ്: കുമ്പനാട് കൊടുന്തറവീട്ടില്‍ പരേതരയ കെ.സി. ചാക്കോയുടെയും കുഞ്ഞമ്മയുടെയും മകന്‍ റോയി ജേക്കബ് കൊടുന്തറ സെപ്റ്റംബര്‍ 25 ഞായറാഴ്ച രാവിലെ ഫ്‌ളോറിഡായില്‍ ലേക്ക്‌ലാന്റ് പട്ടണത്തിലുള്ള തന്റെ ഭവനത്തില്‍ വെച്ച് നിര്യാതനായി. ഹൃദയാഘാതംമൂലമായിരുന്നു മരണം. പാസ്റ്റര്‍ ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ ശുശ്രൂഷിക്കുന്ന ലേക്ക്‌ലാന്റ്എബനേസര്‍ഐ.പി.സി സഭാംഗമാണ് പരേതന്‍. ഭാര്യ ലിസി തിരുവല്ല അരയാലുമ്മുട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഫിന്നി, ബ്ലസന്‍.സഹോദരങ്ങള്‍: പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ), ബാബു കൊടുന്തറ, സണ്ണി കൊടുന്തറ, മോനി Read more about റോയി ജേക്കബ് കൊടുന്തറ (57) നിര്യാതനായി[…]

മെല്‍ബണില്‍ ദുരൂഹ സാഹചര്യത്തില്‍ നിര്യാതനായ ടിനുവിന്റെ ശവസംസ്കാരം ഒക്ടോബര്‍ 1 ന്

09:00 am 26/9/2016 മെല്‍ബണ്‍ : സെപ്റ്റംബര്‍ 14 ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ മെല്‍ബണിലെ (റോവില്‍) വീട്ടില്‍ നിന്നും പുറത്തുപോയ മലയാളി, 28 വയസ്സുള്ള ടിനു തോമസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം കാറില്‍ കണ്ടെത്തി. ദന്ത ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്ന ടിനു തോമസ് ആനപ്രാമ്പാല്‍ (എടത്വാ) സ്വദേശിയാണ്. സെപ്റ്റംബര്‍ 15 വ്യാഴാഴ്ച രാവിലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ടിനുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടന്ന Read more about മെല്‍ബണില്‍ ദുരൂഹ സാഹചര്യത്തില്‍ നിര്യാതനായ ടിനുവിന്റെ ശവസംസ്കാരം ഒക്ടോബര്‍ 1 ന്[…]

നഹീദ് ഹട്ടാറിന് ദാരുണാന്ത്യം

08:52 pm 25/9/2016 അമാന്‍: ഫേസ്ബുക്കിലൂടെ വിവാദ കാർട്ടൂൺ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രശസ്ത ജോർദ്ദാൻ എഴുത്തുകാരൻ നഹീദ് ഹട്ടാർ വെടിയേറ്റു മരിച്ചു. ജോർദാനിലെ അമാൻ ഹൈക്കോടതിയിൽ കേസിൽ വാദം കേൾക്കാനെത്തിയ നഹീദിനെ വെടിവച്ചുവീഴ്ത്തിയ അക്രമിയെ പിന്നീട് അറസ്റ്റുചെയ്തു. ജോർദാനിലെ അബ്‍ദാലിയിലെ ഹൈക്കോടതിവളപ്പിൽ മൂന്നുതവണയാണ് നഹീദ് ഹട്ടാറിന് നേരെ അക്രമി വെടിവച്ചത്. എല്ലാവരുടെയും ശ്രദ്ധ തിരിക്കുന്നതിനായി കോടതിവളപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു കൊലയാളി വെടിയുതിര്‍ത്തതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇസ്ലാം മതത്തെ നിന്ദിക്കുന്ന കാർട്ടൂൺ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് വിചാരണ നേരിടുകയായിരുന്നു നഹീദ് Read more about നഹീദ് ഹട്ടാറിന് ദാരുണാന്ത്യം[…]

ഓണാഘോഷം സിന്‍സിനാറ്റിയില്‍

08:50 pm 25/9/2016 മാത്യൂ ജോയിസ്­ ഒഹായോ ഇന്ത്യാന കെന്റക്കി എന്നിവയുടെ െ്രെട സ്‌റേറ്റ് സംഗമമായ സിന്‍സിനാറ്റിയില്‍ പൂര്‍വാധികം ഭംഗിയായി ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ പതിനേഴാം തീയതി ശനിയാഴ്ച വെസ്റ്റ്­ ചെസ്ടറിലെ ലക്കൊട്ട ഫ്രഷ്­ മെന്‍ സ്കൂളില്‍ കൊണ്ടാടി. അത്യാധുനികതയുടെ പരിവേഷത്തിലും, ജന്മനാടിന്റെ പൈതൃകവും ഗൃഹാതുരത്വവും നെഞ്ചിലേറ്റി ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാളിമങ്കമാര്‍ കമനീയമായ അത്തപ്പൂക്കളം ഒരുക്കിയതോടെ ഉത്സവപ്രതീതിയുണര്‍ത്തിയ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഇരുപത്തിരണ്ടു് വിധം കൂട്ടുകളോടെ വിഭവസമൃദ്ധമായ സദ്യ വിളമ്പി. അതിനുശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമായ Read more about ഓണാഘോഷം സിന്‍സിനാറ്റിയില്‍[…]

വെള്ളാപ്പള്ളി നടേശനെ വിടാതെ വി.എസ്

08:47 pm 25/9/2016 തിരുവനന്തപുരം: മൈക്രോ ഫിനാൻസ് വായ്പാ തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ വിടാതെ വി.എസ് അച്യുതാനന്ദന്‍. കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയിൽ കക്ഷി ചേരുമെന്ന് വി.എസ് വ്യക്തമാക്കി. തട്ടിപ്പ് കേസ് അട്ടിമറിക്കാൻ വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ നടത്തുന്ന ചെപ്പിടി വിദ്യകളൊന്നും വിലപ്പോകില്ലെന്നും പാവപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്ത വെള്ളാപ്പള്ളി നടേശനെതിരായ കേസിൽ സര്‍ക്കാര്‍ അതീവ ജാഗ്രതപാലിക്കണമെന്നും വി.എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി Read more about വെള്ളാപ്പള്ളി നടേശനെ വിടാതെ വി.എസ്[…]

വി. മദര്‍ തെരേ­സ­ കാരു­ണ്യ­ത്തിന്റെ പ്രതീകം :

08:46 pm 25/9/2016 മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട് പാലാ: കാരു­ണ്യ­ത്തിന്റെ പ്രതീ­ക­മാണ് മദര്‍ തെരേ­സ­യെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ല­റ­ങ്ങാട്ട് പറ­ഞ്ഞു. സുവി­ശേ­ഷ­ത്തിന്റെ വ്യാഖ്യാ­ന­മാണ് കരു­ണ. ആ കരു­ണ­യുടെ മനു­ഷ്യ­രൂ­പ­മാണ് മദര്‍ തെരേ­സ. പാലാ രൂപ­തയില്‍ ആദ്യ­മായി കയ്യൂര്‍ ക്രിസ്തു­രാജ് പള്ളി­യില്‍ മദര്‍ തെരേ­സ­യുടെ തിരു­ശേ­ഷിപ്പ് പ്രതി­ഷ്ഠിച്ച് സംസാ­രി­ക്കു­ക­യാ­യി­രുന്നു ബിഷ­പ്. മനു­ഷ്യ­നില്‍ ദൈവത്തെ ദര്‍ശിച്ച വ്യക്തി­യാ­യി­രുന്നു മദര്‍ തെരേ­സ. കാരു­ണ്യ­ത്തിന്റെ ഈ വര്‍ഷ­ത്തില്‍ മദര്‍ തെരേ­സ­യുടെ വിശുദ്ധ പദവി ദൈവ­നി­യോ­ഗ­മാ­ണ്. തിരു­ശേ­ഷി­പ്പു­കള്‍ സ്ഥാപി­ക്കു­മ്പോള്‍ രണ്ടാ­യിരം വര്‍ഷത്തെ Read more about വി. മദര്‍ തെരേ­സ­ കാരു­ണ്യ­ത്തിന്റെ പ്രതീകം :[…]

സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

07:36 pm 25/9/2016 കോഴിക്കോട്: സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ കൗൺസിലിൽ സംസാരിക്ക​വെയാണ് മോദി അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചത്. ഭിന്നാഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ രീതിയല്ല. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ രാജ്യം ചർച്ച ചെയ്യണം. ഇവിടത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ദേശീയ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളടക്കം എല്ലാ വിഭാഗങ്ങളെയും സ്വന്തമായി കാണുന്നതാണ് ബി.ജെ.പി നയം. എന്നാൽ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. മുസ്‌ലിംകളെ തിരസ്കരിക്കുകയല്ല. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത്. Read more about സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി[…]

പവര്‍പാണ്ടിയില്‍ ധനുഷ് അഭിനയിക്കും!

04:56 pm 25/9/2016 തമിഴ് താരം ധനുഷ് സംവിധായകനാകുന്ന ചിത്രമാണ് പവര്‍പാണ്ടി. ചിത്രത്തില്‍ ധനുഷ് അഭിനയിച്ചേക്കുമെന്നാണ് പുതിയ വാര്‍ത്ത. മുതിര്‍ന്നതാരം രാജ് കിരണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നദിയയാണ് നായിക. പ്രസന്ന, ഛായാ സിങ്ങ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. യുവ സംഗീതസംവിധായകന്‍ സീന്‍ റോള്‍ഡന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ചെയ്യുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വേല്‍രാജ്. ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.