കശ്​മീരിലെ ഉറി ആക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി മരിച്ചു

04:54 PM 25/09/2016 ശ്രീനഗര്‍: ഉറി ഭീകാരക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ്‌ ജവാൻ പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി ശനിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഉറി ആക്രണത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ജമ്മുകശ്മീരിലെ ഉറിയില്‍ ആര്‍മി ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടഴ്‌സിന് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭീകരാക്രമണം നടന്നത്. ആക്രണത്തില്‍ നേരത്തെ 18 പേര്‍ മരിച്ചിരുന്നു.

കെ ബാബുവിനെ പിന്തുണച്ച് വി എം സുധീരന്‍

04:54 pm 25/9/2016 തിരുവനന്തപുരം: അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ ബാബുവിനെ പിന്തുണച്ച് കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍. ബാബുവിനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബാബുവിനെതിരെ ശക്തമായ തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ വിജിലന്‍സിനു കഴിഞ്ഞിട്ടില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ബാബുവിനെതിരെ നേരത്തെ പരസ്യ നിലപാടെടുത്ത സുധീരന്‍റെ പുതിയ നിലപാട് ശ്രദ്ധേയമാണ്. ബാബുവിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി നേരത്തെ തീരുമാനിച്ചരുന്നു. Read more about കെ ബാബുവിനെ പിന്തുണച്ച് വി എം സുധീരന്‍[…]

സിറിയ: യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും

04:50 pm 25/9/2016 ഡമസ്​കസ്​: സിറിയയിൽ വ്യോമാക്രണം രൂക്ഷമായ സാഹചര്യത്തിൽ യു.എൻ സുരക്ഷാ കൗൺസിലി​െൻറ അടിയന്തര യോഗം ഇന്ന്​ ചേരും. യു.എസി​െൻറയും റഷ്യയുടെ മാധ്യസ്​ഥത്തിലുള്ള താൽക്കാലിക വെടിനിർത്തൽ കഴിഞ്ഞ തിങ്കളാഴ്​ച പരാജയപ്പെട്ടതോടെയാണ്​ സിറിയയി​ലെ പ്രധാന നഗരമായ അലപ്പോയിൽ ബശാർ സൈന്യവും റഷ്യയും ആക്രമണം കനപ്പിച്ചത്​. സിറിയയിലെ സൈനികാക്രമണങ്ങളിൽ യു.എൻ സെ​ക്രട്ടറി ജനറൽ ബാൻ കി മൂണും നടുക്കം രേഖപ്പെടുത്തി. സംഘർഷത്തി​ൻറെ ആരംഭകാലം മുതൽ ഗുരുതര സ്​ഥിതിയാണ്​ അലപ്പോയിൽ നിലനിൽക്കുന്നതെന്നും സാധാരണ ജനങ്ങൾക്കെതിരെ മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നത്​ സൈനികർക്ക്​ Read more about സിറിയ: യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും[…]

പാകിസ്താനുമായുള്ള ക്രിക്കറ്റ് വേണ്ടെ സൗരവ് ഗാംഗുലി

11:48 am 25/9/2016 ദില്ലി: പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തെ പിന്തുണച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ക്രിക്കറ്റ് കളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഗാംഗുലി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തി വച്ച സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഭീകരവാദം ആര്‍ത്തിക്കുമ്പോള്‍ പാകിസ്താനുമായി ക്രിക്കറ്റ് കളി തുടരാനാകില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളിക്കണമെന്ന് തന്നെയാണ് നമുക്ക് താല്‍പ്പര്യം. എന്നാല്‍ Read more about പാകിസ്താനുമായുള്ള ക്രിക്കറ്റ് വേണ്ടെ സൗരവ് ഗാംഗുലി[…]

സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കം കുറിച്ചു.

11:45 am 25/9/2016 ചലച്ചിത്ര താരങ്ങളുടെ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കമായി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മമ്മൂട്ടി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്‍തു. രാത്രി വൈകിയും തീവ്രപരിശീലനത്തിലായിരുന്നു കേരള റോയൽസിലെ താരങ്ങൾ. പ്രഥമ ടൂർണമെന്‍റാണെങ്കിലും കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യംവയ്ക്കുന്നില്ല. ജയറാമാണ് ടീമിനെ നയിക്കുന്നത്. നരേൻ വൈസ് ക്യാപ്റ്റൻ. കുഞ്ചാക്കോ ബോബനാണ് ഐക്കൺ താരം. രഞ്ജിനി ഹരിദാസ്, പാര്‍വ്വതി നന്പ്യാർ, ബൈജു, രാജീവ് പിള്ള, സൈജു കുറുപ്പ്, തുടങ്ങിയരാണ് കേരള റോയൽസിലെ മറ്റ് അംഗങ്ങൾ. വനിത Read more about സെലിബ്രിറ്റി ബാഡ്മിന്‍റൺ ലീഗിന് തുടക്കം കുറിച്ചു.[…]

മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.

11:40 am 25/9/2016 അങ്കമാലി: മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി വായനശാലക്ക് സമീപം കീഴ്ത്തടത്ത് വീട്ടില്‍ സുഭദ്രയാണ് (66) കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പി.ജി.വാസുവിനെ (68) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10.20നായിരുന്നു സംഭവം. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ടി.വി.കണ്ട് കൊണ്ടിരിക്കുകയായിരുന്ന സുഭദ്രയെ പിന്നിലൂടെയത്തെിയ വാസു കറിക്കുപയോഗിക്കുന്ന കത്തികൊണ്ട് വയറിന്‍െറ ഇടത് വശത്തായി കുത്തുകയായിരുന്നു. സുഭദ്രയുടെ നിലവിളിയും, ബഹളവും കേട്ട് വീടിനോട് ചേര്‍ന്ന് താമസിക്കുന്ന മൂത്തമകനും, കുടുംബവുമെത്തി ഇവരെ Read more about മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.[…]

പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ വിമർശങ്ങൾക്ക്​ മറുപടിയുമായി പാക്​ വാർത്താ വിനിമയ മന്ത്രി പർവേസ്​ റാഷിദും രംഗത്തെത്തി.

11:37 am 25/9/2016 ഇസ്​ലാമാബാദ്​: അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച്​ ഇന്ത്യ പ്രകോപനം സൃഷ്​ടിക്കുകയാണെന്ന്​ പാക്​ വിദേശകാര്യ മ​ന്ത്രാലയം. പാക്​ നഗരങ്ങളിൽ ഇന്ത്യ ഭീകരവാദികൾക്ക്​ സഹായം നൽകുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ വിമർശങ്ങൾക്ക്​ മറുപടിയുമായി പാക്​ വാർത്താ വിനിമയ മന്ത്രി പർവേസ്​ റാഷിദും രംഗത്തെത്തി. ക്രൂരത കാണിക്കുന്നവരെയാണ്​ ലോകം ഒറ്റപ്പെടുത്തുകയെന്നും കശ്​മീരി​ലെ ജനങ്ങളോട്​ ക്രൂരത കാണിക്കുന്നത്​ ഇന്ത്യയാണെന്നുമാണ്​ പർവേസ്​ റാഷിദ്​ പറഞ്ഞത്​​. ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യക്ക്​ ആത്​മാർഥത ഉണ്ടെങ്കിൽ യറോപ്യൻ യൂണിയനെയോ ആസി​യാൻ കൂട്ടായ്​മയോ മാതൃകയാക്കുകയാണ്​ Read more about പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ വിമർശങ്ങൾക്ക്​ മറുപടിയുമായി പാക്​ വാർത്താ വിനിമയ മന്ത്രി പർവേസ്​ റാഷിദും രംഗത്തെത്തി.[…]

അമേരിക്കൻ തലസ്​ഥാനത്തെ മാളിലുണ്ടായ വെടി​വെപ്പിലെ ​പ്രതിയെന്ന്​ സംശയിക്കുന്നയാളെ കസ്​റ്റഡിയിലെടുത്തതായി ​​പൊലീസ്​ അറിയിച്ചു.

11:33 am 25/9/2016 വാഷിങ്​ടൺ: ​അമേരിക്കൻ തലസ്​ഥാനത്തെ മാളിലുണ്ടായ വെടി​െവപ്പിൽ ​പ്രതിയെന്ന്​ സംശയിക്കുന്നയാളെ കസ്​റ്റഡിയിലെടുത്തതായി ​​പൊലീസ്​ അറിയിച്ചു. സ്​പെയിൻ ഭാഷ സംസാരിക്കുന്ന ഇയാൾ ശനിയാഴ്​ച പിടിയിലായതായി വാഷിങ്​ടൺ ​െപാലീസ്​ വക്​താവ്​ കെയ്​ത്​ ലീറിയാണ്​ മാധ്യമങ്ങളെ അറിയിച്ചത്​. ആയുധങ്ങളൊന്നുമില്ലാതെ ഷോപ്പിങ്​ മാളിലേക്ക്​ പ്രവേശിച്ച ഇയാൾ തോക്കുമായി നിൽക്കുന്നതായി സി.സി.ടി.വി ക്യാമറയിലാണ്​ വ്യക്​തമായത്​. കഴിഞ്ഞ വെള്ളിയാഴ്​ച ​വൈകുന്നേരം ഏഴ്​ മണിക്ക്​ ബുലിന്ദ്​ടണിലെ കാസ്​കാഡ്​ മാളിലുണ്ടായ വെടിവെപ്പിൽ നാലു സ്​ത്രീകൾ ഉൾ​െപ്പടെ അഞ്ചു പേരാണ്​ മരിച്ചത്​. പ്രതിയെന്ന്​ സംശയിക്കുന്നയാളുടെ ചിത്രം സുരക്ഷാ Read more about അമേരിക്കൻ തലസ്​ഥാനത്തെ മാളിലുണ്ടായ വെടി​വെപ്പിലെ ​പ്രതിയെന്ന്​ സംശയിക്കുന്നയാളെ കസ്​റ്റഡിയിലെടുത്തതായി ​​പൊലീസ്​ അറിയിച്ചു.[…]

അതിവേഗം കൊച്ചി മെട്രോ .

09:21 am 25/9/2016 കൊച്ചി: രാജ്യത്തെ മെട്രോ ട്രെയിനുകളില്‍ ഏറ്റവും വേഗം ദൈര്‍ഘ്യമേറിയ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി കൊച്ചി മെട്രോ ചരിത്രം തിരുത്തി. ആലുവ മുട്ടം മുതല്‍ പാലാരിവട്ടം വരെ ഒമ്പത് കിലോമീറ്റര്‍ താണ്ടിയാണ് കേരളത്തിന്‍െറ സ്വപ്നപദ്ധതി ഈ നേട്ടം കൈവരിച്ചത്. നിര്‍മാണം ആരംഭിച്ച് കേവലം 1205 ദിവസംകൊണ്ടാണ് കൊച്ചി മെട്രോ ഒമ്പത് കിലോമീറ്റര്‍ പരീക്ഷണയോട്ടം നടത്തിയത്. മെട്രോയുടെ പരമാവധി വേഗതയായ 90 കിലോമീറ്റര്‍ വേഗവും ഈ ഓട്ടത്തില്‍ കൈവരിച്ചു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ് (ഡി.എം.ആര്‍.സി) ഈ Read more about അതിവേഗം കൊച്ചി മെട്രോ .[…]

ഇന്ത്യയില്‍ നടത്താനിരുന്ന വ്യാപാര പ്രദര്‍ശനം പാകിസ്താന്‍ റദ്ദാക്കി

09:10 AM 25/09/2016 ഇസ്ലാമാബാദ്/ ന്യൂഡല്‍ഹി: അടുത്ത മാസം ഡല്‍ഹിയില്‍ നടത്താനിരുന്ന വ്യാപാരപ്രദര്‍ശനം പാകിസ്താന്‍ നിര്‍ത്തിവെച്ചു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം വഷളായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പാകിസ്താന്‍െറ വ്യാപാര വികസന അതോറിറ്റി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരമൊരു പരിപാടിക്ക് യോജിച്ച സാഹചര്യമല്ല ഇപ്പോഴെന്ന് ഡല്‍ഹിയിലെ പാക് ഹൈകമീഷണറും പ്രതികരിച്ചു. പാകിസ്താന്‍െറ പരിപാടികളോട് തീവ്ര വലതുപക്ഷ സംഘടനകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് മുമ്പ് നമ്മള്‍ കണ്ടതാണ്. പാക് കലാകാരന്മാര്‍ക്കെതിരായ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുടെ നീക്കം Read more about ഇന്ത്യയില്‍ നടത്താനിരുന്ന വ്യാപാര പ്രദര്‍ശനം പാകിസ്താന്‍ റദ്ദാക്കി[…]