കെ. ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ കെ.പി.സി.സി രാഷ്ടീയകാര്യസമിതി യോഗത്തില്‍ ധാരണ.

09:06 am 25/9/2016 തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്തി കെ. ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ കെ.പി.സി.സി രാഷ്ടീയകാര്യസമിതി യോഗത്തില്‍ ധാരണ. ശനിയാഴ്ച ഹൈകമാന്‍ഡ് പ്രതിനിധികളായ എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബ്റിയ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമിതിയുടെ ആദ്യ യോഗം ഉച്ചക്ക് 12ന് ആരംഭിച്ച് രാത്രി വൈകിയും തുടരുകയാണ്. രാഷ്ട്രീയ പകപോക്കലിന് ഇനി ബാബുവിനെ വിട്ടുകൊടുക്കരുതെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉണ്ടായത്. വിജിലന്‍സ് അന്വേഷണത്തെ പാര്‍ട്ടി എതിര്‍ക്കില്ല. ഇതുവരെ ബാബുവിനെതിരെ ഒരുതെളിവും Read more about കെ. ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ കെ.പി.സി.സി രാഷ്ടീയകാര്യസമിതി യോഗത്തില്‍ ധാരണ.[…]

മെഡിക്കല്‍, ഡെന്‍റല്‍ സ്പോട്ട് അലോട്ട്മെന്‍റ്: മുഴുവന്‍ കോളജുകളും ഇന്ന് പ്രവര്‍ത്തിക്കണം

‍ 09:05 AM 25/09/2016 തിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ ഒഴിവുള്ള സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശപരീക്ഷാ കമീഷണറുടെ സ്പോട്ട് അലോട്ട്മെന്‍റ് പൂര്‍ത്തിയായി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന അലോട്ട്മെന്‍റില്‍ എം.ബി.ബി.എസിന് ഒഴിവുള്ള 78 സീറ്റുകളും നികത്തിയതായി പ്രവേശ പരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു. ഇതില്‍ എട്ട് സീറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേതും 70 സീറ്റ് സ്വാശ്രയ കോളജുകളിലേതുമാണ്. സര്‍ക്കാര്‍ കോളജുകളിലെ എട്ട് സീറ്റില്‍ നാലെണ്ണം Read more about മെഡിക്കല്‍, ഡെന്‍റല്‍ സ്പോട്ട് അലോട്ട്മെന്‍റ്: മുഴുവന്‍ കോളജുകളും ഇന്ന് പ്രവര്‍ത്തിക്കണം[…]

ചിക്കാഗോ മലയാളികള്‍ക്ക് ഫോമായുടെ മോളിവുഡ്­- ജോളിവുഡ് താരസംഗമം

09:00 am 25/9/2016 വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: ഫോമായുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ സ്വന്തം നാടായ ചിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്ന ഫോമായുടെ 2016­ ­­­­­­­­­­­- ­18 കാലഘട്ടിലേക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തുന്ന താരനിശയിലാണ്, തെന്നിന്ത്യയിലെ പ്രശസ്ത നടീനടന്മാര്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂലൈ 7 മുതല്‍ 10 വരെ, ഫ്‌ലോറിഡയിലെ മയാമിയില്‍ വച്ച് നടന്ന അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വച്ച് ഫോമായുടെ ദേശീയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞയെടുപ്പും താരനിശയോടൊപ്പം നടത്തപ്പെടും. Read more about ചിക്കാഗോ മലയാളികള്‍ക്ക് ഫോമായുടെ മോളിവുഡ്­- ജോളിവുഡ് താരസംഗമം[…]

ലോകം ഭീകരതക്കെതിരെ ഒറ്റക്കെട്ട്; പാകിസ്താന്‍ ഒറ്റപ്പെട്ടു –ഇന്ത്യ

09:00 am 25/09/2016 യുനൈറ്റഡ് നേഷന്‍സ്: ലോകം ഭീകരതക്കെതിരെ ഒറ്റക്കെട്ടാണെന്നും കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടതായും ഇന്ത്യ. കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാന്‍ ഒരു മാസത്തിലേറെയായി പാകിസ്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലംകണ്ടില്ളെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നത് ഇന്ത്യ നേരിടുന്ന തീവ്രവാദ ഭീഷണിയാണെന്നും നവാസ് ശരീഫ് തന്‍െറ പ്രസംഗത്തില്‍ ഊന്നല്‍കൊടുത്ത കശ്മീര്‍ പ്രശ്നമല്ളെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ പൊതുസഭയില്‍ ഇതുവരെ സംസാരിച്ച 131 രാജ്യങ്ങളില്‍ 130ഉം പാകിസ്താന്‍ ഉന്നയിച്ച മുഖ്യവിഷയമായ Read more about ലോകം ഭീകരതക്കെതിരെ ഒറ്റക്കെട്ട്; പാകിസ്താന്‍ ഒറ്റപ്പെട്ടു –ഇന്ത്യ[…]

എം.പി പോളിന്റെ സര്‍ഗ്ഗ­മു­ന്ന­ണി­യില്‍ തോറ്റു­കൊ­ണ്ടി­രി­ക്കു­ന്ന­വര്‍!

08:30 am 25/9/2016 (കാ­രൂര്‍ സോമന്‍­) ഏതൊരു ഭാഷ­യു­ടെയും തല­ച്ചോ­റാണ് സാഹി­ത്യം, അത് സൃഷ്ടി­ച്ച­വര്‍ ഭര­ണ­കര്‍ത്താ­ക്കളോ മത­ങ്ങളോ അല്ല മറിച്ച് സാഹി­ത്യ­കാ­ര­ന്മാരും കവി­കളും എഴു­ത്തു­കാ­രു­മാ­ണ്. മനു­ഷ്യ­മ­ന­സ്സിന്റെ ആശ­ക­ളും, ആശ­ങ്ക­കളും ആകു­ല­ത­കളും സാക്ഷ്യ­ങ്ങളും പ്രകാ­ശ­ന­ങ്ങളും വികാ­ര­ങ്ങളും ജല്‍പ്പ­ന­ങ്ങ­ളു­മെല്ലാം സാക്ഷാല്‍ക്ക­രി­ക്ക­പ്പെ­ടു­ന്നത് സാഹി­ത്യ­സൃ­ഷ്ടി­യി­ലൂ­ടെ­യാ­ണ്. സാഹി­ത്യ­സൃ­ഷ്ടി­കള്‍ സൗന്ദ­ര്യ­ത്തിന്റെ ഹരി­ത­വി­താനം മാത്ര­മല്ല മനു­ഷ്യന് നല്കു­ന്നത് അതി­നൊപ്പം കാല­ത്തിന്റെ അന­ന്ത­മായ വഴി­ത്താ­ര­യില്‍ ആത്മാ­വിന്റെ ആഴ­ത്തോ­ള­മെ­ത്തുന്ന പ്രക്രി­യ­യാ­ണ­ത്. സാഹി­ത്യ­സൃ­ഷ്ടി­കള്‍ മറ്റ് കല­കള്‍ നല്കുന്ന ഉപ­രി­തല ആസ്വാ­ദ­ന­മല്ല അതി­ലു­പരി തിന്മ­യുടെ വിള­യാ­ട്ട­ങ്ങള്‍ക്ക് നേരെ, പത്തി­വി­രി­ച്ചാ­ടുന്ന അനീ­തി, വര്‍ഗ്ഗീ­യ­ത, ചൂഷ­ണം, Read more about എം.പി പോളിന്റെ സര്‍ഗ്ഗ­മു­ന്ന­ണി­യില്‍ തോറ്റു­കൊ­ണ്ടി­രി­ക്കു­ന്ന­വര്‍![…]

ആലീസ് (73) നിര്യാതയായി

08:30 am 25/9/2016 കുമ്മനം:മാലിത്തറ പാപ്പച്ചിയുടെ ഭാര്യ ആലീസ് (73) നിര്യാതയായി. മൃതദേഹം ഇന്നു മൂന്നിനു മണര്‍കാട് ഇല്ലിവളവിലുള്ള മകന്‍ ജൂബിയുടെ വസതിയില്‍ കൊണ്ടുവരും. സംസ്കാരം നാളെ 10നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കോട്ടയം പുത്തന്‍പള്ളിയില്‍. പാമ്പാടി കരിപ്പമറ്റത്തിലായ പ്ലാപ്പറമ്പില്‍ കുടുംബാംഗമാണ്. മരുമകള്‍: ഷീലാ തോമസ് (യുഎസ്).

അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബി.ജെ.പി ഭരിക്കും –അമിത് ഷാ

08:27 am 25/9/2016 കോഴിക്കോട്: കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയുടെ വളര്‍ച്ച ഭയന്നാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. തൊട്ടു മുമ്പത്തെ ആറു ശതമാനത്തില്‍നിന്നാണ് ഈ മുന്നേറ്റം. ഇതു തടയാന്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് അക്രമമാണ് കേരളത്തില്‍ നടക്കുന്നത്. അക്രമത്തിലൂടെ ഭയപ്പെടുത്താനുള്ള ശ്രമത്തെ ജനാധിപത്യ മാര്‍ഗത്തിലൂടെ മറുപടി Read more about അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബി.ജെ.പി ഭരിക്കും –അമിത് ഷാ[…]

തെരുവുനായ്ക്കളെ പോലീസില്‍ എടുക്കുന്നു .

09:09 pm 24/9/2016 രാജു മൈലപ്ര “തെരുവു നായ്ക്കളെ പോലീസില്‍ എടുക്കുന്ന കാര്യം പരിഗണനയില്‍’ -പറഞ്ഞതു മറ്റാരുമല്ല, കേരളാ പോലീസിന്റെ ചുമതലയുള്ള ഉന്നതനായ ഉദ്യോഗസ്ഥന്‍. “ഇപ്പോള്‍ തന്നെ ആ സ്വഭാവമുള്ളവര്‍ ആവശ്യത്തില്‍ കൂടുതല്‍ പോലീസില്‍ ഉണ്ടല്ലോ?’ എന്നാരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല. ഒന്നു രണ്ടെണ്ണത്തിനെ മന്ത്രിസഭയില്‍കൂടി എടുത്തിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. കാരണം സര്‍ക്കാര്‍-പോലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ടെന്നുള്ള കാര്യം കാലാകാലങ്ങളായി എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യമാണ്. തെളിവു നശിപ്പിക്കല്‍ തുടങ്ങി ലോക്കപ്പ് മരണം വരെ ഏതു ഹീനകൃത്യവും Read more about തെരുവുനായ്ക്കളെ പോലീസില്‍ എടുക്കുന്നു .[…]

തെരുവ് നായ്ക്കള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങള്‍ രൂപപ്പെടുത്തണം: ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത

09:08 pm 24/9/2016 പി. പി. ചെറിയാന്‍ ഡാളസ്: രാജ്യത്തിന്റെ പല ഭാഗങ്ങളിനും, പ്രത്യേകിച്ച് കേരളത്തില്‍ തെരുവ് നായ്ക്കള്‍ കുട്ടികളേയും, മുതിര്‍ന്നനരേയും കടിച്ച് കീറുന്നത് ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുന്നു. ഇത്തരം തെരുവ് നായ്ക്കളെ പിടിച്ചു ഭക്ഷണം നല്‍കി സംരക്ഷിക്കുന്നതിനുള്ള സുരക്ഷിത കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുക എന്നത് മാത്രമാണ് ഏക പരിഹാര മാര്‍ഗ്ഗമെന്ന് മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ്മ അഭിപ്രായപ്പെട്ടു. പലപ്പോഴും കൊച്ചു കുട്ടികളും, പാവപ്പെട്ടവരുമാണ് കൂടുതല്‍ അക്രമണത്തിന് ഇരകളാകുന്നത്. മൃഗ സ്‌­നേഹത്തിന്റെ Read more about തെരുവ് നായ്ക്കള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങള്‍ രൂപപ്പെടുത്തണം: ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത[…]

ഉറി ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി

09:06 pm 24/9/2016 കോഴിക്കോട്: ഉറി ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 21ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമ്പോൾ ഒരു രാജ്യം മാത്രം അതിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് മോദി പറഞ്ഞു. ഏഷ്യയിൽ എവിടെയൊക്കെ ഭീകരവാദ പ്രവർത്തികൾ ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈ രാജ്യമാണ് കുറ്റവാളിയായി വരുന്നത്. അഫ്ഗാനായാലും ബംഗ്ലാദേശായാലും എവിടെ ഭീകരവാദികൾ എന്ത് ചെയ്താലും ഈ രാജ്യത്തിൻെറ പേര് പറയുന്നു. അതല്ലെങ്കിൽ ഉസാമ ബിൻ Read more about ഉറി ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി[…]