ഷിക്കാഗോ ക്‌നാനായ ഫൊറോനാ മിയാവ് രൂപതയില്‍ ദൈവാലയം നിര്‍മ്മിച്ചു കൊടുക്കുന്നു –

09:05 pm 24/9/2016 ബിനോയി കിഴക്കനടി ഷിക്കാഗോ: ദശാബ്ദി ആഘോഷിച്ച ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ, ഇടവകയുടെപത്താം വാര്‍ഷികത്തിന്റെ അനുസ്മരണക്കായി, അരുണാചല്‍ പ്രദേശിലെ മിയാവൂ രൂപതയില്‍ ഇടവകയുടെ മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തില്‍ ഒരു ദൈവാലയം നിര്‍മ്മിച്ചു കൊടുക്കുന്നു. 10 വര്‍ഷം മുമ്പ്, ഇടവക സ്ഥാപിതമായപ്പോള്‍ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തില്‍ മറ്റൊരു ദൈവാലയം നിര്‍മ്മിച്ചു കൊടുത്തിരുന്നു. ആ ദൈവാലത്തിന്റെ കൂദാശയില്‍ സംബന്ധിക്കുവാന്‍ ഈ ഇടവകയില്‍ നിന്ന് 36 പേര്‍ തീര്‍ത്ഥാടനം നടത്തുകയും, പള്ളി കൂദാശയില്‍ സംബന്ധിക്കുകയും ചെയ്തു. Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനാ മിയാവ് രൂപതയില്‍ ദൈവാലയം നിര്‍മ്മിച്ചു കൊടുക്കുന്നു –[…]

ലഫ്കിന്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു

09:03 pm 24/9/2016 – ജീമോന്‍ റാന്നി ലഫ്കിന്‍: ലഫ്കിന്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ലഫ്കിന്‍ സെന്റ് ആന്‍ഡ്രൂസ് കത്തോലിക്ക ദേവാലയ ഹാളില്‍ സെപ്റ്റംബര്‍ 17ന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് അലക്‌­സാണ്ടര്‍ കോശി സ്വാഗത പ്രസംഗത്തോട് ആരംഭിച്ച ആഘോഷത്തില്‍ ഓണത്തെ അനുസ്മരിപ്പിക്കുന്ന പൂക്കളം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ഓണസദ്യ തുടങ്ങിയവ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. അസുര ചക്രവര്‍ത്തിയായിരുന്ന മഹാബലി ദൈവിക സ്വഭത്തിലേക്ക് വളര്‍ന്നതുപോലെ ഈ ഓണാഘോഷവും നമ്മുടെ അസുര സ്വഭാവങ്ങള്‍ മാറ്റി സമത്വവും, സാഹോദര്യവും Read more about ലഫ്കിന്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു[…]

പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സൗദി ദേശിയ ദിനാഘോഷവും ഓണം ഈദ്‌ സംഗമവും നടത്തി

09:01 pm 24/9/2016 റിയാദ്: ഇന്നലെ റിയാദ് ക്ലാസ്സിക്‌ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷവും ഓണം ഈദ്‌ സംഘമവും നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അല്‍ ആലിയാ ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാനു സി തോമസ് സാംസ്കാരിക സമ്മേളനം ഉത്ഘാദനം ചെയ്ത പ്രവാസി മലയാളി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്‌ മുജീബ് കായംകുളത്തിന്‍റെ ആമുഖത്തോടെ തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ്‌ Read more about പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സൗദി ദേശിയ ദിനാഘോഷവും ഓണം ഈദ്‌ സംഗമവും നടത്തി[…]

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം

09:00 pm 24/9/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം സിക്കിം ആണെന്ന് കണ്ടെത്തി. അമേരിക്ക ആസ്ഥാനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസും നതാന്‍ അസോസിയേറ്റ്‌സും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സിക്കിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. തൊഴില്‍ സ്ഥലത്തെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, സ്ത്രീകളുടെ ജോലിസമയത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തത്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കഠിനശിക്ഷ ഉറപ്പാക്കുന്നത് തുടങ്ങിയവയാണ് സിക്കിമിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. Read more about ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം[…]

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യ കാഹളം ; ഒടുവില്‍ ട്രംപിന് ടെഡ് ക്രൂസിന്റെ എന്‍ഡോഴ്‌സ്‌മെന്റ്

08:59 pm 24/9/2016 – പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : നവംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടായിരുന്ന അനൈക്യത്തിന് അയവ് വരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി െ്രെപമറിയില്‍ ബദ്ധ വൈരികളായിരുന്ന ഡൊണാള്‍ഡ് ട്രംപും, ടെക്‌സാസ് സെനറ്റര്‍ ടെഡ് ക്രൂസും ഐക്യത്തിന്റെ പാതയിലൂടെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനും എട്ടു വര്‍ഷങ്ങള്‍ക്കുശേഷം വൈറ്റ് ഹൗസിന്റെ സാരഥ്യം ഏറ്റെടുക്കുന്നതിനും കൈകോര്‍ത്ത് മുന്നേറുവാന്‍ തീരുമാനിച്ചത് രാഷ്ട്രീയ പ്രവചനങ്ങളെ പോലും കാറ്റില്‍ പരത്തി. ഡോണാള്‍ഡ് Read more about റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യ കാഹളം ; ഒടുവില്‍ ട്രംപിന് ടെഡ് ക്രൂസിന്റെ എന്‍ഡോഴ്‌സ്‌മെന്റ്[…]

സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ ഒബാമ വീറ്റോ ചെയ്തു

08:59 pm 24/9/2016 – പി.പി.ചെറിയാന്‍ വാഷിങ്ടന്‍ : സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്ത ആയിരക്കണക്കിനു ജനങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ സൗദ്യഅറേബ്യ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് സെനറ്റ് ഐക്യ കണ്‌ഠേന പാസ്സാക്കിയ ബില്‍ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്തു. മറ്റു രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്കും സേനാംഗങ്ങള്‍ക്കും ഈ ബില്‍ ദോഷം ചെയ്യുമെന്ന ചിന്തയാണ് വീറ്റൊ ചെയ്യുന്നതിന് പ്രസിഡന്റിനെ പ്രേരിപ്പിച്ച ഘടകമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 23 Read more about സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ ഒബാമ വീറ്റോ ചെയ്തു[…]

മികച്ച വികലാംഗര്‍ക്കുള്ള കര്‍മ്മസേനാനി അവാര്‍ഡിന് ദിസ്എബിലിറ്റി മിഷന്‍ കേരള അപേക്ഷ ക്ഷണിച്ചു

08:58 pm 24/9/2016 പൊതുപ്രവര്‍ത്തന രംഗത്ത് മികവു തെളിയിച്ചിട്ടുള്ളവരും വൈകല്യദുരിതം പേറുന്നവരുടെ ശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമായ വികലാംഗര്‍ക്ക് അവരുടെ പ്രവര്‍ത്തന മികവ് അടിസ്ഥാനപ്പെടുത്തി ദിസ്എബിലിറ്റി മിഷന്‍ കേരള നല്‍കുന്ന കര്‍മ്മസേനാനി സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈമാസം 28-നു മുമ്പ് സമര്‍പ്പിക്കണം. ഏറെക്കാലമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരേയും മറ്റ് അവാര്‍ഡുകള്‍ വാങ്ങിയവരേയും പരിഗണിക്കുന്നതാണ്. ദിസ്എബിലിറ്റി മിഷന്‍ കേരള ചുമതലപ്പെടുത്തുന്ന വിദഗ്ധ സമിതിയായിരിക്കും അവാര്‍ഡിനുള്ള വ്യക്തികളെ നിശ്ചയിക്കുന്നത്. അന്തരിച്ച പ്രശസ്ത നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യനായിരുന്നു കഴിഞ്ഞവര്‍ഷത്തെ Read more about മികച്ച വികലാംഗര്‍ക്കുള്ള കര്‍മ്മസേനാനി അവാര്‍ഡിന് ദിസ്എബിലിറ്റി മിഷന്‍ കേരള അപേക്ഷ ക്ഷണിച്ചു[…]

മതിൽ തകർന്ന്​ ഒരാൾ മരിച്ചു

O6 :30 PM 24/09/2016 മുoബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്ന്​ സുരക്ഷാ മതിൽ തകർന്നുവീണ്​ ഒരാൾ മരിച്ചു. 16 പേർക്ക്​ പരിക്കേറ്റു. പ്രശാന്ത്​ ജാദവ്​ എന്ന 17കാരനാണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി മുലുന്ദ്​ ഏരിയയിലെ ശാസ്ത്രി ഹഗറിൽ പുലർച്ചെ 1.30നായിരുന്നു അപകടം. കുന്നിൻ പ്രദേശമായ ഇവിടെ രാത്രി 11 മണി മുതൽ ഒരു മണിവരെ കനത്ത മഴ​​ പെയ്​തിരുന്നെന്നും ഭാരം താങ്ങാൻ കഴിയാതെ നിന്നിരുന്ന മതിൽ ചുറ്റുമുണ്ടായിരുന്ന കുടിലുകളിലേക്ക്​ തകർന്ന്​ വീഴുകയുമായിരുന്നെന്നാണ്​ അസിസ്​റ്റൻറ്​ മുനിസിപ്പൽ Read more about മതിൽ തകർന്ന്​ ഒരാൾ മരിച്ചു[…]

നഴ്​സിനെ മർദിച്ച അകാലിദൾ നേതാവും മകനും അറസ്​റ്റിൽ

O6:18 PM 24/09/2016 മോഗ: പഞ്ചാബിലെ മോഗയിൽ ഗർഭിണിയായ നഴ്​സിനെ മർദിച്ച അകാലിദൾ നേതാവ്​ പരംജിത്ത് സിങ്ങും മകൻ ഗുർജിതും അറസ്​റ്റിൽ. സംഭവത്തെ തുടർന്ന്​ ഒളിവിലായ പരംജിത്ത് സിങ്ങിനെയും ഗുർജിതിനെയും ശനിയാഴ്​ചയാണ്​ അറസ്​റ്റു ചെയ്​തത്​. വ്യാഴാഴ്​ചയാണ്​ കേസിനാസ്​പദമായ സംഭവമുണ്ടായത്​. ആശുപത്രിയിലെത്തിയ പരംജിത്ത് സിങ്ങും മകൻ ഗുർജിതും ചേർന്ന് ഗർഭിണിയായ നഴ്സിനെ മർദിക്കുകയായിരുന്നു. ആശുപത്രിയിലെ സി.സി ടിവി കാമറയിൽ പതിഞ്ഞ മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഗയിലെ ഗോയൽ ആശുപത്രിയിലാണ്​ സംഭവം നടന്നത്​. രോഗിയുടെ ഡിസ്​ചാർജുമായി ബന്ധപ്പെട്ട്​ Read more about നഴ്​സിനെ മർദിച്ച അകാലിദൾ നേതാവും മകനും അറസ്​റ്റിൽ[…]

കിവീസ് 262 റൺസിന് പുറത്ത്

O6:26 PM 24/09/2016 കാൺപൂർ: കാൺപൂർ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ കിവീസിനെ ഇന്ത്യ 262 റൺസിന് പുറത്താക്കി. രവിചന്ദ്രൻ അശ്വിൻ, രവിന്ദ്ര ജഡേജ എന്നിവരുടെ മികവിലാണ് ഇന്ത്യ 56 റൺസിന്റെ ലീഡ് മൂന്നാം ദിനം നേടിയത്. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ 28.4 ഒാവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ107 റൺസെടുത്തിട്ടുണ്ട്. ലോകേശ് രാഹുലിൻെറ (38) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആതിഥേയരുടെ ഒന്നാം വട്ട ബാറ്റിങ് 318 റണ്‍സിലൊതുക്കി രണ്ടാം ദിനം ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 152 റണ്‍സെടുത്ത Read more about കിവീസ് 262 റൺസിന് പുറത്ത്[…]