കേരളം പിടിക്കാൻ ബിജെപിയുടെ കർമ്മരേഖ

03:20 pm 24/9/2016 കോഴിക്കോട്: സഭാ നേതൃത്വത്തെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ബിജെപിക്കൊപ്പം നിർത്താൻ നടപടി വേണമെന്ന് കേന്ദ്ര നേതൃത്വത്തോടാവശ്യപ്പെട്ട് സംസ്ഥാന ഘടകം. കേരള വികസനത്തിനുളള ദർശന രേഖ സംസ്ഥാന നേതാക്കൾ ഇന്ന് പ്രധാനമന്ത്രിക്ക് സമർപ്പിക്കും. കേരളത്തിൽ താമരഭരണമെന്ന ഷായുടെ ലക്ഷ്യത്തിലേക്കെത്താൻ മതന്യൂനപക്ഷങ്ങളുടെ സഹായം കിട്ടാതെ പറ്റില്ലെന്നാണ് കേരള ഘടകത്തിന്റെ ആവശ്യം. ചില ക്രൈസ്തവ വിഭാഗങ്ങൾക്ക് പാർട്ടിയോടുള്ള ബന്ധത്തിൽ മാറ്റമുണ്ടായെങ്കിലും കേന്ദ്ര ഇടപടെൽ വഴി സമീപനം ശക്തമാക്കണം. സഭാ ബന്ധം മധ്യകേരളത്തിൽ വൻനേട്ടമുണ്ടാക്കുമെന്നാണ് കുമ്മനത്തിന്റെ വിലയിരുത്തൽ. മെയ്ക്ക് ഇൻ Read more about കേരളം പിടിക്കാൻ ബിജെപിയുടെ കർമ്മരേഖ[…]

17കാരിക്കെതിരെ കത്തിയാക്രമണം

03:14 PM 24/09/2016 ന്യൂഡൽഹി: രാജ്യ തലസ്​ഥാനത്ത്​ 17കാരിക്കെതിരെ കത്തിയാക്രമണം. കഴിഞ്ഞ ദിവസം ഡൽഹിയിലെ മ​േങ്കാൽപുരിയിലാണ്​ സംഭവം. വീടിന്​ സമീപമെത്തിയ അക്രമി പെൺകുട്ടിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച്​ മുറിവേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ 24കാരനായ രാഹുൽ കുമാർ എന്നയാൾ അറസ്​റ്റിലായതായി പൊലീസ്​ അറിയിച്ചു​. വധശ്രമത്തിനാണ്​ ഇയാൾക്കെതിരെ എഫ്​.െഎ.ആർ രജിസ്​റ്റർ ചെയ്​തത്​. ഡൽഹി ​പൊലീസ്​ കോൺസ്​റ്റബിളി​െൻറ മകനാണ്​ പ്രതി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന്​ ഒന്നര വർഷമായി പ്രതിക്ക്​പെൺകുട്ടിയെ പരിചയമുണ്ടെന്നും വിവാഹഭ്യർഥന ​പെൺകുട്ടി നിരാകരിച്ചതാണ്​ അക്രമത്തിലേക്ക്​ നയിച്ചതെന്നുമാണ്​ പൊലീസ്​ പറയുന്നത്​. വീടിനരികെ Read more about 17കാരിക്കെതിരെ കത്തിയാക്രമണം[…]

മുഖ്യമ​ന്ത്രിക്ക്​ നേരെ കരി​ങ്കൊടി: സെക്രട്ടറിയേറ്റിൽ സംഘർഷം

03:12 PM 24/09/2016 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരി​െങ്കാടി കാട്ടി. സ്വാശ്രയ വിഷയത്തില്‍ സെക്രട്ടറിയേറ്റിന്​ മുന്നിൽ നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ്​ മുഖ്യമന്ത്രിക്ക്​ നേരെ കരി​െങ്കാടി വീശിയത്​. പിണറായിയുടെ വാഹനത്തിന്​ നേരെ കരി​​െങ്കാടി കാണിച്ച പ്രവർത്തകരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. മെഡിക്കൽ പഠനത്തിന് ഉയർത്തിയ സ്വാശ്രയ ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് നാല് ദിവസങ്ങളായി സെക്രട്ടറിയേറ്റ്​ പടിക്കൽ നിരാഹാര സമരം നടത്തുകയാണ്. സെക്രട്ടറിയേറ്റിന് സമീപം നബാര്‍ഡ് Read more about മുഖ്യമ​ന്ത്രിക്ക്​ നേരെ കരി​ങ്കൊടി: സെക്രട്ടറിയേറ്റിൽ സംഘർഷം[…]

മാവേലി അതീവ സന്തോഷത്തില്‍… മടക്കം കാനഡയില്‍ നിന്ന്

12:55 pm 24/9/2016 മാവേലി തന്‍റെ പ്രജകള്‍ക്കു എഴുതിയ ഹൃദയസ്പര്‍ഷക്മായ കത്ത് വൈറല്‍ ആകുന്നു ..കാനഡയില്‍ നടക്കുന്ന മാവേലിയുടെ ഔദ്യോഗിക യാത്ര അയപ്പായ “മാവേലിക്ക് മടക്കം” ആഘോഘങ്ങളുടെ പശ്ചാത്തലത്തില്‍ മാവേലിയുടെ പ്രതികരണമായ കത്തിന്റെ പൂര്‍ണ്ണ രൂപം താഴെ കൊടുത്തിരിക്കുന്നു. പ്രമുഖ പ്രവാസി നേതാവ് ശ്രീ കുര്യന്‍ പ്രക്കാനത്തിന്റെ ഭാവനയില്‍ കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം ആണ് മാവേലിക് മടക്കം എന്ന പുതിയ ആശയത്തിനു ജീവന്‍ നല്‍കി “ഒരില ചോറുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ ഒപ്പൂ” എന്ന ആശയവുമായി Read more about മാവേലി അതീവ സന്തോഷത്തില്‍… മടക്കം കാനഡയില്‍ നിന്ന്[…]

കോടികള്‍ കബളിപ്പിച്ച് മലയാളി മുങ്ങി

12:07 PM 24/09/2016 മസ്കത്ത്: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് സ്വദേശികളില്‍നിന്നും മലയാളികളില്‍നിന്നുമായി കോടികള്‍ വാങ്ങി മലയാളി ബിസിനസുകാരന്‍ മുങ്ങി. എറണാകുളം കൊച്ചി സ്വദേശി ഖാസിം ഇസ്മായില്‍ ശൈഖിനെയാണ് ഒരു മാസം മുമ്പ് കാണാതായത്. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈവശമാണുള്ളത്. അതിനാല്‍, ഇയാള്‍ ഒമാനില്‍നിന്ന് പുറത്തുകടന്നിട്ടുണ്ടോയെന്നത് വ്യക്തമല്ല. നാട്ടില്‍ എത്തിയിട്ടുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷിച്ചുവരുകയാണെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. നിക്ഷേപക വിസയിലുണ്ടായിരുന്ന ഖാസിം ഇസ്മായില്‍ ഹമരിയയില്‍ എ.സി പ്രോജക്ട് സ്ഥാപനം നടത്തിവരുകയായിരുന്നു. എ.സി നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനായി പലയിടങ്ങളില്‍നിന്നും അഡ്വാന്‍സ് കൈപ്പറ്റിയിട്ടുണ്ട്. Read more about കോടികള്‍ കബളിപ്പിച്ച് മലയാളി മുങ്ങി[…]

ഏറ്റവും സുന്ദര നഗരമായി ദുബൈയ്‌ കുതിക്കുന്നു.

12:05 PM 24/ 9/2016 ദുബൈ: ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ പ്രിയ നഗരമായി ദുബൈ കുതിപ്പ് തുടരുന്നു. ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബൈ നാലാം സ്ഥാനം കരസ്ഥമാക്കി. അതേസമയം, സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന നഗരങ്ങളില്‍ ദുബൈക്ക് ഒന്നാം സ്ഥാനമാണ്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ മാസ്റ്റര്‍ കാര്‍ഡ് ഗ്ളോബല്‍ ഡെസ്റ്റിനേഷന്‍സ് സിറ്റീസ് ഇന്‍ഡക്സിലാണ് ഈ വിവരമുള്ളത്. സഞ്ചാരികളുടെ എണ്ണത്തില്‍ ബാങ്കോക്ക്, ലണ്ടന്‍, പാരിസ് എന്നിവയാണ് പട്ടികയില്‍ ദുബൈക്ക് മുന്നിലുള്ളത്. ലോകത്തെ അതിവേഗം Read more about ഏറ്റവും സുന്ദര നഗരമായി ദുബൈയ്‌ കുതിക്കുന്നു.[…]

വൃക്ക ചികിത്സക്കായി ജയലളിത സിങ്കപ്പൂരിലേക്ക്​

12:05AM 24/09/2016 ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക്​ തിരിക്കുന്നു. പ്രമേഹത്തിനും വൃക്ക രോഗത്തിനും വിദഗ്​ധ ചികിത്സക്ക്​ വേണ്ടിയാണ്​ സിംഗപ്പൂരിലെത്തുന്നത്​. ശനിയാഴ്​ച രാത്രി യാത്രതിരിക്കുമെന്നാണ്​ റിപ്പോർട്ട്​. കടുത്ത പനിയും നിർജലീകരണവും മൂലം വ്യാഴാഴ്​ച രാത്രി ജയലളിതയെ ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വേഗത്തിൽ ആരോഗ്യം വീണ്ടെടുക്ക​​െട്ടയെന്ന്​ ആശംസിച്ചുകൊണ്ട്​ ​ പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതക്ക്​ പൂച്ചെണ്ട്​ അയച്ചിരുന്നു. 68കാരിയായ ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം​ തുടരാൻ നിർദേശിച്ചതായും ആശുപത്രി അധികൃതർ Read more about വൃക്ക ചികിത്സക്കായി ജയലളിത സിങ്കപ്പൂരിലേക്ക്​[…]

സ്വർണവില കൂടി; പവന് 23,480 രൂപ

12:01 PM 24/09/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി 23,480 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,935 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ 20നാണ് പവൻവില 23,280 രൂപയിലേക്ക് താഴ്ന്നത്. സെപ്റ്റംബർ 22ന് 120 കൂടി 23,400ലേക്ക് എത്തി. ഈ വില വെള്ളിയാഴ്ചയും തുടർന്നു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.07 ഡോളർ കൂടി 1,337.27 ഡോളറിലെത്തി.

വാഷിങ്ടണിലെ മാളിൽ വെടിവെപ്പ്; മൂന്ന് മരണം

11:55 AM 24/09/2016 വാഷിങ്ടൺ: വെള്ളിയാഴ്ച രാത്രി വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. ബുർലിങ്ടണിലെ കാസ്കേഡ് മാളിലാണ് വെടിവെപ്പുണ്ടായത്. ഒന്നിൽ കൂടുതൽ പ്രതികളില്ലെന്നും വെടിവെപ്പ് നടത്തിയയാൾ ഓടിരക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. മാളിൽ നിന്ന് എല്ലാവരേയും ഒഴിപ്പിച്ചുകൊണ്ട് പരിശോധന നടത്തിവരികയാണ് പൊലീസ്. മാളിനടുത്തുള്ള പള്ളിയിലേക്കാണ് മാളിലുണ്ടായിരുന്നവരെ മാറ്റിയിരിക്കുന്നത്. ഇയാള്‍ സ്പാനിഷുകാരനാണെന്ന് വാഷിംഗ്ടണ്‍ സ്റ്റേറ്റ് പട്രോള്‍ ഡിസ്ട്രിക്ട് 7 വക്താവ് സര്‍ജന്‍റ് മാര്‍ക്ക് ഫ്രാന്‍സിസ് പറഞ്ഞു. ആക്രമം നടത്തിയ ആൾക്ക് 20നും 25നും ഇടയിൽ Read more about വാഷിങ്ടണിലെ മാളിൽ വെടിവെപ്പ്; മൂന്ന് മരണം[…]

പാക് നടീനടന്മാര്‍ ഉടന്‍ ഇന്ത്യ വിടണം –നവനിര്‍മാണ്‍ സേന

09:11 AM 24/09/2016 മുബൈ: പാകിസ്താന്‍ നടീനടന്മാരോട് ഉടന്‍ ഇന്ത്യ വിടാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. പാകിസ്താന്‍ നടനും പാട്ടുകാരനുമായ ഫവാദ് ഖാന്‍, നടി മഹിറ ഖാന്‍ എന്നിവരോടാണ് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടത്. പാക് നടീനടന്മാര്‍ ഇന്ത്യന്‍ കലാകാരന്മാരുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് എം.എന്‍.എസ് നേതാവ് രാജ്താക്കറെയുടെ ഭാര്യ ശാലിനി താക്കറെ ആരോപിച്ചു. ഫവാദിനും മഹിറക്കും രാജ്യം വിട്ടുപോകാനുള്ള അന്ത്യശാസനമാണിതെന്നും പോയില്ളെങ്കില്‍ അഭിനയം തടസ്സപ്പെടുത്തുമെന്നും ശാലിനി പറഞ്ഞു. അടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന ‘എ ദില്‍ ഹായ് മുഷ്കില്‍’ എന്ന Read more about പാക് നടീനടന്മാര്‍ ഉടന്‍ ഇന്ത്യ വിടണം –നവനിര്‍മാണ്‍ സേന[…]