കേരളാ അസോസിയേഷന്‍ ഓണാഘോഷം ഗംഭീരമായി

09:llam 24/9/2016 ഷിക്കാഗോ: ഷിക്കാഗോയുടെ വെസ്‌റ്റേണ്‍ സബര്‍ബിലെ കേരളീയ നിവാസികള്ക്കായി കേരളാ അസോസിയേഷന്‍ അണിയിച്ചൊരുക്കിയ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും അടപ്രഥമനോടു കൂടിയ ഓണസദ്യകൊണ്ടും, വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍കൊണ്ടും പങ്കെടുത്തവര്‍ക്ക് സംതൃപ്തിയേകി. വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം പരമ്പരാഗത ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മാവേലി തമ്പുരാനെയും വിശിഷ്ടാതിഥികളെയും ഘോഷയാത്രയായി സ്റ്റിജിലേക്കാനയിച്ചു. തുടര്‍ന്ന് ആമുഖ കലാപ്രകടനമായി നടത്തിയ ഷിക്കാഗോ ചെണ്ട ക്ലബിന്റെ ചെണ്ടമേളം നിറഞ്ഞ സദസ്സില്‍ സ്വയമേവ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാനാകും വിധം ഗംഭീരമായിരുന്നു. വിശിഷ്ടാതിഥികളായി ഷിക്കാഗോ സെന്റ് Read more about കേരളാ അസോസിയേഷന്‍ ഓണാഘോഷം ഗംഭീരമായി[…]

കരുണയുടെ കവാടം കടന്ന് തീര്‍ത്ഥാടനം, ഫീനിക്‌സ് മഹാജൂബിലി നിറവില്‍

09:10 am 24/9/2016 – മാത്യു ജോസ് ഫീനിക്‌സ്: കരുണയുടെ ജൂബിലിവര്‍ഷത്തില്‍ ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ നടത്തിയ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരമാണ് ആഗോള സഭ ഈവര്‍ഷം കരുണയുടെ മഹാജൂബിലി വര്‍ഷമായി കൊണ്ടാടുന്നത്. ജൂബിലിവര്‍ഷത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വിശേഷാല്‍ ദണ്ഡവിമോചനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ഭക്തകര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഫീനിക്‌സിലെ സെന്റ് സൈമണ്‍സ് ആന്‍ഡ് ജൂഡ് കത്തീഡ്രലിലേക്കാണ് വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഒന്നടങ്കം തീര്‍ത്ഥാടനം Read more about കരുണയുടെ കവാടം കടന്ന് തീര്‍ത്ഥാടനം, ഫീനിക്‌സ് മഹാജൂബിലി നിറവില്‍[…]

ഫോമ 2020: ഡാലസ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

o 9:06 am 24/9/2016 ഡാലസ്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ്് അമേരിക്കാസി(ഫോമ)ന്റെ 2020 യിലെ അന്തര്‍ദേശീയ സമ്മേളം നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സാംസ്ക്കാരിക നഗരമായ ഡാലസില്‍ വച്ചു നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുവാന്‍ ഡാലസ് മലയാളി അസോസിയേഷന്‍ എക്‌സികൂട്ടീവ് കമ്മിറ്റി തിരുമാനിച്ചതായി പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ അറിയിച്ചു. ഫോാമ സമ്മേളനം 2020 എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അസോസിയേഷന്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനും ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനുമായ ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ ബിജു തോമസ്, Read more about ഫോമ 2020: ഡാലസ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു[…]

വിമാനത്തിനുള്ളില്‍ സാംസംഗ് ഗാലക്‌സി നോട്ട് 2 ഫോണിന് തീപിടിച്ചു

09:05 am 24/9/2016 ചെന്നൈ: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് സാംസംഗ് ഗാലക്‌സി നോട്ട് 2 ഫോണിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ 7.45ന് സിംഗപ്പൂരില്‍ നിന്ന് ചെന്നൈയിലേക്കു വരികയായിരുന്ന വിമാനത്തിലാണ് സംഭവം. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് യാത്രാബാഗില്‍ വച്ചിരുന്ന ഫോണിനാണ് തീപിടിച്ചത്. ബാഗില്‍ നിന്നും പുക ഉയരുന്നത് ജീവനക്കാര്‍ കാണുകയും പെട്ടെന്നു തന്നെ തീയണയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡിജിസിഎ അധികൃതര്‍ സാംസംഗിനെ സമീപിച്ചിട്ടുണ്ട്. നേരത്തെ ബാറ്ററി പൊട്ടിത്തെറിച്ച് തീ പിടിക്കുന്നതിനാല്‍ സാംസംഗ് നോട്ട് 7 Read more about വിമാനത്തിനുള്ളില്‍ സാംസംഗ് ഗാലക്‌സി നോട്ട് 2 ഫോണിന് തീപിടിച്ചു[…]

ബലൂചിസ്താനിലെ പാക് അതിക്രമങ്ങൾക്കെതിരെ യൂറോപ്യൻ പാർലമെന്‍റ്

09:01 AM 24/09/2016 ബ്രസൽസ്: ബലൂചിസ്താനിൽ പാകിസ്താൻ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യൂറോപ്യൻ പാർലമെന്‍റ് രംഗത്ത്. ബലൂച് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ പാർലമെന്‍റ് വൈസ് പ്രസിഡന്‍റ് റിസാഡ് സ്കാർനെക്കി പറഞ്ഞു. പാകിസ്താനുമായി ഉഭയകക്ഷി, സാമ്പത്തിക, രാഷ്ട്രീയ ബന്ധമാണ് യൂറോപ്യൻ പാർലമെന്‍റിനുള്ളത്. ബലൂചിസ്താൻ വിഷയത്തിൽ പാകിസ്താൻ നയം മാറ്റണം. ഇല്ലെങ്കിൽ പാകിസ്താനോടുള്ള യൂറോപ്യൻ പാർലമെന്‍റിന്‍റെ നയത്തിൽ മാറ്റംവരുമെന്നും റിസാഡ് സ്കാർനെക്കി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ബലൂചിസ്താനിൽ അതിക്രൂരമായ നരനായാട്ടാണ് Read more about ബലൂചിസ്താനിലെ പാക് അതിക്രമങ്ങൾക്കെതിരെ യൂറോപ്യൻ പാർലമെന്‍റ്[…]

ബാര്‍ കോഴ: വിട്ടൊഴിയാത്ത വിവാദങ്ങളില്‍ അതൃപ്തനായി എസ്.പി ആര്‍. സുകേശന്‍

09:02 am 24/9/2016 തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്‍െറ ആദ്യനാള്‍ മുതല്‍ വിവാദങ്ങളില്‍ വലിച്ചിഴക്കപ്പെടുന്ന വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ അതൃപ്തിയില്‍. രാഷ്ട്രീയ സമ്മര്‍ദങ്ങളും ബാഹ്യഇടപെടലുകളും അതിജീവിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും വിവാദങ്ങളും ദുഷ്പേരും വിട്ടൊഴിയാത്തതിനാല്‍ വിരമിക്കലിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കാമെന്ന നിലപാടാണ് സുകേശന്‍ ആദ്യം കൈക്കൊണ്ടത്. ഇതോടെ ബാഹ്യഇടപെടലുകളുണ്ടായി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ സുകേശന്‍െറ വാദങ്ങള്‍ നിരാകരിക്കുകയും സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം Read more about ബാര്‍ കോഴ: വിട്ടൊഴിയാത്ത വിവാദങ്ങളില്‍ അതൃപ്തനായി എസ്.പി ആര്‍. സുകേശന്‍[…]

90 ദിവസം അണ്‍ലിമിറ്റഡ് 4ജി; ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഏയര്‍ടെല്‍

09:01 am 24/9/2016 ദില്ലി: 90 ദിവസം അണ്‍ലിമിറ്റഡ് 4ജി സേവനം നല്‍കുന്ന സെപ്ഷ്യല്‍ ഡേറ്റാ പാക്ക് എയര്‍ടെല്‍ അവതരിപ്പിച്ചു. പ്രത്യേക പാക്കിന് 1,495 രൂപയാണ് എയര്‍ടെല്‍ 4ജി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുക. നിലവില്‍ ദില്ലിയില്‍ മാത്രമാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കും ഈ പ്ലാന്‍ വ്യാപിപ്പിക്കാന്‍ ഏയര്‍ടെല്‍ പദ്ധതിയിടുന്നു. ബിഎസ്എന്‍എല്‍ ജനുവരി മുതല്‍ കോള്‍ താരിഫ് എടുത്തുകളയും എന്ന സൂചന നല്‍കിയതിന് പിന്നാലെയാണ് എയര്‍ടെല്‍ സ്‌പെഷ്യല്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ പാത Read more about 90 ദിവസം അണ്‍ലിമിറ്റഡ് 4ജി; ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഏയര്‍ടെല്‍[…]

കീവീസ് ശക്തമായി തിരിച്ചടിക്കുന്നു .കളി മഴ മുടക്കി

09:00 am 24/9/2016 കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ കീവീസ് ശക്തമായി തിരിച്ചടിക്കുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 318 റണ്‍സിന് മറുപടിയായി രണ്ടാം ദിനം മഴമൂലം കളി നിര്‍ത്തിവെയ്ക്കുമ്പോള്‍ കീവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന ശക്തമായ നിലയിലാണ്.65 റണ്‍സുമായി കെയ്ന്‍ വില്യാംസണും 56 റണ്‍സുമായി ടോം ലഥാമുമാണ് ക്രീസില്‍. 21 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗട്പിലിന്റെ വിക്കറ്റ് മാത്രമാണ് കീവിസിന് നഷ്ടമായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. രണ്ടാം ദിവസം ചായക്കുശേഷം പെയ്ത കനത്ത Read more about കീവീസ് ശക്തമായി തിരിച്ചടിക്കുന്നു .കളി മഴ മുടക്കി[…]

സ്കാര്‍ലെറ്റിന്‍െറ മരണം: രണ്ടു പ്രതികളെയും വെറുതെവിട്ടു

08:53 AM 24/09/2016 പനാജി: പതിനഞ്ചുകാരിയായ ബ്രിട്ടീഷ് ബാലിക സ്കാര്‍ലെറ്റ് ഏദന്‍ കീലിങ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള രണ്ടു പേരെ കോടതി വെറുതെവിട്ടു. പനാജിയിലെ കുട്ടികളുടെ കോടതി ജഡ്ജി വന്ദന ടെണ്ടുല്‍കറാണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധിപറഞ്ഞത്. സാംസണ്‍ ഡിസൂസ, പ്ളാകിഡോ കര്‍വാല്‍ഹോ എന്നിവരെയാണ് വെറുതെവിട്ടത്. നരഹത്യ, മാനഭംഗം, മദ്യം കുടിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. അതേസമയം, വിധിയില്‍ സ്കാര്‍ലെറ്റിന്‍െറ മാതാവ് ഫിയോന നടുക്കം രേഖപ്പെടുത്തി. അപ്പീലിനു പോകുമെന്ന് ബ്രിട്ടനില്‍നിന്ന് പനാജിയിലത്തെിയ Read more about സ്കാര്‍ലെറ്റിന്‍െറ മരണം: രണ്ടു പ്രതികളെയും വെറുതെവിട്ടു[…]

പാകിസ്താനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന്​​ ബി.സി.സി.ഐ

08:58 am 24/9/2016 കോഴിക്കോട്: ഉറി ഭീകരാക്രമണത്തി​െൻറ പശ്​ചാത്തലത്തിൽ പാകിസ്​താനുമായി ക്രിക്കറ്റ്​ മത്സരത്തിനില്ലെന്ന്​​ ബി.സി.സി.​െഎ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ അനുരാഗ്​ താക്കൂർ. തൽകാലം പാകിസ്​താനുമായുള്ള ക്രിക്കറ്റ്​ മത്സരം പരിഗണനയിലില്ല. സൈനികരുടെ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റ്​. ഈ വർഷം പാക്കിസ്താനുമായി ക്രിക്കറ്റ് മൽസരം ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇനി ഷെഡ്യൂൾ ചെയ്താലും മൽസരത്തിന് ഇന്ത്യ തയാറല്ലെന്നുംപാകിസ്​താ​െൻറ ഭീകരമുഖം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. അതിൽ ഒരു പരിധിവരെ വിജയിക്കാൻ ഇന്ത്യക്ക്​ കഴിഞ്ഞിട്ടുണ്ടെന്നും താക്കൂർ പറഞ്ഞു. Read more about പാകിസ്താനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന്​​ ബി.സി.സി.ഐ[…]