സൈനിക നീക്കത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്നതായി കോൺഗ്രസ് .

06:30 pm 29/9/2016 ന്യൂഡൽഹി: പാക്​ അധീന കശ്​മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയതിനെ പിന്തുണച്ച് രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്ത്. സൈനിക നീക്കത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സൈനികരെ അഭിനന്ദിക്കുന്നതായി മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. സൈനിക നടപടി പാകിസ്താനുള്ള മറുപടിയാണ്. കോൺഗ്രസ് കേന്ദ്രസർക്കാറിനെ പിന്തുണക്കുന്നതായും ആന്‍റണി വ്യക്തമാക്കി.

ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; രാഹുല്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

05:37 pm 29/9/2016 ഗോഹത്തി: ആര്‍.എസ്.എസിനെതിരെയുള്ള പരാമര്‍ശത്തിൽ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഗോഹത്തി കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അസമിൽ ആര്‍.എസ്.എസ് തന്നെ വഴിതടഞ്ഞുവെന്ന ആരോപണം ഉന്നയിച്ചിരുന്നു.അതിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജൻ ബോറ നൽകിയ ക്രിമിനൽ മാനനഷ്ട കേസിലാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായത്. കേസിൽ നേരത്തെ കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നു. ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിന് നേരത്തെ മഹാരാഷ്ട്ര കോടതിയും രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നു. അതിനെതിരെ Read more about ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; രാഹുല്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു[…]

കണ്ണൂരിൽ ബസ് ബൈക്കിലിടിച്ച് വിദ്യാർഥിനി മരിച്ചു

05:34 PM 29/09/2016 കണ്ണൂർ: താഴേ ചൊവ്വയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. എസ്.എൻ കൊളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ആതിര (20) ആണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അതേ ദിശയിൽ വരികയായിരുന്ന ‘ഒമേഗ’ ബസ് ഇടിക്കുകയായിരുന്നു. രാവിലെ 9.30നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ആതിര ബസിനടിയിലേക്ക് വീണു. ബസ് ജിവനക്കാർ അപകടം നടന്ന ഉടൻ ഒാടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും വിദ്യാർഥികളും ബസ് തല്ലിത്തകർത്തു. അമിത വേഗതയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി Read more about കണ്ണൂരിൽ ബസ് ബൈക്കിലിടിച്ച് വിദ്യാർഥിനി മരിച്ചു[…]

പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്​ അർധരാത്രിയിൽ.

05:33 pm 29/9/2016 ന്യൂഡൽഹി: പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്​ബുധനാഴ്​ച അർധരാത്രിയിൽ. തീവ്രവാദികൾ നുഴഞ്ഞു കയറാന്‍ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്​. പാകിസ്​താ​െൻറ അതിർത്തിക്ക്​ രണ്ടു കിലോമീറ്റർ അകലെ പർവ്വതപ്രദേശങ്ങളിലായായിരുന്നു ആക്രമണം. ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ധരാത്രി 12.30ന്​ സൈനിക നടപടി ആരംഭിച്ചു. നാലുമണിക്കൂര്‍ മാത്രം നീണ്ടു നിന്ന ദൗത്യം പൂര്‍ത്തിയാക്കി തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൈന്യം പിന്‍വാങ്ങി. ദൗത്യത്തിൽ ഇന്ത്യൻ സേനക്ക്​ Read more about പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്​ അർധരാത്രിയിൽ.[…]

ബ്ലാക്ക്​ബെറി മൊബൈൽ നിർമാണം നിർത്തുന്നു

05:28 PM 29/09/2016 ബ്ലൂംബെർഗ്​: ടെലികോം മേഖലയിൽ വിപ്ലവം സൃഷ്​ടിച്ച ​പ്രമുഖ മൊബൈൽ കമ്പനിയായ ബ്ലാക്ക്​ ബെറി നിർമാണം നിർത്തുന്നു. കനേഡിയയിൽ നിന്നുള്ള മൊബൈൽ കമ്പനിയാണ്​ ബ്ലാക്ക്​ബെറി. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്​ നിർമാണം നിർത്തുന്നത്​. ആവശ്യമായ ഹാര്‍ഡവെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായി ബ്ലാക്ക്‌ബെറി സി.ഇ.ഒ ജോണ്‍ ചെന്‍ പറഞ്ഞു. ബ്ലാക്ക്‌ബെറി കമ്പനിയുടെ പേരില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ സെറ്റുകള്‍ പി.ടി ടിഫോണ്‍ മൊബൈല്‍ ഇന്തോനേഷ്യ(ടി.ബി.കെ) ലൈസന്‍സിനു കീഴിലാകും. ഡിവൈസ് ബിസിനസ്സില്‍ Read more about ബ്ലാക്ക്​ബെറി മൊബൈൽ നിർമാണം നിർത്തുന്നു[…]

വാഗാ അതിർത്തിയിൽ ഇന്ന്​ പതാക താഴ്ത്തൽ ചടങ്ങില്ല

05:24 PM 29/09/2016 ന്യൂഡൽഹി: പാകിസ്​താനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ കരസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ വാഗാ അതിർത്തിയിലെ ഫളാഗ്​ ബീറ്റിങ്​ റിട്രീറ്റ്​ ഒഴിവാക്കിയാതായി ബി.എസ്.​എഫ്​ അറിയിച്ചു. അട്ടാരി–വാഗ അതിർത്തിയിൽ എല്ലാ ദിവസവും വൈകുന്നേരം ഇന്ത്യ– പാക്​ അതിർത്തി സുരക്ഷാ സേനാവിഭാഗങ്ങൾ ഇരുരാജ്യങ്ങളുടെ പതാക താഴ്​ത്തുന്ന ചടങ്ങാണ്​ ഫളാഗ്​ ബീറ്റിങ്​ റിട്രീറ്റ്​. ഇന്ത്യൻ സൈനിക നടപടി ഉണ്ടായ സാഹചര്യത്തിൽ പാകിസ്​താൻ അതിർത്തി സേനയുമായി ചേർന്ന്​ ചടങ്ങ്​ നടത്തേണ്ടെന്ന തീരുമാനത്തിലാണ്​ ബി.എസ്​.എഫ്. മുപ്പത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഫളാഗ്​ റിട്രീറ്റ് Read more about വാഗാ അതിർത്തിയിൽ ഇന്ന്​ പതാക താഴ്ത്തൽ ചടങ്ങില്ല[…]

കെ എം മാണിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് വിജിലന്‍സ്

10:35 am 29/9/2016 കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ പുതിയ തെളിവുകള്‍ നല്‍കാന്‍ തയ്യാറായി രണ്ട് സാക്ഷികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയിൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജിലൻസ് വ്യക്തമാക്കി. സത്യവാങ്മൂലത്തിന്‍റ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നതിനെതിരെ കെ എം മാണി ഹൈക്കോടതിയില്‍ സര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. തുടരന്വേഷണം തീരുമാനിക്കാനുണ്ടായ സാഹചര്യം ഇതില്‍ വിശദമാക്കുന്നുണ്ട്. നേരത്തെ മൊഴിയെുടത്ത Read more about കെ എം മാണിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് വിജിലന്‍സ്[…]

മണപ്പുറം നാഗ്പൂർ ശാഖയിൽ വൻ കവർച്ച

10:33 am 29/9/2016 മുംബൈ: മണപ്പുറം ഗോൾഡ് ലോണിന്റെ നാഗ്പൂർ ശാഖയിൽ വന്‍ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം 30 കിലോ സ്വർണവും 3 ലക്ഷം രൂപയും കവർന്നു.ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച. മണപ്പുറം ഗോള്‍ഡ് ലോണിന്റെ നാഗ്പൂര്‍ ഭീംചൗക്ക് സിമന്റ് റോഡിലെ ശാഖയിലാണ് കവര്‍ച്ച നടന്നത്.ഒമ്പത് കോടിയോളം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കവര്‍ച്ച നടത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പണം കടമെടുക്കുന്നതിനുവേണ്ടി ഉപഭോക്താക്കള്‍ പണയംവച്ച സ്വര്‍ണമാണ് കവര്‍ന്നത്. നാഗ്പൂരില്‍ അടുത്തിടെ നടക്കുന്ന വലിയ Read more about മണപ്പുറം നാഗ്പൂർ ശാഖയിൽ വൻ കവർച്ച[…]

ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം, നാളെ വെള്ളിത്തിരയില്‍

10:26 am 29/9/2016 മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണഇക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം, “എം എസ് ധോണി ദ അണ്‍ ടോള്‍ഡ് സ്റ്റോറി’ നാളെ പുറത്തിറങ്ങും. നീരജ് പാണ്ഡെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്താണ് ധോണിയായി വേഷമിടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ധോണിയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത സംഭവങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കിയര അദ്വാനിയാണ് ചിത്രത്തില്‍ ധോണിയുടെ ഭാര്യ Read more about ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം, നാളെ വെള്ളിത്തിരയില്‍[…]

വിശാലും വരലക്ഷ്‍മിയും തമ്മിലുള്ള പ്രണയം തകര്‍ന്നു.

10:22 am 29/9/2016 ഏഴു വർഷം നീണ്ടുനിന്ന പ്രണയബന്ധം അയാള്‍ തന്റെ മാനേജര്‍ മുഖേന വഴിപിരിയുന്നതായി അറിയിക്കുന്നു. ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. എവിടെയാണ് സ്നേഹം? .. വരലക്ഷ്മി ട്വീറ്റ് ചെയ്യുന്നു. നടികർ സംഘം തിരഞ്ഞെടുപ്പില്‍‌ വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറായിരുന്നു വിശാലിന്റെ എതിരാളി. വരലക്ഷ്‍മി വിശാല്‍ പക്ഷത്തായിരുന്നു നിലകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച വിശാല്‍ പിന്നീട് വരലക്ഷ്മിയെ വിവാഹം കഴിക്കുമെന്നും പറഞ്ഞിരുന്നു.