ന്യൂയോര്‍ക്കില്‍ സംയുക്ത ഓണാഘോഷം സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച –

09:06 am 16/9/2016 ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: മലയാള നാടിന്റെ സാംസ്കാരിക പാരമ്പര്യവും, സാഹോദര്യവും നിറഞ്ഞുനില്‍ക്കുന്ന ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന തിരുവോണാഘോഷത്തിന് ന്യൂയോര്‍ക്കിലെ മലയാളി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. സാമൂഹ്യരംഗത്ത് തനതായ പ്രവര്‍ത്തനചാതുര്യം തെളിയിച്ച മൂന്ന് പ്രമുഖ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈവര്‍ഷത്തെ ഓണാഘോഷം ഒരുമയുടേയും ഐക്യത്തിന്റേയും ദീപം തെളിയുന്ന വേദികൂടിയാകും. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റ്, മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക് എന്നീ സംഘടനകള്‍ കൈകോര്‍ക്കുന്ന തിരുവോണാഘോഷം Read more about ന്യൂയോര്‍ക്കില്‍ സംയുക്ത ഓണാഘോഷം സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച –[…]

കേരളത്തനിമ­യാര്‍ന്ന മാപ്പിന്റെ ഓണാഘോഷം

09:04 am 16/9/2016 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിമന്നന്‍ വേദിയിലെത്തി ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യസമ്പൂര്‍ണ്ണമായ ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കേരളത്തിന്റെ തനതു കലാരൂപമായ തിരുവാതിര വേദിയില്‍ അരങ്ങേറി. മാപ്പ് പ്രസിഡന്റ് ഏലിയാസ് പോളിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട പൊതു സമ്മേളനത്തില്‍ മുഖ്യാഥിതിയായിരുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കൃഷ്ണ കിഷോര്‍ ഓണസന്ദേശം നല്‍കി. ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി Read more about കേരളത്തനിമ­യാര്‍ന്ന മാപ്പിന്റെ ഓണാഘോഷം[…]

ഇരുപത്തിമൂന്നാം ചരമവാര്‍ഷികം- തോമസ് (തൊമ്മിച്ചന്‍ മൂലംകുന്നം)

09:01 am 16/9/2016 സ്‌നേഹത്തോടെ, മക്കള്‍: George (Vakkachan) Moolamkunnam – Changanassery Marykutty Abraham – Ahmedabad (Gujrat) Kunjamma Joseph – Kandankary (Kerala) Jose (Thankachan) Moolamkunnam – New Zealand Jacob (Chackochan) Moolamkunnam – Chicago Aleykutty(Thankamma) Moolamkunnam(Daughter-in-law)-Chicago

കോഴി​ക്കോട്​ ബസും കാറും കൂട്ടിയിടിച്ച്​ രണ്ടുമരണം

09:00 am 16/9/2016 കോഴിക്കോട്: ദേശീയപാതയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട്ടുകാരായ രണ്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാര്‍ യാത്രക്കാരായ തമിഴ്നാട് വേലൂര്‍ വേലപ്പാടി സമ്പത്ത് കുമാറിന്‍െറ മകന്‍ പ്രദീപ് കുമാര്‍ (32), വേലൂര്‍ ഗോപിനാഥിന്‍െറ മകന്‍ അമര്‍നാഥ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മരുകാനന്ദം എന്നയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അമര്‍നാഥും പ്രദീപ്കുമാറും ബന്ധുക്കളാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കോഴിക്കോട് പാരിഷ് ഹാളില്‍ Read more about കോഴി​ക്കോട്​ ബസും കാറും കൂട്ടിയിടിച്ച്​ രണ്ടുമരണം[…]

അഗ­തി­കള്‍ക്ക് ഓണ­സദ്യ വിളമ്പി സോഷ്യല്‍ ക്ലബ്ബ് മാതൃക­യായി

08:59 am 16/9/2016 – മാത്യു തട്ടാ­മറ്റം ചിക്കാഗോ : ഏഴാം കട­ലി­ന­ക്കരെ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഓണാ­ഘോഷം ഇക്കുറി മാതൃ­ക­യാ­കു­ന്നു. പ്രവാസി മല­യാളി ഒന്നാകെ ഓണ­ക്ക­ളി­കളും കലാ­പ­രി­പാ­ടി­കളും കഴിഞ്ഞ് ഓണ­സ­ദ്യ­യുണ്ട് ഓണം ആഘോ­ഷി­ക്കു­മ്പോള്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് നേതൃത്വം വേറിട്ട ചിന്ത­യു­മായി കേര­ള­ത്തിലെ ഒരു അഗ­തി­മ­ന്ദി­ര­ത്തില്‍ ഓണ­സദ്യ ഒരു­ക്കു­ന്നു. അമേ­രി­ക്കന്‍ മല­യാളി ചരി­ത്ര­ത്തില്‍ പുതിയ അദ്ധ്യായം എഴു­തി­ച്ചേര്‍ത്ത സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേ­ശീയ വടം­വലി മത്സ­രവും, ഓണാ­ഘോ­ഷവും അമേ­രി­ക്കന്‍ മല­യാളി മന­സ്സില്‍ മാത്ര­മല്ല ലോകം മുഴു­വ­നു­മുള്ള പ്രവാസി Read more about അഗ­തി­കള്‍ക്ക് ഓണ­സദ്യ വിളമ്പി സോഷ്യല്‍ ക്ലബ്ബ് മാതൃക­യായി[…]

പെട്രോളിന് 58 പൈസ കൂട്ടി; ഡീസലിന് 31 പൈസ കുറച്ചു

08:58 am 16/09/2016 ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 58 പൈസ കൂട്ടി. ഡീസലിന് 31 പൈസ കുറച്ചു. അന്താരാഷ്ട്ര വില നിലവാരവും രൂപ-ഡോളര്‍ വിനിമയനിരക്കിലെ വ്യതിയാനവുമാണ് ഇപ്പോഴത്തെ വിലമാറ്റത്തിന് കാരണം. ഇതനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.05 രൂപയും ഡീസല്‍ ലിറ്ററിന് 52.63 രൂപയുമാകും. ഇത് യഥാക്രമം 63.47ഉം 52.94ഉം ആയിരുന്നു. പെട്രോളിന് ഈ മാസം രണ്ടാമത്തെ വില വര്‍ധനയാണിത്. സെപ്റ്റംബര്‍ ഒന്നിന് 3.38 രൂപയുടെ വന്‍ വര്‍ധനയാണ് പെട്രോളിന് വരുത്തിയത്. ഡീസലിന് 2.67 രൂപയും Read more about പെട്രോളിന് 58 പൈസ കൂട്ടി; ഡീസലിന് 31 പൈസ കുറച്ചു[…]

ക്‌നാനായ കാത്തലിക് റീജിയന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം –

08:58 am 16/9/2016 ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വച്ച് 2016 സെപ്റ്റംബര്‍ 10ന് ശനിയാഴ്ച റീജണല്‍ ദശാബ്ദി ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാവിലെ 8.30ന് സെന്റ് ­മേരീസ് പള്ളിയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാ ബലിയില്‍ റീജിയണിലെ എല്ലാ വൈദികരും സഹകാര്‍മ്മികരായിരുന്നു. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ ഇടവകകളില്‍ നിന്നും, മിഷനുകളില്‍ നിന്നുമായി വൈദികരും സന്യസ്തരും, പ്രതിനിധികളുമായി ഇരുനൂറ് പേര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് Read more about ക്‌നാനായ കാത്തലിക് റീജിയന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ സമാപനം –[…]

കേരള അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 18-ന്

08:55 am 16/9/2016 ഷിക്കാഗോ: വെസ്റ്റേണ്‍ സബര്‍ബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ നാല്‍പ്പതാമത് ഓണാഘോഷം സെപ്റ്റംബര്‍ 18-നു ഉച്ചകഴിഞ്ഞ് 2.30-നു ഡൗണേഴ്‌സ് ഗ്രോവില്‍ Avery Cooney School (1400 Maple Ave Downers Groove)-വിവിധ കലാപരിപാടികളോടെ അരങ്ങേറും. കൃത്യം 2.30-നു ഓണസദ്യയോടെ നടത്തുന്ന ഓണാഘോഷത്തില്‍ ചെണ്ടമേളം, തിരുവാതിര, ഫ്യൂഷന്‍ ഡാന്‍സ്, പൊതുസമ്മേളനം, സുനില്‍ പിള്ളയുടെ ഗാനമേള, നൃത്തം, സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് എന്നിവയുണ്ടായിരിക്കും. വിവിധ സാംസ്കാരിക-രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ ആഘോഷങ്ങളില്‍ Read more about കേരള അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 18-ന്[…]

ആടുവിലാപം, വ്യായാമത്തിന്റെ അനിവാര്യത- മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി –

08:54 am 16/9/2016 മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ സെപ്റ്റംബര്‍ സമ്മേളനം 10-ാം ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്‌റ്റേറ്റ് ഹാളില്‍ സമ്മേളിച്ചു. മണ്ണിക്കരോട്ടിന്റെ അടുത്ത സമയത്ത് പ്രസിദ്ധീകരിച്ച ‘ആടുവിലാപം’ ‘വ്യായാമത്തിന്റെ അനിവാര്യത’ എന്നീ ലേഖനങ്ങള്‍ ചര്‍ച്ചചെയ്തു. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം Read more about ആടുവിലാപം, വ്യായാമത്തിന്റെ അനിവാര്യത- മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി –[…]

ജര്‍മന്‍ റെയില്‍വേക്ക് പുതിയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ‍

08:52 am 16/9/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ പുതിയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ (ഐ.സി.ഇ. 4) അവതരിപ്പിച്ചു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിന്‍ റെയില്‍വേ സ്‌റ്റേഷനില്‍ റെയിവേ സി.ഇ.ഒ. റൂഡിഗര്‍ ഗ്രൂബെ പുതിയ ഐ.സി.ഇ. 4 മാദ്ധ്യമങ്ങള്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് മുമ്പിലാണ് ഈ ഇന്റര്‍സിറ്റി 4 അവതരിപ്പിച്ചത്. ഈ ട്രെയിനിലെ കംപാര്‍ട്ടുമെന്റുകളില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്രീ ഇന്റര്‍നെറ്റ് സര്‍വീസ്, ഓരോ സീറ്റിലും വലിപ്പം കൂടിയ സ്ക്രീനുകള്‍, ടി.വി. കണക്ഷന്‍, 160 ഡിഗ്രി Read more about ജര്‍മന്‍ റെയില്‍വേക്ക് പുതിയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ‍[…]