ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബ് ഷട്ടില്‍ ടൂര്‍ണമെന്റ് നവംബര്‍ അഞ്ചിന്

08:10 am 14/9/2016 ഷിക്കാഗോ: ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബിന്റെ (സി. ക്യൂബ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണമെന്റ് നവംബര്‍ അഞ്ചിന് ശനിയാഴ്ച ഷാംബര്‍ഗിലുള്ള ഇഗര്‍ട്ട് ബാഡ്മിന്റന്‍ വച്ചു നടക്കും. പുരുഷ-സ്ത്രീ-ജൂണിയര്‍- സീനിയര്‍ വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ രാവിലെ 9 മണിക്കാണ് ആരംഭിക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ രജിസ്‌ട്രേഷനും, ടൂര്‍ണമെന്റിലേക്കുള്ള മറ്റു വിവരങ്ങള്‍ക്കും ബിന്‍സ് വെളിയത്തുമാലില്‍ (847 840 5392), ജോണ്‍ വര്‍ക്കി (630 849 0608), ബെന്നി ജോര്‍ജ് (224 600 8780) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ക്ലബ് Read more about ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബ് ഷട്ടില്‍ ടൂര്‍ണമെന്റ് നവംബര്‍ അഞ്ചിന്[…]

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനു ഷിക്കാഗോയിലെ തുരുത്തി നിവാസികള്‍ സ്വീകരണം നല്‍കി

08:09am 14/9/2016 ഷിക്കാഗോ: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ജന്മനാടായ തുരുത്തിയില്‍ നിന്നും ഷിക്കാഗോയിലേക്ക് കുടിയേറിപ്പാര്‍ത്ത ബന്ധുക്കളും സുഹൃത്തുക്കളും ബിഷപ്പ് ഹൗസില്‍ പ്രഭാതഭക്ഷണം ഒരുക്കി സ്വീകരിച്ചു. ഈ കുടുംബാന്തരീക്ഷത്തില്‍ പിതാവ് അവരുമായി സൗഹൃദം പങ്കിട്ടു. തിരുത്തി നിവാസികള്‍ അവരുടെ നാടിന്റെ അഭിമാനമായ പിതാവുമായുള്ള നിമിഷങ്ങള്‍ അഭിമാനപൂര്‍വ്വം നെഞ്ചിലേറ്റി. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് എന്നിവരും ബഹുമാനപ്പെട്ട Read more about കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനു ഷിക്കാഗോയിലെ തുരുത്തി നിവാസികള്‍ സ്വീകരണം നല്‍കി[…]

സെപ്റ്റംബര്‍ ഭീകരാക്രമണം ; സൗദി അറേബ്യക്കെതിരെ നഷ്ടപരിഹാര ബില്‍ ഒബാമ വീറ്റോ ചെയ്യും

08:09 am 14/9/2016 പി. പി. ചെറിയാന്‍ വാഷിങ്ടണ്‍: 2001 സെപ്റ്റംബറില്‍ നടന്ന അല്‍ഖായിദ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സൗദി അറേബ്യ നഷ്ടപരിഹാരം നല്‍കണമെന്ന് സെനറ്റ് പാസ്സാക്കിയ ബില്‍ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു. യുഎസ് സെനറ്റ് മേയ് മാസമാണ് ഈ ബില്‍ ഐക്യണ്‌ഠേനെ അംഗീകരിച്ച് പ്രസിഡന്റിന്റെ അംഗീകരത്തിനായി അയച്ചത്. ബില്‍ നിയമമായാല്‍ സൗദി അറേബ്യയുമായുളള നയതന്ത്ര ബന്ധങ്ങളില്‍ വിളളലുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് ഇതിനു നല്‍കുന്ന വ്യാഖ്യാനം. Read more about സെപ്റ്റംബര്‍ ഭീകരാക്രമണം ; സൗദി അറേബ്യക്കെതിരെ നഷ്ടപരിഹാര ബില്‍ ഒബാമ വീറ്റോ ചെയ്യും[…]

മലങ്കര സഭയ്ക്ക് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് യോങ്കേഴ്‌സില്‍ രണ്ടു പള്ളികള്‍ ഒന്നായി

08:07 am 14/9/2016 ന്യൂയോര്‍ക്ക്: മലങ്കര സഭയ്ക്ക് ചരിത്ര പ്രധാനമായ ധന്യ മുഹൂര്‍ത്തം സമ്മാനിച്ച് കൊണ്ട് യോങ്കേഴ്‌സില്‍ രണ്ടു പള്ളികള്‍ ഒന്നായി. 28 വര്‍ഷം മുന്‍പ് സെന്റ് ഗ്രിഗോറിസിന്റെ നാമത്തില്‍ സ്ഥാപിതമായ, രണ്ട്­ ഓര്‍ത്തഡോക്‌സ്­ ദേവാലയങ്ങള്‍ ആണ് സെപ്റ്റംബര്‍ നാലാം തിയതി സെന്റ് ഗ്രിഗോറീസ് ഓര്‍ത്തഡോക്‌സ്­ ചര്‍ച്ച്, പാര്‍ക്ഹില്‍ ഭദ്രസനാധിപന്‍ അഭിവാദ്യ സഖറിയാസ് മാര്‍ നിക്കോളവോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയോടെ ഒന്നായിത്തീര്‍ന്നത്. ദൈവ നിയോഗം പ്രകാരം ആത്മീയതയുടെ അനുഗ്രഹത്തിനായി, ഈ ഇരു ഇടവകളും Read more about മലങ്കര സഭയ്ക്ക് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് യോങ്കേഴ്‌സില്‍ രണ്ടു പള്ളികള്‍ ഒന്നായി[…]

മലയാളികള്‍ക്ക് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ

08;07 am 14/9/2016 ന്യൂഡല്‍ഹി: ഉത്രാട ദിനത്തില്‍ മലയാളികള്‍ക്ക് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. വാമനന്‍ മഹാബലിയെ ചവിട്ടി താഴ്ത്തുന്ന പ്രതീകാത്മക ചിത്രം ഉള്‍പ്പടെയായിരുന്നു പോസ്റ്റ്. അമിത് ഷായും ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവോണ തലേന്നാണ് ബിജെപി അധ്യക്ഷന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. അമിത് ഷായുടെ പോസ്റ്റിന് താഴെ മലയാളികളുടെ ഒരുപാട് കമന്റുകളും വരുന്നുണ്ട്. കമന്റുകളില്‍ ഭൂരിഭാഗവും പോസ്റ്റിനെ വിമര്‍ശിച്ചിട്ടുള്ളതാണ്.

Default title

08:03 am 14/9/2016 കാലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ മലയാളി അസോസിയേഷന്റെ 2016- 17 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി വിവിധ കലാ-സാംസ്കാരിക-കായിക -ആദ്ധ്യാത്മിക സംഘടനകളില്‍ നേതൃത്വം വഹിച്ചിട്ടുള്ള സിജില്‍ പാലയ്ക്കലോടിയെ തെരഞ്ഞെടുത്തു. ചെയര്‍മാനായി ടോം പഴനിലം, സെക്രട്ടറിയായി രശ്മി നായര്‍, ട്രഷററായി വില്‍സണ്‍ നെല്ലിക്കാട്ട് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: സജി മാത്യു (വൈസ് പ്രസിഡന്റ്), ആലീസ് മാത്യു (വൈസ് ചെയര്‍), മൃദുല്‍ സദാനന്ദന്‍ (ജോ. സെക്രട്ടറി), ജോര്‍ജ് പുളിച്ചുമാക്കല്‍, ബൈജു ആന്റണി, സജി പുത്തന്‍പുരയ്ക്കല്‍, സജീവ് പിള്ള, രമേശ് Read more about Default title[…]

ക്രിസ്ത്യന്‍ സംഗീത നിശ ഡാലസില്‍ സെപ്റ്റംബര്‍ 25 ന്

07:48 am 14/9/2016 – പി. പി. ചെറിയാന്‍ കരോള്‍ട്ടന്‍(ഡാലസ്): ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25 ഞായര്‍ വൈകിട്ട് 6.30 മുതല്‍ ഡാലസില്‍ ക്രിസ്ത്യന്‍ സംഗീത നിശ സംഘടിപ്പിക്കുന്നു. കരോള്‍ട്ടണ്‍ ഡന്റല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ബൈബിള്‍ ചാപ്പല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗാനശുശ്രൂഷക്ക് സുപ്രസിദ്ധ ക്രിസ്ത്യന്‍ ഗായകന്‍ മാത്യു ജോണ്‍, മ്യൂസിക് ഡയറക്ടര്‍ സുനില്‍ സോളമന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. പ്രവേശനം സൗജന്യമാണ്. ശ്രുതി മധുരമായ ഗാനങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി സംഗീത ആല്‍ബങ്ങള്‍ക്ക് ശബ്ദം Read more about ക്രിസ്ത്യന്‍ സംഗീത നിശ ഡാലസില്‍ സെപ്റ്റംബര്‍ 25 ന്[…]

കീപ്പനശ്ശേരില്‍ കെ.കെ.ഏബ്രഹാം നിര്യാതനായി

07:45 am 14/9/2016 പോത്താനിക്കാട്: കീപ്പനശ്ശേരില്‍ കെ.കെ.ഏബ്രഹാം (ആദായി മാസ്റ്റര്‍- 80) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ 13-നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു. ഭാര്യ: മൂവാറ്റുപുഴ വാണുകുഴിയില്‍ റേച്ചല്‍. മക്കള്‍: മിനി (യു.കെ), അനി (ആന്ധ്ര), ലീന (മലപ്പുറം), സുമി (ഊന്നുകല്‍). മരുമക്കള്‍: ആന്ധ്ര ഉള്ളാജി രമേഷ്, മുള്ളിരിങ്ങാട്ട് ചക്കാലയ്ക്കല്‍ സാജു, ഉപ്പുകുളം മാറാച്ചേരില്‍ ലൈജു, കൊല്ലം പൂവടിയില്‍ പരേതനായ സാബു. സഹോദരങ്ങള്‍: കെ.കെ. മേരി, Read more about കീപ്പനശ്ശേരില്‍ കെ.കെ.ഏബ്രഹാം നിര്യാതനായി[…]

ഇന്ന് തിരുവോണം

07:45 am 14/9/2014 നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേല്‍ക്കുകയാണ്. സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ് ആഘോഷത്തിന്റെ തിരുവോണം. കള്ളവും ചതിയുമില്ലാതെ മനുഷ്യരെയെല്ലാം സമന്‍മാരായി കണ്ട മഹാബലി തമ്പുരാന്റെ സദ്‌ഭരണ കാലത്തിന്റെ ഓര്‍മ്മപുതുക്കുകയാണ് മലയാളികള്‍. പൊന്നോള പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും സദ്യവട്ടവുമായി അടുക്കളയും നാടന്‍കളികളുമായി നാട്ടിടങ്ങളും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു. ജാതിമതഭേദമന്യേ ലോകമെങ്ങുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന ഈ സുദിനം Read more about ഇന്ന് തിരുവോണം[…]

വാമന ജയന്തി; അമിത് ഷായ്ക്കെതിരെ കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

07:44 am 14/9/2016 തിരുവനന്തപുരം: ഓണത്തിനു പകരം മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷായുടേത് മലയാളികളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നു കുറ്റപ്പെടുത്തുന്ന കോടിയേരി പോസ്റ്റ് ബ്രാഹ്മണ മേധാവിത്വത്തിലൂന്നിയ ഹിന്ദുരാഷ്ട്രീയ അജന്‍ഡ ഭാഗമാണെന്നും ആരോപിക്കുന്നു. ദേശീയോല്‍സവത്തിന്‍റെ അംഗീകൃത സങ്കല്‍പ്പത്തെപ്പോലും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ഗൂഡോദ്ദേശ്യമാണെന്ന് കുറ്റപ്പെടുത്തുന്ന കോടിയേരിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം.