എസ്.ബി. അലുംമ്‌നിയുടെ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായുള്ള സൗദഹൃദസംഗമം സെപ്റ്റംബര്‍ 18-ന്

06:30 pm 14/9/2016 – ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ഷിക്കാഗോ: എസ്.ബി അലുംമ്‌നി ഷിക്കാഗോ ചാപ്റ്ററിന്റെ രക്ഷാധികാരിയും സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും, ചങ്ങനാശേരി എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജനറാളുമായിരുന്ന റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ അച്ചനുമായുള്ള ഒരു സൗഹൃദസംഗമം എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളുമായി ബിജി കൊല്ലാപുരത്തിന്റെ വസതിയില്‍ (8436, Morton Ave., Morton Grove, IL Read more about എസ്.ബി. അലുംമ്‌നിയുടെ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായുള്ള സൗദഹൃദസംഗമം സെപ്റ്റംബര്‍ 18-ന്[…]

അമേരിക്കന്‍ മലയാളികള്‍ക്ക് ഫൊക്കാനയുടെ ഓണാശംസകള്‍:

06:28 pm 14/9/2016 പോള്‍ കറുകപ്പിള്ളില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതായി ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു. 1983 മുതല്‍ അമേരിക്കന്‍ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഫൊക്കാനയുടെ മുപ്പത്തി മൂന്നാമത് വര്‍ഷത്തില്‍ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഓണാഘോഷങ്ങള്‍ക്ക് പകിട്ട് കൂടി വന്നതല്ലാതെ ഒട്ടു പൊലിമ ചോര്‍ന്നു പോയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പല സ്ഥലങ്ങളിലും പല സംഘടനകള്‍ ഒന്നിച്ചു ഓണം ആഘോഷിക്കുന്നത് കേരളതീയ സംസ്കാരത്തിന്റെ Read more about അമേരിക്കന്‍ മലയാളികള്‍ക്ക് ഫൊക്കാനയുടെ ഓണാശംസകള്‍:[…]

വ്യാഴാഴ്ച കര്‍ണാടകയില്‍ ട്രെയിനുകള്‍ തടയും

11:15 AM 14/09/2016 ബംഗളൂരു: കാവേരി നദിയിൽ നിന്നും വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരാ‍യ പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ വ്യാഴാഴ്ച ട്രെയിനുകള്‍ തടയും. വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സെപ്റ്റംബര്‍ 20ന് കേസ് പരിഗണിക്കുന്നത് വരെ സമരം തുടരും. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് സമരവുമായി മുന്നോട്ട് പോകാന്‍ പ്രതിഷേധക്കാർ തീരുമാനിച്ചത്. കന്നട,കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട, കാവേരി സംയുക്ത സമിതി എന്നിവരാണ് പ്രതിഷേധത്തിന് പിന്നിൽ. അതേസമയം തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച Read more about വ്യാഴാഴ്ച കര്‍ണാടകയില്‍ ട്രെയിനുകള്‍ തടയും[…]

അഫ്ഗാന്‍ പ്രസിഡന്‍റ് ഇന്ന് ഡല്‍ഹിയില്‍ എത്തും.

08:46 AM 14/09/2016 ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി ബുധനാഴ്ച ഡല്‍ഹിയിലത്തെും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുമായി സുപ്രധാന വിഷയങ്ങളില്‍ അദ്ദേഹം കൂടിയാലോചനകള്‍ നടത്തും. കൂടുതല്‍ സൈനിക സഹായം നല്‍കുന്നതിനുള്ള അഫ്ഗാനിസ്താന്‍െറ ആവശ്യത്തില്‍ ഇന്ത്യ അനുകൂല നിലപാടെടുക്കുമെന്നാണ് കരുതുന്നത്. പരസ്പര താല്‍പര്യമുള്ള വിഷയങ്ങള്‍ മോദിയും ഗനിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ വ്യാപാര പ്രമുഖരുമായും മറ്റും ഗനി കൂടിക്കാഴ്ച നടത്തും.

കാവേരി പ്രശ്‌നം: കന്നഡ സംഘടനകളുടെ ധര്‍ണ്ണ ഇന്ന്

08:45 am 14/9/2016 കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ വിവിധ കന്നട സംഘടനകള്‍ ഇന്ന് ബംഗളുരുവിലെ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തും. ബംഗളുരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ വിവിധ കന്നട സംഘടനകള്‍ ഇന്ന് ബംഗളുരുവിലെ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തും. പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിരോധനാജ്ഞയും കര്‍ഫ്യുവും ഇതുവരെ നീക്കിയിട്ടില്ല. തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന മേഖലകളിലെല്ലാം പൊലീസ് കാവല്‍ ശക്തമാക്കി. ഇന്നലെ ബംഗലുരുവില്‍ നിന്നും Read more about കാവേരി പ്രശ്‌നം: കന്നഡ സംഘടനകളുടെ ധര്‍ണ്ണ ഇന്ന്[…]

അമിത് ഷാ കേരളീയരെ അപമാനിച്ചു –വി.എം. സുധീരന്‍

08:44 am 14/09/2016 തിരുവനന്തപുരം: പരമ്പരാഗതമായി മലയാളികള്‍ ഒരേ മനസ്സോടെ ആഘോഷിച്ചുവരുന്ന ഓണത്തിന് ദുര്‍ഭാഷ്യങ്ങള്‍ നല്‍കി അതിന്‍െറ തിളക്കം നിഷ്പ്രഭമാക്കാനും മാനവ ഐക്യം തകര്‍ക്കാനും ശ്രമിക്കുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ സമസ്ത കേരളീയരെയും അപമാനിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് അവരുടെ അജണ്ട ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ഗൂഢനീക്കത്തിന്‍െറ ഭാഗമാണിത്. ഓണത്തെ സംബന്ധിച്ച അമിത് ഷായുടെ ഭ്രാന്തന്‍ ആശയം കേരളീയസമൂഹം തള്ളിക്കളയുകതന്നെ ചെയ്യുമെന്ന് സുധീരന്‍ പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ മലയാളിയുടെ ചരിത്രബോധത്തെ പരിഹസിക്കുന്നു Read more about അമിത് ഷാ കേരളീയരെ അപമാനിച്ചു –വി.എം. സുധീരന്‍[…]

പാരാലിമ്പിക്‌സ്: ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യക്ക് സ്വര്‍ണം

08:39 AM 14/09/2016 റിയോ ഡി ജെനീറോ: റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോര്‍ഡ് ദേവേന്ദ്ര തിരുത്തി. 2004ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്പിക്‌സിലാണ് ദേവേന്ദ്ര ആദ്യ സ്വര്‍ണം നേടിയത്. 62.15 മീറ്ററായിരുന്നു റെക്കോര്‍ഡ് നേട്ടം. 36കാരനായ ദേവേന്ദ്ര ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരനാണ്. രാജസ്ഥാന്‍ സ്വദേശിയായ ദേവേന്ദ്രയുടെ ഇടതു കൈ മുറിച്ചു മാറ്റിയതാണ്. എട്ടാം വയസില്‍ Read more about പാരാലിമ്പിക്‌സ്: ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യക്ക് സ്വര്‍ണം[…]

ഡാലസ് കേരള അസോസിയേഷന്‍ എഡ്യുക്കേഷന്‍ അവാര്‍ഡ് വിതരണം : സെപ്റ്റംബര്‍ 17ന്

08:17 am 14/9/2016 – പി. പി. ചെറിയാന്‍ ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് മെംബര്‍മാരുടെ മക്കളില്‍ അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളിലുളള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കു ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. റെയ്‌ന കാരേക്കാട്ടില്‍, സാമിന ഏബ്രഹാം (ഗ്രേഡ് 5, ഒന്നും, രണ്ടും) ഷെറില്‍ ജോര്‍ജ്, അലിഷ സെബാസ്റ്റ്യന്‍ (ഗ്രേഡ് 8, ഒന്നും രണ്ടും), ദിവ്യ പട്ടത്തില്‍, ആഷ് ലി ഏബ്രഹാം (ഗ്രേഡ് 12, ഒന്നും രണ്ടും) എന്നീ വിദ്യാര്‍ത്ഥികളാണ് അവാര്‍ഡിനര്‍ഹരായിട്ടുളളതെന്ന് അസോസിയേഷന്‍ ഭാരവാഹികളായ Read more about ഡാലസ് കേരള അസോസിയേഷന്‍ എഡ്യുക്കേഷന്‍ അവാര്‍ഡ് വിതരണം : സെപ്റ്റംബര്‍ 17ന്[…]

സാവി ഷീല്‍ഡ് മിസ് അമേരിക്ക 2017 –

08;15 am 14/9/2016 പി. പി. ചെറിയാന്‍ ന്യൂജഴ്‌സി : ന്യൂജഴ്‌സി അറ്റ്‌ലാന്റിക് സിറ്റിയില്‍ സെപ്റ്റംബര്‍ 12 ന് വൈകിട്ട് നടന്ന ‘മിസ് അമേരിക്ക 2017’ പേജന്റ് മത്സരത്തില്‍ സാവി ഷീല്‍ഡ് (21) കിരീടമണിഞ്ഞു. മിസ് അര്‍ക്കന്‍സാസ്! സാവി ഷീല്‍ഡ് മത്സരത്തില്‍ പങ്കെടുത്ത 52 സുന്ദരിമാരെ പിന്തളളിയാണ് സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടത്.­ കഴിഞ്ഞ വര്‍ഷത്തെ മിസ് അമേരിക്കാ മിസ് ജോര്‍ജി ബെറ്റി കാന്‍റല്‍ മത്സര വിജയിയെ കിരീടമണിയിച്ചു. സൗത്ത് കരോലിനായില്‍ നിന്നുളള റേച്ചല്‍ വയറ്റ് ഫസ്റ്റ് റണ്ണര്‍ Read more about സാവി ഷീല്‍ഡ് മിസ് അമേരിക്ക 2017 –[…]

ഫാ :ജേക്കബ് കുറിപ്പിനകത്ത്, സത്യത്തിന്റെയും ആത്മീയതയുടെയും ഉരകല്ല് (അനുസ്മരണം)

08;12 am 14/9/2016 – ജോയ് ചെമ്മാച്ചേല്‍ നമുക്ക് എല്ലായ്‌പ്പോലും നമ്മുടെ പ്രയാസങ്ങളും സന്തോഷവും പങ്കുവയ്ക്കാന്‍ പറ്റുന്ന ഒരാളുണ്ടാകണം.ഒരു ഫാമിലി ഡോക്ടറെ പോലെ .അങ്ങേ ഒരാളായിരുന്നു ഫാ :ജേക്കബ് കുറിപ്പിനകത്ത് അച്ചന്‍.അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു എന്ന് വിശ്വസിക്കാനാവില്ല.ക്‌നാനായ സമുദായത്തിന്റെ നഷ്ടം എന്ന് നമുക്ക് അച്ചന്റെ ദേഹവിയോഗത്തെ കുറിച്ച് പറയാമെങ്കിലും ആ നഷ്ടം എത്രയോ സാധാരണക്കാര്‍ക്ക് തീരാ നഷ്ടമായിരിക്കും എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.ജീവിതത്തിന്റെ പ്രയാസഘട്ടത്തില്‍ അച്ചനെ കാണുവാന്‍ വീട്ടില്‍ നിന്നുറച്ചു അച്ചന്റെയടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം നാം പറയാനുദ്ദേശിച്ച Read more about ഫാ :ജേക്കബ് കുറിപ്പിനകത്ത്, സത്യത്തിന്റെയും ആത്മീയതയുടെയും ഉരകല്ല് (അനുസ്മരണം)[…]