സൈനിക വിമാനത്തിന് തീപിടിച്ചു

07:38 am 14/09/2016 അംബാല: അംബാല വ്യോമതാവളത്തില്‍നിന്ന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനത്തിന് തീപിടിച്ചു. ടേക് ഓഫിന് തൊട്ടുമുമ്പ് തീ കണ്ട പൈലറ്റ് ചാടി രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ വാഹനാപകടത്തില്‍ മരിച്ചു

07:33 am 14/9/2016 കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ അംഗം വാഹനാപകടത്തില്‍ മരിച്ചു. തേവള്ളി വാര്‍ഡ് കൗണ്‍സിലര്‍ കോകില എസ് കുമാറാണ് അപകടത്തില്‍ മരിച്ചത്. കോകിലയും അച്ഛന്‍ സുനിലും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ അഞ്ജാത വാഹനം ഇടിച്ച് നിര്‍ത്താതെ പോകുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ കാവനാട് ആല്‍ത്തറമൂട്ടില്‍ വച്ചാണ് അപകടം നടന്നത്. കാവനാട് ഐശ്വര്യ റസിഡന്‍സ് അസോസിയേഷന്റെ ഓണക്കിറ്റ് വിതരണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കോകിലയും അച്ഛന്‍ സുനിലും. കാവനാട് ആല്‍ത്തറ മൂട്ടില്‍ എത്തിയപ്പോള്‍ അമിത വേഗതയില്‍ വന്ന കറുത്ത Read more about കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ വാഹനാപകടത്തില്‍ മരിച്ചു[…]

ബംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്

07:30 AM 14/09/2016 ബംഗളൂരു: ബംഗളൂരുവിൽ നിന്ന് മലയാളികളുമായി കേരളത്തിലേക്ക് യാത്ര തിരിച്ച കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്. രാത്രി 12ഒാടെ ബംഗളൂരു മാണ്ഡ്യയിൽവെച്ചായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിലെ രണ്ടു യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കാവേരി നദീജല പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരാണ് കല്ലേറ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കേരള ആര്‍.ടി.സിയുടെ 32 ബസുകളാണ് ചൊവ്വാഴ്ച രാത്രി മാണ്ഡ്യ, മൈസൂരു വഴി കേരളത്തിലേക്ക് പുറപ്പെട്ടത്. പൊലീസ് സംരക്ഷണത്തിലാണ് ബസുകള്‍ യാത്രതിരിച്ചത്. തിങ്കളാഴ്ച Read more about ബംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്[…]

ഏഴ് വയസുകാരനെ പിതാവ് കൊന്ന് കുഴിച്ചുമൂടി.

02:38 PM 13/09/2016 പെരുമ്പാവൂർ: ഏഴ് വയസുകാരനായ മകനെ പിതാവ് കൊന്ന് കുഴിച്ചുമൂടി. കോടനാട് മീൻപാറ സ്വദേശി ബാബുവാണ് മകനെ കൊന്ന് റബർ തോട്ടത്തിൽ കുഴിച്ചുമൂടിയത്. ബാബുവിനേയും മകനേയും നാല് ദിവസമായി കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ബാബു പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കോടനാട് പൊലീസ് കേസെടുത്തു. ബാബു കുറ്റം സമ്മതിച്ചുവെന്നും സാമ്പത്തിക പ്രശ്നങ്ങൾ ഇയാളെ അലട്ടിയിരുന്നതായും പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനായി പൊലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. Read more about ഏഴ് വയസുകാരനെ പിതാവ് കൊന്ന് കുഴിച്ചുമൂടി.[…]

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് നേരെ ആക്രമണം

02:37 pm 13/09/2016 വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി.പേരറിവാളനെതിരെ ജയിലിൽ ആക്രമണം. തമിഴ്നാട്ടിലെ വെല്ലൂർ ജയിലിൽവച്ച് സഹതടവുകാരൻ ഇരുമ്പുവടി കൊണ്ടു തലക്കടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. തലക്കും കൈകൾക്കും പരുക്കേറ്റ പേരറിവാളന് ജയിലിനകത്തെ ആശുപത്രിയിൽ തന്നെ ചികിൽസ നൽകി. പേരറിവാളന് തലയോട്ടിയിൽ പരിക്ക് പറ്റിയിട്ടുണ്ടെന്നും എന്നാലിത് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. കൊലക്കേസിൽ 13 വർഷമായി ജയിലിൽ കഴിയുന്ന രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് Read more about രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് നേരെ ആക്രമണം[…]

തൊടുപുഴയിൽ ദമ്പതികളെ കെട്ടിയിട്ട് മോഷണം

11;34 AM 13/09/2016 തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ദമ്പതികളെ ആക്രമിച്ച് വീട്ടില്‍ നിന്നും പണവും ആഭരണങ്ങളും കവര്‍ന്നു. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി കെട്ടിയിട്ടാണ് അക്രമിസംഘം മോഷണം നടത്തിയത്. തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ് ഗ്രൂപ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്‍റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ നാലംഗസംഘം മോഷണം നടത്തിയത്. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ ബെല്ലടിച്ച് ഉണര്‍ത്തിയ സംഘം വീട്ടുകാര്‍ വാതില്‍ തുറന്നതോടെ ഒളിച്ചിരുന്നു. തുടർന്ന് വീട്ടിനുള്ളിലേക്ക് കടന്ന് ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് വായില്‍ തുണി തിരുകിയായിരന്നു മോഷണം. Read more about തൊടുപുഴയിൽ ദമ്പതികളെ കെട്ടിയിട്ട് മോഷണം[…]

ഇന്ന് ഉത്രാടo നാടാകെ ഓണത്തിരക്കില്‍

11;44 am 13/9/2016 ഇന്ന് ഉത്രാടപാച്ചില്‍. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തലാണ് മലയാളികള്‍. ഉത്രാടപാച്ചിലിനെ വരവേല്‍ക്കാന്‍ ഓണവിപണിയും ഒരുങ്ങി. ഓണത്തിന് സദ്യവട്ടമൊരുക്കാന്‍ പച്ചക്കറികള്‍ വാങ്ങാനുള്ള നെട്ടോട്ടമാകും ഇന്ന്. ഹോര്‍ട്ടികോര്‍പ്പും, സഹകരണ ഓണച്ചന്തകള്‍, ജൈവ പച്ചക്കറി മാര്‍ക്കറ്റ് എന്നിവ തിരക്കിനെ നേരിടാന്‍ സജ്ജമായി കഴിഞ്ഞു. പൂരാട ദിവസമായ ഇന്നലെ തുണിക്കടകളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായത്.

കാവേരി സംഘര്‍ഷം; ബംഗളുരുവില്‍ കർഫ്യൂ തുരുന്നു,

11:38 am 13/9/2016 കാവേരി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച അടിയന്തരയോഗം ഇന്ന് ചേരും. കാവേരി പ്രശ്നത്തില്‍ കര്‍ണാടകത്തില്‍ വ്യാപക അക്രമം നടന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരം ചര്‍ച്ചയാകും. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ബംഗലൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുറപ്പെട്ടിട്ടുണ്ട്. അതേസമയം പകല്‍ സമയത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നില്ല. ഓണത്തിന് നാട്ടിലെത്താനുള്ള മലയാളികളുടെ യാത്രാദുരിതം കണക്കിലെടുത്ത് റെയില്‍വെ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് Read more about കാവേരി സംഘര്‍ഷം; ബംഗളുരുവില്‍ കർഫ്യൂ തുരുന്നു,[…]

ഹില്ലരി ക്ലിന്‍റന് ന്യുമോണിയ സ്ഥിരീകരിച്ചത് പാർട്ടി പ്രവർത്തകരിൽ ആശങ്കയുണർത്തുന്നു.

11:33 AM 13/09/2016 വാഷിങ്ടൺ: അമേരിക്കന്‍ തെരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്‍റന് ന്യുമോണിയ സ്ഥിരീകരിച്ചത് പാർട്ടി പ്രവർത്തകരിൽ ആശങ്കയുണർത്തുന്നു. അസുഖബാധയെ തുടർന്ന് ഹിലരിയുടെ പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇന്നലെ നടക്കാനിരുന്ന കാലിഫോര്‍ണിയയിലേത് അടക്കമുള്ള മറ്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും റദ്ദ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ സ്ഥാനാർഥിക്കുണ്ടായ അപ്രതീക്ഷിത രോഗം പാർട്ടിപ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നവംബര്‍ എട്ടിനാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച Read more about ഹില്ലരി ക്ലിന്‍റന് ന്യുമോണിയ സ്ഥിരീകരിച്ചത് പാർട്ടി പ്രവർത്തകരിൽ ആശങ്കയുണർത്തുന്നു.[…]

പാരലിമ്പിക്സില്‍ ദീപ മാലിക്കിന് വെള്ളി; ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതാതാരം

11:30 am 13/9/2016 റിയോ ഡി ജനീറോ: പാരലിമ്പിക്സില്‍ ഇന്തയക്ക് വീണ്ടും മെഡല്‍ നേട്ടം. ഇന്ത്യന്‍ താരം ദീപ മാലിക് വനിത ഷോട്ട്പുട്ടില്‍ വെള്ളി നേടി. ഇതോടെ പാരലിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ചരിത്രം ദീപ മാലിക് സ്വന്തമാക്കി. എഫ്- 53 വിഭാഗത്തില്‍ ആറു ശ്രമങ്ങളിലായി 4.61 മീറ്റര്‍ ദൂരം കണ്ടത്തെിയാണ് ദീപ നേട്ടം കൊയ്തത്. ദീപ മാലിക്കിന്‍റെ വിജയത്തോടെ മൂന്നാം മെഡലാണ് റിയോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ബഹ്റിന്‍ താരം Read more about പാരലിമ്പിക്സില്‍ ദീപ മാലിക്കിന് വെള്ളി; ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതാതാരം[…]