എ.എ.പി എം.എല്‍.എ ദേവീന്ദര്‍ ഷെറാവത്തിനെ സസ്പെന്‍ഡ് ചെയ്തു

09;46 AM 13/09/2016 ന്യൂഡല്‍ഹി: പഞ്ചാബില്‍ സീറ്റിനു വേണ്ടി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്ത് നല്‍കിയ ആം ആദ്മി എം.എല്‍.എ ദേവീന്ദര്‍ ഷെറാവത്തിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പഞ്ചാബ് സന്ദര്‍ശനത്തിന് ശേഷം തിരിച്ച് ഡല്‍ഹിയിലത്തെിയ അരവിന്ദ് കെജ് രിവാളാണ് ഷെറാവത്തിനെതിരെ നടപടിയെടുത്തത്. പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ദേവീന്ദര്‍ ഷെറാവത്തിനെ സസ്പെന്‍ഡ് ചെയ്യാന്‍ എ.എ.പി ഡല്‍ഹി യൂനിറ്റിന്‍്റെ അച്ചടക്ക കമ്മറ്റി തീരുമാനിക്കുകയായിരുന്നു. എം.എല്‍.എക്കെതിരെയുള്ള അന്വേഷണം കഴിയുന്നതുവരെ Read more about എ.എ.പി എം.എല്‍.എ ദേവീന്ദര്‍ ഷെറാവത്തിനെ സസ്പെന്‍ഡ് ചെയ്തു[…]

ഡാലസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം അഗതികളോടൊപ്പം

07:50 am 13/9/2016 ഡാലസ്: ആഗോളമലയാളികള്‍ സമൃദ്ധിയുടെയും വിശ്വസാഹോദര്യത്വത്തിന്റെയും മഹനീയ മാതൃകയായ ഓണം ആഘോഷിക്കുമ്പോള്‍ ഡാലസ് മലയാളി അസോസിയേഷന്‍ തികച്ചും വ്യത്യസ്ഥമായി ഈ വര്‍ഷം ഓണം ആഘോഷിക്കുന്നു. പ്രാദേശിക ഓണാഘോഷത്തോടൊപ്പം കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരങ്ങളുടെ ഓണാഘോഷ ധനസഹായ വിതരണവും ഈ വര്‍ഷം മുതല്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രഥമ ചെക്ക് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനായ ഫിലിപ്പി ചാമത്തിലിനു നല്‍കി. ഒറ്റപ്പലം പാലിയേറ്റിവ് കെയര്‍, മന്ദ ബുദ്ധികള്‍ക്കായി പ്രവര്‍ത്തിക്കുന്ന Read more about ഡാലസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം അഗതികളോടൊപ്പം[…]

വിര്‍ജീനിയയിലെ ഹാംപ്ടന്‍ റോഡ്‌സ് എരിയയില്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു

07:48 am 13/9/2016 വിര്‍ജീനിയയില്‍ ഹാംപ്ടന്‍ റോഡ്‌സ് മലയാളി അസോസിയേഷന്‍ എന്ന പേരില്‍ പുതിയ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു. അസോസിയേഷന്‍ ഭാരവാഹികളായി സിബിച്ചന്‍ കാണത്താപളളി, സ്‌നിതാ കൃഷ്ണന്‍, ജിക്‌ളു ഏബ്രഹാം, ജോബി വര്‍ഗീസ്, ഷിബു ഫിലിപ്പ്, നിസരാജ് ധര്‍മരാജന്‍, സിറിള്‍ പളളിപറംപില്‍, രജിത് രവീന്ദ്രന്‍ ഏന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ ഓണാേഘാഷ പരിപാടികള്‍ ഈ മാസം 17-നു നടത്തൂന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങള്‍ക്ക് hrmalluadmin@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

ഡല്‍ഹിയില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു

07:41 am 13/9/2016 കൊടകര: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ഡല്‍ഹിയില്‍ നിയമ വിദ്യാര്‍ഥി ആയിരുന്ന പെരുമ്പാവൂര്‍ സ്വദേശി കരവട്ട് പുത്തന്‍ വീട്ടില്‍ ഭാര്‍ഗവരാമന്റെ മകന്‍ അര്‍ജുന്‍ എന്ന അപ്പു (24 ) വാണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് ഡല്‍ഹി ഹരിയാന ദേശീയ പാതയില്‍ വച്ചാണ് അര്‍ജുന്‍ ഓടിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൊടകരയില്‍. അമ്മ : വെമ്മനാട്ട് പത്മകുമാരി , സഹോദരന്‍ : അഭിജിത്ത്.

സ്വർണവില ഉയർന്നു

07:40 am 13/09/2016 കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 23,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്യാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കുന്നതിന് കാരണം വ്യക്തമാക്കി സാംസങ്ങ്

07:30 am 13/9/2016 മുംബൈ: സാംസങ് ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ തീപിടിച്ചു പൊട്ടിത്തെറിച്ചെന്ന വാര്‍ത്തകള്‍ക്കു വിശദീകരണം നല്‍കി കമ്പനി അധികൃതര്‍ രംഗത്ത്. നിര്‍മാണത്തിലെ പിഴവു മൂലം ബാറ്ററി അമിതമായി ചൂടാകുന്നതാണു തീപിടിക്കാനുള്ള കാരണമെന്നന്നാണ് വിശദീകരണം. ബാറ്ററിയുടെ ആനോഡ് കാഥോഡ് ഭാഗങ്ങള്‍ ചേരുന്ന അവസ്ഥയില്‍ സെല്‍ അമിതമായി ചൂടാകുന്നു. ഇതു ചില ഫോണുകള്‍ തീപിടിക്കുന്നതിലേക്കു വഴിവച്ചു. അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന പിഴവാണിത്.ഉപയോക്താക്കളുടെ സുരക്ഷ വലുതാണ്, അതിനാല്‍ വിറ്റഴിച്ച എല്ലാ ഫോണുകള്‍ക്കും പകരം തകരാര്‍ പരിഹരിച്ച പുതിയ Read more about ഗ്യാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കുന്നതിന് കാരണം വ്യക്തമാക്കി സാംസങ്ങ്[…]

ഏത്തയ്ക്കാ ഉപ്പേ രിയുടെ വില കുതിച്ചുയർന്നു.

07:26 am 13/9/2016 ഏത്തക്കായുടെ വിലയിലുണ്ടായ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഇതിന് കാരണമെന്ന് ബേക്കറി ഉടമകള്‍ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് 175 രൂപ കൊടുത്താല്‍ ഒരു കിലോ ചിപ്‌സ് കിട്ടുമായിരുന്നു. അത്തമിങ്ങെത്തി. ഇനിഅങ്ങോട്ട് ഉപ്പേരി വാങ്ങാന്‍ കാശിത്തിരി കൂടുതല്‍ മുടക്കേണ്ടിവരുമെന്നാണ് വിപണിയിലെ സംസാരം. 300 രൂപക്ക് മുകളിലായി ഒരു കിലോ ചിപ്‌സിന്റെ വില. ഏത്തക്കായുടെ വിലയിലുണ്ടായ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഇതിന് കാരണമെന്ന് ബേക്കറി ഉടമകള്‍ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് 175 രൂപ കൊടുത്താല്‍ ഒരു കിലോ ചിപ്‌സ് കിട്ടുമായിരുന്നു. Read more about ഏത്തയ്ക്കാ ഉപ്പേ രിയുടെ വില കുതിച്ചുയർന്നു.[…]

കണ്‍സ്യൂമര്‍ഫെഡിന്‍റെ ബിയര്‍ ഷോപ്പില്‍ നിന്ന് എട്ടുലക്ഷം തട്ടി

08:24 am 13/9/2016 കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്‍റെ ബിയര്‍ ഷോപ്പില്‍ പണം തട്ടിപ്പ്. എട്ടുലക്ഷം രൂപയാണ് തട്ടിയെടുത്തത്. കണ്‍സ്യൂമര്‍ഫെഡിന്റെ എറണാകുളം കലൂരെ ഷോപ്പില്‍ നിന്നാണ് പണം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഷോപ്പ് ഇന്‍ചാര്‍ജ് വിനു സെയില്‍സ്മാന്‍ വിനീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്ഖോവയെ പുറത്താക്കി

07:19 am 13/09/2016 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിട്ടും സന്നദ്ധത കാണിക്കാതിരുന്ന അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്ഖോവയെ പുറത്താക്കി. രാജ്ഖോവയെ ഭരണഘടനാപദവിയില്‍ നിന്നും ഒഴിവാക്കുന്നതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി അറിയിച്ചു. ജ്യോതിപ്രസാദ് രാജ്ഖോവയില്‍ കേന്ദ്രസര്‍ക്കാര്‍ വിശ്വാസമര്‍പ്പിക്കുന്നില്ളെന്നും അദ്ദേഹം രാജി വെക്കാതെ ഗവര്‍ണര്‍ സ്ഥാനത്തു തുടരുന്നത് ന്യായീകരിക്കാന്‍ കഴിയില്ളെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ആരോഗ്യകാരണങ്ങള്‍ പറഞ്ഞു രാജി നല്‍കാന്‍ കേന്ദ്രം രാജ്ഖോവയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തയാറായില്ല. രാജി നല്‍കില്ല, പകരം രാഷ്ര്ടപതി പുറത്താക്കട്ടെയെന്ന നിലപാടില്‍ Read more about അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്ഖോവയെ പുറത്താക്കി[…]

ബംഗലൂരുവില്‍ മലയാളികള്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍; ബസ്സ‍ുകള്‍ ഉടന്‍ പുറപ്പെടും

07:12 am 13/9/2016 ബംഗലൂരു: ബംഗലുരുവിൽ മലയാളികള്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍ . കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും ക്രമീകരിക്കും . ഏകോപനത്തിനായി ബംഗലുരുവില്‍ കോ^ഓര്‍ഡിനേറ്ററെ നിയമിച്ചു . ബന്ധപ്പെടേണ്ട നമ്പർ 09535092715. ഗതാഗത സെക്രട്ടറി നാളെ ബംഗലുരുവിലേക്ക് പോകും . ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചതാണിത്. കേരളത്തിലേക്ക് മടങ്ങുന്നവർക്ക് പൊലീസ് സുരക്ഷ നൽകും . 100 പേരടങ്ങുന്ന ഒരു കമ്പനി പൊലീസിനെ കർണാടകത്തിലേക്ക് അയച്ചു . ഇവർ നാളെ 3 മണിയോടെ മാണ്ഡ്യയിലെത്തും Read more about ബംഗലൂരുവില്‍ മലയാളികള്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍; ബസ്സ‍ുകള്‍ ഉടന്‍ പുറപ്പെടും[…]