ഭാര്യ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവായ ജഡ്ജിയെ അറസ്റ്റ് ചെയ്തു

08:43 am 10/9/2016 ന്യൂഡല്‍ഹി: ഭാര്യ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവായ ജഡ്ജിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടായിരുന്ന രവ്‌നീത് ഗാര്‍ഗിനെ ആണ് ഭാര്യ ഗീതാഞ്ജലി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റ്‌ചെയ്തത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. മറ്റു രണ്ടു പേര്‍കൂടി പ്രതികളാണ്. മൂവരെയും അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2013ലാണ് ഗീതാഞ്ജലിയുടെ മൃതദേഹം വെടിയേറ്റ മുറിവുകളോടെ കണ്ടെടുത്തത്. 2007ലാണ് രവ്‌നീതും ഗീതാഞ്ജലിയും വിവാഹിതരായത്. വന്‍ തുക അതിനു ചെലവായെന്നും പിന്നീട് Read more about ഭാര്യ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവായ ജഡ്ജിയെ അറസ്റ്റ് ചെയ്തു[…]

ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ചാപ്റ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

08:41 am 10/9/2016 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: ചിക്കാഗോ, ഫ്‌ളോറിഡ എന്നീ സ്ഥലങ്ങളില്‍ ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ചാപ്റ്ററുകള്‍ ആരംഭിച്ചു. കുര്യന്‍ ഫിലിപ്പ് ചിക്കാഗോയിലും, ജയിംസ് മുളവന ഫ്‌ളോറിഡയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഹാര്‍വെസ്റ്റ് ടിവി നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏഴു വര്‍ഷങ്ങളെ ആയിട്ടുള്ളുവെങ്കിലും മൂന്നു സ്റ്റേറ്റുകളിലൂടെ ലോകമെമ്പാടും 24 മണിക്കൂറും സുവിശേഷം എത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ ഫിലിപ്പ് (ചിക്കാഗോ) 847 912 5578, ജയിംസ് മുളവന (ഫ്‌ളോറിഡ) 561 319 6770 Read more about ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ചാപ്റ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു[…]

നോര്‍ത്ത് ടെക്‌സസ് റേഡിയോളജി ടെക്‌നോളജിസ്റ്റ് ഭാരവാഹികള്‍ ചുമതലയേറ്റു

08:39 am 10/9/2016 – പി. പി. ചെറിയാന്‍ ഡാലസ് : നോര്‍ത്ത് ടെക്‌സസ് റേഡിയോളജി ടെക്‌നോളജി സൊസൈറ്റി ഭാരവാഹികള്‍ ചുമതലയേറ്റു. സെപ്റ്റംബര്‍ 8 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസ് നോര്‍ത്ത് വെസ്റ്റ് ഹൈവേയിലുളള ഹബര്‍ഡിക് ഓഡിറ്റോറിയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ എവലില്‍ ഇ. ഹെയര്‍ടണ്‍ (പ്രസിഡന്റ്), െജയ്‌നി ജാക്‌സണ്‍ (സെക്രട്ടറി), കാര്‍ഡല്‍ വെലസ് (വൈസ് പ്രസിഡന്റ്), മാര്‍ക്ക് കുക്കിളിന്‍സിക് (ട്രഷറര്‍), അമാന്‍ഡ മേരി തുടങ്ങിയവര്‍ 2016–2017 ലേക്കുളള പുതിയ ഭാരവാഹികളായി ചുമതലയേറ്റു. റേഡിയോളജി ടെക്‌നീഷ്യന്‍സിന്റെ Read more about നോര്‍ത്ത് ടെക്‌സസ് റേഡിയോളജി ടെക്‌നോളജിസ്റ്റ് ഭാരവാഹികള്‍ ചുമതലയേറ്റു[…]

കെ. ബാബുവിന്‍െറ സ്വത്ത്: രജിസ്ട്രേഷന്‍ ഐ.ജിക്ക് വിജിലന്‍സ് കത്തയച്ചു

08:36 am 10/9/2016 തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍മന്ത്രി കെ. ബാബുവിന്‍െറ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐ.ജി ഇ. ദേവദാസിന് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കത്ത് നല്‍കി. ബാബുവിന്‍െറയും ബിനാമികളെന്ന് സംശയിക്കുന്നവരുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയുടെ രജിസ്ട്രേഷന്‍ നടത്തിയ തീയതിയടക്കമുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടത്. കെ. ബാബു, ഭാര്യ ഗീത, മക്കളായ ആതിര, ഐശ്വര്യ, മരുമക്കള്‍, അവരുടെ മാതാപിതാക്കള്‍, ബിനാമിയെന്ന് കരുതുന്ന ബാബുറാം, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ എന്നിവരുടെ പേരിലുള്ള സ്വത്തുവകകളുടെ വിവരങ്ങളാണ് Read more about കെ. ബാബുവിന്‍െറ സ്വത്ത്: രജിസ്ട്രേഷന്‍ ഐ.ജിക്ക് വിജിലന്‍സ് കത്തയച്ചു[…]

കശ്മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം

08:35 AM 10/09/2016 ശ്രീനഗർ: ദക്ഷിണ കശ്മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. പുൽവാമ ജില്ലയിലെ താഹത്തിലുള്ള സുരക്ഷാ സൈനികരുടെ ക്യാമ്പിനു നേരെയാണ്​ ആക്രമണമുണ്ടായത്​. പ്രദേശത്ത്​ ഒളിച്ചിരുന്ന തീവ്രവാദികൾ സൈനിക ക്യാമ്പിനു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം പ്രത്യാക്രമണം നടത്തി. തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കശ്മീരിൽ തീവ്രവാദി നുഴഞ്ഞുകയറ്റം തടയുന്നതിന്​ അതിര്‍ത്തി മേഖലയിലും കരസേനാ വിന്യാസം ശക്തമാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ്​വീണ്ടും തീവ്രവാദ ആക്രമണമുണ്ടാ

ശ്രീലങ്കയ്‌ക്കെതിരേയുള്ള ട്വന്റി20 പരമ്പര ഓസീസിനു

01.44 AM 10/09/2016 കൊളംബോ: ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടാം ട്വന്റി20യില്‍ ഓസ്‌ട്രേലിയ നാലു വിക്കറ്റിനു ജയിച്ചു. 13 പന്ത് അവശേഷിക്കെയായിരുന്നു ഓസീസിന്റെ വിജയം. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര ഓസീസ് തൂത്തുവാരി. അവസാന അന്താരാഷ്ട്ര മത്സരം കളിച്ച തിലകരത്‌നെ ദില്‍ഷനു ജയത്തോടെയുള്ള ഒരു വിടവാങ്ങല്‍ നല്‍കാന്‍ ലങ്കയ്ക്കായില്ല. ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. ഓസ്‌ട്രേലിയ 17.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടമാക്കി ലക്ഷ്യം മറികടന്നു. ഗ്ലെന്‍ മാക്‌സ്‌വെലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഓസീസിന് Read more about ശ്രീലങ്കയ്‌ക്കെതിരേയുള്ള ട്വന്റി20 പരമ്പര ഓസീസിനു[…]

വിമാനത്തില്‍ സാംസംഗ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് നിരോധിച്ചു

01.40 AM 10/09/2016 വിമാനത്തില്‍ സാംസംഗ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് വ്യോമയാനമന്ത്രാലയം നിരോധിച്ചു. വിമാന യാത്രക്കാരുടെ ബാഗില്‍ ഇവ സൂക്ഷിക്കുന്നതിനാണ് വിലക്ക്. കൈയിലോ ഹാന്‍ഡ് ബാഗിലോ ഇവ പ്രവര്‍ത്തന രഹിതമാക്കി കൊണ്ടുപോകാമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ് ഭുള്ളാര്‍ അറിയിച്ചു. ബാറ്ററികള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നത് പതിവായതിനെ തുടര്‍ന്ന് ഈ ഫോണ്‍ സാംസംഗ് വിപണിയില്‍നിന്നും പിന്‍വലിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷയുടെ ഭാഗമായി വിമാനത്തിലും ഫോണ്‍ നിരോധിച്ചിരിക്കുന്നത്.

വടശേരിക്കര സംഗമം വാര്‍ഷികയോഗം 2016 ഒക്ടോബര്‍ 29 -ന്

01.37AM 10/09/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം ഓഫ് ന്യൂയോര്‍ക്കിന്റെ 2016 വര്‍ഷത്തെ കുടുംബ സംഗമവും അത്താഴവിരുന്നും ഒക്ടോബര്‍ 29 -നു ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂയോര്‍ക്ക് ക്യുന്‍സ് , ഗ്ലെനോക്‌സിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വെച്ച് (257-05 Union Turnpike GLEN OAKS , NEW YORK, 11004 Tel: 718-343-3939) നടത്തുവാന്‍ തീരുമാനിച്ച വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. ഈവര്‍ഷത്തെ കുടുംബ സംഗമം വര്‍ണോജ്വലമാക്കുവാന്‍ ബഹുവിധ മനസികോല്ലാസ പരിപാടികളണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. പ്രശസ്ത Read more about വടശേരിക്കര സംഗമം വാര്‍ഷികയോഗം 2016 ഒക്ടോബര്‍ 29 -ന്[…]

സി.എം.എ ഓണാഘോഷം ശനിയാഴ്ച വൈകുന്നേരം 4 മുതല്‍

01.35 AM 10/09-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷപരിപാടികള്‍ നാളെ (സെപ്റ്റംബര്‍ 10 ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് താഫ്റ്റ് ഹൈസ്‌കൂളില്‍ (6530 w Bryn Mawr Ave) ഓണസദ്യയോടുകൂടി ആരംഭിക്കുമെന്നു ഭാരവാഹികളായ ടോമി അമ്പേനാട്ട്, ബിജി സി. മാണി, സ്റ്റാന്‍ലി കളരിക്കമുറി എന്നിവര്‍ അറിയിച്ചു. മുഖ്യാതിഥിയായ മലയാള ചലച്ചിത്രതാരം റീബാ മോണിക്കാ ജോണിനെ ചിക്കാഗോ ഒഹയര്‍ വിമാനത്താവളത്തില്‍ ഭാരവാഹികള്‍ സ്വീകരിച്ചു. വിവിധ ബോര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിനായുള്ള എല്ലാ Read more about സി.എം.എ ഓണാഘോഷം ശനിയാഴ്ച വൈകുന്നേരം 4 മുതല്‍[…]

സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് ദിനവും യുവജന കണ്‍വന്‍ഷനും ഒക്ടോബറില്‍

01.33 AM 10-09-2016 ജോയിച്ചന്‍ പുതുക്കുളം മിസ്സിസാഗ: സെന്റ് തോമസ് സിറോ മലബാര്‍ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് രൂപീകരണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ ഒന്നിന് കനേഡിയന്‍ കോപ്റ്റിക് സെന്ററില്‍ എക്‌സാര്‍ക്കേറ്റ് ദിനം കൊണ്ടാടും. എക്‌സാര്‍ക്കേറ്റിന്റെ അജപാലകനായ മാര്‍ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേക വാര്‍ഷികവും യുവജന കണ്‍വഷനും ഒപ്പം നടക്കുമെന്നതാണ് പ്രത്യേകത. എക്‌സാര്‍ക്കേറ്റിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിലയിരുത്തുന്നതിനൊപ്പം യുവജന ശാക്തീകരണവുമാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് യൂത്ത് കണ്‍വന്‍ഷനോടെയാണ് പരിപാടികള്‍ക്കു Read more about സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് ദിനവും യുവജന കണ്‍വന്‍ഷനും ഒക്ടോബറില്‍[…]