ടാമ്പാ ഓണാഘോഷം സെപ്റ്റംബര്‍ പത്തിന്; വിപുലമായ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:55 am 10/9/2016 ടാമ്പാ: നാടും നഗരവും ഇളക്കിമറിച്ചുകൊണ്ടുള്ള ഓണാഘോഷത്തിന് ടാമ്പാ മലയാളികള്‍ തയാറായിക്കഴിഞ്ഞു. ഇരുപത്താറാമത്തെ ഓണാഘോഷത്തിന് തയാറെടുക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) വളരെ ചിട്ടയായ രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 21 വിഭവങ്ങളോടുകൂടിയ ഓണസദ്യ 12 മണിക്ക് ആരംഭിക്കും. സുനില്‍ വര്‍ഗീസും, ഷാജി ജോസഫും കൂട്ടരും അതിനുള്ള ഒരുക്കത്തിലാണ്. 2 മണിയോടെ മാവേലി മന്നനെ എഴുന്നള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. എല്ലാവരും കേരളീയ വേഷത്തില്‍ എത്തിച്ചേരണമെന്ന് കോര്‍ഡിനേറ്റര്‍ സജി കരിമ്പന്നൂര്‍ അറിയിച്ചു. 2.30-ഓടെ Read more about ടാമ്പാ ഓണാഘോഷം സെപ്റ്റംബര്‍ പത്തിന്; വിപുലമായ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

രൂപതാ ഡയറക്ടറി 2016 പ്രകാശനം സെപ്റ്റംബര്‍ 13-ന് ചൊവ്വാഴ്ച

08:55 am 10/9/2016 ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ ഡയറക്ടറി 2016-ന്റെ ഔദ്യോഗികമായ പ്രകാശന കര്‍മ്മം സെപ്റ്റംബര്‍ 13-നു ചൊവ്വാഴ്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. 2001 മാര്‍ച്ച് 13-നു സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ നാളിതുവരെയുള്ള വളര്‍ച്ചയുടെ വ്യത്യസ്തതലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഡയറക്ടറി. രൂപതയുടെ കീഴിലുള്ള ഇടവകകള്‍, മിഷനുകള്‍, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകര്‍, സെമിനാരിക്കാര്‍, സന്യാസി-സന്യാസിനി സമൂഹങ്ങള്‍, വിവിധങ്ങളായ അപ്പോസ്തലേറ്റുകള്‍, സാര്‍വ്വത്രിക Read more about രൂപതാ ഡയറക്ടറി 2016 പ്രകാശനം സെപ്റ്റംബര്‍ 13-ന് ചൊവ്വാഴ്ച[…]

നിരക്കുകള്‍ ഇടിച്ചിറക്കി എയര്‍ ഇന്ത്യ; കേരളീയര്‍ക്ക് വമ്പന്‍ ഓണസമ്മാനം

08:52 am 10/9/2016 അബുദാബി: ഓണക്കാലത്ത് കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളിലേയും ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് മലയാളികള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓണ സമ്മാനം. ഈദും ഓണവും ഒരുമിച്ചുവരുന്ന സെപ്റ്റംബര്‍ 14 മുതലാണ് നിരക്കുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്‍ കുറവ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് അബുദാബി – കോഴിക്കോട് റൂട്ടില്‍ 1260 രൂപയാണ് ഒറ്റയടിക്ക് കുറച്ചത്. നേരത്തെ 7830 രൂപയായിരുന്നത് (435 ദിര്‍ഹം) പുതിയ നിരക്കനുസരിച്ച് 6570 രൂപയായി (365 ദിര്‍ഹം) കുറയുമെന്ന് എയര്‍ ഇന്ത്യ ട്രാവല്‍ Read more about നിരക്കുകള്‍ ഇടിച്ചിറക്കി എയര്‍ ഇന്ത്യ; കേരളീയര്‍ക്ക് വമ്പന്‍ ഓണസമ്മാനം[…]

പേഴ്സനല്‍ സ്റ്റാഫ് നിയമനം: വി.എസിന്‍െറ പട്ടികയില്‍ പാര്‍ട്ടിയുടെ ‘തിരുത്ത്’

08 :49 AM 10/09/2016 തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷനില്‍ വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ച പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ പട്ടികയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ ‘തിരുത്ത്’. അഡീഷനല്‍ പി.എ ആയി തന്‍െറ വിശ്വസ്തന്‍ വി.കെ. ശശിധരനെയും പേഴ്സനല്‍ സ്റ്റാഫ് അംഗമായി സന്തോഷിനെയും നിയമിക്കാനുള്ള വി.എസിന്‍െറ ശിപാര്‍ശയാണ് സെക്രട്ടേറിയറ്റ് യോഗം തള്ളിയത്. പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കാനും ധാരണയായി. ഭരണപരിഷ്കാര കമീഷനെ സംബന്ധിച്ച് സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടിയും ഓഫിസിന്‍െറ സ്ഥലം നിശ്ചയിച്ചതിലെ അതൃപ്തി പ്രകടിപ്പിച്ചും വി.എസ് കഴിഞ്ഞദിവസം Read more about പേഴ്സനല്‍ സ്റ്റാഫ് നിയമനം: വി.എസിന്‍െറ പട്ടികയില്‍ പാര്‍ട്ടിയുടെ ‘തിരുത്ത്’[…]

സൗമ്യ വധക്കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ഉമ്മന്‍ചാണ്ടി

08:45 am 10/9/2016 തിരുവനന്തപുരം: സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സൗമ്യ വധക്കേസ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാറിനു വീഴ്ച സംഭവിച്ചെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെങ്കില്‍ തലതല്ലി മരിക്കുമെന്ന സൗമ്യയുടെ മാതാവിന്റെ രോദനം കേരളത്തിന്റെ രോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം നിയമിച്ച പുതിയ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സൗമ്യ വധക്കേസിന്റെ ഏകോപനത്തില്‍ ജാഗ്രത കാട്ടിയില്ല. സൗമ്യ കേസിലെ ഇപ്പോഴത്തെ അഭിഭാഷകന്‍ റിട്ടയേര്‍ഡ് ജഡ്ജി കൂടിയായ തോമസ് പി. ജോസഫ് മികച്ച അഭിഭാഷകന്‍ ആണെങ്കിലും Read more about സൗമ്യ വധക്കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ഉമ്മന്‍ചാണ്ടി[…]

ഹരിയാന മുന്‍ മുഖ്യമന്ത്രിക്കെതിരെ കള്ളപ്പണ നിരോധന നിയപ്രകാരം കേസ്

08:50 am 10/09/2016 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ വീണ്ടും നിയമക്കുരുക്കില്‍. ഗുഡ്ഗാവിലെ മനേസര്‍ ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തി കര്‍ഷകരെ വഞ്ചിച്ചതിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തു. കര്‍ഷകരെ വഞ്ചിച്ച് 1500 കോടി തട്ടിയെടുത്ത സംഭവത്തില്‍ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഹൂഡക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ കേസെടുത്തത്. നേരത്തേ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍െറ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്ത് ഹരിയാനയിലും ഡല്‍ഹിയിലും കഴിഞ്ഞ ആഴ്ച അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. Read more about ഹരിയാന മുന്‍ മുഖ്യമന്ത്രിക്കെതിരെ കള്ളപ്പണ നിരോധന നിയപ്രകാരം കേസ്[…]

അരിസോണയിലെ ഓണം പൊന്നോണം 2016 പ്രൗഡഗംഭീരമായി

– മനുനായര്‍ 08:47 am 10/9/2016 ഫീനിക്‌സ്: പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. പൂക്കളം തീര്‍ത്തും ഓണക്കോടിയുടുത്തും വിഭവമസമൃദ്ധമായസ ദ്യയൊരുക്കിയും സമത്വസുന്ദര ഭൂതകാലത്തെ വീണ്ടെടുക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍. പ്രവാസിമലയാളികള്‍ക്ക് ഓണമെന്നാല്‍ ഒത്തുചേരലിന്റെയു ംസൗഹൃദംപുതുക്കലിന്റെയും വേദികൂടിയാണ്. കേരള ഹിന്ദുസ് ഓഫ് അരിസോണ (കെ.എച്ച്.എ.) യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ശനിയാഴ്ച്ച സെപ്തംബര്‍ 3 മൂന്നിന് എ.എസ്.യു. പ്രിപ്പെറ്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അത്യന്തം വര്‍ണ്ണശബളവും ആകര്ഷകവുമായി കൊണ്ടാടി. രാവിലെ ഓണപ്പാട്ടിന്റെ ശീലുകളുടെ അകമ്പടിയോടുകൂടി Read more about അരിസോണയിലെ ഓണം പൊന്നോണം 2016 പ്രൗഡഗംഭീരമായി[…]

ജയില്‍ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; പ്രതികാര നടപടിയെന്ന് ആക്ഷേപം

08:45 am 10/09/2016 തിരുവനന്തപുരം: സംസ്ഥാന ജയില്‍ വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. പ്രതിപക്ഷ അനുകൂലസംഘടനാ നേതാക്കളെ തിരഞ്ഞുപിടിച്ച് സ്ഥലംമാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്നവരെപ്പോലും ഒഴിവാക്കിയിട്ടില്ലത്രെ. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിര്‍ദേശങ്ങള്‍ മറികടന്നുള്ള തീരുമാനങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടി ആസ്ഥാനം കേന്ദ്രീകരിച്ചുള്ള നടപടികളാണെന്നും ആക്ഷേപമുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കേരള ജയില്‍ എക്സിക്യൂട്ടിവ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ട് പുരുഷോത്തമനെ പാലാ സബ്ജയിലിലേക്ക് സ്ഥലംമാറ്റിയത് വ്യക്തിവിരോധത്തിന്‍െറ Read more about ജയില്‍ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; പ്രതികാര നടപടിയെന്ന് ആക്ഷേപം[…]

ആര്‍.എസ്.എസ് വിരുദ്ധ പരാമര്‍ശം: രമ്യക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

08:45 am 10/09/2016 മംഗളൂരു: കന്നട സിനിമ നടിയും കോണ്‍ഗ്രസ് മുന്‍ ലോക്സഭാംഗവുമായ രമ്യക്കെതിരെ കേസെടുക്കാന്‍ ബെല്‍ത്തങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അഡ്വ.വസന്ത് മറക്കട നല്‍കിയ സ്വകാര്യ ഹരജിയിലാണ് ഉത്തരവ്. രമ്യ പ്രതിനിധാനം ചെയ്തിരുന്ന ലോക്സഭാ മണ്ഡലമായ മാണ്ഡ്യയില്‍ കഴിഞ്ഞ മാസം 31ന് അവര്‍ ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആധാരം. ആര്‍.എസ്.എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ളെന്ന് മാത്രമല്ല, ബ്രിട്ടീഷ് പക്ഷ നിലപാടുമായിരുന്നുവെന്നായിരുന്നു എന്‍.എസ്.യു സംഘടിപ്പിച്ച Read more about ആര്‍.എസ്.എസ് വിരുദ്ധ പരാമര്‍ശം: രമ്യക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം[…]

ചെറുതറയില്‍ പുന്നൂസ് (തമ്പിച്ചായന്‍ )ഡാളസില്‍ നിര്യാതനായി –

08:44 am 10/9/2016 പി.പിചെറിയാന്‍ ഡാളസ്: തിരുവല്ല കവിയൂര്‍ ചെറുതറയില്‍ പുന്നൂസ് (78) നിര്യാതായി. ഭാര്യ: അച്ചാമ്മ മക്കള്‍: ഷെര്‍ലി, സോഫി, ജോസ് മരുമക്കള്‍: സ്മിത, റോബിന്‍ സിറിയക് പൊതുദര്‍ശനം: സെപ്തംബര്‍ ഒമ്പത് വെള്ളി വൈകിട്ട് 6മുതല്‍ 9വരെ സ്ഥലം: റോളിംഗ് ഓക്ക് മെമ്മോറിയല്‍ സെന്റര്‍ (കോപ്പല്‍) സംസ്‌കാരം: സെപ്തംബര്‍ 10ശനി രാവിലെ10ന് സ്ഥലം: സെന്റ് തോമസ് ക്‌നാനായചര്‍ച്ച് (കോപ്പല്‍) കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ ചെറുതറയില്‍-516 770 7532