കോണ്‍ഗ്രസ് നേതാവ് ആര്‍. ഇന്ദുചൂഡന്‍ അന്തരിച്ചു

05:44 PM 10/09/2016 പത്തനംതിട്ട: ഡി.സി.സി വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍. ഇന്ദുചൂഡന്‍ (58) അന്തരിച്ചു. നട്ടെല്ലിന് ക്ഷേതമേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍െറ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നതിനും നിരവധി പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നതിനും ആര്‍.ഇന്ദുചൂഡനെന്ന ജനകീയനായ നേതാവിനു കഴിഞ്ഞു. പരേതനായ കോട്ടൂരത്തേ് രാഘവന്‍നായരുടെയും അധ്യാപികയായ തങ്കമ്മയുടെയും മകനായി ജനിച്ച ഇന്ദുചൂഡന്‍ കെ.എസ്.യു പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്കത്തെുന്നത്. ഓമല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായി വര്‍ഷങ്ങളോളം Read more about കോണ്‍ഗ്രസ് നേതാവ് ആര്‍. ഇന്ദുചൂഡന്‍ അന്തരിച്ചു[…]

ധാക്കയിലെ വസ്​ത്ര നിർമാണശാലയിൽ തീപിടിത്തം; 23 മരണം

05:38 PM 10/09/2016 ധാക്ക: ഗാസിപ്പൂരിലെ തുണി ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ 23 പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് രാജ്യ തലസ്ഥാനത്തിന് സമീപത്തെ ഫാക്ടറിയില്‍ ദുരന്തമുണ്ടായത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ 50 പേർക്ക്​ പര​ിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർ വ്യക്​തമാക്കി. നാല് നില കെട്ടിടത്തില്‍ പടര്‍ന്ന തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കശ്​മീരിൽ വീണ്ടും സംഘർഷം: രണ്ടു മരണം

05:36 pm 10/09/2016 ശ്രീനഗർ: കശ്​മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട്​ പേർ മരിച്ചു. സൗത്ത്​ കാശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിൽ പെല്ലറ്റാക്രമണത്തിലും സോഫിയാന താഴ്​വരവയിൽ ടിയർ ഗ്യാസ്​ ഷെൽ പൊട്ടിത്തെറിച്ചുമാണ്​ രണ്ട്​ പേർ മരിച്ചത്​. സയർ അഹമ്മദ്​ ശൈഖാണ്​ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ടിയർ ഗ്യാസ്​ പൊട്ടിത്തെറിച്ച്​ മരിച്ചത്​. ഗുരുതരമായിപരിക്കേറ്റ ശൈഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു. അനന്ത്​ നാഗ്​ ജില്ലയിലെ യവാർ ഭട്ടാണ്​ സുരക്ഷാ സേനയുടെ പെല്ലറ്റാക്രമണത്തിൽ കൊല്ലപ്പെട്ടത്​.

ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല -കടകംപള്ളി സുരേന്ദ്രൻ

01;26 PM 10/09/2016 തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നിരോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു മതത്തിന്‍റെയും ആരാധനാലയ പരിസരത്തും ആയുധപരിശീലനം അനുവദിക്കില്ല. ക്ഷേത്ര പരിസരം ഇതിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളുടെയും വിശ്വാസത്തിന്‍റെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങളെന്നും‍. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാനും സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളാക്കാനും അനുവദിക്കില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളില്‍ ഇതരസംഘടനകളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കാന്‍ മന്ത്രിസഭാ യോഗത്തിലും തീരുമാനിച്ചിരുന്നു.

പ്രകാശ് കാരാട്ടിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കന്നയ്യ കുമാര്‍

1;24 pm 10/9/2016 ന്യൂഡല്‍ഹി: പ്രകാശ് കാരാട്ടിനെ താൻ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നു ജെഎന്‍എയുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കന്നയ്യകുമാര്‍. കാരാട്ടിനെതിരെ താന്‍ വ്യക്തിപരാമായി പരാമർശിച്ചിട്ടില്ലെന്നും ബിജെപി കമ്മ്യൂണൽ ഫാസിസ്റ്റ് ആണെന്നുള്ളത് എന്‍റെ അഭിപ്രായമാണെന്നും കന്നയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ പ്രകാശ് കാരാട്ട് അമേരിക്കയിലേക്കു പോയ്ക്കോളൂ എന്ന് കന്നയ്യ കുമാര്‍ പ്രസ്താവിച്ചതായി സോഷ്യൽ മീഡിയയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഈ ചര്‍ച്ചകൾ തള്ളി കനയ്യ കുമാർ ബിജെപി അതോറെറ്റേറിയൻ ആണെന്ന അഭിപ്രായം തനിക്കില്ലെന്നും Read more about പ്രകാശ് കാരാട്ടിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കന്നയ്യ കുമാര്‍[…]

മുന്‍ ആർ.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍ ജയില്‍ മോചിതനായി

01:20 PM 10/09/2016 പട്‌ന: മുന്‍ ആർ.ജെ.ഡി എംപി മുഹമ്മദ് ഷഹാബുദ്ദീന്‍ 11 വര്‍ഷത്തിനുശേഷം ജയില്‍ മോചിതനായി. രാജീവ് റോഷന്‍ വധക്കേസില്‍ പട്‌ന ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് ഷഹാബുദ്ദീന്‍ പുറത്തിറങ്ങിയത്. 2005 മുതല്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു കൊല്ലപ്പെട്ട രാജീവ് റോഷന്‍. 2005 മുതല്‍ തടവില്‍ കഴിയുകയായിരുന്നു ഷഹാബുദ്ദീന്‍. എന്നാല്‍ രാജീവ് റോഷൻ കൊലപാതകത്തിന്‍റെ സൂത്രധാരന്‍ ജയിലില്‍ കഴിയുകയായിരുന്ന ഷഹാബുദ്ദീനാണെന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകവും Read more about മുന്‍ ആർ.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍ ജയില്‍ മോചിതനായി[…]

സിഐഎസ്എഫ് സംഘം യാത്രക്കാരനെ മർദിച്ചു.

01;18 pm 10/9/2016 കൊച്ചി: നെടുമ്പേശരി വിമാനത്താവളത്തിൽ സിഐഎസ്എഫ് സംഘം യാത്രക്കാരനെ മർദിച്ചതായി പരാതി.മസ്ക്കറ്റിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശി ഷൈനാണ് സിഐഎസ്എഫ് സംഘത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. ചെക്കിൻ ചെയ്യാൻ വൈകിയതിനാൽ യാത്ര മുടങ്ങിയ കാര്യം ഗേറ്റിൽ നിന്ന സിഐഎസ്എഫ് ജവാൻമാരോട് പറയുന്നതിനിടയിൽ തനിക്ക് മർദനമേറ്റതെന്നാണ് ഷൈനിന്റെ പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് മസ്ക്കറ്റിലേക്ക് പോകാൻ എത്തിയതാണ്. ഗതാഗത കുരുക്ക് കാരണം എയർപോർട്ടിലെത്താൻ വൈകി. ടെർമിനലിലേക്ക് പ്രവശിക്കാൻ നീണ്ട ക്യൂ ഉണ്ടായിരുന്നു. മറ്റു യാത്രക്കാരോട് ഇക്കാര്യം പറഞ്ഞ് Read more about സിഐഎസ്എഫ് സംഘം യാത്രക്കാരനെ മർദിച്ചു.[…]

അധ്യാപിക ആക്ഷേപിച്ചതിന്റെ പേരില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

09:09 am 10/9/2016 കോട്ടയം: അധ്യാപിക ആക്ഷേപിച്ചതിന്‍റെ പേരില്‍ മൂവാറ്റുപുഴയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മൂവാറ്റുപുഴ ഗവണമെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യര്‍ഥിനി പനവേലില്‍ അനുരുദ്ധന്‍റെ മകള്‍ നന്ദനയാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ വാഴക്കുളം പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്നിന് പരീക്ഷ എഴുത്താന്‍ സ്‌കൂളില്‍ എത്തിയ പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച എഴുത്താണ് ആക്ഷേപത്തിന് ഇടയാക്കിയത്. അധ്യാപികയുടെ ആക്ഷേപത്തെത്തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് Read more about അധ്യാപിക ആക്ഷേപിച്ചതിന്റെ പേരില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു[…]

റിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

09:09 am 10/9/2016 റിയോ: പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ഹൈജംപില്‍ മാരിയപ്പനാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യക്കാണ്. വരുണ്‍ സിംഗ് ഭാട്ടിക്കാണ് വെങ്കലം. ഒരു സ്വര്‍ണവും ഒരു വെങ്കലവുമുള്ള ഇന്ത്യ മെഡല്‍ പട്ടികയില്‍ 24 ആം സ്ഥാനത്താണ്. 20 സ്വര്‍ണമുള്ള ചൈനയാണ് ഒന്നാമത്. ബ്രിട്ടന്‍ രണ്ടാമതും ഉക്രൈന്‍ മൂന്നാം സ്ഥാനത്തുമുണ്ട്. SHARE ON ADD A COMMENT

ആനന്ദം; ട്രൈലറെത്തി…

08:57 am 10/09/2016 വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമായ ‘ആനന്ദത്തി’ന്റെ ട്രൈലർ പുറത്തിറങ്ങി. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏഴ് പുതുമുഖങ്ങൾ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സച്ചിൻ വാര്യർ ആദ്യമായി ഒരു മുഴുനീള സിനിമക്ക് സംഗീതം നിർവഹിക്കുന്നതും ആനന്ദത്തിലൂടെയാണ്. ‘ഹാബിറ്റ് ഓഫ് ലൈഫ്’ എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. അഭിനവ് സുന്ദര്‍ നായക് Read more about ആനന്ദം; ട്രൈലറെത്തി…[…]