20 വര്‍ഷം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിനിക്കു വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിച്ചു

O8:44 PM 9/9/2016 പി. പി. ചെറിയാന്‍ കലിഫോര്‍ണിയ: 20 വര്‍ഷം മുമ്പ് കാണാതായ കലിഫോര്‍ണിയ കോളേജ് വിദ്യാര്‍ത്ഥിനി ക്രിസ്റ്റിന്‍ സ്മാര്‍ട്ടിന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിച്ചതായി എഫ്ബിഐ സെപ്റ്റംബര്‍ 6ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1996 മെയ് 25 പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം കലിഫോര്‍ണിയ പോളിടെക്‌നിക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ താമസ സ്ഥലത്തേക്കുളള യാത്രാ മദ്ധ്യേയാണ് ക്രിസ്റ്റിനെ കാണാതായത്. യൂണിവേഴ്‌സിറ്റി പാര്‍ക്കിങ്ങ് ലോട്ടിന് സമീപമുളള സ്ഥലത്താണ് സ്മാര്‍ട്ടിന്റെ ശരീരാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ ആരംഭിക്കുന്നതെന്ന് സാന്‍ ലുയിസ് ബിസ് പൊ കൗണ്ടി ഷെറിഫ് Read more about 20 വര്‍ഷം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിനിക്കു വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിച്ചു[…]

ആണ്‍കുഞ്ഞുണ്ടായില്ല; മാതാവ് പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

O8:43 PM 09/09/2016 ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ മാതാവ് നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ നേഹ ഗോയല്‍ (35) നെ പൊലീസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് 26 ന് കുഞ്ഞിനെ ഉപയോഗ ശ്യൂന്യമായ എയര്‍ കണ്ടീഷനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. പുതപ്പില്‍ പൊതിഞ്ഞ കുഞ്ഞിന്‍റെ കഴുത്ത് മൂര്‍ച്ചയേറി ആയുധംകൊണ്ട് മുറിച്ച നിലയിലായിരുന്നു. കൂടാതെ ദേഹത്ത് 17 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ മാതാവ് നേഹ അടുക്കളയില്‍ ഉപയോഗിക്കുന്ന Read more about ആണ്‍കുഞ്ഞുണ്ടായില്ല; മാതാവ് പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു[…]

തീവ്രവാദികള്‍ തട്ടികൊണ്ടുപോയ ബി.ജെ.പി നേതാവിന്‍റെ മകനെ മോചിപ്പിച്ചു

O8:42 PM 09/09/2016 ന്യൂഡല്‍ഹി: അസമില്‍ ഉല്‍ഫ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ ബി.ജെ.പി നേതാവിന്‍റെ മകനെ മോചിപ്പിച്ചു. ബി.ജെ.പി നേതാവ് രത്നേശ്വര്‍ മൊറാന്‍റെ മകന്‍ കുല്‍ദീപ് മൊറാനെ(27) ആഗസ്റ്റ് ഒന്നിനാണ് ഉല്‍ഫ(ഐ) വിഭാഗം തീവ്രവാദികള്‍ കടത്തികൊണ്ടുപോയത്. അസം- അരുണാചല്‍ പ്രദേശ് അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും തട്ടികൊണ്ടുപോയ കുല്‍ദീപിനെ മോചിപ്പിക്കാന്‍ ഒരു കോടി രൂപ നല്‍കണമെന്ന് തീവ്രവാദികള്‍ വിഡിയോ ക്ളിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. കുല്‍ദീപിനെ ഉള്‍പ്പെടുത്തികൊണ്ട് ചിത്രീകരിച്ച വിഡിയോയില്‍ പണം നല്‍കിയില്ളെങ്കില്‍ കൊലപ്പെടുത്തുമെന്നും ഭീഷണിയുയര്‍ത്തി. വെള്ളിയാഴ്ച രാവിലെ മ്യാന്‍മര്‍-അരുണാചല്‍ ബോര്‍ഡറില്‍ കുല്‍ദീപിനെ Read more about തീവ്രവാദികള്‍ തട്ടികൊണ്ടുപോയ ബി.ജെ.പി നേതാവിന്‍റെ മകനെ മോചിപ്പിച്ചു[…]

തലസ്ഥാനത്ത് കോളേജ് അധ്യാപികയുടെ 51,000 രൂപ നഷ്ടമായെന്ന് പരാതി

O8:4l PM 09/09/2016 തിരുവനന്തപുരം: കരമന നീറമണ്‍കര എന്‍.എസ്.എസ് കോളേജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായെന്ന് പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പട്ടം മരപ്പാലം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് രണ്ടോ മൂന്നോ തവണയായി 51,000 രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി. പ്രാഥമിക പരിശോധനയില്‍ ചൈനയില്‍ നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിച്ചതായാണ് സൂചന. കുറച്ചുനാളായി അധ്യാപിക മെഡിക്കല്‍ അവധിയിലായിരുന്നു. അതിനാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചിരുന്നില്ല. എല്ലാമാസവും അഞ്ചാംതീയതിയാണ് അക്കൗണ്ടില്‍ ശമ്പളം എത്തുന്നത്. ഇതില്‍ നല്ലൊരുതുകയുണ്ടായിരുന്നതായി ഇവര്‍ Read more about തലസ്ഥാനത്ത് കോളേജ് അധ്യാപികയുടെ 51,000 രൂപ നഷ്ടമായെന്ന് പരാതി[…]

140 കൊല്ലം പഴക്കമുള്ള ശീലം തിരുത്തി ഐഫോണ്‍ 7

03:37 PM 9/9/2016 140 കൊല്ലം പഴക്കമുള്ള ടെക്നോളജി ലോകത്തെ ഒരു രീതിയാണ് പുതിയ ഐഫോണിലൂടെ ആപ്പിള്‍ ഇല്ലാതാക്കിയത്. അതേ ഓഡിയോ ജാക്കറ്റ് ഇല്ലാത്ത ഡിവൈസ്, അതിന് പകരം ബ്ലൂടൂത്തും, ലൈറ്റനിംഗ് കേബിളും. ചരിത്രപരമായ തീരുമാനം എന്നാണ് ഇതിനെ ടെക് ലോകം വിശേഷിപ്പിക്കുന്നത്. എന്നാല്‍ മറ്റെത് ടെക് നവീകരണം പോലെയും ഓഡിയോ ജാക്കറ്റ് ഇല്ലാത്ത ഡിവൈസ് ആദ്യമായി ഇറക്കിയത് ആപ്പിള്‍ ഒന്നും അല്ല മോട്ടോ എക്സ്, ലീ ഇക്കോ പോലുള്ള ഫോണുകള്‍ ഓഡിയോ ജാക്ക് ഇല്ലാതെ ഇറങ്ങിയിരുന്നു Read more about 140 കൊല്ലം പഴക്കമുള്ള ശീലം തിരുത്തി ഐഫോണ്‍ 7[…]

ജിയോ കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാരെ ബാധിച്ചേക്കും

03:31 PM 9/9/2016 ദില്ലി: മൊബൈല്‍ സേവനദാതാക്കളെപ്പോലെ തന്നെ ജിയോയുടെ കടന്ന് വരവ് കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാരെ ബാധിച്ചേക്കും‍. ജിയോയുടെ കടന്നുവരവോടെ കേബിള്‍ വഴിയും ഡി.ടി.എച്ച് വഴിയുമൊക്കെ നമ്മുടെ സ്വീകരണമുറിയിലെത്തിയിരുന്ന ചാനലുകള്‍ വൈഫൈ വഴി നേരിട്ട് നമ്മുടെ ടിവിയിലെത്തും. അതിവേഗ ഇന്‍റര്‍നെറ്റിന് ഒപ്പം സ്മാര്‍ട്ട് ടിവികള്‍ കൂടി ചേരുന്നതോടെ മറ്റ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാതെ ചാനലുകള്‍ കാണാന്‍ സാധിക്കും. ജിയോ ടിവികളിലേക്കു കൂടി കടന്നുവരുന്നതോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമാണ്. ഇത്തരം Read more about ജിയോ കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാരെ ബാധിച്ചേക്കും[…]

മലബാർ സിമൻറ്​സ്​ അഴിമതി: മുൻ എം.ഡി കെ.പത്മകുമാറിന് ജാമ്യം

O3:26 PM 09/09/2016 തൃശൂർ: മലബാർ സിമൻറ്​സ്​ അഴിമതി കേസിൽ അറസ്റ്റിലായ മുൻ എം.ഡി കെ. പത്മകുമാറിന് ജാമ്യം. ഉപാധികളോടെയാണ് തൃശൂർ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തേ പത്മകുമാറിൻെറ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സിമൻറ്​ വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ വന്‍തുകയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന്​ വിജിലൻസ്​ കണ്ടെത്തിയതിനെ തുടർന്നാണ്​ തിങ്കളാഴ്​ച​ കെ. പത്മകുമാറിനെ വിജിലൻസ്​ അറസ്​റ്റ്​ ചെയ്​തത്. മലബാർ സിമൻറ്​സിലെ ഇടപാടുകളു​െട പൂർണ ഉത്തരവാദിത്തം ബോർഡ്​ ഡയറക്​ടർമാർ അടക്കമുള്ളവർക്കാണെന്ന്​ പത്​മകുമാർ ജാമ്യ ഹരജിയിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. എം.ഡി Read more about മലബാർ സിമൻറ്​സ്​ അഴിമതി: മുൻ എം.ഡി കെ.പത്മകുമാറിന് ജാമ്യം[…]

തെരുവുനായ ശല്യം എങ്ങനെ പരിഹരിക്കാം; ഐഡിയുമായി ഡിജിപി !

O3:24 Pm 09/9/2016 തെരുവുനായ്ക്കളെ കണ്ടെത്തി പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി പ്രതിരോധകുത്തി വെയ്പ്പും പരീശിലനവും നല്‍കി സുരക്ഷയ്ക്ക് വിനിയോഗിക്കുന്ന തരത്തിലുള്ളതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും പ്രതീക്ഷിക്കുന്നുണ്ട് തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ ആശയവുമായി പൊലീസ് മേധാവി.തെരുവുനായ്ക്കളെ ഏറ്റെടുത്ത് പരിശീലനം നല്‍കി സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന പദ്ധതി ആലോചനയിലാണെന്ന് ഡിജിപി ലോക് നാഥ് ബഹറ അറിയിച്ചു. തെരുവു നായ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരവധി ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന വന്നിരുന്നു.തുടര്‍ന്നാണ് വ്യത്യസ്ഥ ആശയവുമായി ഡിജിപി എത്തുന്നത്.ജമ്മു Read more about തെരുവുനായ ശല്യം എങ്ങനെ പരിഹരിക്കാം; ഐഡിയുമായി ഡിജിപി ![…]

രാഹുല്‍ ഗാന്ധി അയോധ്യ ക്ഷേത്രം സന്ദർശിച്ചു

03:19 PM 09/09/2016 ന്യൂഡല്‍ഹി: യു.പിയില്‍ നടത്തുന്ന കിസാൻ യാത്രയുടെ ഭാഗമായി കോൺഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യയിലെത്തി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തില്‍നിന്നൊരാള്‍ അയോധ്യയിലത്തെുന്നത്. ഹനുമാന്‍ഗഡി ക്ഷേത്രദര്‍ശനം നടത്തിയ രാഹുൽ പള്ളി പൊളിച്ച സ്ഥലത്തു നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്ര പരിസരത്തേക്ക് പോയില്ല. യു.പിയില്‍ കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന പ്രശാന്ത് കിഷോറിന്‍െറ നിര്‍ദേശ പ്രകാരമാണ് ഈ യാത്ര. ബ്രാഹ്മണ, മുസ്ലിം വോട്ടുകള്‍ തിരിച്ചുപിടിക്കാനും ദലിത് വിഭാഗത്തില്‍നിന്ന് വോട്ടു സമാഹരിക്കാനുമുള്ള തന്ത്രങ്ങളാണ് യു.പിയില്‍ Read more about രാഹുല്‍ ഗാന്ധി അയോധ്യ ക്ഷേത്രം സന്ദർശിച്ചു[…]

ചാവക്കാട്ട് കടലിന്‍റെ നിറം ചുവപ്പ്

O 3:16 PM 09/09/2016 ചാവക്കാട്​: മന്ദലാംകുന്ന്​ കടപ്പുറത്ത്​ കടലിൽ ചുവപ്പ്​ നിറം. തെക്ക്​ വടക്ക്​ ദിശയിൽ തീരത്തുനിന്ന്​ നിന്ന്​ മൂന്ന്​ മീറ്ററോളം വീതിയിൽ കിലോമീറ്ററുകളോളം ചുവപ്പ്​ നിറത്തിലാണ്​. ‘ചെന്നീർ’ എന്ന്​ മത്സ്യതൊഴിലാളികൾ വിളിക്കുന്ന പ്രതിഭാസമാണിതെന്ന്​ കരുതുന്നു. ഒരാഴ്​ച മുമ്പ്​ മഴപെയ്​തതിന്​ ശേഷം കടലിൽ വൻതോതിൽ ചെറുമത്സ്യങ്ങൾ ചത്തടിഞ്ഞിരുന്നു. മഴയെതുടർന്ന്​ കടൽവെള്ളത്തിലുണ്ടാകുന്ന ‘ചെന്നീരിന്​’ ദുർഗന്ധമുണ്ടാകാറുണ്ടെന്നും എന്നാൽ ഇപ്പോൾ വെള്ളത്തിന്​ ദുർഗന്ധമി​ല്ലെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.