കെ ബാബുവിനെതിരായ അന്വേഷണം; ഭൂമി ഇടപാടുകള്‍ തേടി വിജിലന്‍സ്.

O1:05 PM 9/09/2016 കൊച്ചി: മുൻ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലൻസ് ഉദ്യോഗസ്ഥർ രജിസ്ട്രേഷൻ ഐ ജിക്ക് കത്ത് നൽകി. ബാബുവിന്‍റെ ഭാര്യ,മക്കൾ , മരുമക്കൾ അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ പേരുകൾ വിജിലൻസ് നൽകിയ കത്തിലുണ്ട്. ഒപ്പം ബിനാമികളെന്ന് സംശയിക്കുന്ന ബാബുറാം , മോഹൻ എന്നിവരുടെ സ്വത്തുവിവരങ്ങളും വിജിലൻസ് തേടിയിട്ടുണ്ട്. ബാബുവിനോ ബിനാമികൾക്കോ സംസ്ഥാനത്തെവിടെയൊക്കെ ഭൂമിയുണ്ടെന്ന് കണ്ടെത്താനാണ് വിജിലൻസിന്‍റെ നീക്കം. മുൻ മന്ത്രി കെ ബാബു,ഭാര്യ,മക്കൾ, മരുമക്കൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ പേരുകൾ Read more about കെ ബാബുവിനെതിരായ അന്വേഷണം; ഭൂമി ഇടപാടുകള്‍ തേടി വിജിലന്‍സ്.[…]

ആശുപത്രി ഐ.സി.യുവിൽ ബലാൽസംഗം; ഡോക്ടർ അറസ്റ്റിൽ

O1: 01 PM 09/09/2016 ഗാന്ധിനഗർ: ഗുജറാത്തിലെ അപ്പോളോ ആശുപത്രിയിൽ യുവതിയെ ബലാൽസംഗം ചെയ്ത ഡോക്ടറെ അറസ്റ്റ് ചെയ്തു. ഡെങ്കിപനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയെയാണ് ഡോക്ടർ രണ്ടു ദിവസങ്ങളിലായി ബലാൽസംഗം ചെയ്തത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ അബോധാവസ്ഥയിലാകുന്നതിനുള്ള മരുന്ന് കുത്തിവെച്ചാണ് ഡോക്ടർ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ആരോപണം സത്യമാണെന്ന് മെഡിക്കൽ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറോടൊപ്പം രമേഷ് ചൗഹാനെന്ന ആശുപത്രിയിലെ ജോലിക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അരവിന്ദ് കെജ്രിവാളിന്റെ കാർ അപകടത്തിൽപെട്ടു.

12:58 09/09/2016 ചണ്ഡീഗഡ് : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാർ പഞ്ചാബിൽ പോലീസ് വാഹനത്തിലിടിച്ചു. വെള്ളിയാഴ്ച രാവിലെ ലുധിയാനയിൽ നിന്ന് അമൃത്സറിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കെജ്രിവാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 20 കാറുകൾ അടങ്ങിയ കെജ്രിവാളിൻെറ വാഹന വ്യൂഹത്തിൻെറ മുമ്പിലേക്ക് ഒരു ബൈക്ക് പെട്ടന്ന് കടന്നുവന്നതാണ് അപകടത്തിനിടയാക്കിയത്. ടൊയോട്ട ഇന്നോവ കാറിലായിരുന്നു കെജ്രിവാൾ യാത്ര ചെയ്തിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ അപകടമൊഴിവാകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് ആം ആദ്മി പാർട്ടി നേതാക്കളായ ഭഗവത് മാൻ, എച്ച്.എസ് ഫൂൽക എന്നിവരും Read more about അരവിന്ദ് കെജ്രിവാളിന്റെ കാർ അപകടത്തിൽപെട്ടു.[…]

ഓണത്തിന് ഓഫറുകളുമായി ഓണ്‍ലൈന്‍ വിപണിയും

12:49 PM 9/9/2016 ഓണത്തിനൊരുങ്ങി ഓണ്‍ലൈന്‍ വിപണി. വസ്ത്രങ്ങള്‍ക്കും ഇലക്|ട്രോണിക് സാധനങ്ങള്‍ക്കുമെല്ലാം പ്രമുഖ സൈറ്റുകള്‍ വന്‍ വിലക്കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഓണം പ്രമാണിച്ച് ഓഫറുകളുടെ പെരുമഴയാണ്. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങി വലുതും ചെറുതുമായ ഓണ്‍ലൈന്‍ വാണിജ്യ കമ്പനികളെല്ലാം ഓണം ഓഫറുമായി രംഗത്തുണ്ട്. ഓണത്തിനായി പ്രത്യേക പേജും സജ്ജം. ആവശ്യക്കാര്‍ ഏറെയുള്ള മൊബൈല്‍ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവക്കാണ് കൂടുതല്‍ ഓഫറുകള്‍. ഓണം പ്രമാണിച്ച് തനത് കേരളീയ ശൈലിയിലുള്ള വസ്ത്രങ്ങളും ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. കേരള Read more about ഓണത്തിന് ഓഫറുകളുമായി ഓണ്‍ലൈന്‍ വിപണിയും[…]

ഒഡിഷയിൽ ബസ് മറിഞ്ഞ് 20 പേർ മരണമടഞ്ഞു

12:45 PM 09/09/2016 ഭുവനേശ്വർ: ഒഡിഷയിലെ അംഗൂൾ ജില്ലയിൽ പാലത്തിൽ നിന്നും നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 20 മരണം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.15 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ട്. ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. പഴക്കം ചെന്ന മാനിത്രി പാലത്തിൽ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ഞടുക്കം പ്രകടിപ്പിച്ചു.

ലോകത്തെ ആകര്‍ഷിച്ച പട്ടാള സുന്ദരി വീരമൃത്യവരിച്ചു

12:44 pm 9/9/2016 ഡമാസ്‌കസ്: യുദ്ധഭൂമിയിലെ ഏയ്ഞ്ചലീന ജോളിയെന്നറയപ്പെട്ടിരുന്ന പട്ടാള സുന്ദരി വീരമൃത്യവരിച്ചു. 22 കാരിയായ കുര്‍ദിഷ് പട്ടാളക്കാരി ഏഷ്യ റംസാന്‍ അന്റാര്‍ ആണ് ഐഎസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. വടക്കന്‍ സിറിയയില്‍ ഐഎസുമായി കുര്‍ദ്ദികള്‍ നടത്തിയ പോരാട്ടത്തില്‍ ഇവര്‍ സജീവ പങ്കാളിയായിരുന്നു. കൂടാതെ കുര്‍ദിഷ് വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉന്നത പോരാളിയുമായിരുന്നു. ഐഎസിനെതിരെയുള്ള യുദ്ധത്തില്‍ രക്തസാക്ഷിയാണ് താനെന്ന് വീ വാണ്ട് ഫ്രീഡം ഫോര്‍ കുര്‍ദിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ അന്റാര്‍ വിവരിച്ചിരുന്നു. 1996ല്‍ ജനിച്ച അന്റാര്‍ 2014 Read more about ലോകത്തെ ആകര്‍ഷിച്ച പട്ടാള സുന്ദരി വീരമൃത്യവരിച്ചു[…]

മൂവാറ്റുപുഴയില്‍ ഹൈടെക് എടിഎം തട്ടിപ്പ്; 5 പേര്‍ പിടിയില്‍

12:42 pm 9/9/2016 കൊച്ചി: ഹൈടെക് രീതിയില്‍ എടിഎം തട്ടിപ്പുനടത്തിയ സംഘം പിടിയില്‍. അഞ്ചു ലക്ഷം രൂപ വിവിധ ഉപയോക്താക്കളില്‍നിന്നു തട്ടിയെടുത്ത അഞ്ചംഗസംഘമാണ് മൂവാറ്റുപുഴയില്‍ പിടിയിലായത്. കടകളില്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. എടിഎം വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്ന പ്രത്യേക യന്ത്രം സംഘത്തില്‍നിന്നു പിടിച്ചെടുത്തു. ചാലക്കുടി മോതിരക്കണ്ണി സ്വദേശി ജിന്റോ ജോയി, കോട്ടയം സംക്രാന്തി സ്വദേശികളായ അസി, സഹോദരന്‍ അഹദ് മോന്‍, അമ്പലപ്പുഴ സ്വദേശി ഷാരൂഖ്, പള്ളുരുത്തി സ്വദേശി മനു ജോളി Read more about മൂവാറ്റുപുഴയില്‍ ഹൈടെക് എടിഎം തട്ടിപ്പ്; 5 പേര്‍ പിടിയില്‍[…]

പാളത്തിൽ വിള്ളലിനെ തുടർന്ന് ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് പിടിച്ചിട്ടു.

10:52 AM 09/09/2016 കൊച്ചി: പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ചെന്നൈ_ ആലപ്പുഴ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പിടിച്ചിട്ടു. രാവിലെ 9.15 ഒാടെ ഇടപ്പള്ളി- കളമശ്ശേരി പാതയിലായിരുന്നു സംഭവം. മൂന്നാമത്തെ ബോഗി കടന്നുപോയ ശേഷമാണ് ൈലൻ മാൻ അപകടസൂചന നൽകിയതിനെ തുടർന്ന് ട്രെയിൻ നിർത്തിയത്. അരമണിക്കൂറിനകം പാളത്തിൽ അറ്റകുറ്റപ്പണി നടത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു.

യു.എസ് ഓപ്പൺ സെമിയിൽ സെറീന പുറത്ത്.

10:45 AM 09/09/2016 ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വൻഅട്ടിമറി. ടോപ് സീഡ് സെറീന വില്യംസ് സെമിയിൽ തോറ്റ് പുറത്തായി. 10 ാം സീഡ് താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയാണ് സെറീനയെ അട്ടിമറിച്ച് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോര്‍ 2-6,6-7(7-5). ലോക 11 ആം നമ്പറായ പ്ലിസോകവ ഇതാദ്യമായാണ് ഒരു ഗ്രാന്‍സ്ലാം ഫൈനലിന് യോഗ്യത നേടുന്നത്. പുരുഷവിഭാഗം സിംഗിള്‍സില്‍ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ആന്‍ഡി മറെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. തോൽവിയോടെ റാങ്കിംഗിലെ ഒന്നാം സ്ഥാനം Read more about യു.എസ് ഓപ്പൺ സെമിയിൽ സെറീന പുറത്ത്.[…]

പാരാലിമ്പിക്സിന് മാറക്കാന സ്റ്റേഡിയത്തില്‍ തുടക്കം

10:41 AM 09/09/2016 റിയോ: ഒളിമ്പിക്സ് പോരാട്ടങ്ങള്‍ക്ക് ശേഷം, വൈകല്യങ്ങളെ കരുത്തായി ആവാഹിക്കുന്ന പാരാലിമ്പിക്സിന് മാറക്കാന സ്റ്റേഡിയത്തില്‍ തുടക്കം. ആരോണ്‍ വീല്‍സ് എന്ന അമേരിക്കന്‍ അത്ലറ്റ് വീല്‍ചെയറില്‍ നടത്തിയ അഭ്യാസത്തോടെയാണ് ഉദ്ഘാടനചടങ്ങില്‍ പ്രകടനങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് സാംബ സംഗീതവും നൃത്തവുമടക്കമുള്ള കലാപരിപാടികളും നടന്നു. മാറക്കാനയിലെ പുല്‍മൈതാനം കടലും തീരവുമായി കുറച്ചുനേരം രൂപം മാറി. റിയോ ബീച്ചിനെ പുനരവതരിപ്പിച്ച ഈ കലാപ്രകടനത്തിന് ഏറെ കൈയടി കിട്ടി. 159 രാഷ്ട്രങ്ങളുടെ പരേഡും നടന്നു. ജാവലിന്‍ ത്രോ താരം ദേവേന്ദ്ര ജഹാരിയയാണ് Read more about പാരാലിമ്പിക്സിന് മാറക്കാന സ്റ്റേഡിയത്തില്‍ തുടക്കം[…]