നാവിക റിക്രൂട്ട്മെന്‍റിനിടെയിൽ തിരക്ക് ; ഉദ്യോഗാർഥികൾക്ക് പരിക്ക്

10:40 A M 9/09/2016 മുംബൈ: മുംബൈ നാവിക ആസ്ഥാനത്ത് തിക്കുംതിരക്കിലും പെട്ട് നിരവധി ഉദ്യോഗാർഥികൾക്ക് പരിക്ക്. നാവികസേനയിലേക്കുള്ള റിക്രൂട്ട്മെന്‍റിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർഥികൾക്കാണ് പരിക്കേറ്റത്. രാവിലെ മുംബൈ മലാഡിലായിരുന്നു സംഭവം. ആറായിരം ഉദ്യോഗാർഥികളാണ് നാവിക ആസ്ഥാനമായ ഐ.എൻ.എസ് ഹംലയിലെത്തിയത്. എന്നാൽ, നാലായിരം ആളുകളെ അധികൃതർ പ്രതീക്ഷിച്ചിരുന്നുള്ളൂ. പ്രധാന ഗേറ്റിലൂടെ ആസ്ഥാനത്തിനുള്ളിലേക്ക് കടക്കാൻ ഉദ്യോഗാർഥികൾ തിരക്കു കൂട്ടിയതാണ് അപകടത്തിന് വഴിവെച്ചത്. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. അതേസമയം, രണ്ടു പേർക്ക് പരിക്കേറ്റതായും ഇവർക്ക് ചികിത്സ ലഭ്യമാക്കിയെന്നും നാവികസേന Read more about നാവിക റിക്രൂട്ട്മെന്‍റിനിടെയിൽ തിരക്ക് ; ഉദ്യോഗാർഥികൾക്ക് പരിക്ക്[…]

സ്വർണവില പവന് 23,400 രൂപ

10:32 AM 09/09/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 80 രൂപ കുറഞ്ഞ് 23,400 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,935 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 23,480 രൂപയായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.41 ഡോളർ കൂടി 1,345.71 ഡോളറിലെത്തി.-

പരസ്പരം വിവാഹിതരായ അമ്മയും മകളും അറസ്റ്റില്‍ –

09:25 am 9/9/2016 പി. പി. ചെറിയാന്‍ ഡങ്കണ്‍(ഒക്കലഹോമ): പരസ്പരം വിവാഹിതരായ അമ്മയയും മകളും ഒക്കലഹോമയില്‍ അറസ്റ്റിലായി. സ്വവര്‍ഗ വിവാഹത്തിന് അമേരിക്കയില്‍ നിയമസാധ്യത നല്കിയിട്ടുണ്ടെങ്കിലും അമ്മ മകളെ വിവാഹം കഴിക്കുന്നതിനുളള അനുമതിയില്ല എന്നാണ് അറസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. പാട്രീഷാ സ്പാന്‍(43), മിസ്റ്റി സ്വാന്‍(25) എന്നിവരാണ് കൊറമാച്ചി കൗണ്ടി കോര്‍ട്ടിലെ രേഖകളനുസരിച്ച് വിവാഹിതരായിരിക്കുന്നത്. 2016 മാര്‍ച്ചിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും വിശദമായ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 7 നാണ് ഇവരെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് അറിയിക്കുന്നത്. മിസ്റ്റിക്ക് ജന്മം നല്‍കിയത് Read more about പരസ്പരം വിവാഹിതരായ അമ്മയും മകളും അറസ്റ്റില്‍ –[…]

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ കാതോലിക്കാ ബാവയ്ക്കും മെത്രാപ്പോലീത്തന്മാര്‍ക്കും സ്വീകരണവും പെരുന്നാള്‍ ആഘോഷവും

09:24 am 9/9/2016 ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാള്‍ സെപ്റ്റംബര്‍ 10 ശനിയാഴ്ച കൊണ്ടാടപ്പെടുന്നു. അന്നേ ദിവസം രാവിലെ 8:30നു യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെയും അഭിവന്ദ്യ പിതാക്കന്മാരായ ഭദ്രാസന ആര്‍ച്ച്ബിഷപ് എല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയെയും ക്‌­നാനായ ഭദ്രാസനത്തിന്‍റെ ആര്‍ച്ച് ബിഷപ് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയെയും ഇടവക വികാരി വന്ദ്യ ചട്ടത്തില്‍ ഗീവര്‍ഗീസ് കോര്‍എപ്പിസ്‌­കോപ്പയുടെയും മറ്റു Read more about വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ കാതോലിക്കാ ബാവയ്ക്കും മെത്രാപ്പോലീത്തന്മാര്‍ക്കും സ്വീകരണവും പെരുന്നാള്‍ ആഘോഷവും[…]

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതീഷ്ഠ

09:00 am 9/9/2016 – മണ്ണിക്കരോട്ട് (www.mannickarottu.net) ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തില്‍ (6400 West Fuqua Street, Missouri City TEXAS 77489) വിശുദ്ധ ആന്തോനീ സിന്റെ തിരുശേഷിപ്പ് പ്രതീഷ്ഠാകര്‍മ്മം നിര്‍വഹിക്കപ്പെടുന്നു. തദവസരത്തില്‍ പുതുതായി സ്ഥാപിച്ച കൊടി മരത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും നിര്‍വഹിക്കപ്പെടുന്നതാണ്. ഈജിപ്തിലെ ഒരു വലിയ സമ്പന്ന കുടുംബത്തില്‍ ജനിച്ച ആന്റണി (പില്‍ക്കാലത്ത് അന്തോനീസ്) ബാല്യം മുതല്‍ പ്രാര്‍ത്ഥനയിലും ആധ്യാത്മീക കാര്യങ്ങിളിലും പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. മതാപിതാക്കളുടെ മരണശേഷം Read more about ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതീഷ്ഠ[…]

സമ്പന്ന രാഷ്ട്രങ്ങളില്‍ ഏഴാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ (

09:22am 9/9/2016 ബ്ലസന്‍ ഹ്യൂസ്റ്റണ്‍ ഇന്ത്യ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോ ഷിക്കുകയുണ്ടായി. രക്തരഹിത വിപ്ലവത്തിന്റെയും നിരായുധ പോരാട്ടത്തിന്റെയും വിജയം 1947 ആഗസ്റ്റ് 15ന് ചുവപ്പുകോട്ടയില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ്ണ പതാകയില്‍ ഉയര്‍ത്തിക്കൊണ്ട് ആഘോഷിച്ചപ്പോള്‍ അത് ലോക ചരിത്രത്തിന്റെ ഏടുകളില്‍ ഒരു പുതിയ സമരചരിത്രം എഴുതിച്ചേര്‍ക്കപ്പെട്ടു. ആയുധ മേന്തിയ ശത്രുവിനെ അഹിംസ യില്‍ക്കൂടി അടിച്ചിരുത്തിയപ്പോള്‍ അതില്‍ക്കൂടി ലോകത്തിന് മുന്നില്‍ പുതിയ ഒരു രക്തരഹിത പോരാട്ടം കാട്ടിക്കൊടുത്തു. വാളെടുത്തവനെ വാളുകൊണ്ട് നേരിടാതെ വാക്കുകൊണ്ട് നേ Read more about സമ്പന്ന രാഷ്ട്രങ്ങളില്‍ ഏഴാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ ([…]

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ബന്ദ്; കെ.എസ്.ആര്‍.ടി.സി ഉച്ചക്ക് ഓടിത്തുടങ്ങും

09:18 am 09/9 /2016 ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടകയില്‍ കര്‍ഷക ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ഷക-കന്നട സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് സംസ്ഥാന സര്‍ക്കാറിന്‍െറ പരോക്ഷ പിന്തുണയുമുണ്ട്. ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സർക്കാർ അവധി നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. കേരള ആര്‍.ടി.സിയുടെ Read more about കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ബന്ദ്; കെ.എസ്.ആര്‍.ടി.സി ഉച്ചക്ക് ഓടിത്തുടങ്ങും[…]

മേനകാ സുരേഷിന്‍െറ മകള്‍ രേവതി വിവാഹിതയായി

09:11 AM 09/09/2016 ഗുരുവായൂര്‍: നിര്‍മാതാവ് ജി. സുരേഷ്കുമാറിന്‍െറയും നടി മേനക യുടെയും മകള്‍ രേവതി വിവാഹിതയായി. ചെന്നൈ സ്വദേശി പി. മോഹന്‍െറയും ജലജയുടെയും മകന്‍ നിഥിന്‍ മോഹനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലായിരുന്നു ചടങ്ങ്. ‘കൃഷ്ണ ഇന്നി’ല്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഭാര്യ രാധിക, ദിലീപ്, അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് എം.പി, എം.എല്‍.എമാരായ മുകേഷ്, കെ.വി. അബ്ദുല്‍ ഖാദര്‍, എ.പി. അനില്‍ കുമാര്‍, ശങ്കര്‍, മണിയന്‍പിള്ള രാജു, ജനാര്‍ദനന്‍, കുഞ്ചന്‍, Read more about മേനകാ സുരേഷിന്‍െറ മകള്‍ രേവതി വിവാഹിതയായി[…]

മകളെ വിവാദത്തിലേക്ക് വലിച്ചിഴച്ച മാധ്യമത്തിനെതിരെ രോക്ഷാകുലനായി ദിലീപ്

09:04 am 9/9/2016 ദിലീപ്-കാവ്യ ഗോസിപ്പുകളിലേക്ക് മകളുടെ പേര് വലിച്ചിഴച്ച ഒാണ്‍ലൈന്‍ മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ച് നടന്‍ ദിലീപ്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് മകളുടെപേരില്‍ വ്യാജ വാര്‍ത്ത എഴുതിയതാണ് ദിലീപിനെ ചൊടിപ്പിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം കാവ്യാ മാധവനുമായുള്ള ദിലീപിന്റെ പുതിയ സിനിമ ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ദിലീപിന്റെയും കാവ്യയുടെയും അഭിമുഖങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. ഇതിനിടയില്‍ അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമിച്ച ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് എതിരെ ഫേസ്ബുക്കിലൂടെയാണ് ദിലീപ് പ്രതികരിച്ചത്. ദിലീപിന്റെ Read more about മകളെ വിവാദത്തിലേക്ക് വലിച്ചിഴച്ച മാധ്യമത്തിനെതിരെ രോക്ഷാകുലനായി ദിലീപ്[…]

പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു

09:02am 09/9/2016 ജയന്‍ കൊടുങ്ങല്ലൂര്‍ റിയാദ്: ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും അംഗങ്ങളുടെ സുരക്ഷാ പദ്ധതിയും പുനരധിവാസ പദ്ധതിയും ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുമായി റിയാദ് പ്രവാസി മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു. സൗദിയിലെ പ്രവാസി മലയാളി ഫെഡറേഷന്‍ യൂണിറ്റുകളുടെ രൂപീകരണ ചുമതലയുള്ള മുതിര്‍ന്ന അംഗമായ ചന്ദ്രസേനന്‍റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അന്‍പത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുല്‍ ഖാദര്‍ കണ്ണൂരിനെ Read more about പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു[…]