നരേന്ദ്ര മോദി വെള്ളിയാഴ്ച വിയറ്റ്‌നാമിലേക്ക്

09.55 AM 02-09-2016 വിയറ്റ്‌നാം, ചൈന സന്ദര്‍ശനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരിക്കും. വിയറ്റ്‌നാമിലേത് സാധാരണ ഉഭയകക്ഷി സന്ദര്‍ശനമാണ്. അതേസമയം ഹാംഗ്‌സൂവില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ചൈനയിലേക്ക് പോകുന്നത്. വെള്ളിയാഴ്ച വിയറ്റ്‌നാമിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച ഹാംഗ്‌സൂവിലേയ്ക്ക് തിരിക്കും. നാല്, അഞ്ച് തീയതികളിലാണ് ജി20 ഉച്ചകോടി. പ്രതിരോധ, വ്യാപാര രംഗങ്ങളില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളായിരിക്കും വിയ്റ്റ്‌നാമില്‍ മോദി നടത്തുക. 15 വര്‍ഷത്തിന് ശേഷമാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്‌നാം സന്ദര്‍ശിക്കുന്നത്. ഭീകരപ്രസ്ഥാനങ്ങളുടെ സാമ്പത്തിക Read more about നരേന്ദ്ര മോദി വെള്ളിയാഴ്ച വിയറ്റ്‌നാമിലേക്ക്[…]

ഗള്‍ഫില്‍ ബലി പെരുന്നാള്‍ 12ന്

09.53 AM 02-09-2016 ഗള്‍ഫില്‍ ബലി പെരുന്നാള്‍ ഈ മാസം 12നായിരിക്കും. 11 ഞായറാഴ്ച അറഫാ ദിനമായിരിക്കും. ദുല്‍ഹജ് മാസപ്പിറവി ഗള്‍ഫ് നാടുകളില്‍ ദൃശ്യമാകാത്തതിനാലാണ് 12ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

കെ.സി.അബുവിന്റെ വിമര്‍ശനത്തിനു മറുപടിയുമായി വി.ടി.ബല്‍റാം

09.50 AM 02-09-2016 കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ വിമര്‍ശനത്തിനു മറുപടിയുമായി കോണ്‍ഗ്രസ് യുവ എംഎല്‍എ വി.ടി.ബല്‍റാം. ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം എല്ലാവരും എല്ലായ്‌പ്പോഴും സഹിച്ചുകൊള്ളണമെന്നില്ലെന്നാണ് ബല്‍റാം മറുപടി നല്‍കുന്നത്. മുട്ടയില്‍നിന്ന് വിരിയാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടിയാല്‍ അതുപയോഗിച്ച് വിരിയുക എന്നത് തന്നെയാണ് ചെയ്യേണ്ടത്, അല്ലെങ്കില്‍ കാത്തുകാത്തിരുന്ന് ചീമുട്ട ആയിപ്പോകും. ഗ്രൂപ്പ് ഇന്‍ക്യുബേറ്ററികളില്‍ അടവെച്ച് വിരിയിക്കപ്പെടുന്നവര്‍ മാത്രം കോണ്‍ഗ്രസില്‍ പോര എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കോഴിക്കോട് ജില്ലയില്‍ കഴിവുള്ള ആരും കോണ്‍ഗ്രസിലെ പുതുതലമുറയില്‍ ഇല്ലാത്തതുകൊണ്്ടാണോ പാര്‍ട്ടിയെ Read more about കെ.സി.അബുവിന്റെ വിമര്‍ശനത്തിനു മറുപടിയുമായി വി.ടി.ബല്‍റാം[…]

സാക്കിര്‍ നായിക്കിന് സഹായം നല്‍കിയ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

09.48 AM 02-09-2016 ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് സഹായം നല്‍കിയ നാല് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്്‌ലാമിക് പീസ് റിസര്‍ച്ച് ഫൗണേ്്ടഷന് ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനധികൃതമായി സഹായം നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന് പ്രേരണയായത് സാക്കിറിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണമുണ്്ടായിരുന്നു. ഇതേതുടര്‍ന്ന് സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് ബംഗ്ലാദേശില്‍ നിരോധനം ഏര്‍പ്പെടുത്തി.

ബുര്‍ക്കിനിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

09.46 AM 02-09-2016 ഫ്രാന്‍സിലെ തെക്കന്‍ നഗരമായ നീസില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. വില്ലെന്യൂവ്-ലോബെറ്റില്‍ ബുര്‍ക്കിനി നിരോധിച്ച ഫ്രാന്‍സ് സര്‍ക്കാര്‍ നടപടി ഉന്നതാധികാര കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നീസിന്റെ തീരുമാനം. നീസിനൊപ്പം കാന്‍, ഫ്രെജൂസ്, റൊക്വബ്രൂണ്‍ എന്നീ നഗരങ്ങളും ബുര്‍ക്കിനി നിരോധനം നീക്കിയിരുന്നു. എന്നാല്‍ കോര്‍സിക്കയിലെ സിസ്‌കോയിലും ഗിസോനാസിയയും നിരോധനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച വില്ലെന്യൂവ്-ലോബെറ്റിലെ ബുര്‍ക്കിനി നിരോധനം റദ്ദാക്കിയ കോടതി ബുര്‍ക്കിനി നിരോധനം വ്യക്തി സ്വതന്ത്ര്യത്തിന് Read more about ബുര്‍ക്കിനിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു[…]

ഗാബോണില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കലാപം

09.44 AM 02-09-2016 ആഫ്രിക്കയിലെ ഗാബോണില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു. ആയിരത്തിലധികം പേര്‍ അറസ്റ്റിലായി. പ്രതിപക്ഷ നേതാവ് ജാന്‍ പിംഗിനെ അനുകൂലിക്കുന്നവരാണ് കലാപം അഴിച്ചുവിട്ടത്. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചെന്നാണ് പ്രസിഡന്റ് അലി ബോംഗോയുടെ അവകാശവാദം. ഭരണപക്ഷം തങ്ങളുടെ വോട്ടുകള്‍ മോഷ്ടിച്ചാണ് അധികാരം പിടിച്ചെടുത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, സുരക്ഷാസേന കലാപകാരികള്‍ക്കുനേരെ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

പണിമുടക്ക് എറണാകുളത്ത് സംഘര്‍ഷം

09.41 AM 02.09.2016 കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആരംഭിച്ചു. പണിമുടക്കിനിടെ എറണാകുളത്ത് സംഘര്‍ഷം. എറണാകുളം നോര്‍ത്തില്‍ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. സമരാനുകൂലികള്‍ യുബര്‍ ടാക്‌സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു

09.38 AM 02-09-206 കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസപ്പെടുത്തില്ലെന്നു സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്. എന്‍ജിഒ യൂണിയന്‍, എന്‍ജിഒ അസോസിയേഷന്‍ തുടങ്ങിയ സര്‍വീസ് സംഘടനകളും മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍,പെട്രോള്‍ പമ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ, ട്രക്കര്‍, ജീപ്പ്, Read more about ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു[…]

ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്

09.37 AM 02-09-2016 ബ്രിട്ടീഷ് മാധ്യമം ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും മുന്‍ മോഡലുമായ മെലാനിയ ട്രംപ് രംഗത്ത്. തന്നെ ലൈംഗീക തൊഴിലാളിയായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് മെലാനിയ ഡെയ്‌ലി മെയിലിനും യുഎസ് ബോഗ്ലര്‍ വെബ്‌സ്റ്റെര്‍ ടാര്‍പ്ലെയ്ക്കും എതിരെ കേസ് നല്‍കിയത്. 150 മില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മെലാനിയ മെരിലാന്‍ഡ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെന്ന് അഭിഭാഷകന്‍ ചാള്‍സ് ഹാര്‍ഡര്‍ പറഞ്ഞു. 1990-കളില്‍ മെലാനിയ ലൈംഗീക തൊഴിലാളിയായിരുന്നെന്ന് ആരോപണം Read more about ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്[…]

മാവേലിക്കര കോടതി വളപ്പില്‍ ബോംബ് ഭീഷണി

10.13 PM 01-09-2016 മാവേലിക്കര കോടതി വളപ്പില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. ഇതേതുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മാവേലിക്കര എസ്‌ഐയ്ക്കാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്റര്‍നെറ്റ് വഴിയാണ് ഫോണ്‍ ചെയ്തിരിക്കുന്നതെന്നും കോള്‍ വന്നത് സൗദി അറേബ്യയില്‍ നിന്നാണെന്നും വ്യക്തമായി. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.