വ്യാജ ലോട്ടറി: സാന്‍റിയാഗോ മാർട്ടിന്‍റെ സാന്നിധ്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷം

11:38 AM 21/10/2016 തിരുവനന്തപുരം: എഴുത്തു ലോട്ടറി സംസ്ഥാനത്ത് വ്യാപകമാകുന്നതിന് പിന്നിൽ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെയും ബിനാമികളുടെയും സാന്നിധ്യമുണ്ടോയെന്ന് സർക്കാർ അന്വേഷിക്കണമെന്ന് പ്രതിപക്ഷം. വ്യാജ ലോട്ടറി വ്യാപകമാകുന്ന വിഷയം നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി.ഡി സതീശനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വ്യാജ ലോട്ടറിയുടെ കടന്നുകയറ്റം കേരളത്തിൽ വ്യാപകമാണെന്നും ഏജന്‍റുമാർക്ക് താൽപര്യം എഴുത്തു ലോട്ടറിയോടാണെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷകാലം കേരളത്തിൽ നിന്ന് കെട്ടുകെട്ടിയ ലോട്ടറി മാഫിയ വീണ്ടും പ്രവർത്തനം Read more about വ്യാജ ലോട്ടറി: സാന്‍റിയാഗോ മാർട്ടിന്‍റെ സാന്നിധ്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷം[…]

കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് തെരുവുനായ ശല്ല്യമെന്ന് സുപ്രീംകോടതി

11:13 am 21/10/2016 ദില്ലി: തെരുവ് നായശല്ല്യം കേരളത്തിൽ മാത്രം ഇത്ര രൂക്ഷമാകാൻ കാരണമെന്തെന്ന് സുപ്രീംകോടതി. നായ്ക്കളുടെ കടിയേൽക്കുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം നൽകുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മറ്റൊരു കേസിൽ നാട്ടാനകൾക്കുനേരെ നടക്കുന്ന പീഡനങ്ങൾ തടയാനുള്ള നിയമം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. തെരുവ്നായ്ശല്ല്യം പരിഹരിക്കുന്നതിന് ജസ്റ്റിസ് സിരിജഗൻ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേസിലെ എല്ലാ കക്ഷികൾക്കും നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. തെരുവ്നായശല്ല്യം പരിഹരിക്കുന്നതിന് പ്രായോഗികമായ നടപടികളാണ് വേണ്ടത്. തെരുവ്നായ്ക്കളുടെ Read more about കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് തെരുവുനായ ശല്ല്യമെന്ന് സുപ്രീംകോടതി[…]

പാകിസ്താനിയെന്ന് ആക്ഷേപിച്ച് പൊലീസ് മര്‍ദനം

11:09 AM 21/10/2016 തലശ്ശേരി: രാത്രി കടപൂട്ടി വീട്ടിലേക്ക് ബസിറങ്ങി നടന്നുപോവുകയായിരുന്ന യുവാവിന് പൊലീസ് മര്‍ദനം. പരിക്കേറ്റ നായനാര്‍ റോഡിലെ തമന്നയില്‍ മുഹമ്മദ് അഫ്രോസിനെ (26) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി പെരിങ്ങാടി റോഡില്‍ കടനടത്തുന്ന അഫ്രോസ് ബുധനാഴ്ച രാത്രി 10.30ഓടെ നായനാര്‍ റോഡില്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ രണ്ടു പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്ത് കൈയിലുള്ള ബാഗ് പരിശോധിച്ചശേഷം വിട്ടയച്ചുവെന്നും യുവാവ് പറഞ്ഞു. കുറച്ചുകൂടി നടന്നപ്പോള്‍ സമീപത്തായി ജീപ്പിലുണ്ടായിരുന്ന എസ്.ഐയും ഏതാനും പൊലീസുകാരും തടഞ്ഞുനിര്‍ത്തി ചോദ്യം Read more about പാകിസ്താനിയെന്ന് ആക്ഷേപിച്ച് പൊലീസ് മര്‍ദനം[…]

തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി.

11:08 AM 21/10/2016 ന്യൂഡൽഹി: ‘തേന്‍കണി’യില്‍ (ഹണിട്രാപ്) കുടുങ്ങി അഭിഷേക് വര്‍മക്ക് വരുണ്‍ ഗാന്ധി നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അഭിഷേക് വർമ്മയെ നേരത്തേ അറിയാമെങ്കിലും ആരോപണങ്ങള്‍ വാസ്തവമല്ലെന്ന് വരുണ്‍ പറഞ്ഞു. 2002ല്‍ ലണ്ടനില്‍വെച്ചാണ് അഭിഷേകിനെ കണ്ടത്. അന്ന് താന്‍ പൊതുരംഗത്ത് ഇല്ലായിരുന്നുവെന്നും വരുണ്‍ പ്രതികരിച്ചു. ആരോപണമുന്നയിച്ച സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണിനും യോഗേന്ദറിനുമെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശാന്ത് ഭൂഷണും Read more about തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി.[…]

സരിതയുടെ അറസ്റ്റും അന്വേഷണവും ചട്ടങ്ങള്‍ പാലിച്ചല്ലെന്ന് മുന്‍ ഡി.ജി.പി

11:06 AM 21/10/2016 കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരുടെ അറസ്റ്റും ആദ്യ പരാതി സംബന്ധിച്ച അന്വേഷണവും ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചല്ളെന്ന് മുന്‍ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം. മജിസ്ട്രേറ്റിന്‍െറ അനുമതിയില്ലാതെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്, 45 ലക്ഷത്തിന്‍െറ തട്ടിപ്പുകേസ് എസ്.ഐതലത്തിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചത്, പ്രത്യേക അന്വേഷണസംഘത്തിന്‍െറ രൂപവത്കരണം എന്നിവയിലാണ് പാകപ്പിഴ സംഭവിച്ചതെന്ന് സോളാര്‍ അന്വേഷണ കമീഷന്‍ മുമ്പാകെ മുന്‍ ഡി.ജി.പി മൊഴി നല്‍കി. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത് തന്‍െറ നിര്‍ദേശപ്രകാരമായിരുന്നു. എന്നാല്‍, സര്‍ക്കാറാണ് പ്രത്യേക അന്വേഷണസംഘം Read more about സരിതയുടെ അറസ്റ്റും അന്വേഷണവും ചട്ടങ്ങള്‍ പാലിച്ചല്ലെന്ന് മുന്‍ ഡി.ജി.പി[…]

ഓം പുരി ഇസ് ലാം സ്വീകരിച്ചെന്ന് അഭ്യൂഹം

11:05 AM 21/10/2016 മുംബൈ: വിഖ്യാത നടന്‍ ഓം പുരി ഇസ്ലാം സ്വീകരിച്ചെന്ന് അഭ്യൂഹം. ഏഴുമാസം മുമ്പ് നടന്ന അഭിമുഖത്തില്‍ ഇസ്ലാമിനെക്കുറിച്ചു പറയുന്ന വിഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് അഭ്യൂഹം. ഓം പുരിയുടെ പേരിലുള്ള ട്വിറ്ററിലും വിഡിയോവും ഇസ്ലാമിനെക്കുറിച്ച അഭിപ്രായവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോകമാകെ ഇസ്ലാം സ്വീകരിക്കണമെന്നും മറ്റ് മതങ്ങള്‍ നിലനില്‍ക്കില്ളെന്നും ഇസ്ലാമാണ് ലോകത്ത് വലിയ മതമെന്നുമാണ് ഉര്‍ദു ചാനല്‍ അഭിമുഖത്തില്‍ ഓം പുരി പറയുന്നത്. എന്നാല്‍, ഓം പുരി ഇസ്ലാം സ്വീകരിച്ചതിന് സ്ഥിരീകരണമില്ല. ഉറി ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട Read more about ഓം പുരി ഇസ് ലാം സ്വീകരിച്ചെന്ന് അഭ്യൂഹം[…]

ജയിച്ചാൽ മാത്രം ഫലം അംഗീകരിക്കുമെന്ന്​ ​ട്രംപ്​; അപകടകരമെന്ന്​ ഒബാമ

11:02 am 21/10/2016 വാഷിങ്​ടൺ: ജയിച്ചാൽ മാത്രം തെരഞ്ഞെടുപ്പ്​ ഫലം അംഗീകരിക്കുമെന്ന റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ്​ ട്രംപി​െൻറ പ്രസ്​താവന വിവാദമാവുന്നു. അവസാന സംവാദത്തിൽ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന്​ വ്യക്തമായ മറുപടി നൽകാതിരുന്ന ട്രംപ്​ കഴിഞ്ഞ ദിവസം പാർട്ടി അനുഭാവികളോട്​ സംസാരിക്കവെയാണ്​ വിവാദ പ്രസ്​താവന നടത്തിയത്​. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും എന്നാല്‍ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ട്രംപി​െൻറ പ്രസ്​താവനക്കെതിരെ അമേരിക്കൻ പ്രസിഡൻറ ബറാക്​ ഒബാമയും ഡെമോക്രാറ്റ്​ സ്ഥാനാർഥി ഹിലരിയും രംഗത്തുവന്നു. അപകടകരമായ പ്രസാവനയാണ് Read more about ജയിച്ചാൽ മാത്രം ഫലം അംഗീകരിക്കുമെന്ന്​ ​ട്രംപ്​; അപകടകരമെന്ന്​ ഒബാമ[…]

മദര്‍ തെരേസയെ അനുസ്മരിച്ച് ഒട്ടാവയിലെ വിശ്വാസി സമൂഹം

09:35 am 21/10/2016 ഒട്ടാവ: കാനഡയിലെ സീറോമലബാര്‍ അ പ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റിനു കീഴിലുള്ള ഒട്ടാവയിലെ സെന്റ് മദര്‍ തെരേസ സീറോമലബാര്‍ ദൈവാലയ ത്തിന്റ ആഭിമുഖ്യത്തില്‍ വത്തിക്കാന്‍ നുന്‍ഷിയേ ച്ചറിന്റേയും, മദര്‍ തെരേസയുടെ പൗരത്വംകൊണ്ട് അനുഗ്രഹീതമായ ഇ ന്ത്യയുടേയും മദര്‍ തെരേസയുടെ ജന്മപൈത്യകം അവകാശ െപ്പടുന്ന അല്‌ബേനിയ, മാസിഡോണിയ, കോസോവോ എന്നീ രാജ്യങ്ങളുടെ എംമ്പസികളുടേയും പങ്കാളിത്തത്തോടെ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ക്യതജ്ഞതാബലിയും പൊതുസമ്മേളനവും ഒട്ടാവ സെന്റ് ജോണ്‍ ദ അപ്പോസ്തല്‍ ദൈവാലയത്തില്‍ അത്യാഘോഷപൂര്‍വ്വം Read more about മദര്‍ തെരേസയെ അനുസ്മരിച്ച് ഒട്ടാവയിലെ വിശ്വാസി സമൂഹം[…]

ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

09:06 AM 21/10/2016 ആലപ്പുഴ: തോട്ടപ്പള്ളിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തെക്കനാര്യാട് ചക്ക നാട്ട് വീട്ടിൽ ബാബുവിന്റ് മകൻ സനൽകുമാർ (39) ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ഇന്നോവാ കാർ ഇടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ആര്യാട് കണ്ണംമ്പള്ളി വീട്ടിൽ കുത്തുമോനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞുമോന്റ് ജ്യൂവൽ ബോക്സുകൾ തോട്ടപ്പള്ളിക്ക് കൊണ്ടു പോയിട്ടു തിരികെ വരുന്ന വഴിയാണ് അപകടം ഉണ്ടായത്. തലക്ക് പരിക്കേറ്റ സനൽ കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ Read more about ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു[…]

32 ലക്ഷത്തില്‍പരം എടിഎം കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

09:34 am 21/10/2016 മുംബൈ: വിവിധ ബാങ്കുകളുടെ 32 ലക്ഷത്തില്‍പരം എടിഎം/ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 641 പേരുടെ പരാതികള്‍ പ്രകാരം 1.3 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 70 കോടിയോളം എടിഎം കാര്‍ഡുകളില്‍ 0.5 ശതമാനത്തിലെ വിവരങ്ങള്‍ മാത്രമേ ചോര്‍ന്നിട്ടുള്ളൂ എന്നു കേന്ദ്രധനമന്ത്രാലയം അറിയിച്ചു. നിക്ഷേപകരും പൊതുജനങ്ങളും ഭയപ്പെടേണ്ട കാര്യമില്ല. 99.5 ശതമാനം കാര്‍ഡുകളും സുരക്ഷിതമാണ്: ധനമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ജി.സി. മുര്‍മു പറഞ്ഞു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കനറാ Read more about 32 ലക്ഷത്തില്‍പരം എടിഎം കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്[…]