ജേക്കബ് തോമസിനെതിരെ ജോസ് കെ. മാണി

01:04 PM 21/10/2016 കോട്ടയം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിമർശനവുമായി കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. ബാർ കോഴ ഉൾപ്പെടെയുള്ള അന്വേഷണങ്ങളിൽ മുൻ ധാരണയോടെയാണ് വിജിലൻസ് ഡയറക്ടർ പ്രവർത്തിക്കുന്നത്. ജേക്കബ് തോമസിന്‍റെ പല നിർദേശങ്ങൾക്കും പിന്നിൽ സ്ഥാപിത താൽപര്യമുണ്ട്. അന്വേഷണങ്ങൾ പക തീർക്കാനാകരുതെന്നും ജോസ് കെ. മാണി വ്യക്തമാക്കി. പലപ്പോഴും മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകി. ജനങ്ങളെ പാർട്ടിക്കെതിരാക്കാനായിരുന്നു ഈ നീക്കങ്ങൾ. ഇത്തരം വാർത്തകൾ നൽകിയാൽ കോടതി സ്വാധീനിക്കപ്പെടുമെന്ന് Read more about ജേക്കബ് തോമസിനെതിരെ ജോസ് കെ. മാണി[…]

ബിസിസിഐക്കുമേല്‍ കടുത്ത നിയന്ത്രണവുമായി സുപ്രീംകോടതി

12:59 pm 21/10/2016 ദില്ലി: ബിസിസിഐയ്ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീംകോടതി. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ ലോധ സമിതിയുടെ മേല്‍നോട്ടത്തിലാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ലോധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കാത്ത സംസ്ഥാന അസോസിയേഷനുകള്‍ക്ക് ചില്ലിക്കാശ് നല്‍കരുതെന്നും ബിസിസിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകളും കരാറുകളും നിരീക്ഷിക്കാനായി സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ലോധ സമിതിയുടെ അനുവാദമില്ലാതെ കൈമാറാവുന്ന ഫണ്ട് എത്രയെന്ന് സമിതി തന്നെ നിശ്ചയിക്കണം. ഈ പരിധിക്കുമുകളിലുള്ള എല്ലാ സാമ്പത്തിക Read more about ബിസിസിഐക്കുമേല്‍ കടുത്ത നിയന്ത്രണവുമായി സുപ്രീംകോടതി[…]

തൃശൂർ പാടൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

12:59 PM 21/10/2016 തൃശൂർ: പാടൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. തിരുനെല്ലൂർ കളപ്പുരക്കൽ വീട്ടിൽ വിഷ്ണുപ്രസാദിനാണ് (27) വെട്ടേറ്റത്. കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് സി.പി.എം പ്രവർത്തകൻ ശിഹാബിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി വിജയ് ശങ്കറിന്റെ ജ്യേഷ്ഠനാണ് വിഷ്ണുപ്രസാദ്. ഇടിയൻചിറ പാലത്തിനടുത്ത് വെട്ടേറ്റ് ഇരിക്കുന്ന അവസ്ഥയിലാണ് വിഷ്ണുപ്രസാദിനെ കണ്ടത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വൻ പൊലിസ് സാന്നിധ്യ.മുണ്ട്

മാധ്യമപ്രവർത്തകർക്ക്​ കോടതിയിൽ വിലക്കില്ല– ഹൈകോടതി

12:57 pm 21/10/2016 കൊച്ചി: ഹൈകോടതിയിൽ മാധ്യമപ്രവർത്തകർക്ക്​ വിലക്കില്ലെന്ന്​ ഹൈകോടതി സുപ്രീംകോടതിയെ അറിയിച്ചു. മാധ്യമപ്രവർത്തകർക്ക്​ കോടതിയിൽ വരുന്നതിന്​ തടസങ്ങളില്ല. എന്നാൽ സംഘർഷത്തെ തുടർന്ന്​ പൂട്ടിയ മീഡിയാ റൂം തുറക്കുന്നതിൽ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈകോടതി അറിയിച്ചു. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഉൗർജിത ശ്രമം നടന്നുവരികയാണ്​. പ്രശ്​ന പരിഹാരത്തിന്​ നാലാഴ്​ചത്തെ സമയം അനുവദിക്കണമെന്നും ഹൈകോടതി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മാധ്യമവിലക്കിൽ കെ.യു. ഡബള്യൂ.ജെ യുടെ ഹരജി നവംബർ 7 ന്​ വീണ്ടും പരിഗണിക്കും.

റെനു കട്ടൂര്‍ സെക്യൂരിറ്റി അക്കാദമി ഉപദേശക കൗണ്‍സില്‍ അംഗം .

12:24 pm 21/10/2016 – പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ യൂണിവേഴ്‌­സിറ്റി സിസ്റ്റത്തിലെ എട്ടാമത് ചാന്‍സലര്‍, യൂണിവേഴ്സ്റ്റി ഓഫ് ഹൂസ്റ്റന്റെ പതിമൂന്നാമത് പ്രസിഡന്റ് തുടങ്ങിയ ഉന്നത പദവികള്‍ അലങ്കരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വനിതയായ റെനു കട്ടൂരിനെ ഡിപ്പാര്‍ട്ട്‌­മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അക്കാദമിക്ക് അഡൈവസറി കൗണ്‍സില്‍ അംഗമായി നിയമിച്ചു. ഒക്ടോബര്‍ 19ന് യു.എസ്.സെക്രട്ടറി ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ജെ.ജോണ്‍സനാണഅ നിയമനം നടത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. 2008 ലാണ് കാട്ടൂര്‍ യു.എസ്. സിസ്റ്റത്തിന്റെ ചുമതലയില്‍ പ്രവേശിച്ചത്. Read more about റെനു കട്ടൂര്‍ സെക്യൂരിറ്റി അക്കാദമി ഉപദേശക കൗണ്‍സില്‍ അംഗം .[…]

ഹൈസ്­ക്കൂള്‍ വിദ്യാര്‍ത്ഥി സണ്ണി രവി പട്ടേല്‍ വെടിയേറ്റു മരിച്ചു .

12:23 pm 21/10/2016 – പി. പി. ചെറിയാന്‍ ക്ലിവ്‌­ലാന്റ് ഹൈറ്റ്‌­സ്(ഒഹായൊ) : മെഫീല്‍ഡ് ഹൈറ്റ്‌­സ് ഹൈസ്­ക്കൂള്‍ വിദ്യാര്‍ത്ഥി രവി പട്ടേല്‍ (15) അക്രമിയുടെ വെടിയേറ്റ് മരിച്ചു. ഒഴിവു ദിവസം ഫാസ്റ്റ്ഫുഡ് റസ്‌റ്റോറന്റില്‍ ജോലിക്കെത്തിയതായിരുന്നു ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയായിരുന്ന സണ്ണി രവി പട്ടേല്‍. റസ്‌റ്റോറന്റില്‍ അതിക്രമിച്ചു കയറിയ തോക്കുധാരി രവിയുടെ തലയിലേക്കാണ് ആദ്യ വെടിയുതിര്‍ത്തത്. നിലത്ത് വീണ ഉടനെ കൗണറില്‍ നിന്നും പണം തട്ടിയെടുത്തു പ്രതി രക്ഷപ്പെടുകയായിരുന്നു. ഒക്ടോബര്‍ 14 നാണ് സംഭവം നടന്നത്. ഒക്ടോബര്‍ 15 Read more about ഹൈസ്­ക്കൂള്‍ വിദ്യാര്‍ത്ഥി സണ്ണി രവി പട്ടേല്‍ വെടിയേറ്റു മരിച്ചു .[…]

തടവു ചാടിയ പ്രതി ഓഫീസറെ കൈവിലങ്ങ് വെച്ചു തട്ടിക്കൊണ്ടു പോയി

12:22 am 21/10/2016 – പി. പി. ചെറിയാന്‍ ഫ്‌­ളോറിഡ: വര്‍ക്ക് പ്രോഗ്രാമിന്റെ ഭാഗമായി തടവിലുള്ള പ്രതികളെ ബാര്‍ടൗ ഹൈസ്­ക്കൂളില്‍ ജോലിയെടുപ്പിക്കുന്നതിന് കറക്ഷണല്‍ ഓഫീസറുടെ സുരക്ഷിത വലയത്തില്‍ കൂട്ടിക്കൊണ്ടു വന്ന പ്രതികളിലൊരാളായിരുന്നു നാല്‍പ്പതിതരണ്ടുകാരനായ ഡേവിഡ് റോസ്. ഓഫീസറുടെ നോട്ടം മാറിയ ഉടനെ സിറ്റിയുടെ യൂട്ടിലിറ്റി ട്രക്ക് തട്ടിയെടുത്തു. കൂടെ വന്നിരുന്ന തടവുകാരെ പാര്‍ക്ക് ബില്‍ഡിങ്ങില്‍ സുരക്ഷിതരായി എത്തിച്ചു. തുടര്‍ന്ന് കറക്ക്ഷണല്‍ ഓഫീസറെ കൈവിലങ്ങ് അണിയിച്ചു. ട്രക്കില്‍ കയറി സ്ഥലം വിട്ടു. ഇന്ന് ഒക്ടോബര്‍ 19 നായിരുന്നു സംഭവം. Read more about തടവു ചാടിയ പ്രതി ഓഫീസറെ കൈവിലങ്ങ് വെച്ചു തട്ടിക്കൊണ്ടു പോയി[…]

ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ജയം.

11:55 am 21/10/2016 ക്യാപ്റ്റന്‍ രൂപീന്ദര്‍ പാല്‍ സിങ് ആറു ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് ഗംഭീര വിജയ തുടക്കം. ആദ്യ മല്‍സരത്തില്‍ ജപ്പാനെ 10-2 എന്ന സ്‌കോറിനാണ് ഇന്ത്യ തകര്‍ത്തത്. നായകന്‍ രൂപീന്ദര്‍ പാല്‍ സിങിന്റെ ആറു ഗോളുകളാണ് മല്‍സരത്തിന്റെ സവിശേത. രമണ്‍ദീപ് സിങ് രണ്ടു ഗോളും അഫാന്‍ യൂസഫ്, തല്‍വിന്ദര്‍ സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്‌കോര്‍ ചെയ്‌തു. റിയോ ഒളിംപിക്‌സ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ ശേഷം Read more about ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ജയം.[…]

ഹിലാരിക്ക് വോട്ട് ചെയ്യുന്ന പുരുഷന്മാര്‍ക്ക് മഡോണയുടെ ‘വാഗ്ദാനം’

11:44 am 21/10/2106 ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് വോട്ടു തേടി ഒരു അപ്രതീക്ഷിത ലൈംഗിക വാഗ്ദാനം. ഹിലരിക്ക് വോട്ട് ചെയ്താല്‍ പകരം ലൈംഗികത നല്‍കാമെന്ന് വാഗ്ദാനവുമായി പരസ്യമായി രംഗത്ത് വന്നിരിക്കുന്നത് പോപ്പ്‌ റാണി സാക്ഷാല്‍ മഡോണയാണ്. ചൊവ്വാഴ്ച മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന ഒരു കോമഡി പരിപാടിയിലാണ് മഡോണയുടെ പ്രഖ്യാപനം. താനും ഒരു തമാശ പൊട്ടിക്കുകയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു മഡോണയുടെ അവതരണം. ഹിലരിക്ക് വോട്ട് ചെയ്യുന്ന പുരുഷന്മാര്‍ക്ക് തന്‍റെ പ്രത്യേക പരിചരണം പകരം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യത്തില്‍ Read more about ഹിലാരിക്ക് വോട്ട് ചെയ്യുന്ന പുരുഷന്മാര്‍ക്ക് മഡോണയുടെ ‘വാഗ്ദാനം’[…]

ദംഗലി’ന്‍റെ ട്രൈലർ പുറത്തിറങ്ങി.

11:44 am 21/10/2016 ആമിർഖാൻ ചിത്രം ‘ദംഗലി’ന്‍റെ ട്രൈലർ പുറത്തിറങ്ങി. ആമിര്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ദംഗലിനായി 95 കിലോയാണ് ആമിർ ഭാരം കൂട്ടിയത്. ആമിറിന്‍റെ തടിയന്‍ ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫൊഗട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തി ചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫൊഗട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ Read more about ദംഗലി’ന്‍റെ ട്രൈലർ പുറത്തിറങ്ങി.[…]