ശോശാമ്മ ഡാനിയേല്‍ ഷിക്കാഗോയില്‍ നിര്യാതയായി

09:30 am 21/10/2016 ഷിക്കാഗോ: കഴിഞ്ഞ 25 വര്‍ഷമായി ഷിക്കാഗോയില്‍ സ്ഥിരതാമസവും, ഓക്ക്പാര്‍ക്ക് സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളി ഇടവകാഗവുമായ പരേതനായ കരിമ്പന്നൂര്‍ എം. എം ഡനിയേലിന്റെ ഭാര്യ ശോശാമ്മ ഡാനിയേല്‍ (88) ഒക്‌റ്റോബര്‍ 19-നു ബുധനാഴ്ച ഷിക്കാഗോയില്‍ വച്ചു കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. പൊതുദര്‍ശനം 22-നു ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9മണിവരെ നൈല്‍സിലുള്ള കൊളോണിയല്‍ ഫൂണറല്‍ ഹോമില്‍ വച്ച് നടത്തപ്പെടുന്നതാണ്. സംസ്ക്കാരചടങ്ങുകള്‍ മാത്യ ഇടവകയായ ത്യക്കോതമംഗലം സെന്റ് മേരീസ് ബതലഹേം സുറിയാനിപ്പള്ളിയില്‍ വച്ച് നടത്തപ്പെടും. മക്കള്‍: Read more about ശോശാമ്മ ഡാനിയേല്‍ ഷിക്കാഗോയില്‍ നിര്യാതയായി[…]

ഒ.സി. ജോണ്‍ ഓവേലില്‍ നിര്യാതനായി

09:29 am 21/10/2016 ഫീനിക്‌സ്: ചങ്ങനാശേരി, കുറുമ്പനാടം ഓവേലില്‍ ഒ.സി. ജോണ്‍ (79) നിര്യാതനായി. സംസ്കാര കര്‍മ്മങ്ങള്‍ കുറുമ്പനാടം സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിങ്കളാഴ്ച നടത്തപ്പെടുന്നതാണ്. പരേതന്റെ ഭാര്യ ത്രേസ്യാമ്മ ജോണ്‍ ചങ്ങനാശേരി കരിയിലക്കുഴി കുടുംബാംഗമാണ്. മക്കള്‍: ഷേര്‍ലി ജോര്‍ജ് കാട്ടുക്കാരന്‍ (തൃശൂര്‍), ഷിബു ജോണ്‍ (യു.എസ്.എ), ഷൈനി സജി വെട്ടുകാട് ചങ്ങനാശേരി (ബ്രൂണൈ), ഷാലി ബിനോയി വലിയപറമ്പില്‍ പാലാ (ഡല്‍ഹി). മാത്യു ജോസ് അറിയിച്ചതാണിത്.

ഫൊക്കാന തെരഞ്ഞെടുപ്പ്; ഡോ: മാമന്‍ സി ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം

09:25 am 21/10/2016 ഫൊക്കാന തെരഞ്ഞെടുപ്പ് വിജയകരമായി നടന്നതില്‍ ഫൊക്കാനയുടെ മുന്‍ സെക്രട്ടറി ഡോ. മാമന്‍ സി ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം ആയിരുന്നു. ഫൊക്കാനയുടെ ഫിലാഡല്‍ഫിയയില്‍ നടന്ന തെരഞ്ഞെടുപ്പ്, കാനഡാ കണ്‍വന്‍ഷന്റെ അവസാന നിമിഷം നടക്കാനിരുന്ന തെരഞ്ഞെടുപ്പിന് സമയക്കുറവ് കൊണ്ട് ഇലക്ഷന്‍ നടക്കാതെ വന്നപ്പോള്‍, ഇലക്ഷന്‍ ഒഴിവാക്കിക്കൊണ്ട് ഒരു സമവായത്തിലൂടെ പോകുന്നതിനു വേണ്ടി മുന്‍ സെക്രട്ടറി മാമന്‍ സി ജേക്കബ്‌ന്റെ നേതൃത്തത്തില്‍ മുന്‍ പ്രസിഡന്റ്മാരെ ഉള്‍പ്പെടുത്തി പന്ത്രണ്ടു അംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ശ്രീ. മാമന്‍ സി Read more about ഫൊക്കാന തെരഞ്ഞെടുപ്പ്; ഡോ: മാമന്‍ സി ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം[…]

ഫാ.ഡോമിനിക് വളവനാൽ നയിക്കുന്ന ‘കൃപാഭിഷേക ധ്യാനം’ പ്രസ്റ്റൺ കത്തീഡ്രലിൽ ഞായറാഴ്ച

09:27 am 21/10/2016 അപ്പച്ചന്‍ കണ്ണന്‍ചിറ പ്രസ്റ്റൺ:പ്രശസ്ത തിരുവചന പ്രഘോഷകനും,ആല്മീയ നവീകരണത്തിനും, മാനസാന്തരങ്ങളുടെ അത്ഭുത കൃപക്കും അനേകരെ പ്രാപ്യമാക്കുവാനും പരിശുദ്ധാല്മ അഭിഷേക ശുശ്രുഷകളിലൂടെ വചനാധിഷ്‌ഠിത ജീവിത പാതയിലേക്ക് ആയിരങ്ങളെ കൂട്ടിക്കൊണ്ടു വരുവാനും അനുഗ്രഹിക്കപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതാംഗവും,അണക്കര മരിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡോമിനിക് വളവനാൽ പ്രസ്റ്റൻ കത്തീഡ്രലിൽ ഏകദിന ‘കൃപാഭിഷേക ധ്യാനം’ നയിക്കുന്നു. പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഒക്ടോബർ 23 നു ഞായറാഴ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 മണിവരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.മാതൃ ഭക്തിയുടെ Read more about ഫാ.ഡോമിനിക് വളവനാൽ നയിക്കുന്ന ‘കൃപാഭിഷേക ധ്യാനം’ പ്രസ്റ്റൺ കത്തീഡ്രലിൽ ഞായറാഴ്ച[…]

വരവായി ബോയിങ് ബോയിങ്

09:25 am 21/10/2016 കേരളത്തിലെ പ്രമുഖ കലാതാരങ്ങളെല്ലാം ഒന്നിക്കുന്ന ആഘോഷരാവിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ബോയിങ് ബോയിങ് എന്ന പരിപാടിക്കായി ഒട്ടുമിക്ക പ്രവാസി മലയാളികളും തയാറായിക്കഴിഞ്ഞു. വിനീതിനെ കൂടാതെ ടീമില്‍ മിയ?ജോര്‍ജ് ,ഷംന കാസിം തുടങ്ങിയ നടികളും, ഷാന്‍ റഹ്മാന്‍, അരുണ് ഗോപന്‍, കാവ്യ അജിത് തുടങ്ങിയ ഗായകരും, ഡാന്‍സര്‍ പ്രണവ് ശശിധരനും, കോമഡി രാജാക്കന്മാരായ പാഷാണം ഷാജി,നോബി, ഷാജു ശ്രീധര്‍, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവര്‍ Read more about വരവായി ബോയിങ് ബോയിങ്[…]

ശിവകാശിയില്‍ പടക്ക ഗോഡൗണില്‍ തീപിടിത്തം; ഒമ്പത് മരണം

09:24 am 21/10/2016 കോയമ്പത്തൂര്‍: ശിവകാശിയില്‍ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ശിവകാശി ബൈപാസ് റോഡിലെ ചെമ്പകരാമന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്ക ഗോഡൗണില്‍ വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. ഗോഡൗണിന് മുന്നില്‍ നിര്‍ത്തിയിട്ട മിനിവാനില്‍ പടക്ക പെട്ടികള്‍ കയറ്റുന്നതിനിടെയാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. വാനില്‍ കയറ്റിയ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഗോഡൗണില്‍ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിക്കുകയായിരുന്നു. ഗോഡൗണ്‍ കെട്ടിടം പൂര്‍ണമായും Read more about ശിവകാശിയില്‍ പടക്ക ഗോഡൗണില്‍ തീപിടിത്തം; ഒമ്പത് മരണം[…]

സേതുമാധവന്റെ പാണ്ഡവപുരം ജര്‍മന്‍ പതിപ്പ് പ്രകാശനം ചെയ്തു

09:22 am 21/10/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: മലയാള നോവല്‍ സാഹിത്യ ലോകത്തെ അതുല്യ പ്രതിഭ എ. സേതുമാധവന്റെ “പാണ്ഡവപുരം’ എന്ന മലയാളം നോവലിന്റെ ജര്‍മന്‍ പരിഭാഷ ഫ്രാങ്ക്ഫര്‍ട്ടിലെ അന്തരാഷ്ട്ര പുസ്തകമേളയില്‍ വച്ച് പ്രകാശനം ചെയ്തു. തിരൂര്‍ മലയാള സര്‍വകലാശാലയുടെ ഹാള്‍ 6.0 പവലിയനില്‍ നടന്ന ചടങ്ങില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ ജയകുമാര്‍ ഐഎഎസ് നോവലിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ജര്‍മന്‍ പ്രസാധകരും, മലയാളി സുഹ}ത്തുക്കളും, എഴുത്തുകാരും ചടങ്ങില്‍ പങ്കെടുത്തു. നാലു പതിറ്റാണ്ട് മുമ്പ് Read more about സേതുമാധവന്റെ പാണ്ഡവപുരം ജര്‍മന്‍ പതിപ്പ് പ്രകാശനം ചെയ്തു[…]

മാധ്യമവിലക്ക്: ചീഫ് ജസ്റ്റിസിന് സ്പീക്കറുടെ കത്ത്

04:34 PM 20/10/2016 തിരുവനന്തപുരം: കോടതികളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഇടപെട്ട് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍. പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി ചീഫ് ജസ്റ്റിസിന് സ്പീക്കർ കത്തയച്ചു. സമീപ കാലത്ത് മാധ്യമപ്രവർത്തകരും അഭിഭാഷക സമൂഹവും തമ്മിൽ രൂപപ്പെട്ട സംഘർഷം വേദനാജനകവും അനഭലഷണീയവുമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്തിന്‍റെ പൂർണ രൂപം: ബഹു. ചീഫ് ജസ്റ്റിസ്, കേരള ഹൈകോടതി സവിശേഷമായ സാഹചര്യത്തിലാണ് നിയമസഭാ സ്പീക്കർ എന്ന നിലയിൽ Read more about മാധ്യമവിലക്ക്: ചീഫ് ജസ്റ്റിസിന് സ്പീക്കറുടെ കത്ത്[…]

മനുഷ്യത്വം: പിണറായിയുടെ വാക്കുകൾ കപടമെന്ന് കെ.കെ രമ

03:55 PM 20/10/2016 കോഴിക്കോട്: മനുഷ്യത്വത്തെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സഭയിലെ പ്രസംഗം കപടമെന്ന് കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ രമ. മനുഷ്യത്വമെന്ന ഗുണം സി.പി.എമ്മിന് നഷ്ടപെട്ടതിന്‍റെ ഉദാഹരണമാണ് ടി.പി ചന്ദ്രശേഖരന്‍. കുലംകുത്തിയെന്നും കുലംകുത്തി തന്നെയെന്നുള്ള ക്രൂരമായ വാക്കുകൾ മറന്നിട്ടില്ല. അതു കൊണ്ടുതന്നെ ഹൃദയമില്ലാത്ത പുതിയ പ്രസ്താവനകൾക്ക് മുന്നിൽ മൗനിയാകാനാവില്ലെന്നും ഫേസ്ബുക്കിലിട്ട എഴുതിയ പോസ്റ്റിൽ രമ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: ‘ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും, തിരുത്താന്‍ പറ്റില്ല; Read more about മനുഷ്യത്വം: പിണറായിയുടെ വാക്കുകൾ കപടമെന്ന് കെ.കെ രമ[…]

ദുബൈയെ സ്മാര്‍ട്ടാക്കാന്‍ മുന്നില്‍നിന്ന് നഗരസഭ

03:16 pm 20/10/2016 ദുബൈ: ദുബൈയെ ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ലക്ഷ്യം എത്രയും വേഗം താണ്ടാനുള്ള ഒരുക്കത്തിലാണ് ദുബൈ നഗരസഭ. സംശയമുള്ളവര്‍ക്ക് ജൈറ്റക്സ് ആഗോള സാങ്കേതിക മേളയില്‍ വന്നുനോക്കാം. സ്മാര്‍ട്ട് ഗവണ്‍മെന്‍റ് പരിപാടിയുമായി ബന്ധപ്പെട്ട് 16 സാങ്കേതിക പദ്ധതികളാണ് നഗരസഭ മേളയില്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലുടെ കൂടൂതല്‍ സ്മാര്‍ട്ടാവുകയാണ് ദുബൈയും നഗരസഭയും. ഹരിത കെട്ടിട മൂല്യ നിര്‍ണയത്തിനുള്ള Read more about ദുബൈയെ സ്മാര്‍ട്ടാക്കാന്‍ മുന്നില്‍നിന്ന് നഗരസഭ[…]