സ്വർണവിലയിൽ വർധന; പവന് 22,680 രൂപ

12:16 PM 20/10/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 80 രൂപ വർധിച്ച് 22,680 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ബുധനാഴ്ച 22,600 രൂപയായിരുന്നു പവൻവില. രാജ്യാ

തോപ്പില്‍ ജോപ്പനെതിരായ വ്യാജ പ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി

12:14 PM 20/10/2016 മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനെതിരായ വ്യാജ പ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കി. സിനിമ ഉടന്‍ മിനിസ്ക്രീനിലേക്കെന്ന തരത്തില്‍നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ നടപടി വേണണെന്നാവശ്യപ്പെട്ടാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. സിനിമ റിലീസിനു മുന്‍പും ശേഷവും തുടരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരാണ് അണിയറ പ്രവര്‍ത്തകരുടെ പരാതി. ബോക്‌സോഫീസില്‍ വിജയിക്കാത്തതിനാല്‍ തോപ്പില്‍ ജോപ്പന്‍ ഉടന്‍ മിനി സ്ക്രീനിലേക്കെന്നതടക്കം വ്യാപകമായ പ്രചരണങ്ങളാണ് പരാതിക്കാധാരം. ഇക്കാര്യത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. Read more about തോപ്പില്‍ ജോപ്പനെതിരായ വ്യാജ പ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി[…]

ഏഴ് കെ.എസ്.ആര്‍.ടി.സി സ്കാനിയാ ബസ് ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

12:00PM 20/10/2016 അവധി വെട്ടിക്കുറച്ചെന്ന് ആരോപിച്ച് സമരം ചെയ്ത ഡ്രൈവര്‍മാരെയാണ് സസ്പെന്റ് ചെയ്തത് സമരം ചെയ്ത തൃശൂരിലെ കെ.എസ്.ആര്‍.ടി.സി സ്കാനിയാ ബസ് ഡ്രവര്‍മാര്‍ക്ക് സസ്‌പന്‍ഷന്‍. തൃശൂര്‍ ഡിപ്പോയിലെ ഏഴ് ഡ്രൈവര്‍മാരെയാണ് ഡ്യൂട്ടിക്ക് ഹാജരായില്ലെന്ന കാരണത്താല്‍ സസ്‌പന്‍റ് ചെയ്തത്. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ ക്‌സാനിയാ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ അവധി വെട്ടിച്ചുരുക്കിയെന്നാരോപിച്ചാണ് ഡ്രൈവര്‍മാര്‍ സമരം ചെയ്തത്. തിരുവനന്തപുരത്തുനിന്നും മംഗലാപുരം,മൈസൂര്‍ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്കാനിയാ ബസിന്റെ തൃശൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി. തലസ്ഥാനത്തുനിന്നും പുറപ്പെടുന്ന ബസിലെ ഡ്രൈവര്‍ തൃശൂരിലെത്തി Read more about ഏഴ് കെ.എസ്.ആര്‍.ടി.സി സ്കാനിയാ ബസ് ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍[…]

ബാബുവിന് കുരുക്ക് മുറുകുന്നു; അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവ് ലഭിച്ചെന്ന് വിജിലന്‍സ്

11:59 AM 20/10/2016 മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുരുക്ക് മുറുകുന്നു. കുമ്പളങ്ങി സ്വദേശിയായ ബാബുറാം കെ. ബാബുവിന്റെ ബിനാമി തന്നെയാണെന്ന് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കേസില്‍ കെ ബാബുവിനെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും. മുന്‍ മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്ത് മുഴുവന്‍ കുമ്പളങ്ങി സ്വദേശിയായ ബാബുറാം എന്നയാളുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരിലാണെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്. കൊച്ചിയില്‍ കണ്ണായ 40 Read more about ബാബുവിന് കുരുക്ക് മുറുകുന്നു; അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവ് ലഭിച്ചെന്ന് വിജിലന്‍സ്[…]

അര തലയന്‍’ കൊലപാതക ശ്രമത്തിന് അറസ്റ്റില്‍

11:55 AM 20/10/2016 – പി. പി. ചെറിയാന്‍ ഫ്‌ളോറിഡ : കുപ്രസിദ്ധ ‘അര തലയന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്‌ളോറിഡായില്‍ നിന്നുളള കാര്‍ലോസ് റോ ഡ്രിഗസ്(31) തീവെപ്പു കേസില്‍ അറസ്റ്റിലായി. സ്വന്തം വീടിനകത്തെ മാട്രസിന് തീവച്ചതിനെ തുടര്‍ന്ന് ആളിപടര്‍ന്ന തീ അടുത്തുളള രണ്ട് വീടുകളെ പൂര്‍ണ്ണമായി അഗ്‌നിക്കിരയാക്കി. കൊലപാതക ശ്രമത്തിനാണ് കാര്‍ലോസിനെ ഒക്ടോബര്‍ 18 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ 17 തിങ്കളാഴ്ചയായിരുന്നു സംഭവം. അഗ്‌നിശമനാ സേനാ വിഭാഗം എത്തി ചേര്‍ന്നപ്പോള്‍ മറ്റു Read more about അര തലയന്‍’ കൊലപാതക ശ്രമത്തിന് അറസ്റ്റില്‍[…]

ഇമ്മാനുവൽ മാർത്തോമ ചർച്ച് ‘ഇന്ത്യാ ഫെസ്റ്റ് 2016’- ഒക്ടോബർ 29 ശനിയാഴ്ച

11:49 AM 20/10/2016 പി. പി. ചെറിയാന്‍ ഹൂസ്റ്റൺ ∙ഇമ്മാനുവൽ മാർത്തോമ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2016’ ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 9 വരെ നീളുന്ന ഇന്ത്യാ ഫെസ്റ്റ് പരിപാടികൾ സ്റ്റാഫോർഡിലുളള ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിന്റെ വിശാലമായ പരിസരത്തുവച്ചാണ് നടത്തപ്പെടുന്നത്. പാരമ്പര്യ തനിമ വിടാതെ ഗൃഹാതുരത്വ ചിന്തകളെ തട്ടിയുണർത്തുന്നവിധം വിവിധ പരിപാടികളാണ് െഫസ്റ്റിന് ഒരുക്കിയിരിയ്ക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക തനിമ Read more about ഇമ്മാനുവൽ മാർത്തോമ ചർച്ച് ‘ഇന്ത്യാ ഫെസ്റ്റ് 2016’- ഒക്ടോബർ 29 ശനിയാഴ്ച[…]

കെ.കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) നാല്‍പ്പതാം ചരമദിനം ആചരിച്ചു

11:45AM 20/10/2016 പോത്താനിക്കാട്: പരേതനായ കെ.കെ. ഏബ്രഹാം കീപ്പനശ്ശേരിലിന്റെ നാല്‍പ്പതാം ചരമദിനം ആചരിച്ചു. ഒക്‌ടോബര്‍ 20-നു വ്യാഴാഴ്ച രാവിലെ 8 മണിക്ക് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയിലും കുടുംബ കല്ലറയില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനകളിലും കുടുംബാംഗങ്ങളും, ബന്ധുക്കളും, സ്‌നേഹിതരുമായി ധാരാളം പേര്‍ സംബന്ധിച്ചു. പ്രാര്‍ത്ഥനകള്‍ക്കുശേഷം നടത്തപ്പെട്ട സല്‍ക്കാരങ്ങളിലും എല്ലാവരും പങ്കുചേര്‍ന്നു. വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്‌

കെ.എച്ച്.എന്‍.എ മദ്ധ്യമേഖലാ സംഗമം അവിസ്മരണീയമായി

11:44 AM 20/10/2016′ സതീശന്‍ നായര്‍ ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മദ്ധ്യമേഖലാ ഹിന്ദു സംഗമം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ധം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. പ്രധാനമായും മദ്ധ്യമേഖലാ സംസ്ഥാനങ്ങളായ ഇല്ലിനോയി, ഇന്ത്യാന, വിസ്‌കോണ്‍സില്‍, മിനസോട്ട, മിസ്സൂരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഏകദിന സംഗമം എന്തുകൊണ്ടും അവിസ്മരണീയമായി. വളരെ കൃത്യതയോടുകൂടി ഭജന്‍, ഗണപതിപൂജ, സരസ്വതി പൂജ എന്നിവയോടെ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു. ചിന്മയ മിഷന്‍ കാനഡയില്‍നിന്നും ആചാര്യ സച്ചിന്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം മദ്ധ്യമേഖലാ Read more about കെ.എച്ച്.എന്‍.എ മദ്ധ്യമേഖലാ സംഗമം അവിസ്മരണീയമായി[…]

ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം

10:26 AM 20/10/2016 കോഴിക്കോട്: വിജിലന്‍സ് ഡയറക്ടർ ഡി.ജി.പി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്‍റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടതെന്ന് മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. യു.ഡി.എഫ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപഹസിക്കുകയും ചെയ്ത ധീരതക്കുള്ള സമ്മാനമായിരുന്നു ജേക്കബ് തോമസിന്‍റെ വിജിലന്‍സ് ഡയറക്ടര്‍ പദവിെയന്നും ‘രാജിയല്ല; ജേക്കബ് തോമസിനെ പുറത്താക്കണ’മെന്ന തലക്കെട്ടിൽ എഴുതിയ മുഖ്യപ്രസംഗത്തിൽ ആരോപിക്കുന്നു. സി.പി.എം കൂട്ടിലടച്ച തത്തക്ക് അവര്‍ പറയുന്നവര്‍ക്കെതിരെ മാത്രമെ മഞ്ഞ കാര്‍ഡും Read more about ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം[…]

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍

10:29 AM 20/10/2016 – ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ ഷിക്കാഗോ: “നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നടത്തിയവരെ ഓര്‍ത്തുകൊള്ളുവിന്‍, അവരുടെ ജീവിതാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിക്കുവിന്‍ (എബ്രാ- 137)’ പ്രഥമ ഭാരതീയ പരിശുദ്ധനും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനാലാം ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 28,29,30 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരവുകളോടെ കത്തീഡലില്‍ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ, ഗബ്രിയേല്‍ Read more about പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍[…]