അഴിമതി വീരന്‍മാര്‍ ജേക്കബ് തോമസിനെതിരെ കുപ്രചാരണം നടത്തുന്നു -വി.എസ്

04:33 pm 19/10/2016 ആലപ്പുഴ: ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന് ഭരണ പരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന്‍. അഴിമതി വീരന്‍മാര്‍ ജേക്കബ് തോമസിനെതിരെ കുപ്രചാരണം അഴിച്ചു വിട്ടിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവർ അദ്ദേഹത്തെ അനുവദിക്കില്ല. എന്നാല്‍ ഇവരുടെ ശ്രമങ്ങള്‍ ഫലം കാണില്ലെന്നും വി.എസ് പറഞ്ഞു. സിവില്‍ സർവീസിന് തന്നെ അഭിമാനമാണ് ജേക്കബ് തോമസ്. അദ്ദേഹം സ്ഥാനമൊഴിയേണ്ട ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ല. അഴിമതിക്കാരായ കറുത്ത ശക്തികളാണ് ജേക്കബ് തോമസിനെതിരായ Read more about അഴിമതി വീരന്‍മാര്‍ ജേക്കബ് തോമസിനെതിരെ കുപ്രചാരണം നടത്തുന്നു -വി.എസ്[…]

899 ​രുപക്ക്​ വിമാന ടിക്കറ്റുമായി എയർഏഷ്യ രംഗത്തെത്തി.

01:29 PM 19/10/2016 മുംബൈ: ബജറ്റ്​ എയർലൈൻസായ എയർഏഷ്യ ആഭ്യന്തര സർവീസിൽ 899 രുപക്ക്​ വിമാനടിക്കറ്റമായി രംഗത്തെത്തി. എല്ലാ നികുതികളും ഉൾപ്പെടെ ഗുഹാവത്തി–ഇംഫാൽ റൂട്ടിലാണ്​ ഇൗ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുക.ഒക്​ടോബർ 23 വരെ ടിക്കറ്റുകൾ ബുക്കുചെയ്യാം ​ 2017 മാർച്ച്​ 31 വരെ​ യാത്ര സമയവുമുണ്ട്​ മറ്റു റൂട്ടുകളിലും എയർഏഷ്യ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​.കൊച്ചി–ബംഗളുരു 999 രുപ, കൊച്ചി–ഹൈദരാബാദ്​ 2699, ഗോവ–ന്യു​​െഡൽഹി 3199, ജയ്​പൂർ–പൂനെ 2399 എന്നിവയെല്ലാമാണ്​ മറ്റു പ്രധാനറുട്ടുകളിലെ നിരക്കുകൾ. ഉത്സവസീസണുകളിൽ പരമാവധി ആളുകളെ ലക്ഷ്യമാക്കിയാണ്​ Read more about 899 ​രുപക്ക്​ വിമാന ടിക്കറ്റുമായി എയർഏഷ്യ രംഗത്തെത്തി.[…]

സൽമാനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീകോടതിയിൽ

12:06 PM 19/10/2016 ജയ്പുർ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീകോടതിയിൽ. ചിങ്കാര മാനിനെ വേട്ടയാടിയ കേസിൽ ഹൈകോടതി നടനെ വെറുതെ വിട്ടതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ദീപാവലി അവധിക്ക് ശേഷമായിരിക്കും സുപ്രീംകോടതി കേസ് പരിഗണിക്കുകയെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ശിവ്മംഗൽ ശർമ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് കേസിൽ സൽമാൻ ഖാനെ കുറ്റവിമുക്തനാക്കിയ കോടതിവിധി വന്നത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാലാണ് വെറുതെ വിടുന്നതെന്നും ഖാനെതിരെ ഹാജരാക്കിയ തെളിവുകൾ ദുർബലമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. Read more about സൽമാനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീകോടതിയിൽ[…]

ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന് സി.പി.എം

01:23 pm 19/10/2016 തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്ന് സി.പി.എം. പാർട്ടി അവെയ്‌ലബ്ൾ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ചർച്ച ചെയ്തു. വി.എസ് അച്യുതാനന്ദനും ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന അഭിപ്രായമാണ് അറിയിച്ചത്. അതേസമയം, ജേക്കബ് തോമസ് വിജിലന്‍സ് ‍ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ്. ഒാരോ ദിവസവും Read more about ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന് സി.പി.എം[…]

പുലിമുരുകന്‍ തമിഴിലേക്ക്

12:03 pm 19/10/2016 മോഹന്‍‌ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്‍ത പുലിമുരുകന്‍ തീയേറ്ററുകളില്‍ തകര്‍പ്പന്‍ പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു. രമേശ് പി പിള്ളയുടെ ഉടമസ്ഥതയിലുള്ള അഭിഷേക് ഫിലിംസ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് റീമേക്കിലേക്ക് നായകനാകാന്‍ സൂര്യ, വിക്രം, ധനുഷ്, അജിത്ത് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. അതേസമയം പുലിമുരുകന്‍ തെലുങ്കിലേക്ക് മൊഴിമാറ്റി എത്തുന്നുണ്ട്. മന്യംപുലി എന്നാണ് തെലുങ്കില്‍ സിനിമയുടെ പേര്.

ഡല്‍ഹി-മുംബൈ മത്സരം 3-3ന് സമനിലയില്‍

12:00 pm 19/10/2016 ന്യൂഡല്‍ഹി: ഇതാണ് ഫുട്ബാള്‍. കളിക്കു കളി, ഗോളിനു ഗോള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ മൈതാനത്തെ പച്ചപ്പുല്ലിന് ശരിക്കും തീപിടിച്ചത് ചൊവ്വാഴ്ച രാത്രിയിലായിരുന്നു. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ഡൈനാമോസ്-മുംബൈ സിറ്റി പോരാട്ടത്തില്‍ ആരും ജയിച്ചില്ളെങ്കിലും ആരാധകര്‍ക്കൊരുക്കിയത് അവിശ്വസനീയമായ ഫുട്ബാള്‍വിരുന്ന്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍നിന്നശേഷം ശക്തമായി തിരിച്ചുവന്ന് കളി 3-3ന് സമനിലയില്‍ പിടിച്ച ഡല്‍ഹിയും എതിരാളിയുടെ മണ്ണില്‍ വീരോചിതം കളിച്ച മുംബൈയും ആരാധകമനസ്സിലെ വിജയിയായി. അതേസമയം, Read more about ഡല്‍ഹി-മുംബൈ മത്സരം 3-3ന് സമനിലയില്‍[…]

സാക്ഷി മാലിക്കിന്‍റെ പ്രണയം പൂവണിഞ്ഞു

12:00 pm 19/10/2016 ദില്ലി: റിയോ ഒളിംപിക്‌സിലെ ഗുസ്തി വെങ്കലമെഡല്‍ വിജയി സാക്ഷി മാലിക്കിന്‍റെ പ്രണയം പൂവണിഞ്ഞു. ഗുസ്തിതാരമായ സുഹൃത്ത് സത്യവര്‍ധ് കാഡിയനുമായുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടന്നു. വരന്‍. അര്‍ജുന അവാര്‍ഡ് ജേതാവായ സത്യവാന്‍ പെഹലേവാനിന്‍റെ മകനാണ് സത്യവര്‍ധ്. സാക്ഷിയെക്കാള്‍ രണ്ടു വയസ്സ് ഇളയതാണ് ഇരുപത്തിരണ്ടുകാരന്‍ സത്യവര്‍ധ്. റോഹ്തകിലെ സാക്ഷിയുടെ വീട്ടില്‍ നടന്ന വിവാഹനിശ്ചയച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കാളികളായത്. ഗുസ്തി മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ് സാക്ഷിയും സത്യവര്‍ധും പ്രണയത്തിലായത്. 2010 യൂത്ത് ഒളിംപിക്‌സ് ഗുസ്തിയിലെ വെങ്കലമെഡല്‍ Read more about സാക്ഷി മാലിക്കിന്‍റെ പ്രണയം പൂവണിഞ്ഞു[…]

പെണ്‍കുട്ടികളെ ഒരു സെക്കന്‍ഡ് നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കും’

11:59 AM 19/10/2016 കോവളം: 14 സെക്കന്‍ഡ് അല്ല ദുരുദ്ദേശ്യത്തോടെ പെണ്‍കുട്ടികളെ ഒരു സെക്കന്‍ഡ് നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കുമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കലോത്സവവും ലഹരിരഹിത കാമ്പസ് പ്രവര്‍ത്തനവും ഉദ്ഘാടനം ചെയ്ത ശേഷം കുട്ടികളോട് ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്നാണ് ഇത്തരം ഒരു ചോദ്യം ഉയര്‍ന്നത്. അതിനു മറുപടി നല്‍കിയതും അപ്പോള്‍ ക്ളാസില്‍ ടീച്ചറെ നോക്കുന്നതോ എന്ന് അടുത്ത ചോദ്യം വന്നു. ടീച്ചര്‍ക്ക് പരാതിയുണ്ടെങ്കില്‍ കേസ് Read more about പെണ്‍കുട്ടികളെ ഒരു സെക്കന്‍ഡ് നോക്കിയാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കും’[…]

പ്രണവിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് മോഹന്‍ലാലിനു പറയാനുള്ളത് .

11:56 am 19/10/2016 മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനായി എത്തുന്ന വാര്‍ത്ത വന്‍ പ്രാധാന്യം നേടിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം. പ്രണവിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് മോഹന്‍ലാലിനു പറയാനുള്ളത് എന്തായിരിക്കും. നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിയെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ഒരുക്കിയതും ജീത്തു ജോസഫാണ്. മേജര്‍ രവി സംവിധാനം Read more about പ്രണവിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് മോഹന്‍ലാലിനു പറയാനുള്ളത് .[…]

സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു -ജേക്കബ് തോമസ്

11:56 AM 19/10/2016 തിരുവനന്തപുരം: വിജിലന്‍സ് ‍ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ച് ഡി.ജി.പി ജേക്കബ് തോമസ്. സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു. ഒാരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കിയത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച Read more about സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു -ജേക്കബ് തോമസ്[…]