ദേശീയ കബഡി ചാമ്പ്യനായ രോഹിത് ചില്ലാറിന്‍റെ ഭാര്യ ലളിത ആത്മഹത്യ ചെയ്തു.

11:56 AM 19/10/2016 ന്യൂഡൽഹി: ദേശീയ കബഡി ചാമ്പ്യനായ രോഹിത് ചില്ലാറിന്‍റെ ഭാര്യ ലളിത ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് തൊട്ടുമുൻപ് ചിത്രീകരിച്ച രണ്ടു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്ന് വിശദീകരിച്ചിട്ടുണ്ട്. നിലവിൽ ബംഗളുരു ബുൾസിലെ കളിക്കാരനാണ് രോഹിത്. നേവിയിൽ ഉദ്യോഗസ്ഥനായ രോഹിത് മുംബൈയിലായിരുന്ന സമയത്തായിരുന്നു ആത്മഹത്യ. ലളിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിന്‍റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ആഴ്ച രോഹിത് ലളിതയോട് Read more about ദേശീയ കബഡി ചാമ്പ്യനായ രോഹിത് ചില്ലാറിന്‍റെ ഭാര്യ ലളിത ആത്മഹത്യ ചെയ്തു.[…]

ജേക്കബ് തോമസിന്‍റെ രാജി: നളിനി നെറ്റോ മുഖ്യമന്ത്രിയെ കണ്ടു

11:55 AM 19/10/2016 തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നൊഴിയണമെന്നാവശ്യപ്പെട്ട് ഡോ. ജേക്കബ് തോമസ് കത്ത് നല്‍കിയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ വിശ്വാസ്യത നിയമസഭയില്‍ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് സര്‍ക്കാറിന് കത്ത് Read more about ജേക്കബ് തോമസിന്‍റെ രാജി: നളിനി നെറ്റോ മുഖ്യമന്ത്രിയെ കണ്ടു[…]

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്.

11:51 AM 19/10/2016 കൊച്ചി: എറാണാകുളം കാക്കനാട് സ്വദേശി അനില്‍കുമാറിനാണ്‌ പണം നഷ്ടമായത്. അനിൽകുമാറിന്‍റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽനിന്ന് 1,60,000 രൂപയാണ് നഷ്‌ടപ്പെട്ടത്. എച്ച്.ഡി.എഫ്.സി ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. പണം നഷ്ടമായി എന്നറിഞ്ഞയുടനെ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ അനില്‍ ചെയ്തിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മുമ്പും കൊച്ചിയിൽ സമാന രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു.

സൗദിയില്‍ രാജ കുടുംബാംഗത്തിന്‍െറ വധശിക്ഷ നടപ്പാക്കി

11:57 AM 19/10/2016 റിയാദ്: കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞ സൗദി രാജ കുടുംബാംഗത്തിന്‍െറ വധശിക്ഷ നടപ്പാക്കി. സ്വദേശി യുവാവിനെ കൊന്ന കേസില്‍ പ്രതിയായ അമീര്‍ തുര്‍കി ബിന്‍ സൗദ് ബിന്‍ തുര്‍കി ബിന്‍ സൗദ് അല്‍ കബീറിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അൽ അറബിയ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. റിയാദ് നഗരത്തിന് സമീപം തുമാമയില്‍ വഴക്കിനിടെ സൗദി പൗരനായ ആദില്‍ Read more about സൗദിയില്‍ രാജ കുടുംബാംഗത്തിന്‍െറ വധശിക്ഷ നടപ്പാക്കി[…]

കുര്യന്‍ പ്രക്കാനം ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

11:52 am 19/10/2016 ടൊറന്റോ: പ്രവാസികളുടെ പറുദീസയായ കാനഡയില്‍ നോര്‍ത്ത്അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോക്കനക്ക് പുതിയ താരോദയം. പ്രമുഖ പ്രവാസി നേതാവും മാധ്യമ പ്രവര്‍ത്തകനുമായ കുര്യന്‍ പ്രക്കാനം ഫൊക്കാനയുടെ ബോര്‍ഡ്­ ഓഫ് ട്രസ്റ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാനയുടെ അടുത്ത ടൊറന്റോ കണ്‍വെന്‍ഷന് ചുക്കാന്‍പിടിക്കാന്‍ ഫോക്കാന പ്രവര്‍ത്തകരില്‍ നിന്നും അംഗസംഘടനകളില്‍ നിന്നും ഉയരുന്ന ഒരേ ഒരു പേരാണു കുര്യന്‍ പ്രക്കാനം എന്ന പ്രവാസി നേതാവിന്റെത്. ശക്തമായ നേതൃപാടവം എല്ലാ മേഖലകളിലും തെളിയിച്ച ഇദ്ദേഹം കാനഡയിലെയും നോര്‍ത്ത്അമേരിക്കയിലെയും മാത്രമല്ല ആഗോള Read more about കുര്യന്‍ പ്രക്കാനം ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു[…]

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി

11:50 am 19/10/2016 ഫീനിക്‌സ്: ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജീതിവിവേചനവും ഉച്ചനീചത്വങ്ങളും അതിശക്തമായിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലാണ് ബഹുമാനപ്പെട്ട കുഞ്ഞച്ചന്‍ തന്റെ പൗരോഹിത്യ ജീവിതം അധ:സ്ഥിതരായവര്‍ക്കുവേണ്ടി ധൈര്യപൂര്‍വ്വം സമര്‍പ്പിച്ചത്. സ്വന്തം ദൈന്യതകള്‍ മറന്നാണ് കൃശഗാത്രനായ കുഞ്ഞച്ചന്‍ ചെറിയവരില്‍ ചെറിയവര്‍ക്കുവേണ്ടി സ്ന്തം ജീവിതം ഉഴിഞ്ഞുവെയ്ക്കുവാന്‍ മുന്നിട്ടിറങ്ങിയത്. പൊതു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട ദളിതസമൂഹത്തെ ക്രിസ്തീയ ജീവിതത്തിന്റെ മുമ്പന്തിയിലെത്തിക്കുവാന്‍ കഴിഞ്ഞത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ലളിത ജീവിതശൈലിയും ക്രിസ്തീയ പരസ്‌നേഹവും Read more about വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി[…]

ജോബിന്‍ പണിക്കര്‍ 2016­ ലെ ഇമ്മി അവാര്‍ഡ് നേടി

11:49 am 19/10/2016 അമേരിക്കയില്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് കഴിവ് തെളിയിച്ചുകൊണ്ട് മലയാളിയായ ജോബിന്‍ പണിക്കര്‍ 2016­ലെ ഇമ്മി അവാര്‍ഡിന് അര്‍ഹനായി. ഡബ്ല്യൂ.എഫ്.എ.എ­എ.ബി.സി ചാനലില്‍ ന്യൂസ് ആഗറും, റിപ്പോര്‍ട്ടറുമാണ് ജോബിന്‍. െ്രെപം ടൈം ടെലിവിഷന്‍ അക്കാദമി, നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍, ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷന്‍ മേഖലയില്‍ പ്രഗത്ഭരായ വ്യക്തികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഇമ്മി അവാര്‍ഡ്. കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ഫാ.യോഹന്നാന്‍ പണിക്കരുടെയും,ലില്ലി പണിക്കരുടെയും, മകനാണ് ജോബിന്‍. ഇപ്പോള്‍ Read more about ജോബിന്‍ പണിക്കര്‍ 2016­ ലെ ഇമ്മി അവാര്‍ഡ് നേടി[…]

ഡാലസ് അമ്മമലയാളം സാഹിത്യസംഗമം 22ന്, മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ ആദരിക്കപ്പെടുന്നു

11:45 am 19/10/2016 ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അമ്മ മലയാളം ദേശീയ സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ സാമൂഹ്യ കലാ രംഗങ്ങളില്‍ സര്‍ഗാത്ക സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തികളെ ആദരിക്കുമെന്ന് ് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു. മലയാള ഭാഷയോടും അക്ഷരങ്ങളോടും എതു ജീവിതാവസ്ഥയിലും തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ട് സര്‍ഗാത്മകമായ മുന്നു ദശാബ്ദങ്ങളിലൂടെ ഇരുപത്തിഞ്ചോളം കൃതികള്‍ മലയാളത്തിനായി സമര്‍പ്പിച്ച മാത്യു നെല്ലിക്കുന്ന്. കേരളത്തിലെ മുഖ്യ അംഗീകാരപുരസ്ക്കാരങ്ങളായ കൊടുപ്പുന്ന അവാര്‍ഡ്, മഹാകവി ജീ അവാര്‍ഡ്, Read more about ഡാലസ് അമ്മമലയാളം സാഹിത്യസംഗമം 22ന്, മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ ആദരിക്കപ്പെടുന്നു[…]

ഡോ. യുയാക്കീം മാര്‍ കൂറിലോസ് ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ പ്രഭാഷണം ഒക്ടോബര്‍ 18 ചൊവ്വാഴ്ച ­

11:40 am 19/10/2016 – പി. പി. ചെറിയാന്‍ ഡിട്രോയ്റ്റ്: നോര്‍ത്ത് അമേരിക്ക ണ്ട യൂറോപ്പ് മുന്‍ ഭദ്രസനാധിപനും കൊട്ടാരക്കര പുനലൂര്‍ മാര്‍ത്തോമാ ഭദ്രസനാധിപനുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മര്‍ കൂറില്­ണ്ടസ് എപ്പിസ്­ണ്ടക്കോപ്പാ ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ഇഎസ്ടി) (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ Read more about ഡോ. യുയാക്കീം മാര്‍ കൂറിലോസ് ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ പ്രഭാഷണം ഒക്ടോബര്‍ 18 ചൊവ്വാഴ്ച ­[…]

വനിതാ ഗുപ്തക്ക് 2016 അമേരിക്കന്‍ ധീരതാ അവാര്‍ഡ്

11:34 am 19/10/2016 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ : 2016 അമേരിക്കന്‍ കറേജ് അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി വനിതാ ഗുപ്ത(41) അര്‍ഹയായി. മൂന്നു പേരാണ് ഈ വര്‍ഷത്തെ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കാപ്പിറ്റല്‍ ഹില്‍ട്ടണില്‍ ഒക്ടോബര്‍ ആദ്യവാരം നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് സിവില്‍ റൈറ്റ്‌സ് ഡിവിഷന്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറലാണ് വനിതാ ഗുപ്ത. ക്രിമിനല്‍ ജസ്റ്റിസ് റിഫോംസ്, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് Read more about വനിതാ ഗുപ്തക്ക് 2016 അമേരിക്കന്‍ ധീരതാ അവാര്‍ഡ്[…]