പോലീസുകാരനെ കുത്തിയ 16 വയസുകാരിക്ക് ആറുവർഷം തടവ്

12.34 AM 27/01/2017 ബെർലിൻ: ജർമനിയിൽ പോലീസ് ഓഫീസറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ 16 വയസുകാരിക്ക് ആറു വർഷം തടവുശിക്ഷ. ജർമൻ പൗരത്വമുള്ള മൊറാക്കോ വംശജ സഫിയയെയാണ് കുറ്റക്കാരിയായ കണ്ടെത്തിയത്. ഭീകരാക്രമണ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും അധികാരികളെ അറിയിക്കാത്തതിന്‍റെ പേരിൽ മുഹമ്മദ് ഹസൻ എന്നയാൾക്ക് രണ്ടര വർഷം തടവും കോടതി വിധിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരി 26നായിരുന്നു ഹനോവർ സെൻട്രൽ സ്റ്റേഷനിലെ പോലീസുകാരനെ സഫിയ കുത്തിപ്പരിക്കേൽപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടപ്പോൾ സഫിയ കൈവശമിരുന്ന Read more about പോലീസുകാരനെ കുത്തിയ 16 വയസുകാരിക്ക് ആറുവർഷം തടവ്[…]

കുട്ടിക്രിക്കറ്റിൽ ഇന്ത്യയെ തറപ്പറ്റിച്ച് ഇംഗ്ലണ്ട്

12.32 AM 27/01/2017 കാണ്‍പൂർ: ട്വന്‍റി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ ഏഴു വിക്കറ്റ് തറപ്പറ്റിച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 18.1 ഓവറിൽ ലക്ഷ്യത്തിൽ എത്തി. അർധ സെഞ്ചുറി നേടിയ നായകൻ ഇയോണ്‍ മോർഗനും ജോ റൂട്ടുമാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 42 റണ്‍സ് കൂട്ടിച്ചേർത്ത ശേഷം ജേസണ്‍ റോയ്(19) ആദ്യം മടങ്ങി. Read more about കുട്ടിക്രിക്കറ്റിൽ ഇന്ത്യയെ തറപ്പറ്റിച്ച് ഇംഗ്ലണ്ട്[…]

ലോ അക്കാദമിയിലെ നീതി നിഷേധം: സർക്കാരും പോലീസും ഉണർന്ന് പ്രവർത്തിക്കണമെന്ന് കാനം

12.19 AM 27/01/2017 തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന നീതി നിഷേധത്തിനെതിരെ സംസ്ഥാന സർക്കാരും പോലീസും ഉണർന്ന് പ്രവർത്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോളേജ് മാനേജ്മെന്‍റ് തെറ്റ് തിരുത്താൻ തയാറാകണമെന്നു പറഞ്ഞ കാനം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് ഇതാദ്യമാണെന്നും കൂട്ടിച്ചേർത്തു. അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാർഥികളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും കാനത്തിനൊപ്പമുണ്ടായിരുന്നു.

കാഷ്മീരിൽ കനത്ത മഞ്ഞു വീഴ്ച; മരിച്ച സൈനികരുടെ എണ്ണം 10 ആയി

12.26 AM 27/01/2017 ശ്രീനഗർ: കാഷ്മീരിൽ കനത്ത മഞ്ഞു വീഴ്ചയിൽ മരിച്ച സൈനികരുടെ എണ്ണം 10 ആയി. ഗുരെസിലെ കരസേനാ ക്യാമ്പിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീഴുകയായിരുന്നു. നാലു സൈനികരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് വിവരങ്ങൾ.സംഭവത്തിൽ പ്രധാനമന്ത്രി നരേന്ത്ര മോദി ദുഖം രേഖപ്പെടുത്തി.

ദേശീയത വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി

12.23 AM 27/01/2017 തിരുവനന്തപുരം: ദേശീയത ഇന്നു നേരിടുന്ന വെല്ലുവിളികൾ ചെറുതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവർ എന്നും നമ്മളെന്നും വേർതിരിച്ച് ആളുകളെ തമ്മിൽതല്ലിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനെ ചെറുത്തു തോൽപിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യത്തിന്‍റെ പരമാധികാര സഭയായ പാർലമെന്‍റിനെ വിശ്വാസത്തിലെടുക്കാതെയും സംസ്ഥാന നിയമസഭകളുടെ വികാരങ്ങൾ ഉൾക്കൊള്ളാതെയും ജനാധിപത്യ വ്യവസ്ഥയെ മുന്നോട്ടു നയിക്കാനാവില്ലെന്നും ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം ഉച്ചത്തിൽ പറയലല്ല, ന്യൂനപക്ഷത്തിന്‍റെ താല്പര്യങ്ങളെക്കൂടി കണക്കിലെടുക്കുകയാണെന്നും പിണറായി കുറിച്ചു. അതിനുള്ള അവസരങ്ങൾ Read more about ദേശീയത വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി[…]

രാഷ്ട്രം റിപ്പബ്ലിക് ദിനാഘോഷത്തിൽ

12.21 AM 27/01/2017 ന്യൂഡൽഹി: രാജ്യത്തിന്‍റെ 68ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ തലസ്ഥാനത്ത് വർണാഭമായി ആഘോഷിച്ചു. രാഷ്ട്രപതി പ്രണബ് മുഖർജി രാജ്പഥിൽ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു മുഖ്യാതിഥി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വിജയ് ചൗക്കിൽ നിന്നു തുടങ്ങി ചെങ്കോട്ട വഴിയുള്ള പരേഡിൽ വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം ഉൾക്കൊള്ളുന്ന നിശ്ചല ദൃശ്യങ്ങളും കര നാവിക വ്യോമ സേനകളുടെ Read more about രാഷ്ട്രം റിപ്പബ്ലിക് ദിനാഘോഷത്തിൽ[…]

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ വർണാഭം; ഗവർണർ പതാക ഉയർത്തി

12.18 AM 27/01/2017 തിരുവനന്തപുരം: രാജ്യത്തിന്‍റെ 68ാമത് റിപ്പബ്ലിക് ദിനം സംസ്ഥാനത്ത് വർണാഭമായി കൊണ്ടാടി. തലസ്ഥാനത്ത് ഗവർണർ പി.സദാശിവം പതാക ഉയർത്തി. വേനൽ കാലത്ത് ജല സംരക്ഷണത്തിനു പ്രാധാന്യം നൽകണമെന്ന് ഗവർണർ പറഞ്ഞു. വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കണമെന്നും ഓരോ മലയാളിയും ഇതിനായി പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്‍റെ ഹരിത കേരളം പദ്ധതി സംസ്ഥാനത്തെ കൃഷിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ടും അദ്ദേഹം സ്വീകരിച്ചു. കൊച്ചിയിൻ ധനമന്ത്രി തോമസ് ഐസക്കും കോഴിക്കോട്ട് Read more about സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ വർണാഭം; ഗവർണർ പതാക ഉയർത്തി[…]

ബംഗളുരു സർവകലാശാലയുടെ ഹോണററി ബിരുദം ദ്രാവിഡ് നിരസിച്ചു

12.16 AM 27/01/2016 ബംഗളൂരു: ബംഗളുരു സർവകലാശാലയുടെ ഹോണററി ബിരുദം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും അണ്ടർ 19 ക്രിക്കറ്റ് ടീം പരിശീലകനുമായ രാഹുൽ ദ്രാവിഡ് നിരസിച്ചു. കായികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞാണ് രാഹുൽ ബിരുദം നിരസിച്ചതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ബിരുദദാന ചടങ്ങ് നടക്കുന്നത്. ദ്രാവിഡ് ഉൾപ്പെടെ മൂന്ന് പേരുകളാണ് ഗവർണറുടെ അംഗീകരത്തിനായി സർവകലാശാല അയച്ചത്. ദ്രാവിഡ് ഒഴികെയുള്ള മറ്റു രണ്ടുപേരുടെ പേരുകൾ സർവകലാശാല അധികൃതർ പുറത്തുവിട്ടിട്ടില്ല.

ടാറ്റ മോട്ടോഴ്സ് ഹൈബ്രിഡ് ഇലക്ട്രിക് ബസ് അവതരിപ്പിച്ചു

12.13 AM 27/01/2017 മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് രാജ്യത്ത് ഹൈബ്രിഡ് ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോഴ്സ് പുതിയ ബസ് അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളെ ലക്ഷ്യംവച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് കന്പനി അറിയിച്ചു. ഒന്നര കോടി മുതൽ രണ്ടു കോടി രൂപ വരെയാണ് വാഹനത്തിന്‍റെ വില നിശ്ചയിച്ചിരിക്കുന്നത്. പൂനെ, ധർവാഡ്, പാന്‍റ്നഗർ, ലക്നോ എന്നിവിടങ്ങളിലാണ് ബസിന്‍റെ നിർമാണം, രൂപകൽപ്പന എന്നിവ നടക്കുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിൽ Read more about ടാറ്റ മോട്ടോഴ്സ് ഹൈബ്രിഡ് ഇലക്ട്രിക് ബസ് അവതരിപ്പിച്ചു[…]

ബോൾട്ടിന്‍റെ സ്വർണംപോയി, ട്രിപ്പിൾ ട്രിപ്പിളും പോയ്പ്പോയി

12.08 AM 27/0/2017 കിംഗ്സറ്റണ്‍: അത്‌ലറ്റിക് ഇതിഹാസം ജമൈക്കയുടെ ഉസൈൻ ബോൾട്ടിന്‍റെ ഒന്പത് ഒളിന്പിക് സ്വർണങ്ങളിൽ ഒന്നു നഷ്ടമായി. 2008 ബെയ്ജിംഗ് ഒളിന്പിക്സിലെ 4 100 റിലേ സ്വർണമാണ് നഷ്ടമായത്. ടീം അംഗങ്ങളിൽ ഒരാളായ നെസ്റ്റ കാർട്ടർ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതാണ് സ്വർണം നഷ്ടമാകാൻ കാരണമായത്. കാർട്ടർ, നിരോധിത മരുന്നായ മേഥിൽഹെക്സാനമിൻ ഉപയോഗിച്ചെന്നാണ് ഉത്തേജകമരുന്ന് പരിശോധനാസമിതി കണ്ടെത്തിയത്. ഇതോടെ ബോൾട്ട് ഉൾപ്പെട്ട ജമൈക്കയുടെ റിലേ ടീമിനെ രാജ്യാന്തര ഒളിന്പിക് കമ്മിറ്റി അയോഗ്യരാക്കി. നടപടി ബോൾട്ടിന്‍റെ റിക്കാർഡിനും Read more about ബോൾട്ടിന്‍റെ സ്വർണംപോയി, ട്രിപ്പിൾ ട്രിപ്പിളും പോയ്പ്പോയി[…]