ജെല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രതിഷേധം തമിഴ്​നാട്ടിൽ അഞ്ചാം ദിനവും തുടരുന്നു.

11:44 am 21/1/2017 ചെന്നൈ: ജെല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രതിഷേധം തമിഴ്​നാട്ടിൽ അഞ്ചാം ദിനവും തുടരുന്നു. ജെല്ലിക്കെട്ട്​ നടത്താനുള്ള ഒാർഡിനൻസ്​ ഇറക്കാൻ കേന്ദ്രം തമിഴ്​നാട്​ സർക്കാറിന്​ അനുമതി നൽകിയ ശേഷവും പ്രതിഷേധം തുടരുകയാണ്​. ഒാർഡിനൻസ്​ യാഥാർഥ്യമാകും വ​െ​ര സമരം തുടരുമെന്നാണ്​ പ്രതിഷേധക്കാർ പറയുന്നത്​. ജെല്ലിക്കെട്ടിനെ അനുകൂലിച്ച്​ മുംബൈയിലും പ്രതിഷേധം നടക്കുന്നു. അതേസമയം, ജെല്ലിക്കെട്ടിനു അനുമതി നൽകണ​െമന്നാവശ്യപ്പെട്ട്​ ഡി.എം.കെ നേതാവ്​ എം.കെ സ്​റ്റാലിലും കനിമൊഴിയും നിരാഹാര സമരം തുടങ്ങി. വള്ളുവർക്കോട്ടത്ത്​ രാവിലെ എട്ടു മുതൽ വൈകീട്ട്​ അഞ്ചുവരെയാണ്​ ഇരുവരും​ നിരാഹാരം Read more about ജെല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രതിഷേധം തമിഴ്​നാട്ടിൽ അഞ്ചാം ദിനവും തുടരുന്നു.[…]

യുഎസ് കോണ്‍ഗ്രസില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജര്‍

11:40 am 21/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : യുഎസ് കോണ്‍ഗ്രസില്‍ ആകെയുള്ള 535 വോട്ടിങ്ങ് മെംബേഴ്‌സില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജരുടെ പ്രാതിനിധ്യം ലഭിക്കുന്നത് ചരിത്രത്തില്‍ ആദ്യ സംഭവമാണ്. 435 ഹൗസ് പ്രതിനിധികളും 100 സെനറ്റര്‍മാരും ഉള്‍പ്പെടുന്നതാണ് യുഎസ് കോണ്‍ഗ്രസ്.അമേരിക്കന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യന്‍ വംശജര്‍ ഉള്ളത്. ഇതില്‍ ഒരു ശതമാനം യുഎസ് കോണ്‍ഗ്രസില്‍ അംഗമാകുക എന്ന അപൂര്‍വ്വ ബഹുമതി ഇന്ത്യന്‍ വംശജരെ സംബന്ധിച്ചു അഭിമാനാര്‍ഹമാണ്. നവംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ Read more about യുഎസ് കോണ്‍ഗ്രസില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജര്‍[…]

സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യനീക്കത്തില്‍ കല്ലുകടി.

11:38 am 21/1/2017 ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യനീക്കത്തില്‍ കല്ലുകടി. സീറ്റു പങ്കിടല്‍ ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനം ഉരുത്തിരിയുന്നതിനുമുമ്പേ എസ്.പിയുടെ 191 സ്ഥാനാര്‍ഥികളുടെ പട്ടിക മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചതോടെയാണ്​ സഖ്യം പ്രതിസന്ധിയിലായത്​. ഇതില്‍ ഒമ്പതെണ്ണം കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റാണ്. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ എസ്.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചു. തുടർന്ന്​ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയുമായി കൂടിക്കാഴ്​ച നടത്തി. അഖിലേഷ് യാദവുമായി സീറ്റ്​ സമവായ Read more about സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യനീക്കത്തില്‍ കല്ലുകടി.[…]

വിജിലന്‍സ് പരാതിക്ക് പിന്നില്‍ തച്ചങ്കരിയെന്ന് എഡിജിപി ശ്രീലേഖ

11:33 am 21/1/2017 തിരുവനന്തപുരം: എഡിജിപി ശ്രീലേഖക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടില്ലെന്ന് പരാതിക്കാരന്‍ ജോണ്‍സണ്‍ പടമാടന്‍. ട്രാന്‍സ്‌പോര്‍ട് വകുപ്പ് കമ്മീഷ്ണര്‍ ആയിരിക്കെ ശ്രീലേഖ അഴിമതി കാട്ടിയെന്ന പരാതിയിലാണ് ജോണ്‍സണ്‍ വിജിലന്‍സിന് മുമ്പാകെ മൊഴി നല്‍കിയത്. പരാതിയില്‍ തന്റെ ലെറ്റര്‍പാഡോ ഒപ്പോ അല്ല ഉള്ളതെന്നും ജോണ്‍സണ്‍ മൊഴി നല്‍കി. 2015ല്‍ ജോണ്‍സണ്‍ ചീഫ് സെക്രട്ടറിക്ക് ശ്രീലേഖക്കെതിരെ പരാതി നല്‍കിയിരുന്നു. ജോണ്‍സന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ തനിക്കെതിരായ പരാതിക്കു പിന്നില്‍ എഡിജിപി തച്ചങ്കരിയാണെന്ന് ശ്രീലേഖ വിജിലന്‍സിന് മൊഴി Read more about വിജിലന്‍സ് പരാതിക്ക് പിന്നില്‍ തച്ചങ്കരിയെന്ന് എഡിജിപി ശ്രീലേഖ[…]

സന്തോഷ്​ വധക്കേസിൽ ആറു സി.പി.എം പ്രവർത്തകരുടെ അറസ്റ്റ്​ രേഖപ്പെടുത്തി.

11:32 am 21/1/2017 കണ്ണൂർ: ബി.ജെ.പി പ്രവർത്തകൻ അണ്ടല്ലൂർ സന്തോഷ്​ വധക്കേസിൽ ആറു സി.പി.എം പ്രവർത്തകരുടെ അറസ്റ്റ്​ രേഖപ്പെടുത്തി. ബി.ജെ.പി പ്രവര്‍ത്തകന്‍ രജീഷിന്‍െറ പരാതിയിൽ നേരെത്തെ ഇവരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. ധർമ്മടം സ്വദേശികളായ മിഥുൻ(26), രോഹിത്(28)​, പ്രജുൽ(25), ഷമീം(26), അജേഷ്(28)​, റിജേഷ്(26) എന്നിവരാണ്​ അറസ്റ്റിലായത്​. പാനൂർ എസ്.​പി ഫിലിപ്പി​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ്​ ആണ് ​അറസ്റ്റ് രേഖപ്പെടുത്തിയത്​. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സന്തോഷിന് വെട്ടേറ്റത്. അയല്‍വാസികളും പൊലീസും ചേര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി ജനറല്‍ Read more about സന്തോഷ്​ വധക്കേസിൽ ആറു സി.പി.എം പ്രവർത്തകരുടെ അറസ്റ്റ്​ രേഖപ്പെടുത്തി.[…]

വൃദ്ധന്‍ പന്ത് കൈയിലെടുത്തു. അയാളുടെ ബൗളിംഗ് കണ്ട് കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു.

9:09 am 21/1/2017 ദില്ലി: ഗ്രൗണ്ടില്‍ ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ കുട്ടികള്‍. അവരെ പരിശീലിപ്പിക്കുന്ന പരിശീലകര്‍. അവര്‍ക്കിടയിലേക്കായിരുന്നു താടിയും മുടിയും നീട്ടി വളര്‍ത്തി കമ്പിളിക്കുപ്പായവുമിട്ട് കൂനിക്കൂടി ആ വൃദ്ധന്‍ എത്തിയത്. ഗ്രൗണ്ടിലെത്തിയതും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ തുടങ്ങി. വൃദ്ധന്റെ കോച്ചിംഗ് കേട്ട് കുട്ടികള്‍ മടുത്തു. ഒടുവില്‍ വൃദ്ധന്‍ പന്ത് കൈയിലെടുത്തു. അയാളുടെ ബൗളിംഗ് കണ്ട് കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു. ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ വൃദ്ധന്റെ കൈയില്‍ നിന്ന് ബാറ്റ് തെറിച്ചുപോവുന്ന കാഴ്ചകണ്ട് കുട്ടികളെല്ലാം പിറുപിറുക്കാന്‍ തുടങ്ങി. അതിനുശേഷമായിരുന്നു Read more about വൃദ്ധന്‍ പന്ത് കൈയിലെടുത്തു. അയാളുടെ ബൗളിംഗ് കണ്ട് കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു.[…]

റാണിഖേത് എക്സ്പ്രസ് ​ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി.

09:08 am 21/1/2017 ജയ്പൂർ: രാജസ്​ഥാനിൽ റാണിഖേത് എക്സ്പ്രസ് ​ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി. നിരവധി പേർക്ക്​പരിക്കേറ്റതായാണ്​ റിപ്പോർട്ട്​. ആളപായങ്ങളൊന്നും റിപ്പോർട്ട് ​ചെയ്​തിട്ടില്ല. തയത്​ഹാമിറ –ജയ്സാൽമർ പാതയിൽ കഴിഞ്ഞ ദിവസം രാത്രി അർദ്ധരാത്രിയോടടുത്ത സമയത്താണ്​ അപകടമുണ്ടായത്​. അപകട കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രഥാമികാന്വേഷണത്തിൽ റെയിൽവെ ട്രാക്ക്​ തകരാറിലായതാണ്​ പാളം തെറ്റലിന്​ കാരണമായി അധികൃതർ അറിയിച്ചത്​. ട്രാക്കിലേക്ക്​ മറിഞ്ഞ്​ കിടക്കുന്ന ബോഗികളുടെ ടീവി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്​.

താന്‍ എടുക്കുന്ന ഓരോ തീരുമാനവും അമേരിക്കന്‍ ജനതയുടെ പുരോഗതിക്കായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

09:07 am 21/1/2017 വാഷിങ്ടണ്‍: അധികാരത്തിലിരിക്കുമ്പോള്‍ താന്‍ എടുക്കുന്ന ഓരോ തീരുമാനവും അമേരിക്കന്‍ ജനതയുടെ പുരോഗതിക്കായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്‍െറ പ്രഖ്യാപനം. ഏറെക്കാലം അമേരിക്കന്‍ വ്യവസായത്തെ തകര്‍ത്ത് നാം വിദേശ വ്യവസായങ്ങളെ പുഷ്ടിപ്പെടുത്തി. സ്വന്തം സൈന്യത്തെ ദുരിതത്തിലാക്കി വിദേശ രാജ്യങ്ങളുടെ സൈന്യങ്ങള്‍ക്ക് നാം ഇളവുകള്‍ നല്‍കി. സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കാതെ മറ്റു രാജ്യങ്ങളുടെ അതിരുകള്‍ സംരക്ഷിച്ചു. അമേരിക്കയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നപ്പോഴും വിദേശത്ത് ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചു. ഈ Read more about താന്‍ എടുക്കുന്ന ഓരോ തീരുമാനവും അമേരിക്കന്‍ ജനതയുടെ പുരോഗതിക്കായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്[…]

എബി’യുടെ ട്രെയിലര്‍ എത്തി.

09:00 am 21/1/2017 വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ‘എബി’യുടെ ട്രെയിലര്‍ എത്തി. നിവിൻ പോളിയാണ് ട്രെയിലർ പുറത്തിറക്കിയത്. പരസ്യരംഗത്ത് ശ്രദ്ധേയനായ ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പറക്കണം എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. കുഞ്ഞിരാമായണത്തിനുശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ മെറീന മൈക്കിളാണ് നായിക. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, ഹരീഷ് പേരടി, ബോളിവുഡ് താരം മനീഷ് ചൗധരി, Read more about എബി’യുടെ ട്രെയിലര്‍ എത്തി.[…]

തലസ്ഥാനനഗരം സമ്പൂ‍‍ര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക്

08:51 am 21/1/2017 തിരുവനന്തപുരം നഗരം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക്. ഈ മാസം അവസാനം ചേരുന്ന കൗണ്‍സില്‍ യോഗം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തെ വ്യാപാരികളും അനുകൂലിച്ചതായി മേയര്‍ പറഞ്ഞു. 50 മെക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നേരത്തെ നഗരസഭ നിരോധിച്ചിരുന്നു. നഗരസഭയുടെ ഹാള്‍മാര്‍ക്ക് മുദ്രയോടെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായിരുന്നു നിര്‍ദ്ദേശവും. പക്ഷെ പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കാനുള്ള നഗരസഭയുടെ ഈ ഉദ്യമം വേണ്ടത്ര ഫലം കാണാത്ത Read more about തലസ്ഥാനനഗരം സമ്പൂ‍‍ര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക്[…]