എച്ച്ഡിഎഫ്‌സി വായ്പാ പലിശ നിരക്ക് കുറച്ചു

03:11 pm 20/1/2017 വിദേശ ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകം ദില്ലി: ഭവന വായ്പാരംഗത്തെ പ്രമുഖരായ എച്ച്ഡിഎഫ്‌സി നിലവിലുള്ള വായ്പകളുടെ പലിശനിരക്ക് 0.15% കുറച്ചു. വിദേശ ഇന്ത്യക്കാരുടെ വായ്പകള്‍ക്കും ഇളവു ബാധകമാണ്.

അലോക്​ വർമയെ പുതിയ സി.ബി.ഐ ഡയറക്​ടർ ആയി നിയമിച്ചു

03:10 pm 20/1/2017 ന്യൂഡൽഹി: ഡൽഹി പൊലീസ്​ കമ്മീഷണർ അലോക്​ വർമയെ പുതിയ സി.ബിഐ ഡയറക്​ടർ ആയി നിയമിച്ചു. 1979 ബാച്ച്​ അരുണാചൽ പ്രദേശ്–ഗോവ–മിസോറാം–യൂണിയൻ ടെറിട്ടറിയിലെ ​െഎ.പി.എസ്​ ഒാഫീസറാണ്​ അലോക്​ വർമ. സി.ബി.​ ഐ ഡയറക്​ടറായി രണ്ടു വർഷക്കാലാവധിയാണ്​ വർമക്കുള്ളത്​. നേരത്തെ തീഹാർ ജയിൽ ഡി.ജി.പിയായും വിജിലൻസ്​ ബ്യൂറോയിലും സേവനമനുഷ്​ടിച്ചിട്ടുണ്ട്​. ഡിസംബർ രണ്ടിന്​ അനിൽ സിൻഹ വിരമിച്ചതോ​െട സി.ബി.​െഎ ഡയറക്​ടർ സ്​ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ, അലോക്​ വർമയുടെ നിയമനത്തെ കോൺഗ്രസ്​ എതിർത്തു. സി.ബി.​െഎ ഡയറക്​ടറെ നിയമിക്കുന്നതിനുള്ള മൂന്നംഗ Read more about അലോക്​ വർമയെ പുതിയ സി.ബി.ഐ ഡയറക്​ടർ ആയി നിയമിച്ചു[…]

തെലുങ്ക് ചിത്രത്തിലേക്ക് നായികമായി ബഹ്റൈനില്‍നിന്നുള്ള മലയാളി പെണ്‍കുട്ടി.

3:09 pm 20/1/2017 മനാമ: തെലുങ്ക് ചിത്രത്തിലേക്ക് നായികമായി ബഹ്റൈനില്‍നിന്നുള്ള മലയാളി പെണ്‍കുട്ടി. ചെങ്ങന്നൂര്‍ സ്വദേശികളായ കോശി ഉമ്മന്‍െറയും ഷൈനി കോശിയുടെയും മകള്‍ സെബ മറിയം കോശിയാണ് ചിത്രത്തില്‍ നായികയാകുന്നത്. എട്ടാംതരം മുതല്‍ ന്യൂ ഇന്ത്യന്‍ സ്കൂളിലാണ് സെബ പഠിച്ചത്. തുടര്‍ന്ന് മുംബൈ സെന്‍റ് സേവിയേഴ്സില്‍ ബിരുദവും വിസിലിങ് വുഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മീഡിയ കമ്യുണിക്കേഷന്‍ കോഴ്സും പൂര്‍ത്തിയാക്കി. ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായ മനോവികാസിന്‍െറ പുതിയ സിനിമയിലാണ് നായികയായി അവസരം ലഭിച്ചത്. ‘എം ജെറിഗണ്ടി’ എന്നാണ് സിനിമയുടെ Read more about തെലുങ്ക് ചിത്രത്തിലേക്ക് നായികമായി ബഹ്റൈനില്‍നിന്നുള്ള മലയാളി പെണ്‍കുട്ടി.[…]

ഫെബ്രുവരി ഏഴിന്​ ബാങ്ക്​ ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കും.

3:07 pm 20/1/2017 ന്യൂഡൽഹി: ഫെബ്രുവരി ഏഴിന്​ ബാങ്ക്​ ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കും. ബാങ്ക്​ ജീവനക്കാരുടെ സംയുക്​ത സംഘടനയാണ്​ പണിമുടക്ക്​ പ്രഖ്യാപിച്ചത്​. നോട്ട്​ നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ഉൗർജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ സംഘടന മുന്നോട്ട്​ വെച്ചിരിക്കുന്നത്​. കേന്ദ്ര സർക്കാർ നോട്ട്​ നിരോധനം നടപ്പാക്കി മൂന്ന്​മാസം പിന്നിടുന്ന ഫെബ്രുവരി ഏഴിനാണ്​ പണിമുടക്ക്​​​.

മിൽമ :വില വർധിപ്പിക്കാനൊരുങ്ങി.

03:03 pm 20/1/2017 കൊച്ചി: പാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവു വന്നതോടെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. കൊച്ചിയിൽ ചേർന്ന ഡയറക്​ടർ ബോർഡ്​ യോഗത്തിലാണ്​ പാൽ വില കൂട്ടാൻ തീരുമാനിച്ചത്​. ലിറ്ററിന്​ എത്ര രൂപ കൂട്ടണമെന്ന കാര്യം സർക്കാരുമായി ആ​ലോചിച്ച്​ തീരുമാനിക്കും. വരൾച്ച മൂലം പച്ചപുല്ലും വെള്ളവും ലഭിക്കാത്തത്​ ആഭ്യന്തര പാലുൽപാദനത്തെ ബാധിച്ചതും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പാലി​െൻറ വില കൂട്ടിയതുമാണ്​ വില വർധനവിന്​ കാരണമായി മിൽമ ചൂണ്ടിക്കാണിക്കുന്നത്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം 75,000 ലീറ്റർ Read more about മിൽമ :വില വർധിപ്പിക്കാനൊരുങ്ങി.[…]

പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട്​ അപകടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ നളിനി നെറ്റോ ഡി.ജി.പിക്ക്​ കത്ത്​ നൽകി.

03:00 pm 20/1/2017 തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട്​ അപകടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പിക്ക്​ കത്ത്​ നൽകി. വെടിക്കെട്ട്​ ദുരന്തത്തിൽ പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായ ഒമ്പത്​ വീഴ്​ചകളാണ്​ കത്തിൽ ചൂണ്ടിക്കാണിക്കുന്നത്​. ജില്ലാ ഭരണകൂടം നിരസിച്ച വെടിക്കെട്ട് നടത്താന്‍ പൊലീസ് എന്തിന്​ ഒത്താശ ചെയ്തു, ഇക്കാര്യത്തില്‍ പൊലീസ് കമ്മീഷണര്‍ എന്തിന് പ്രത്യേക യോഗം വിളിച്ചു, വെടിക്കെട്ട് നടത്തിപ്പ് തടയാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഒരാഴ്ച മുന്‍പ് നളിനി നെറ്റോ Read more about പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട്​ അപകടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ നളിനി നെറ്റോ ഡി.ജി.പിക്ക്​ കത്ത്​ നൽകി.[…]

ജെല്ലിക്കെട്ട്​ കേസിൽ വിധി പറയുന്നത്​ സുപ്രീം കോടതി നീട്ടി.

02:58 pm 20/1/2017 ചെന്നൈ: ജെല്ലിക്കെട്ട്​ കേസിൽ വിധി പറയുന്നത്​ സുപ്രീം കോടതി ഒരാഴ്​ചത്തേക്ക്​ നീട്ടി. കേന്ദ്രസർക്കാറി​െൻറ ആവശ്യപ്രകാരമാണ്​ വിധി പറയുന്നത്​ നീട്ടിയത്​. ക്രമസമാധാന പ്രശ്​നങ്ങളിൽ തമിഴ്​നാടുമായി ചർച്ച നടത്തുകയാണെന്നും വിധി ഇ​പ്പോൾ വരുന്നത്​ ക്രമസമാധാനപാലനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.​ ​മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും പരിഗണിക്ക​ണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്​ത്തഗി ആവശ്യം ഉന്നയിച്ചു​. കാളപ്പോരിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് താംബരത്ത്​ ട്രെയിൻ തടയുന്നതിനിടെ ഡി.എം.കെ നേതാവ്​ സ്​റ്റാലിനെ മുൻകരുതലായി പൊലീസ് Read more about ജെല്ലിക്കെട്ട്​ കേസിൽ വിധി പറയുന്നത്​ സുപ്രീം കോടതി നീട്ടി.[…]

ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി മൂന്നുമാസമാക്കി

10:02 am 20/1/2017 നിലവില്‍ ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് മാസമാണ് ശമ്പളത്തോട് കൂടിയ പ്രസവാവധി. അതാണ് ഇപ്പോള്‍ മൂന്ന് മാസമായി വര്‍ദ്ധിപ്പിക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്ബിന്മുഹമ്മദ് ബിന്റാഷിദ് അല്മക്തൂം ഇത് സംബന്ധിച്ച് അനുമതി നല്കി. മാര്‍ച്ച് ഒന്ന് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും. മലയാളികള്‍ അടക്കമുള്ള ദുബായ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ഉപകാരപ്രദമാകും. നഴ്‌സിംഗ് മേഖലയില്‍ ധാരാളം പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ദുബായില്‍ ജോലി ചെയ്യുന്നത്. നേരത്തെ അബുദാബിയും ഷാര്‍ജയിലും ശമ്പളത്തോട് Read more about ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി മൂന്നുമാസമാക്കി[…]

ഇന്ന്​ കണ്ണൂർ ജില്ലയിലെ എല്ലാ സ്​കൂളുകൾക്കും അവധി

10:00 am 20/1/2017 കണ്ണൂർ: സ്​കൂൾ കലോത്​സവം പ്രമാണിച്ച്​ ഇന്ന്​ കണ്ണൂർ ജില്ലയിലെ എല്ലാ സ്​കൂളുകൾക്കും അവധിയായിരിക്കു​െമന്ന്​ വിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും

വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.

09:59 am 20/1/2017 തിരുവനന്തപുരം: വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന കേന്ദ്ര സർക്കാരി​െൻറ മുന്നറിയിപ്പിനെ തുടർന്നു രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. യാത്രക്കാരുടെ ബാഗുകൾ രണ്ടുതവണ പരിശോധിക്കും. ജനുവരി 30 വരെ സന്ദർശകർക്കു പൂർണ വിലക്ക് ഏർപ്പെടുത്തി. ഭീകരരെ മോചിപ്പിക്കാനായി വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പു രണ്ടാം വട്ടവും ദേഹപരിശോധനയും ബാഗ് പരിശോധനയും നടത്തണമെന്നും നിർദേശമുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം കൂടുതൽ സി.ഐ.എസ്.എഫ് കമാൻഡോകളെയും ദ്രുതകർമ സേനാംഗങ്ങളെയും വിമാനത്താവള Read more about വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.[…]