വിജയ്‍യുടെ പുതിയ സിനിമ നിര്‍മ്മിക്കാന്‍ ധനുഷ്.

11:55 am 15/1/2017 വിജയ്‍യെ നായകനാകുന്ന സിനിമ നിര്‍മ്മിക്കാന്‍ ധനുഷ്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മ്മാണം ധനുഷ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാര്യാപിതാവ് കൂടിയായ രജനീകാന്ത് നായകനാകുന്ന പുതിയ സിനിമയും ധനുഷാണ് നിര്‍മ്മിക്കുന്നത്. പ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലി രണ്ട് ആണ് ധനുഷ് നിര്‍മ്മിക്കുന്നത്. അതേസമയം വിജയ് നായകനായ ഭൈരവ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കീര്‍ത്തി സുരേഷ് ആണ് സിനിമയിലെ നായിക. ഭരതന്‍ ആണ് ഭൈരവ സംവിധാനം ചെയ്‍തിരിക്കുന്നത്.

കോഴിക്കോട് വ്യാപാര ശാലക്ക് തീപിടിച്ചു

11:50 am 15/q1/2017 കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിനു സമീപം വ്യാപാര ശാലക്ക് തീപിടിച്ചു. അപകടത്തിൽ മൂന്ന് മുറികൾ കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. രാത്രി 11 മണിയോടെ നഗരത്തിലെ റെക്സിൽ ലാന്റ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. അപകടകാരണം ഇനിയും വ്യക്തമല്ല. രാസവസ്തുക്കൾ വിൽക്കുന്ന തൊട്ടടുത്ത കടയിയേക്ക് തീ പടരാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവസ്ഥലത്ത് സ്ഥലത്ത് ഗ്യാസ് സിലിണ്ടറുകളോടു കൂടി ഒരു ലോറി നിന്നിരുന്നു. ഇത് പെട്ടെന്ന് മാറ്റിയതും അപകടം Read more about കോഴിക്കോട് വ്യാപാര ശാലക്ക് തീപിടിച്ചു[…]

രാജ്യത്ത് കുറ്റകൃത്യങ്ങൾ കൂടുമ്പോഴും പല പോലീസ്​ സ്​റ്റേഷനുകളിലും അടിസ്​ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന്​ കണക്കുകൾ.

11:45 am 15/1/2017 ന്യൂഡൽഹി: രാജ്യത്ത്​ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമ്പോഴും പല പോലീസ്​ സ്​റ്റേഷനുകളിലും അടിസ്​ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന്​ കണക്കുകൾ. ഒരു വാഹനം പോലുമില്ലാത്ത 183 പൊലീസ്​ സ്​റ്റേഷുകളാണ്​ ഇന്ത്യയിലുള്ളത്​. 403 എണ്ണത്തിൽ ടെലിഫോൺ കണക്ഷൻ ഇല്ല. വയർ​ലെസ്​ കണക്ഷൻ ഇല്ലാത്ത 134 സ്​റ്റേഷനുകളാണ്​ രാജ്യത്ത്​ നിലവിലുള്ളത്​. ബ്യൂറോ ഒാഫ്​ പൊലീസ്​ റിസർച്ച്​ ആൻഡ്​ ഡെവലപ്​മെൻറാണ്​ ഇത്​ സംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​. 15, 555 പൊലീസ്​ സ്​റ്റേഷനുകളാണ്​ ഇന്ത്യയിൽ ആകെ നിലവിലുള്ളത്​. Read more about രാജ്യത്ത് കുറ്റകൃത്യങ്ങൾ കൂടുമ്പോഴും പല പോലീസ്​ സ്​റ്റേഷനുകളിലും അടിസ്​ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന്​ കണക്കുകൾ.[…]

സര്‍വകലാശാല നിയമം പാലിക്കാന്‍ തയാറായില്ളെങ്കില്‍ ഇനി കോളജിലേക്കില്ളെന്ന് ടോംസ് എന്‍ജി വിദ്യാര്‍ഥികള്‍.

11:42am 15/1/2017 കോട്ടയം: ടോംസ് എന്‍ജി. കോളജ് മാനേജ്മെന്‍റ് തെറ്റുതിരുത്തി സര്‍വകലാശാല നിയമം പാലിക്കാന്‍ തയാറായില്ളെങ്കില്‍ ഇനി കോളജിലേക്കില്ളെന്ന് വിദ്യാര്‍ഥികള്‍. മറ്റു കോളജുകളില്‍ പഠിക്കാന്‍ ടി.സി നല്‍കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും രംഗത്തുവന്നു. എ.ഐ.സി.ടി.ഇയുടേതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കോളജ് കച്ചവടസ്ഥാപനമായാണ് ചെയര്‍മാന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഇവര്‍ പറയുന്നു. യോഗ്യതയില്ലാത്തവര്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നു. പ്രിന്‍സിപ്പലിനെ പേരിന് നിയമിച്ചിട്ടുണ്ടെങ്കിലും ചെയര്‍മാനാണ് സര്‍വകാര്യങ്ങളും നിയന്ത്രിക്കുന്നത്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് ശീലമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലം മുതലേ കോളജ് പ്രവര്‍ത്തനത്തിനെതിരെയും മാനേജ്മെന്‍റിനെതിരെയും പൊലീസിലടക്കം പരാതി രക്ഷിതാക്കള്‍ Read more about സര്‍വകലാശാല നിയമം പാലിക്കാന്‍ തയാറായില്ളെങ്കില്‍ ഇനി കോളജിലേക്കില്ളെന്ന് ടോംസ് എന്‍ജി വിദ്യാര്‍ഥികള്‍.[…]

തമിഴ്നാട്ടില്‍ ഇന്ന് മാട്ടുപ്പൊങ്കല്‍.

08:22 am 15/1/2017 തമിഴ്നാട്ടില്‍ ഇന്ന് മാട്ടുപ്പൊങ്കല്‍. സുപ്രീംകോടതി നിരോധനം നിലനില്‍ക്കുമ്പോഴും ജെല്ലിക്കെട്ട് നടത്താനൊരുങ്ങുകയാണ് തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകള്‍. എന്നാല്‍ ജെല്ലിക്കെട്ടിനെ ഉപയോഗിച്ച് തമിഴ്നാട്ടിലെ ജാതി സമവാക്യങ്ങളും വോട്ടുബാങ്കും ഊട്ടിയുറപ്പിയ്‌ക്കുകയാണ് രാഷ്‌ട്രീയക്കാരെന്നും ചര്‍ച്ചകള്‍ മാത്രമാണ് ജല്ലിക്കെട്ട് വിവാദം പരിഹരിയ്‌ക്കാനുള്ള ഏക പോംവഴിയെന്നും മഗ്സസെ അവാര്‍ഡ് ജേതാവും സംഗീതജ്ഞനുമായ ടി.എം കൃഷ്ണ പറയുന്നു. മധുരയും തിരുച്ചിറപ്പള്ളിയുമുള്‍പ്പടെയുള്ള തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലെ ഗ്രാമങ്ങളില്‍ ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജെല്ലിക്കെട്ടിന് ഏറ്റവും പ്രസിദ്ധമായ അളങ്കനല്ലൂരില്‍ വിജയികളായ കാളകള്‍ക്കും മത്സരാര്‍ഥികള്‍ക്കുമുള്ള സമ്മാനങ്ങള്‍ പോലും Read more about തമിഴ്നാട്ടില്‍ ഇന്ന് മാട്ടുപ്പൊങ്കല്‍.[…]

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

08:22 am 15/1/2017 സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് പാസ്‌പോര്‍ട്ട്‌ വിഭാഗത്തെ ഉദ്ധരിച്ചു കൊണ്ട് അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും പത്രങ്ങള്‍ പറയുന്നു. ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് താമസ നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട്. നേരത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാര്‍ത്തയും ചില അറബ് പത്രങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന വിദേശികള്‍ക്ക് വീണ്ടും സൗദിയില്‍ വരുന്നതിനു വിലക്കുണ്ടാകില്ലെന്ന് ജവാസാത്തിനെ Read more about സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്[…]

ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളടങ്ങിയ പോരാട്ടത്തില്‍ ആദ്യ മത്സരം ഞായറാഴ്ച.

08:21 am 15/1/2017 പുണെ: ഇംഗ്ളീഷ് ടെസ്റ്റ് പരീക്ഷ അനായാസം പാസായ ഇന്ത്യക്ക് ഇനി ഏകദിനത്തിന്‍െറ കടുപ്പമേറിയ പരീക്ഷക്കാലം. ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളടങ്ങിയ പോരാട്ടത്തില്‍ ആദ്യ മത്സരം ഞായറാഴ്ച പുണെ എം.സി.എ സ്റ്റേഡിയത്തില്‍. ഉച്ചക്ക് 1.30 മുതലാണ് കളി. മറ്റു മത്സരങ്ങള്‍ 19ന് കട്ടക്കിലും 22ന് കൊല്‍ക്കത്തയിലുമായി നടക്കും. തുടര്‍ന്ന് മൂന്ന് ട്വന്‍റി20 പോരാട്ടങ്ങളും. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര 4-0ത്തിന് ഇന്ത്യക്കു മുന്നില്‍ അടിയറവുപറഞ്ഞതാണെങ്കിലും ഏകദിനത്തില്‍ ഇംഗ്ളണ്ട് കരുത്തരാണ്. ടെസ്റ്റില്‍നിന്ന് അടിമുടി മാറിയിറങ്ങുന്ന ഇംഗ്ളീഷ് സംഘത്തിനു Read more about ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളടങ്ങിയ പോരാട്ടത്തില്‍ ആദ്യ മത്സരം ഞായറാഴ്ച.[…]

സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും.

08:20 am 15/1/2017 57ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും. കലോത്സവത്തിന്റെ ഊട്ടുപുരയില്‍ ഇന്ന് രാവിലെ പാലുകാച്ചല്‍ നടക്കും. മത്സരാര്‍ത്ഥികളുടെ ആദ്യസംഘവും ഇന്ന് വൈകീട്ടെത്തുന്നതോടെ കണ്ണൂരില്‍ കലോത്സവച്ചൂടേറും. കണ്ണൂരില്‍ ഉത്സവത്തിന് ഒരുനാള്‍ ബാക്കി. വേദികളൊരുങ്ങി, സ്വര്‍ണക്കപ്പെത്തി,തോരണങ്ങള്‍ നിരന്നു. ഇനി ആളെത്തണം. 12,000 മത്സരാര്‍ത്ഥികള്‍ ഇന്ന് മുതല്‍ കണ്ണൂരിലേക്ക് ഒഴുകും. കലാസ്വാദകര്‍ വേറെ. വൈകീട്ട് മൂന്നു മണിക്ക് ആദ്യസംഘം എറണാകുളത്ത് നിന്നെത്തും. കൈത്തറി തൂവാലയും പുസ്തകവും നല്‍കിയാവും കൗമാര പ്രതിഭകളെ സ്വീകരിക്കുന്നത്. ജവഹര്‍ സ്റ്റേഡിയത്തിലെ ഊട്ടുപുരയില്‍ Read more about സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും.[…]

ഇത്രയും വലിയ തോതില്‍ പഴയ നോട്ട് മാറ്റാനും പുതിയതു നല്‍കാനും കഴിയില്ളെന്ന് പറയുമായിരുന്നു വൈ.വി. റെഡ്ഡി

08:16 am 15/1/2017 ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് ഇപ്പോഴും താന്‍ ഉണ്ടായിരുന്നെങ്കില്‍, ഇത്ര വിപുലമായ നോട്ട് അസാധുവാക്കല്‍ പറ്റില്ളെന്ന് സര്‍ക്കാറിനെ അറിയിച്ചേനെ എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ വൈ.വി. റെഡ്ഡി. നോട്ട് അസാധുവാക്കല്‍ സര്‍ക്കാറിന്‍െറ സവിശേഷാധികാരമാണ്. എന്നാല്‍, ഇത്രയും വലിയ തോതില്‍ പഴയ നോട്ട് മാറ്റാനും പുതിയതു നല്‍കാനും കഴിയില്ളെന്ന് പ്രധാനമന്ത്രിയോട് പറയുമായിരുന്നു. 1,000 രൂപ നോട്ട് മാത്രം പിന്‍വലിച്ച് പ്രയാസങ്ങള്‍ കുറക്കാന്‍ പറഞ്ഞേനെ. എന്നിട്ടും സമ്മതിക്കാതെ 87 ശതമാനം നോട്ടും പിന്‍വലിക്കണമെന്ന് Read more about ഇത്രയും വലിയ തോതില്‍ പഴയ നോട്ട് മാറ്റാനും പുതിയതു നല്‍കാനും കഴിയില്ളെന്ന് പറയുമായിരുന്നു വൈ.വി. റെഡ്ഡി[…]

ഇസ്​​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളിൽ നിന്ന്​ മൂസിൽ യൂനിവേഴ്​സിറ്റിയുടെ നിയന്ത്രണം ഇറാബ്​ സേന തിരിച്ച്​ പിടിച്ചു.

08:11 am 15/1/2017 ബാഗ്​ദാദ്​: ഇസ്​​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളിൽ നിന്ന്​ മൂസിൽ യൂനിവേഴ്​സിറ്റിയുടെ നിയന്ത്രണം ഇറാബ്​ സേന തിരിച്ച്​ പിടിച്ചു. മൂസിൽ യൂനിവേഴ്​സിറ്റിക്ക്​ സ്വാതന്ത്ര്യം ലഭിച്ചതായി പറയാൻ കഴിയുമെന്ന്​ സേനയിലെ മേജർ ജനറൽ സാദി പ്രതികരിച്ചു. ഇറാഖിലെ പ്രമുഖ യൂനിവേഴ്​സിറ്റികളിലൊന്നാണ്​ മൂസിൽ. യൂണിവേഴ്​സിറ്റിയുടെ നിയ​ന്ത്രണം തിരിച്ച്​ പിടിക്കാൻ കഴിഞ്ഞതോട്​ കൂടി ​െഎ.എസുമായുള്ള പോരാട്ടത്തിൽ നിർണായക ഘട്ടമാണ്​ സേന പിന്നിടുന്നത്​. ഏറ്റവും ബുദ്ധിമു​േട്ടറിയ കാര്യമാണ്​ സേന നടപ്പിലാക്കിയിരിക്കുന്നത്​. അടുത്ത പത്ത്​ ദിവസത്തിനുള്ളിൽ ഇറാഖിലെ കിഴക്കൻ ഭാഗങ്ങൾ മുഴുവൻ ​െഎ.എസിൽ Read more about ഇസ്​​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളിൽ നിന്ന്​ മൂസിൽ യൂനിവേഴ്​സിറ്റിയുടെ നിയന്ത്രണം ഇറാബ്​ സേന തിരിച്ച്​ പിടിച്ചു.[…]