സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്; 19ന് സൂചന പണിമുടക്ക്

06:00 pm 13/1/2017 കൊച്ചി: ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഈ മാസം 19ന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തും. ഫെബ്രുവരി 2 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഭാരവാഹികള്‍് വ്യക്തമാക്കി.

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലത തടഞ്ഞു.

10:02 am 13/1/2017 മൂന്നാർ: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലത തടഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. മൂന്നാറില്‍ സി.പി.ഐഎമ്മിന്റെ ശക്തികേന്ദ്രമായ ഇക്കാനഗര്‍ കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനെത്തിയതായിരുന്നു റവന്യൂ ഉദ്യോഗസ്ഥര്‍. കെ.എസ്.ഇ.ബിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനിടെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആദ്യം പ്രദേശവാസികള്‍ തടഞ്ഞു. ഇതോടെ സംഘര്‍ഷാവസ്ഥ മുന്നില്‍കണ്ട് കൂടുതല്‍ പൊലീസെത്തി. ഇതിനിടെയാണ് ദേവികുളം എം.എല്‍.എയുടെ ഭാര്യ ലത Read more about കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലത തടഞ്ഞു.[…]

മുസ്ലിംകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന ട്രംപിന്‍െറ പ്രഖ്യാപനത്തോട് സ്റ്റേറ്റ് സെക്രട്ടറിക്ക് വിയോജിപ്പ്.

10:00 am 13/1/2016 വാഷിങ്ടണ്‍: മുസ്ലിംകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രഖ്യാപനത്തോട് സ്റ്റേറ്റ് സെക്രട്ടറിക്ക് വിയോജിപ്പ്. ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ തീര്‍ച്ചയായും യു.എസ് വിജയിക്കുകതന്നെ ചെയ്യുമെന്നും എന്നാല്‍, അത് യുദ്ധക്കളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടല്ല ആശയയുദ്ധത്തിലൂടെയാവണമെന്നും ഭാവി സ്റ്റേറ്റ് സെക്രട്ടറി റെക് ടില്ളേഴ്സണ്‍ പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തെ മാത്രം തടയുന്നതിനോട് യോജിക്കാനാവില്ല. എന്നാല്‍, ലോകത്തിന്‍െറ അസ്ഥിര ഭൂഭാഗങ്ങളില്‍നിന്ന് ഈ രാജ്യത്തേക്ക് കടന്നുവരുന്നവര്‍ തങ്ങള്‍ക്ക് ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും ടില്ളേഴ്സണ്‍ പറഞ്ഞു. അമേരിക്കന്‍ ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ Read more about മുസ്ലിംകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന ട്രംപിന്‍െറ പ്രഖ്യാപനത്തോട് സ്റ്റേറ്റ് സെക്രട്ടറിക്ക് വിയോജിപ്പ്.[…]

കാന്തഹാറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ സംഭവം രാജ്യത്തെ നടുക്കി.

08:44 am 13/1/2017 അബൂദബി: അഫ്ഗാനിസ്താനിലെ കാന്തഹാറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ച് യു.എ.ഇ പൗരന്മാര്‍ മരിക്കുകയും അഫ്ഗാനിതാനിലെ യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബിക്കും മറ്റും പരിക്കേല്‍ക്കുകയും ചെയ്ത സംഭവം രാജ്യത്തെ നടുക്കി. ജുമ മുഹമ്മദ് അബ്ദുല്ല ആല്‍ കഅബിക്കും മറ്റും പരിക്കേറ്റ വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് രാജ്യത്തിന്‍െറ ദു$ഖഭാരമേറ്റിക്കൊണ്ട് അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. അന്യ രാജ്യത്തിനും അവിടുത്തെ പൗരന്മാര്‍ക്കും വേണ്ടി മാനുഷിക മൂല്യമുയര്‍ത്തി പിടിച്ചുകൊണ്ട് സ്ഥൈര്യത്തോടെ പ്രവര്‍ത്തിച്ച യു.എ.ഇ പൗരന്മാരുടെ മരണത്തെ Read more about കാന്തഹാറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ സംഭവം രാജ്യത്തെ നടുക്കി.[…]

സുരക്ഷിത ബസ് ഗതാഗത സംവിധാനത്തിന് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ തുടക്കമായി.

08:38 am 13/1/2017 മസ്കത്ത്: സുരക്ഷിത ബസ് ഗതാഗത സംവിധാനത്തിന് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ തുടക്കമായി. ജനുവരി എട്ടാം തീയതി മുതലാണ് ഇവിടെ സര്‍വിസ് ആരംഭിച്ചത്. റൂവി, ദാര്‍സൈത്ത്, അല്‍ ഖുവൈര്‍, ഖുറം പി.ഡി.ഒ എന്നിവിടങ്ങളില്‍നിന്ന് ഒമ്പത് പ്രതിദിന സര്‍വിസുകളാണ് നടത്തുന്നത്. ഇരുനൂറിലധികം കുട്ടികള്‍ നിലവില്‍ ബസ് സര്‍വിസ് ഉപയോഗിക്കുന്നുണ്ട്. മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ട സര്‍വിസ് ആരംഭിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മസ്കത്ത് കേന്ദ്രമായുള്ള Read more about സുരക്ഷിത ബസ് ഗതാഗത സംവിധാനത്തിന് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ തുടക്കമായി.[…]

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യില്‍ പ്രതിഷേധം ശക്തമാവുന്നു.

08:37 am 13/1/2017 ന്യൂഡല്‍ഹി: 11 പിന്നാക്ക വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു)യില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രവേശനത്തില്‍ ജാതി വിവേചനങ്ങള്‍ക്ക് കാരണമാവുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനാണ് വിദ്യാര്‍ഥികളെ ഡിസംബര്‍ 26ന് ഹോസ്റ്റലില്‍നിന്നടക്കം പുറത്താക്കിയത്. ഈ നടപടി പിന്‍വലിക്കുക, ജാതി വിവേചനത്തിന് കാരണമാവുന്ന യു.ജി.സിയുടെ തീരുമാനം നടപ്പാക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിദ്യാര്‍ഥി യൂനിയന്‍െറ നേതൃത്വത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ക്ളാസുകളടക്കം ബഹിഷ്കരിച്ചാണ് സമരം ശക്തമാക്കിയിരിക്കുന്നത്. അക്കാദമിക് കൗണ്‍സില്‍ തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ Read more about ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യില്‍ പ്രതിഷേധം ശക്തമാവുന്നു.[…]

മോനിഷയുടെ അപകട മരണം; വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ വെളിപ്പെടുത്തല്‍

08:37 am 13/1/2017 നടി മോനിഷയുടെ വിയോഗം മലയാള സിനിമയെ ഞെട്ടിച്ച സംഭവമായിരുന്നു. ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിന് പോകവേ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം സംബന്ധിച്ച് പല വാര്‍ത്തകളുമുണ്ട്. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാണെന്നും, ഓടിക്കൊണ്ടിരിക്കെ കാര്‍ ഡിവൈഡറില്‍ കയറിയതിനാലാണ് അപകടം സംഭവിച്ചതെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ലെന്നാണ് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിക്ക് പറയാനുള്ളത്. ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ആ പ്രോഗ്രാം ചെയ്യുന്നതിന് Read more about മോനിഷയുടെ അപകട മരണം; വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ വെളിപ്പെടുത്തല്‍[…]

ജിഷ്‌ണുവിന്റെ മരണം: വിദ്യാര്‍ത്ഥി പ്രതിഷേധം തുടരും

08:36 am 13/1/2017 തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ മൂന്നു പേരെ സസ്‌പെന്റ് ചെയ്‌തെങ്കിലും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സസ്പന്‍ഷന്‍ നടപടി മാനെജ്‌മെന്റിന്റെ കുറ്റസമ്മതമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എ എസ് പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു മണിക്കൂറിലേറെ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തു. മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം മാനേജ്മെന്റ് വിശദീകരിച്ചത് കോപ്പിയടി പിടിച്ചതിലുള്ള Read more about ജിഷ്‌ണുവിന്റെ മരണം: വിദ്യാര്‍ത്ഥി പ്രതിഷേധം തുടരും[…]

ഖാദി വില്ളേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍െറ ഈ വര്‍ഷത്തെ കലണ്ടറിലും ഡയറിയിലും മുഖം ചിത്രം പ്രധാനമന്ത്രി മോദിയുടേത്.

08:33 am 13/1/2017 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഖാദി വില്ളേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍െറ (കെ.വി.ഐ.സി) ഈ വര്‍ഷത്തെ കലണ്ടറിലും ഡയറിയിലും മുഖം ചിത്രം പ്രധാനമന്ത്രി മോദിയുടേത്. കഴിഞ്ഞവര്‍ഷം വരെ ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രമായിരുന്നു മുഖപേജിലുണ്ടായിരുന്നത്. ഗാന്ധിജിയുടെ പ്രശസ്തമായ ചര്‍ക്ക ചിത്രത്തിലെ അതേ പോസില്‍ മോദി ഇരിക്കുന്നതാണ് ഇത്തവണ. ചിത്രം സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സ്ഥാപനത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ പുതിയ കലണ്ടറിനെതിരെ രംഗത്തുവരികയും ചെയ്തു. എന്നാല്‍, കെ.വി.ഐ.സി ചെയര്‍മാന്‍ വിനയ്കുമാര്‍ സെക്സീന Read more about ഖാദി വില്ളേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍െറ ഈ വര്‍ഷത്തെ കലണ്ടറിലും ഡയറിയിലും മുഖം ചിത്രം പ്രധാനമന്ത്രി മോദിയുടേത്.[…]

ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ഗാനോപഹാരം : എനിക്കായ് എന്റെ അമ്മ റിലീസ് ചെയ്തു

08:31 am 13/1/2017 ബോസ്റ്റണ്‍: നിരവധി ഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സമ്മാനിച്ച കെ.ജി പീറ്റര്‍ ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ബാനറില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറക്കുന്ന ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ക്രിസ്തീയ ഗാനോപഹാരം “എനിക്കായി എന്റെ “അമ്മ” പുറത്തിറക്കി. മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖ ഗായകര്‍ ആലപിച്ച കവ്യാത്മക ഗീതങ്ങള്‍ രചിച്ചത് ജെയിംസ് ചെട്ടിയാത്ത് ആണ്. പ്രമുഖ സംഗീത സംവിധായകന്‍ കെ ജി പീറ്റര്‍ ഈണമിട്ട ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഭക്തിഗാന രംഗത്ത് തന്റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ച കെസ്റ്റര്‍, വിത്സണ്‍ Read more about ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ഗാനോപഹാരം : എനിക്കായ് എന്റെ അമ്മ റിലീസ് ചെയ്തു[…]