കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങൾ: വി.എസ്

02.48 PM 08/01/2017 തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ കേന്ദ്ര കമ്മിറ്റിയിൽ നടപടിയുണ്ടാകില്ലെന്ന് സൂചന. കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോൾ വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം ഔദ്യോഗികമായി പിന്നീട് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വിഎസുമായി ബന്ധപ്പെട്ട പിബി കമ്മീഷൻ റിപ്പോർട്ട് ഇന്നുചേർന്ന കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിറ്റിയിൽ നിന്നും പുറത്തിറങ്ങിയ വി.എസിന്റെ പ്രതികരണം ഉണ്ടായത്. രാവിലെ വി.എസും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും Read more about കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങൾ: വി.എസ്[…]

നാലുവര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം നസീര്‍ അമേരിക്കയില്‍ എത്തുന്നു

02.45 PM 08/01/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നീണ്ട നാലു വര്‍ഷങ്ങള്‍ക്കുശേഷം അനുഗ്രഹീത മിമിക്രി കലാകാരനും ഹാസ്യ നടനുമായ കോട്ടയം നസീറും സംഘവും അമേരിക്കയില്‍ പര്യടനത്തിനു എത്തുന്നു. കോട്ടയം നസീറിനെ കൂടാതെ കോമഡി സ്റ്റാര്‍ എന്ന പരിപാടിയില്‍ അത്യുജ്വല പ്രകടനം കാഴ്ചവെച്ച മലയാള സിനിമയിലെ ഒന്നാംനിര ഹാസ്യ നടനായ ജോബി, ജെംനാപ്യാരി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ നായിക നടിയായി എത്തിയ ഗായത്രി സുരേഷ്, പിന്നണി ഗായകന്‍ രമേഷ് ബാബു, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ലക്ഷ്മി Read more about നാലുവര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം നസീര്‍ അമേരിക്കയില്‍ എത്തുന്നു[…]

കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി: ചെന്നിത്തല

02.39 PM 08/01/2017 തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്‌ഥാനം ഭരണ പ്രതിസന്ധിയിലേക്കു പോകുകയാണ്. ഉദ്യോഗസ്‌ഥരുടെ മേൽ സർക്കാരിന് നിയന്ത്രണമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായാണ് കൊലക്കേസിൽ പ്രതിയായ ഒരാൾ മന്ത്രിസ്‌ഥാനത്തിരിക്കുന്നത്. ആലപ്പുഴയിൽ ഭൂട്ടാൻ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ ഉടൻ പിടികൂടണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യൻ ടീമിനെ നയിക്കാൻ തയാറെന്നു വിരാട് കോഹ്ലി

02.37 PM 08/01/2017 ന്യൂഡൽഹി: നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഇന്ത്യൻ ടീമിനെ നയിക്കാൻ താൻ തയാറെടുത്തുകഴിഞ്ഞതായി വിരാട് കോഹ്ലി. ഇപ്പോൾതന്നെ താൻ കുറച്ചു തന്ത്രങ്ങൾ പഠിച്ചുകഴിഞ്ഞതായും വരുകാലങ്ങളിൽ അത് കൂടുതൽ മെച്ചെപ്പെടുമെന്നും കോഹ്ലി പറഞ്ഞു. ബിസിസിഐ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് കോഹ്ലി നിലപാട് വ്യക്‌തമാക്കിയത്. 2014 ഡിസംബറിൽ അഡ്ലെയ്ഡ് ടെസ്റ്റിനു തൊട്ടുമുമ്പാണ് എന്നോട് ധോണിയുടെ അഭാവത്തിൽ നായകസ്‌ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്. ഇത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ കാലുറപ്പിക്കാൻ ശ്രമിക്കുന്ന സമയത്താണ് എന്നോട് Read more about ഇന്ത്യൻ ടീമിനെ നയിക്കാൻ തയാറെന്നു വിരാട് കോഹ്ലി[…]

എയർ ഇന്ത്യ വിമാനത്തിൽ ഇനി കൈവിലങ്ങുകൾ സൂക്ഷിക്കും

02.35 PM 08/01/2017 ന്യൂഡൽഹി: വിമാനത്തിൽ കൈവിലങ്ങുകൾ കരുതാൻ എയർ ഇന്ത്യയുടെ തീരുമാനം. കുറച്ചുദിവസങ്ങൾക്കിടെ രണ്ട് വനിതകൾ വിമാനത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ തീരുമാനം. വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണി ഉയരുന്ന സന്ദർഭങ്ങളിൽ കൈവിലങ്ങുകൾ പ്രയോഗിക്കുമെന്ന് എയർ ഇന്ത്യ ചെയർമാൻ അശ്വനി ലൊഹാനി പറഞ്ഞു. രാജ്യാന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ സൂക്ഷിക്കാറുള്ള ഇത്തരം ഉപകരണങ്ങൾ ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിലും സൂക്ഷിക്കും. രണ്ടുസെറ്റ് കൈവിലങ്ങുകളാണ് സൂക്ഷിക്കുന്നത്– അശ്വനി ലൊഹാനി പറഞ്ഞു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് Read more about എയർ ഇന്ത്യ വിമാനത്തിൽ ഇനി കൈവിലങ്ങുകൾ സൂക്ഷിക്കും[…]

നോട്ട് അസാധുവാക്കലിൽ ഉർജിത് പട്ടേലിനോടു വിശദീകരണമാവശ്യപ്പെട്ട് പാർലമെന്റ് കമ്മിറ്റി

02.33 PM 08/01/2017 ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ വിഷയത്തിൽ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനെ ചോദ്യംചെയ്ത് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി(പിഎസി). മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് അധ്യക്ഷനായ കമ്മിറ്റിയാണ് ആർബിഐ ഗവർണറോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനത്തിലെ റിസർവ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങൾ, രണ്ട് മാസത്തിനിടെ ചട്ടങ്ങൾ മാറ്റിമറിച്ചതെന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് പിഎസി ചോദിച്ചിരിക്കുന്നത്. തിടുക്കത്തിൽ അർധരാത്രി നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണമെന്ത് എന്നതടക്കമുള്ള ചോദ്യങ്ങളും കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്. എത്ര പണം Read more about നോട്ട് അസാധുവാക്കലിൽ ഉർജിത് പട്ടേലിനോടു വിശദീകരണമാവശ്യപ്പെട്ട് പാർലമെന്റ് കമ്മിറ്റി[…]

വി.എസ് യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി

02.31 Pm 08/01/2017 തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വി.എസ് പങ്കെടുത്തു. അതേസമയം, വി.എസിനെ സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുന്നതിന് സംസ്‌ഥാന ഘടകത്തിന് കടുത്ത എതിർപ്പാണ് ഉള്ളത്. വിഎസിനെതിരായ റിപ്പോർട്ടിൽ നടപടിയുണ്ടാകാനാണ് സാധ്യത. രണ്ടു ദിവസമായി നടക്കുന്ന കേന്ദ്രകമ്മിറ്റിയുടെ അജൻഡയിൽ പിബി കമ്മീഷൻ റിപ്പോർട്ടും ഉൾപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസവും ചർച്ചയ്ക്കെടുത്തിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെ Read more about വി.എസ് യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി[…]

അട്ടപ്പാടിയിൽ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

02.30 PM 08/01/2017 പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂരിൽ അഞ്ചു മാസം പ്രായമുള്ള കുഞ്ഞാണ് മരണത്തിനു കീഴടങ്ങിയത്. കടമ്പാറ ഈരിൽ വീരമ്മ–ശെൽവൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. മുലപ്പാൽ മൂർധാവിൽ കയറിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വീരമ്മ–ശെൽവൻ ദമ്പതികളുടെ മൂന്നു കുഞ്ഞുങ്ങളും മുമ്പ് മരണപ്പെടുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ ഗർഭാവസ്‌ഥയിൽ തന്നെ നഷ്‌ടപ്പെട്ടിരുന്നു. രണ്ടു കുഞ്ഞുങ്ങൾക്കും മരണ കാരണം വിളർച്ചയാണെന്ന് കണ്ടെത്തിയിരുന്നു.

വഴിവക്കിൽ ഉറങ്ങിക്കിടന്നിരുന്നവരുടെമേൽ വാഹനം പാഞ്ഞുകയറി നാലുപേർ കൊല്ലപ്പെട്ടു

02.27 PM 08/01/2017 ലക്നോ: വഴിവക്കിൽ ഉറങ്ങിക്കിടന്നിരുന്നവരുടെമേൽ വാഹനം പാഞ്ഞുകയറി നാലുപേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് ലക്നോവിലെ ദാലിബാഗിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമുണ്ടായത്. നാലുപേരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ആറുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണു സൂചന. പ്രദേശത്തെ ഒരു കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിനിരയായത്. സംഭവത്തിനു ശേഷം കാർ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരിൽ രണ്ടുപേരെ നാട്ടുകാർ പിടികൂടി. ഇവരെ പോലീസിന് കൈമാറി. കാറിൽ ആകെ നാലുപേരായിരുന്നു ഉണ്ടായിരുന്നത്.

പോർച്ചുഗൽ മുൻ പ്രസിഡന്റ് മരിയോ സോരെസ് അന്തരിച്ചു

02.13 PM 08/01/2017 ലിസ്ബൻ: പോർച്ചുഗൽ മുൻ പ്രസിഡന്റ് മരിയോ സോരെസ്(92) അന്തരിച്ചു. വാർധ്യകകാല രോഗങ്ങളെ തുടർന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. പോർച്ചുഗലിൽ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ജനാധിപത്യ സർക്കാരിന്റെ നേതാവായിരുന്നു സോരെസ്. കർനേഷൻ റെവലൂഷന്റെ 48 വർഷം നീണ്ട വലതുപക്ഷ സേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ സോരെസ് 1976 മുതൽ 1978 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. പിന്നീടു 1983ൽ വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തിയ അദ്ദേഹം 1985വരെ സ്‌ഥാനം വഹിച്ചു. 1986ൽ പോർച്ചുഗലിന്റെ 17–ാമത്തെ Read more about പോർച്ചുഗൽ മുൻ പ്രസിഡന്റ് മരിയോ സോരെസ് അന്തരിച്ചു[…]