ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു

09:48 am 25/2/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ തുടര്‍ച്ചയായി നോര്‍ത്ത് ബ്രൂക്കില്‍ സ്ഥിതിചെയ്യുന്ന “ഔവര്‍ ലേഡി ഓഫ് ദ ബ്രൂക്ക് കാത്തലിക് ചര്‍ച്ച്’ ഫെബ്രുവരി 19നു ഞായറാഴ്ച 5 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നേദിവസം ഈ പള്ളിയുടെ പാസ്റ്റര്‍ റവ.ഫാ. റോബര്‍ട്ട് പി. ഹെയിന്റ്‌സ് തങ്ങളുടെ പ്രഥമ വി. ബലിയര്‍പ്പണത്തിനായി ഇടവക സമൂഹത്തോടൊപ്പം അവിടെയെത്തിയ സീറോ മലബാര്‍ സഭാധികാരികളെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പായി സീറോ മലബാര്‍ Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു[…]

ചിക്കാഗോ ഓട്ടോ ഷോ ഫെബ്രുവരി 25-ന്, ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും

09:47 am 25/2/2017 ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ 2017 ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് സംപ്രേഷണം ചെയ്യുന്നു. Telecasting on Saturday February 25th 7.am (India Standard Time) and in Asianet HD USA on Saturday February 25th 7.am (CST). LOCATION AND VENUE : McCormick Place, 2301 S. Lake Shore Drive, Chicago, IL 60616.

അതിക്രമത്തിന് ഇരയായ യുവനടി മാധ്യമങ്ങളെ കാണുന്നത് നാളെക്ക് നീട്ടി.

09:46 am 25/2/2017 കൊച്ചി: കൊച്ചിയിൽ വാഹനത്തിൽ അതിക്രമത്തിന് ഇരയായ യുവനടി ഇന്നു മാധ്യമങ്ങളെ കാണും എന്നായിരുന്ന അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന തിരിച്ചറിയൽ പരേഡ് മൂലം കൂടി കാഴ്ച്ച മാറ്റിയത്പുതിയ സിനിമയുടെ ലൊക്കേഷനിലായിരിക്കും അവർ മാധ്യമങ്ങളെ കാണുക നാളെ വൈകിട്ടത്തോടെയാകും നടി മാധ്യമങ്ങളെ കാണുന്നത്.

പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

09:42 am 25/2/2017 കോയന്പത്തൂർ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രി കോയന്പത്തൂർ വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്നാണ് വിവരം. ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് രൂപകൽപന ചെയ്ത ആദി യോഗിയുടെ പ്രതിഷ്ഠ അനാവരണം ചെയ്യുന്നതിനായാണ് മോദി കോയന്പത്തൂരിലെത്തിയത്.

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ അവാര്‍ഡ് കോഹ്ലിക്ക്

09:44 am 25/2/2017 ദില്ലി: കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാപ്റ്റനുള്ള ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ അവാര്‍ഡ് ഇന്ത്യൻ നായകൻ വിരാട് കോലിക്ക്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാം നന്പറിലെത്തിച്ച പ്രകടനമാണ് കോലിയെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇന്ത്യയുടെ സൂപ്പര്‍നായകൻ വിരാട് കോലിക്ക് ലോകക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനുള്ള പുരസ്കാരം. കോലിക്ക് കീഴിൽ തോൽവി അറിയാതെയാണ് ടീം ഇന്ത്യ കഴിഞ്ഞ വര്‍ഷം ക്രീസ് വിട്ടത്. കളിച്ച 12 ടെസ്റ്റിൽ 9 എണ്ണത്തിലും ജയം. മൂന്ന് മത്സരം സമനിലയിലായി. സമനിലയിലേക്ക് നീങ്ങുമായിരുന്ന പല കളികളും ഇന്ത്യൻ Read more about ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ അവാര്‍ഡ് കോഹ്ലിക്ക്[…]

വര്‍ഷത്തില്‍ 2.2 ലക്ഷം സ്വദേശികളെ തൊഴില്‍ വിപണിയില്‍ നിയമിക്കാനാണ് മന്ത്രാലയം പദ്ധതി തയാറാക്കുന്നു .

09:42 am 25/2/2017 റിയാദ്: സൗദി തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കാനും സ്വദേശി യുവാക്കളുടെയും യുവതികളുടെയും തൊഴിലില്ലായ്മ നിരക്ക് കറുച്ചുകൊണ്ടുവരാനും ഊര്‍ജ്ജിത പരിപാടി നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് പറഞ്ഞു. വിദേശി ജോലിക്കാരെ ആശ്രയിക്കുന്നതിന് പകരം സ്വദേശികളെ നിയമിച്ചുകൊണ്ട് വര്‍ഷത്തില്‍ 2.2 ലക്ഷം സ്വദേശികളെ തൊഴില്‍ വിപണിയില്‍ നിയമിക്കാനാണ് മന്ത്രാലയം പദ്ധതി തയാറാക്കുന്നത്. സൗദി വിഷന്‍ 2030 ന്‍െറയും ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്‍െറയും ഭാഗമായി നടപ്പാക്കുന്ന ഊര്‍ജിത സ്വദേശിവത്കരണത്തിലൂടെയാണ് Read more about വര്‍ഷത്തില്‍ 2.2 ലക്ഷം സ്വദേശികളെ തൊഴില്‍ വിപണിയില്‍ നിയമിക്കാനാണ് മന്ത്രാലയം പദ്ധതി തയാറാക്കുന്നു .[…]

പി.​വി സി​ന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍

09:34 am 25/2/2017 ഹൈ​ദ​രാ​ബാ​ദ്: റി​യോ ഒ​ളി​മ്പിക്സിലെ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന താ​രം പി.​വി സി​ന്ധു ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ​നി​ന്ന് ഇ​നി നേ​രെ ഡെപ്യൂട്ടി ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക്. ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി സി​ന്ധു സ്വീ​ക​രി​ച്ചു. സിന്ധുവിന്‍റെ മാതാവ് വിജയ എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് വാര്‍ത്ത സ്ഥിരീകരിച്ചു. ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​സ്തി​ക​യി​ലു​ള്ള ജോ​ലി​യാ​ണ് സി​ന്ധു​വി​ന് ന​ൽ​കു​ന്ന​ത്. റിയോയിലെ മെഡല്‍ നേട്ടത്തിന് ശേഷം ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് സിന്ധുവിന് ഗ്രൂപ്പ്-1 ഉദ്യോഗസ്ഥയായുള്ള ജോലി വാഗ്ദാനം ചെയ്തത്. ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി Read more about പി.​വി സി​ന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍[…]

തമിഴ് നടന്‍ ധനുഷിനോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകാന്‍ മധുര ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു

09:33 am 25/2/2017 കോയമ്പത്തൂര്‍: പിതൃത്വ വിവാദ കേസുമായി ബന്ധപ്പെട്ട് പ്രമുഖ തമിഴ് നടന്‍ ധനുഷിനോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകാന്‍ മധുര ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു. മധുര മേലൂര്‍ മാളംപട്ടി സ്വദേശികളായ ആര്‍. കതിരേശന്‍ (65), കെ. മീനാക്ഷി (53) ദമ്പതികളാണ് നടനും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍െറ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തുവന്നത്. മൂന്നു മക്കളില്‍ മൂത്തവനാണ് ധനുഷെന്ന് ഇവര്‍ പറയുന്നു. തിരുപ്പത്തൂര്‍ ഗവ. ബോയ്സ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 11ാം ക്ളാസില്‍ Read more about തമിഴ് നടന്‍ ധനുഷിനോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകാന്‍ മധുര ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു[…]

ബാഹുബലി രണ്ടാം ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

09:30 am 25/2/2017 ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഹിന്ദി പതിപ്പിന്‍റെ പോസ്റ്ററാണ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്

അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും.

09:25 am 25/2/2017 ലഖ്നൗ: ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും.കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ അമേഠി അടക്കം 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.അമേഠിയിലടക്കം സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസും എസ്.പിയും നേർക്ക് നേർ മത്സരിക്കുന്നു. അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ട അലാപൂർ മണ്ഡലത്തിൽ എസ്.പി സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് ഈ മണ്ഡലത്തിൽ വോട്ടെടുപ്പ് മാർച്ച് 9ലേക്ക് മാറ്റി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ എസ്പി 32 സീറ്റുകളിൽ വിജയിച്ച് നേട്ടമുണ്ടാക്കിയിരുന്നു. ഉത്തര്‍ പ്രദേശിൽ Read more about അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും.[…]