ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ നാ​​​​​ലാം ഘ​​​​​ട്ട വോട്ടെടുപ്പ് തുടങ്ങി

10:00 am 23/2/2017 ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ നാ​​​​​ലാം ഘ​​​​​ട്ട വോട്ടെടുപ്പ് തുടങ്ങി. ബു​​​​​ന്ദേ​​​​​ൽ​​​​​ഖ​​​​​ണ്ഡ് മേ​​​​​ഖ​​​​​ല ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 12 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ 53 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണ് ഇ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കു​​​​​ക. കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ സോ​​​​​ണി​​​​​യ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ ലോ​​​​​ക്സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​മാ​​​​​യ റാ​​​​​യ്ബ​​​​​റേ​​​​​ലി​​​​​യി​​​​​ലെ അ​​​​​ഞ്ചു നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ൾ ഇ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. നാ​​​​ലാം ഘ​​​​ട്ട​​​​മാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ഏ​​​​റ്റ​​​​വും നി​​​​ർ​​​​ണാ​​​​യ​​​​കം. 20 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും.

08:09 am 23/2/2017 തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിന്നാലാമത് നിയമസഭയുടെ നാലാമത് സമ്മേളനം ആരംഭിക്കുന്നത്. ക്രമസമാധാന തകര്‍ച്ച, റേഷന്‍ വിതരണത്തിലെ പാളിച്ച, വിലകയറ്റം തുടങ്ങി സര്‍ക്കാരിനെതിരായ നിരവധി ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുക. ലോ അക്കാദമി സമരം, യു എ പി എ, വിവരാവകാശ നിയത്തിലെ അവ്യക്തത എന്നീ വിഷയങ്ങളില്‍ ഭരണമുന്നണിക്കകത്തും തര്‍ക്കമുണ്ട്. വിവാദ വിഷയങ്ങളില്‍ സി പി ഐയും വി എസും ഒരു വശത്ത് നില്‍ക്കുമ്പോള്‍ ഇത് പരമാവധി Read more about നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും.[…]

മകന്‍ സിദ്ധാര്‍ഥനെ ചെളിവാരിയെറിയാന്‍ ശ്രമിക്കുകയാണെന്ന് കെ.പി.എ.സി ലളിത.

08:08 am 23/2/2017 കൊച്ചി: യുവനടിയെ തട്ടികൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ മകന്‍ സിദ്ധാര്‍ഥനെ ചെളിവാരിയെറിയാന്‍ ശ്രമിക്കുകയാണെന്ന് നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സനുമായ കെ.പി.എ.സി ലളിത. കൊച്ചിയില്‍ സി.പി.എം അനുകൂല സംഘടനകള്‍ സംഘടിപ്പിച്ച കുട്ടായ്മയില്‍ സംസാരിക്കുയായിരുന്നു അവര്‍. കൂട്ടത്തില്‍ നിന്ന് സഹായിക്കേണ്ടവര്‍ തന്നെ മാറി നിന്ന് കുറ്റം പറയുന്ന സ്ഥിതി വന്നിരിക്കുന്നു. തന്‍െറ മകന്‍ ഇങ്ങനെയൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ചാട്ടവാറുകൊണ്ടടിക്കണം. നിങ്ങളുടെ മുന്നിലിട്ട് തല്ലി കൊല്ലണം എന്നാണ് പറയാനുള്ളത്. പ്രതികളെയെല്ലാം ഇതുവരെ പിടച്ചിട്ടില്ല. Read more about മകന്‍ സിദ്ധാര്‍ഥനെ ചെളിവാരിയെറിയാന്‍ ശ്രമിക്കുകയാണെന്ന് കെ.പി.എ.സി ലളിത.[…]

തുർക്കിയിൽ വനിതാ സൈനികർക്കു ശിരോവസ്ത്രം ധരിക്കാം.

8:06 am 23/2/2017 അങ്കാറ: തുർക്കിയിൽ വനിതാ സൈനികർക്കു ശിരോവസ്ത്രം ധരിക്കാം. ശിരോവസ്ത്രം ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനമാണ് തുർക്കി സൈന്യം നീക്കം ചെയ്തത്. വനിതാ സൈനികർക്കു തങ്ങളുടെ തോപ്പിക്ക് അടിയിലോ പട്ടാളവേഷത്തിന്‍റെ നിറത്തിനോടു ചേരുന്ന നിറത്തിലുള്ള ശിരോവസ്ത്രങ്ങളോ ഇനിമുതൽ ധരിക്കുവാൻ സാധിക്കും. 2010 ൽ യൂണിവേഴ്സിറ്റി കാന്പസുകളിലും 2013ൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുഷനുകളിലും 2014 ൽ ഹൈസ്കൂളുകളിൽ ശിരോവസ്ത്രത്തിനുണ്ടായിരുന്ന വിലക്ക് സർക്കാർ ഉപേക്ഷിച്ചിരുന്നു.

കൗമാരക്കാരന് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചു.

8:04 am 23/2/2017 ഷാര്‍ജ: കാല്‍പന്ത് കളിക്കിടയിലൂണ്ടായ വഴക്കിനെ തുടര്‍ന്ന് പാക് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയായ ഇതേ നാട്ടുകാരനായ കൗമാരക്കാരന് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു. കളിക്കിടെ ഉടലെടുത്ത കലഹത്തിനിടയില്‍ കൈയിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ടായിരുന്ന പ്രതി കുത്തിയത്. എന്നാല്‍ ഇത് നെഞ്ചിലെ മര്‍മ സ്ഥാനത്ത് കൊണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഷാര്‍ജയിലെ ബുത്തീന ഭാഗത്ത് 2015 ഓഗസ്റ്റിലാണ് സംഭവം. കഴിഞ്ഞ Read more about കൗമാരക്കാരന് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചു.[…]

പുതിയ സൗരയുഥം കണ്ടെത്തിയതായി നാസ.

08:01 am 23/2/2017 വാഷിങ്​ടൺ: ഭൂമിക്ക്​ സമാനമായ ഏഴ്​ ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന പുതിയ സൗരയുഥം കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. ട്രാപ്പിസ്​റ്റ്​ –1 എന്നാണ്​ പുതിയ നക്ഷത്രത്തിന്​ പേര്​ നൽകിയിരിക്കുന്നത്​. ഭൂമിയിൽ നിന്നും 40 പ്രകാശ വർഷം അകലെയാണ്​ പുതുതായി കണ്ടെത്തിയ കുഞ്ഞൻ നക്ഷത്രം നിലകൊള്ളുന്നത്​. സൗരയുഥത്തിന്​ പുറത്തുള്ള ചില സുപ്രധാന വിവരങ്ങൾ ഇന്ത്യൻ സമയം ബുധനാഴ്​ച അർദ്ധരാ​ത്രി ശാസ്​ത്രജ്ഞൻമാർ വെളിപ്പെടുത്തുമെന്ന്​ നേരത്തെ നാസ അറിയിച്ചിരുന്നു.

തൃശൂരിൽ ഹർത്താൽ ആരംഭിച്ചു.

08:01 am 23/2/2017 തൃ​​​ശൂ​​​ർ: തൃശൂരിൽ കേ​​​ര​​​ള ഫെ​​​സ്റ്റി​​​വ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. തൃ​​​ശൂ​​​ർ പൂ​​​രം ന​​​ട​​​ത്താ​​​ൻ മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി​​​സ​​​ഭ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും, ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ നി​​​ന്നു വേ​​​ണ്ട ഉ​​​റ​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വ്യക്തമാക്കിയിരുന്നു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ അഞ്ച് ഭീകരരെ വധിച്ചു.

08:00 am 23/2/2017 റാവൽപിണ്ടി: ഭീകരരെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ അഞ്ച് ഭീകരരെ വധിച്ചു. നിരവധി ഭീകരർക്കു പരിക്കേറ്റു. ബുധനാഴ്ച അഫ്ഗാൻ അതിർത്തിയിലായിരുന്നു സംഭവം. രാജഗൽ എരിയായിലെ ടിറഹ് വാലിയിൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്നു സൈനിക വക്താവ് അറിയിച്ചു. ലഷ്കർ-ഇ-ഇസ്ലാം, ദേശ് എന്നി ഭീകര സംഘടനകളുമായി ഭീകരർക്കു ബന്ധമുണ്ടെന്നും സൈനികർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പാക്കിസ്ഥാനിലുണ്ടായ വിവിധ ഭീകരാക്രമണങ്ങളിൽ നൂറിലധികം പേരാണു മരിച്ചത്.

മാര്‍ത്തോമാ യുവജനസഖ്യത്തിന് നവ നേതൃത്വം .

07:58 am 23/2/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന യുവ ജനസഖ്യം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്ന വൈസ് പ്രസിഡന്റ് റവ. ബിനു. സി. സാമുവേല്‍(അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്, ഫിലാഡല്‍ഫിയ), സെക്രട്ടറി അജു മാത്യു(ഡാളസ് സെന്റ് പോള്‍സ്), ട്രഷറര്‍- ലിബു കോശി(ഗാലേം, ലോങ്ങ് ഐലന്റ്), ഡയോസിഷ്യന്‍ അസംബ്ലി മെമ്പര്‍- രജീഷ് സാമുവേല്‍(അസ്സന്‍ഷന്‍, ഫിലാഡല്‍ഫിയ), ഭദ്രാസന എപ്പിസ്ക്കോപ്പാ റൈറ്റ് റല. ഡോ. ഐസക് മാര്‍ ഫിലക്സ്നോസ് തിരുമേനിയാണ് പ്രസിഡന്റ്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അജു Read more about മാര്‍ത്തോമാ യുവജനസഖ്യത്തിന് നവ നേതൃത്വം .[…]

എടിഎം തട്ടിപ്പ് നടത്തിയ നാലു പേർ അറസ്റ്റിലായി.

7:55 am 23/2/2017 ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് എടിഎം തട്ടിപ്പ് നടത്തിയ നാലു പേർ അറസ്റ്റിലായി. നജഫ്ഗ്ര, ബിജ്‌വാസൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നിന്നായി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഇവർനടത്തിയത്. വികാസ്, ആസിഫ്, ഗോപാൽ, ജമീൽ എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായി എടിഎം കാർഡ് ഉപയോഗിക്കാനറിയാത്തവരെ അതിനു സഹായിക്കാനെന്ന വ്യാജേന എത്തുകയും പിൻനമ്പർ മനസിലാക്കിയ ശേഷം തട്ടിപ്പ് നടത്തുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. മുതിർന്ന പൗരന്മാരെയും സ്ത്രീകളെയും കുട്ടികളെയും കബളിപ്പിച്ചാണ് Read more about എടിഎം തട്ടിപ്പ് നടത്തിയ നാലു പേർ അറസ്റ്റിലായി.[…]