താന്‍ നേതൃത്വം നല്‍കുന്നതാണ് യഥാര്‍ഥ സമാജ്വാദി പാർട്ടി: അഖിലേഷ് യാദവ്.

09:04 am 18/2/2017 ഇട്ടാവ (യു.പി): താന്‍ നേതൃത്വം നല്‍കുന്നതാണ് യഥാര്‍ഥ സമാജ്വാദി പാര്‍ട്ടിയെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പാര്‍ട്ടിയിലെ പ്രതിയോഗിയും അമ്മാവനുമായ ശിവപാലിനെ ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്‍െറ പ്രസ്താവന. ‘‘നേതാജിയെയും (മുലായം) തന്നെയും അകറ്റാനും പാര്‍ട്ടി പിളര്‍ത്താനും ചിലര്‍ ശ്രമിച്ചു. സൈക്കിള്‍ ചിഹ്നം തട്ടിയെടുക്കാനും ശ്രമിച്ചു’’- ഇട്ടാവയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനടുത്ത് ജസ്വന്ത്നഗര്‍ മണ്ഡലത്തിലാണ് ശിവപാല്‍ ജനവിധി തേടുന്നത്. പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് നാമനിര്‍ദേശപത്രിക Read more about താന്‍ നേതൃത്വം നല്‍കുന്നതാണ് യഥാര്‍ഥ സമാജ്വാദി പാർട്ടി: അഖിലേഷ് യാദവ്.[…]

യു.എസ് രഹസ്യാന്വേഷണ ഏജന്‍സി (സി.ഐ.എ) ചാരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിക്കിലീക്സ്.

09:02 am 18/2/2017 ലണ്ടന്‍: 2012 ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് വിവരങ്ങളന്വേഷിക്കുന്നതിന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സി (സി.ഐ.എ) ചാരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിക്കിലീക്സ്. വ്യാഴാഴ്ചയാണ് ഏഴു പേജുള്ള രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടത്. ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ചാരന്മാര്‍ ഇടപെട്ടതായാണ് രേഖയിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടികള്‍ ചെലവഴിച്ച തുക, ആഭ്യന്തര മത്സരം, യു.എസിനോട് ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമീപനം എന്നിവയാണ് ചാരന്മാര്‍ അന്വേഷിച്ചത്. സി.ഐ.എയുടെ രഹസ്യ രേഖകളും വിക്കിലീക്സ് പുറത്തുവിട്ടിട്ടുണ്ട്. രണ്ടു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് മാധ്യമങ്ങള്‍ Read more about യു.എസ് രഹസ്യാന്വേഷണ ഏജന്‍സി (സി.ഐ.എ) ചാരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിക്കിലീക്സ്.[…]

റിയാദ് മലയാളി സമൂഹത്തിന്‍െറ കലാസാംസ്കാരിക രംഗത്ത് നിലയുറപ്പിച്ച പ്രതിഭകളെ ആദരിച്ചു

9:00 am 18/2/2017 റിയാദ്: രണ്ട് പതിറ്റാണ്ടായി റിയാദ് മലയാളി സമൂഹത്തിന്‍െറ കലാസാംസ്കാരിക രംഗത്ത് നിലയുറപ്പിച്ച പ്രതിഭകളെ ആദരിച്ചു. റിയാദ് ടാക്കീസ് സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റ് 2017 ലാണ് അഞ്ച് കലാകാരന്മാര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ഗായകരായ കോഴിക്കോട് ഖാദര്‍ ഭായ് എന്ന അബ്ദുല്‍ ഖാദര്‍, പ്രമോദ് കണ്ണൂര്‍, ജലീല്‍ കൊച്ചിന്‍, തങ്കച്ചന്‍ വര്‍ഗീസ് എന്നിവരും മിമിക്രി കലകാരന്മാരായ നസീബ് കലാഭവന്‍, ഫാസില്‍ ഹാഷിം എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. രാഗേഷ് പാണയില്‍, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, നൗഷാദ് Read more about റിയാദ് മലയാളി സമൂഹത്തിന്‍െറ കലാസാംസ്കാരിക രംഗത്ത് നിലയുറപ്പിച്ച പ്രതിഭകളെ ആദരിച്ചു[…]

ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്

8:59 am 18/2/2017 ഉദയ്‌പുര്‍: ജിഎസ്‌ടി കൗണ്‍സിലിന്റെ പത്താം യോഗം ഇന്ന് രാജസ്ഥാനിലെ ഉദയ്‌പുരില്‍ ചേരും. ജിഎസ്‌ടി കരട് ബില്ലിന് അംഗീകാരം നല്‍കുകയാണ് പ്രധാന അജണ്ട. അന്തര്‍ സംസ്ഥാന ചരക്ക് സേവനനികുതി ബില്‍, കേന്ദ്ര ചരക്ക് സേവനനികുതി ബില്‍ എന്നിവയുടെ കരട് ബില്ലുകള്‍ക്ക് യോഗം അംഗീകാരം നല്‍കും. അടുത്തമാസം ഒമ്പതിന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപകുതിയില്‍ ബില്ല് പാസാക്കിയെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനവും കേന്ദ്രവും തമ്മിലുണ്ടായിരുന്ന പ്രധാന തര്‍ക്ക വിഷയങ്ങള്‍ പരിഹരിച്ചിരുന്നു. ഒന്നരക്കോടി രൂപയില്‍ താഴെ വാര്‍ഷിക Read more about ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്[…]

ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവു നായ കടിച്ചുകൊണ്ടുപോയി

08:55 am 18/2/2017 കൊല്ലം: ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവു നായ കടിച്ചുകൊണ്ടുപോയി. കൊല്ലം ചവറയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഉറങ്ങിക്കിടന്ന ഒന്നരവയസ്സുള്ള കുഞ്ഞിനെ വേലിക്കെട്ടുവരെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി . ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ദേഹത്ത് ആഴത്തിലുള്ള 19 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എടപ്പാടി കെ പളനിസ്വാമി നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും.

08:51 am 18/2/2017 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിയോടെയാണ് നിയമസഭ ചേരുക. 234 അംഗങ്ങളുള്ള നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 123 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്‌പോള്‍ 11 പേര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ആകെ 234 അംഗങ്ങളാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 136 അംഗങ്ങളുമായി ജയിച്ചു കയറിയ അണ്ണാ ഡിഎംകെയ്ക്ക് ജയലളിതയുടെ മരണത്തോടെ ഇപ്പോള്‍ 135 Read more about എടപ്പാടി കെ പളനിസ്വാമി നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും.[…]

പ്രസിഡന്‍റ് റോബർട്ട് മുഗാബെയ്ക്ക് പിന്തുണയുമായി ഭാര്യ ഗ്രേസ് മുഗാബെ.

08:49 am 18/2/2017 ഹരാരെ: അടുത്തവർഷം നടക്കുന്ന സിംബാബ്‌വെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നിലവിലെ പ്രസിഡന്‍റ് റോബർട്ട് മുഗാബെയ്ക്ക് പിന്തുണയുമായി ഭാര്യ ഗ്രേസ് മുഗാബെ. അദ്ദേഹത്തിന്‍റെ ജനസമ്മതി ഏറെയാണ്. അതിനാൽ തന്നെ 92 വയസുകാരനായ മുഗാബെ മരിച്ചാലും തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും വിജയിക്കാനുള്ള വോട്ടുകൾ നേടുമെന്നും അവർ പറഞ്ഞു. ബുഹെരയിൽ സാനു പിഎഫ് പാർട്ടിയുടെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഗ്രേസ് മുഗാബെ. ഒരു ദിവസം മുഗാബെ മരിക്കണമെന്ന് ദൈവം തീരുമാനിച്ചാലും അദ്ദേഹത്തിന്‍റെ ‘മൃതദേഹം’ സ്ഥാനാർഥിയായി ബാലറ്റ് പേപ്പറിലുണ്ടാവും. Read more about പ്രസിഡന്‍റ് റോബർട്ട് മുഗാബെയ്ക്ക് പിന്തുണയുമായി ഭാര്യ ഗ്രേസ് മുഗാബെ.[…]

സിറിയയിലെ ഡാറയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെട്ടു.

08:47 am 18/2/2017 ഡമാസ്‌കസ്: സിറിയയിലെ ഡാറയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേർ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജബ്ഹത് അല്‍-നുസ്‌റാ ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. ഡാറ നഗരത്തില്‍നിന്നു അഞ്ച് കിലോമീറ്റര്‍ കിഴക്ക് അല്‍-നുയിമെ നഗരത്തില്‍നിന്നുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വ്യാഴാഴ്ച ഡാറയിലെ ഭീകര ക്യാമ്പിനു നേരെ സിറിയന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നിരവധി ഭീകരരും അല്‍-നുസ്‌റാ നേതാവ് മുഹമ്മദ് അല്‍-ഫറാജും കൊല്ലപ്പെട്ടിരുന്നു.

ത്രിപുരയിൽ 1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.

8:45 am 18/2/2017 അഗർത്തല: ത്രിപുരയിൽ 1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി. ഉയർന്ന മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് നിരോധിച്ച നടപടി പിൻവലിക്കണമെന്നതുൾപ്പെടെ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളിൽ നടത്തിയ മാർച്ചിനെത്തുടർന്നാണ് അറസ്റ്റ്. മാർച്ച് അക്രമാസക്തമായതിനെത്തുടർന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമുൾപ്പടെയുള്ള നേതാക്കളെ പിന്നീട് പോലീസ് വിട്ടയച്ചു. വിവിധയിടങ്ങളിലായി ആറ് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധ പരിപാടികൾ അക്രമാസക്തമാകുമെന്ന മുന്നറിയിപ്പിനേത്തുടർന്ന് Read more about ത്രിപുരയിൽ 1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.[…]

മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും വന്‍ വിജയം

8:44 am 18/2/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു പ്രസിഡന്റ് അനു സ്കറിയയുടെ നേതൃത്വത്തിലും, ലൈബ്രേറിയന്‍ ജയിംസ് പീറ്ററുടെ ചുമതലയിലും യൂത്ത് സേവന ദിനവും പുസ്തകമേളയും നടത്തപ്പെട്ടു. ഇത് മാപ്പിന്റെ ചരിത്ര താളികളില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഒരു നൂതന പരിപാടിയാണ്. ആധുനിക കാലഘട്ടത്തില്‍ അന്യംനിന്നുപോകുന്ന വായനക്ക് ഒരു പുത്തന്‍ ഉണര്‍വ് Read more about മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും വന്‍ വിജയം[…]