നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിംഗിനിടെ പരുക്കേറ്റു.

05:52 pm 25/3/2017 തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന് ഷൂട്ടിംഗിനിടെ പരുക്കേറ്റു. മട്ടാഞ്ചേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന് പരുക്കേറ്റത്. മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന പുതിയ സിനിമയിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാംദത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

അമേരിക്കയിൽ അജ്ഞാതന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു.

05:49 pm 25/3/2017 വാഷിംഗ്ടൺ: സംഭവത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. 15 വയസുകാരനായ കുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. വെടിവയ്പിനു പിന്നിൽ ഒന്നിലേറെപ്പെരുണ്ടെന്നാണ് പോലീസ് നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

നാസയുടെ തെറ്റുകൾ സ്കൂൾ വിദ്യാർഥി കണ്ടെത്തി.

05:47 pm 25/3/2017 ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നും പുറത്തുവിട്ട വിരങ്ങളിലെ തെറ്റുകളാണ് പതിനേഴുകാരനായ വിദ്യാർഥി കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ടാപ്ടണ്‍ സ്കൂൾ വിദ്യാർഥി മൈൽസ് സോളമനാണു നാസയുടെ തെറ്റുകൾ കണ്ടെത്തിയത്. ബഹിരാകാശ നിലയത്തിലെ റേഡിയേഷൻ സംബന്ധിച്ച വിവരങ്ങളിലെ തെറ്റാണ് സോളമൻ കണ്ടെത്തിയത്. നാസയുടെ യഥാർഥവിവരങ്ങൾ വിദ്യാർഥികൾക്കു പഠനത്തിനു നൽകിയപ്പോഴാണ് സോളമൻ തെറ്റുകൾ കണ്ടെത്തിയത്. തെറ്റു കണ്ടെത്തിയതിനെ തുടർന്നു നാസയ്ക്കു ഇമെയിൽ അയക്കുകയായിരുന്നുവെന്നു സോളമൻ പറഞ്ഞു. തെറ്റിനെ കുറിച്ചു പരിശോധിക്കാൻ തന്നെ നാസ ക്ഷണിച്ചതായും സോളമൻ അറിയിച്ചു.

പത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളില്‍ മോഷണം

05:44 pm 25/3/2017 തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളില്‍ മോഷണം. ക്ഷേത്ര ശ്രീകോവിലിന് സമീപത്തുനിന്നും പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖാണ് മോഷ്ടിച്ചത്. അതീവസുരക്ഷ മേഖലയില്‍ എപ്പോഴും നിരീക്ഷ സംവിധാനങ്ങളുള്ള സ്ഥലത്തുണ്ടായ മോഷണം പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് ചൂണ്ടികാട്ടുന്നത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഒരു ഉത്തരേന്ത്യന്‍ സ്വദേശി ശംഖ് എടുത്തുകൊണ്ടുപോകുന്നത് സിസിസിടിവി ദൃശ്യങ്ങളില്‍ വൃക്തമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

മിഷേൽ ഷാജി മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരെ പോക്സോ ചുമത്തി.

05:40 pm 25/3/2017 കൊച്ചി: സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി വർഗീസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പിറവം മോളയിൽ ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരെ പോക്സോ ചുമത്തി. പ്രായപൂർത്തിയാകും മുൻപ് മിഷേലിനെ ഉപദ്രവിച്ചതിനാണ് കേസ്. ഇക്കാര്യം കാണിച്ച് ക്രൈംബ്രാഞ്ച് കോടതിക്കു റിപ്പോർട്ട് നൽകി. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നതിന് എതിരെയുള്ള വകുപ്പാണ് പോക്സോ. രണ്ടു വർഷമായി ക്രോണിൻ മിഷേലിനെ ഉപദ്രവിക്കുന്നുണ്ടെന്നു അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചിരുന്നു. ക്രോണിന്‍റെയും മിഷേലിന്‍റെയും സുഹൃത്തുകളെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഈ വിവരം ലഭിച്ചത്. ഈ Read more about മിഷേൽ ഷാജി മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരെ പോക്സോ ചുമത്തി.[…]

നിരോഘനം ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സര വെടിക്കെട്ട്

05:38 pm 25/3/2017 കൊല്ലം: പുറ്റിങ്ങള്‍ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും നിരോഘനം ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സര വെടിക്കെട്ട്. മലനട ദുര്യോധന ക്ഷേത്രത്തിലാണ് ഇന്ന് പുലര്‍ച്ചെ മത്സരക്കമ്പം നടന്നത്. വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്രം ഭാരവാഹികളായ 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സര വെടിക്കെട്ട് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന പുറ്റിങ്ങല്‍ ദുരന്തത്തില്‍ 118 പേരാണ് കൊല്ലം ജില്ലയിലെ പരവൂരില്‍ മരിച്ചത്. ഇതിന് ശേഷം Read more about നിരോഘനം ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സര വെടിക്കെട്ട്[…]

ഫെഫ്ക എന്നിവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ.

05:38 pm 25/3/2017 കൊച്ചി: താരസംഘടനയായ അമ്മ, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക എന്നിവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫെഫ്കയുടെ ഭാരവാഹിത്വം സംവിധായകരായ സിബി മലയിലും ബി. ഉണ്ണികൃഷ്ണനും അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റും രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ മോഹൻലാൽ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവർത്തിച്ചുവെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഇല്ലാതാക്കാൻ വരെ ഫെഫ്ക ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രമം Read more about ഫെഫ്ക എന്നിവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ.[…]

തക്കലയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടു.

12:41 pm 25/3/2017 തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം തക്കലയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശിവരഞ്ജിനി, ദീപ, മഞ്ജു, സംഗീത എന്നിവരാണ് മരിച്ചത്. ഇവരുടെ സ്വദേശം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് നടന്ന അപകടത്തില്‍ പെട്ടവരില്‍ മലയാളികളുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരെ കയറ്റി വന്ന വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

ചൈനയിലെ രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.

12:38 pm 25/3/2017 ബെയ്ജിംഗ്: ചൈനയിലെ രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഹെനൻ പ്രവിശ്യയിലെ ഖനികളിലാണ് അപകടമുണ്ടായത്. ഖനികളിൽ നിന്ന് പുക ക്രമാതീതമായി ഉയർന്നതാണ് അപകടകാരണമെന്നാണ് നിഗമനം. ലിംഗ്ബാംവോ നഗരത്തിലുള്ള നാഷണൽ ഗോൾഡ് ഗ്രൂപ്പിന്‍റെ ഖനിയിലാണ് അദ്യം അപകടം നടന്നത്. ഈ സമയം 12 തൊഴിലാളികളും ആറ് മാനേജ്മെന്‍റ് സ്റ്റാഫുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരിൽ ഏഴു പേർ മരിച്ചു. ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്തു തന്നെയുള്ള ഖനിയിൽ ആറു പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ Read more about ചൈനയിലെ രണ്ടു സ്വർണ ഖനികളിലായുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.[…]

കുണ്ടറയില്‍ 14കാരന്റെ മരണം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

12:30 pm 25/3/2017 കൊല്ലം: കുണ്ടറയില്‍ 14 വയസുകാരന്‍ ഏഴ് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തിലുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. 2010ല്‍ നടന്ന സംഭവത്തില്‍ കാര്യമായി അന്വേഷണം നടത്താതെ അന്ന് കേസ് അവസാനിപ്പി ഉദ്ദ്യോഗസ്ഥനാണ് ഇപ്പോള്‍ കൊട്ടാരക്കര ഡി.വൈ.എസ്.പി സ്ഥാനത്തുള്ളത്. ഇദ്ദേഹത്തോട് തന്നെയാണ് കേസിലെ അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കാര്യമായ ഒരു വിവരവും ഉള്‍പ്പെടുത്താതെയാണ് കൊട്ടാരക്കര ഡി.വൈ.എസ്.പി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയത്. കേസ് Read more about കുണ്ടറയില്‍ 14കാരന്റെ മരണം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും[…]