മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പൂർത്തിയാകാറായി

08:02 am 25/3/2017 ദില്ലി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മദ്യവ്യവസായിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി കിട്ടി. യു.കെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അനുമതി നല്‍കിയ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‍ട്രേറ്റിന്റെ പരിഗണനയ്‌ക്ക് വിട്ടു. മല്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് അയക്കുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനമെടുക്കും. വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‍ലേയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ്പയെടുത്ത ശേഷം കഴിഞ്ഞ Read more about മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പൂർത്തിയാകാറായി[…]

യുഎഇയില്‍ കനത്തമഴ

08:00 am 25/3/2017 ദുബായ്: യുഎഇയില്‍ കനത്തമഴ, റോഡ് വ്യോമഗതാഗതം താറുമാറായി.രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

യാത്രാവിമാനം നിലത്തിറക്കുന്നതിനിടെ തകർന്നു വീണ് 14 പേർക്കു പരിക്ക്.

08:01 am 25/3/2017 ജുബ: സുഡാനിൽ 45 യാത്രക്കാരുമായി പോയ യാത്രാവിമാനം നിലത്തിറക്കുന്നതിനിടെ തകർന്നു വീണ് 14 പേർക്കു പരിക്ക്. വടക്കുപടിഞ്ഞാറൻ നഗരമായ വോവ് വിമാനത്താവളത്തിൽ വിമാനം ഇറക്കുന്നതിനിടെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടർന്ന് തലസ്ഥാനമായ ജുബയിൽനിന്നെത്തിയ പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാൻ കഴിയാതിരുന്നതാണ് അപകടത്തിനു കാരണമായതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. അപകടത്തിൽ വിമാനത്തിന്‍റെ പിൻഭാഗം പൂർണമായും കത്തിയമർന്നു. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ ജീവനോടെയുണ്ടോ എന്ന വിവരം വ്യക്തമല്ല.

കേ​​​ര​​​ള​​​ത്തി​​​ൽ സ്വാ​​​ധീ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​മെ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​സ് ക​​​രു​​​തേ​​​ണ്ടെ​​​ന്നു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി.

08:00 am 25/3/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ക്ര​​​മ​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ സ്വാ​​​ധീ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​മെ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​സ് ക​​​രു​​​തേ​​​ണ്ടെ​​​ന്നു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി. ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നെ എ​​​ങ്ങ​​​നെ അ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നു നോ​​​ക്കു​​​ക​​​യാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും. സം​​​സ്ഥാ​​​ന​​​ത്തു വ്യാ​​​പ​​​ക​​​മാ​​​യി സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ആ​​​ർ​​​എ​​​സ്എ​​​സാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേറിയ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ത്തശേ​​​ഷം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുഫ​​​ലംകൂ​​​ടി അ​​​നു​​​കൂ​​​ല​​​മാ​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്ത് എ​​​ന്തും ന​​​ട​​​ത്താ​​​മെ​​​ന്ന അ​​​ഹ​​​ങ്കാ​​​ര​​​മാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സി​​​ന്. ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​ചാ​​​ര​​​ക​​​നാ​​​യ യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് Read more about കേ​​​ര​​​ള​​​ത്തി​​​ൽ സ്വാ​​​ധീ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​മെ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​സ് ക​​​രു​​​തേ​​​ണ്ടെ​​​ന്നു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി.[…]

യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിൽ മോശം പരാമർശം നടത്തിയ ബോളിവുഡ് നിർമാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്.

07:49 am 25/3/2017 ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിൽ മോശം പരാമർശം നടത്തിയ ബോളിവുഡ് നിർമാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്. യുപിയിലെ ഹസ്രത്ഗഞ്ചിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദറിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്തത്. നടിയും നൃത്തസംവിധായകയുമായ ഫറാ ഖാന്‍റെ ഭർത്താവാണ് കുന്ദർ. ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ അസംതൃപ്തി പ്രകടിപ്പിച്ച് കുന്ദർ ഇട്ട ട്വീറ്റാണ് വിവാദമായത്. ഒരു കോമാളിയെ മുഖ്യമന്ത്രി ആക്കാമെങ്കിൽ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനു സിബിഐ ഡയറക്ടറും മദ്യരാജാവ് വിജയ് Read more about യോഗി ആദിത്യനാഥിനെതിരേ ട്വിറ്ററിൽ മോശം പരാമർശം നടത്തിയ ബോളിവുഡ് നിർമാതാവ് ഷിരിഷ് കുന്ദറിനെതിരേ കേസ്.[…]

കൊല്ലം ചിന്നക്കടയിൽ വൻ തീപിടിത്തം.

കൊല്ലം ചിന്നക്കടയിൽ വൻ തീപിടിത്തം കൊല്ലം: നിരവധി കടകൾ തീപിടിത്തത്തിൽ കത്തി നശിച്ചു. ചിന്നക്കട പായിക്കട റോഡിലാണ് തീപിടിത്തമുണ്ടാ‍യത്. തീ കൂടുതൽ കടകളിലേക്ക് പടരുകയാണെന്നാണ് റിപ്പോർട്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഗ്നിശമന സേനയുടെ 18 യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു.

07:49 am 25/3/2017 അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു. സംഭവത്തിൽ ഒന്പത് മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കുച്ച് ജില്ലയിലെ ജക്കാവു തീരത്താണ് സംഭവം. ഇന്ത്യൻ സമുദ്രാതിർത്തിയോടു ചേർന്നുവന്ന ബോട്ടാണ് നാവിക സേന പിടച്ചെടുത്തത്.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി മലയാളം സ്കൂള്‍ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു

7:48 am 25/3/2017 ഷിക്കാഗോ: 2017 ഏപ്രില്‍ ഒന്നാംതീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂളിന്റെ ഇരുപത്തഞ്ചാം വര്‍ഷത്തെ ആഘോഷപരിപാടികള്‍ കൊണ്ടാടുന്നു. മാതൃഭാഷയുടെ ആവശ്യകത ഈ രാജ്യത്ത് നഷ്ടപ്പെട്ടുകൂടാ എന്നു മനസ്സിലാക്കി 1992-ല്‍ ബഹുമാനപ്പെട്ട മാത്യു പന്തലാനി അച്ചനും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും തുടക്കമിട്ട മലയാളം സ്കൂള്‍ അതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം കൊണ്ടാടുന്ന വേളയില്‍ എല്ലാ നല്ലവരായ മാതാപിതാക്കളേയും കുട്ടികളേയും പള്ളി വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി മലയാളം സ്കൂള്‍ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു[…]

നിർമാതാവ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചുള്ള നടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

07:45 am 25/3/2017 താനെ: ടിവി ഷോ നിർമാതാവ് സഞ്ജയ് കോഹ്ലിക്കെതിരേയാണ് ഷോയിൽ അഭിനയിക്കുന്ന നടി പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടർന്ന് പാൽഗർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് കോഹ്ലിയെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഷോയിൽ തുടരണമെങ്കിൽ നിർമാതാവിന്‍റെ ഇംഗിതത്തിനു വഴങ്ങാൻ നിർബന്ധിച്ചെന്നു കാട്ടിയാണ് യുവനടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഒ.എന്‍.വി സ്മൃതിയില്‍ നായര്‍ മഹാമണ്ഡലം പുതിയ ഭരണ സമിതി അധികാരമേറ്റു

07:44 am 25/3/2017 ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളി സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണ സമിതി അധികാരമേറ്റു. ന്യൂജേഴ്‌സി നോര്‍ത്ത് ബ്രന്‌സ്വിക് ലുള്ള മിര്‍ച്ചി റെസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്മാന് മാധവന്‍ ബി നായര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു . പ്രത്യേകം ക്ഷണിതാക്കളും ,വിശിഷ്യതിഥികളും നായര്‍ മഹാമണ്ഡലം ഭാരവാഹികളും കുടുംബാങ്ങങ്ങളും പങ്കെടുക്കുത്ത ഗംഭീരമായ ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി Read more about ഒ.എന്‍.വി സ്മൃതിയില്‍ നായര്‍ മഹാമണ്ഡലം പുതിയ ഭരണ സമിതി അധികാരമേറ്റു[…]