മാത്യു തകടി (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ നിര്യാതനായി

07:13 pm 24/3/2017 ഡിട്രോയിറ്റ്: ഭരണങ്ങാനം തകടിയേല്‍ മാത്യു (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ മാര്‍ച്ച് 23-നു നിര്യാതനായി. ഭാര്യ: ലീലാമ്മ ചങ്ങനാശേരി തൂമ്പുങ്കല്‍ കുടുംബാംഗം. മക്കള്‍: സുനില്‍ തകടി, അനില്‍ തകടി. മരുമക്കള്‍: സിന്‍ഡി, ഷാരി. കൊച്ചുമക്കള്‍: മറീസാ, സ്‌പെന്‍ഡര്‍, ബഞ്ചമിന്‍, ടാമി, ആഡിസണ്‍. പൊതുദര്‍ശനം മാര്‍ച്ച് 26 ഞായറാഴ്ച 3 മണി മുതല്‍ വൈകിട്ട് 7 വരെ (Hackett Metcalf Funeral Home, Dearborn). സംസ്കാരം മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഡര്‍ബന്‍ Read more about മാത്യു തകടി (കുട്ടിച്ചന്‍ -76) ഡിട്രോയിറ്റില്‍ നിര്യാതനായി[…]

മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയന്ത്രണവുമായി യുട്ട സംസ്ഥാനം

07:12 pm 24/3/2017 – പി.പി.ചെറിയാന്‍ യുട്ട: മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ രക്ത സാബിളുകളില്‍ മദ്യത്തിന്റെ അംശം .05 ല്‍ കൂടുതല്‍ കണ്ടെത്തിയാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തില്‍ യുട്ട ഗവര്‍ണ്ണര്‍ ഗാരി ഹെര്‍ബര്‍ട്ട് (ഇന്ന്) മാര്‍ച്ച് 23ന് ഒപ്പുവെച്ചു. അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം ഏറ്റവും കുറവ്(.05) ആയിരിക്കണമെന്ന് നിശ്ചയിച്ച ആദ്യ സംസ്ഥാനമായി മാറി യുട്ട. ഈ നിയമനിര്‍മ്മാണം യാതൊരു കാരണവശാലും ടൂറിസത്തെ സാധിക്കയില്ലെന്ന് ഗവര്‍ണ്ണര്‍ ചൂണ്ടികാട്ടി. ബി.എ.സി(ബ്ലഡ് ആള്‍ക്കഹോള്‍ കണ്ടന്റ്) കുറവ് നിശ്ചയിച്ചത് Read more about മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയന്ത്രണവുമായി യുട്ട സംസ്ഥാനം[…]

ഇന്ത്യന്‍ യുവതിയും മകനും യു.എസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

07:11 pm 24/3/2017 വാഷിംഗ്ടണ്‍: ഇന്ത്യന്‍ യുവതിയേയും ഏഴുവയസുകാരനായ മകനെയും അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍. ന്യൂജേഴ്‌സിയിലുള്ള യുവതിയും മകനും കൊല്ലപ്പെട്ട വിവരം ആന്ധ്രയിലുള്ള ബന്ധുക്കളാണ് അറിയിച്ചത്. ആന്ധ്രയിലെ പ്രകാസം ജില്ലയില്ലക്കാരായ എന്‍.ശശികല(40)യും മകന്‍ അനീഷ് സായിയുമാണ് കൊലപ്പെട്ടത്. ജോലിക്കു ശേഷം മടങ്ങിയെത്തിയ ഭര്‍ത്താവ് എന്‍.ഹനുമന്ത റാവുവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്. സംഭവത്തെക്കുറിച്ച് അമേരിക്കയിലെ തെലുങ്കു അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും ഇരുവരും കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി അമേരിക്കയിലുള്ള ശശികലയും ഭര്‍ത്താവും ഐടി പ്രഫഷനലുകളാണ്.

കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു

07:10 pm 24/3/2017 വാഷിംഗ്ടണ്‍ ഡിസി: ബാള്‍ട്ടിമോറിലെ റിട്ടയേര്‍ഡ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു. കാറ്റണ്‍സ്‌വില്‍ സെന്‍റ് മാര്‍ട്ടിന്‍സ് വയോജന മന്ദിരത്തില്‍ ഇന്നലെയായിരുന്നു അന്ത്യം. പെന്‍സില്‍വേനിയയിലെ ഹാരിസ്ബര്‍ഗ് ബിഷപ്പായിരുന്ന കീലര്‍1989ലാണ് ബാള്‍ട്ടിമോര്‍ അതിരൂപതാധ്യക്ഷനായി നിയമിതനായത്.യുഎസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അധ്യക്ഷനായി പ്രവര്‍ത്തിച്ച അദ്ദേഹം കത്തോലിക്കായഹൂദ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു നിസ്തുല സംഭാവന നല്‍കിയിട്ടുണ്ട്. എക്യുമെനിക്കല്‍, മതാന്തര സമിതികളില്‍ അംഗമായിരുന്നു. 1994ല്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. കര്‍ദിനാള്‍ കീലറുടെ നിര്യാണത്തോടെ കര്‍ദിനാള്‍ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം Read more about കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു[…]

കുണ്ടറ പീഡനക്കേസ്: പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു‍.

07:10 pm 24/3/2017 കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു‍. 13കാരിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തെന്ന പരാതിയിലാണ് നടപടി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവരുടെ അറിവോടെയായിരുന്നു പീഡനം നടന്നതെന്ന് പോലീസിന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയായ മുത്തച്ഛനെ അറസ്റ്റ് ചെയ്തത്. എന്നാൽ പെൺകുട്ടിയെ കൂടുതൽ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഭാര്യയുടെ പങ്ക് വ്യക്തമായത്. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് 13കാരി. പ്രതി മൂന്ന് വര്‍ഷമായി തന്നെ Read more about കുണ്ടറ പീഡനക്കേസ്: പ്രതിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു‍.[…]

വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ

07:08 pm 24/3/2017 ന്യൂഡൽഹി: ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നായകൻ വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ. വെള്ളിയാഴ്ചയും മൈതാനത്തെത്തിയ കോഹ്‌ലി പരീശീലനം മുഴുവനാക്കാതെ മടങ്ങി. കഴിഞ്ഞ ദിവസവും കോഹ്‌ലി പരിശീലനത്തിനു എത്തിയിരുന്നില്ല. മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിവസമാണ് ഫീൽഡ് ചെയ്യുന്നതിനിടെ ഇന്ത്യൻ നായകന് പരിക്കേറ്റത്. പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമേ നാലാം ടെസ്റ്റിനിറങ്ങൂ എന്ന് കോഹ്‌ലി വ്യക്തമാക്കി. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. കോഹ്‌ലിക്ക് കളിക്കാനായില്ലെങ്കിൽ അത് ടീം Read more about വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ[…]

ഉത്തർപ്രദേശിൽ 300 അറവുശാലകൾ അടച്ചുപൂട്ടി.

7:00 pm _24/3/2017 ലക്നോ: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനധികൃത അറവുശാലകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നു പോലീസിനു നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നു പോലീസ് നടത്തിയ പരിശോധനകളിലാണ് സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന 300 അറവുശാലകൾ അടച്ചുപൂട്ടിയത്. അതേസമയം യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരിൽ മാംസത്തിനും വിലക്കേർപ്പെടുത്തി. മണ്ഡലത്തിൽ നൂറോളം അറവുശാലകളാണ് ഒറ്റ രാത്രി കൊണ്ട് പൂട്ടിയത്. ലൈസൻസ് പുതുക്കാതെ അനധികൃതമെന്ന പേരിലാണ് അറവുശാലകൾ പൂട്ടിയത്. ബീഫിനു പുറമെ കോഴി, ആട്, മത്സ്യം തുടങ്ങിയവയും ഗോരഖ്പൂരിൽ Read more about ഉത്തർപ്രദേശിൽ 300 അറവുശാലകൾ അടച്ചുപൂട്ടി.[…]

ആമിയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.

01:21 pm 24/3/2017 കമൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എഴുത്തുകാരി കമലാ സുരയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മഞ്ജു വാര്യരാണ് കമലാ സുരയായിട്ട് വേഷമിടുന്നത്.ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിട്ടാണ് ചിത്രം പുറത്തിറങ്ങാൻ പോകുന്നത്.

രണ പാടുകൾക്ക് മുകളിൽ ഒരു മീനഭരണി കൂടി.

01:09 pm. 24/3/2017 കഴി‌‌ഞ്ഞ വർഷത്തെ മീന ഭരണി ആഘോഷത്തിന്റെ നടുക്കം ഇന്നും പുറ്റിംഗൽ ക്ഷേത്ര മുറ്റത്ത് തളം കെട്ടിനിൽക്കുന്നു. രാജ്യം കണ്ട വൻ ദുരന്തം കഴി‌ഞിട്ട് ഒരാണ്ട് പിന്നിടാൻ പോകുകയാണ്. വീണ്ടും ഒര് മീനഭരണി കൂടി. പുറ്റിങ്ങലിൽ ഉത്സവത്തിന് ഇന്ന് വൈകീട്ട് ഏഴിന് കൊടിയേറും. പക്ഷേ ഉത്സവ അന്തരീക്ഷമല്ല ഇവിടെ. കമ്പപുര ഒഴിഞ്ഞു കിടക്കുന്നു. വെടിക്കെട്ട് പണിക്കാരുടെ ബഹളങ്ങളില്ല. ഉത്സവപറമ്പിൽ കച്ചവടക്കാരുടെ കെട്ടുപുരകളില്ല. നെടും കുതിരഎടുപ്പും മറ്റു ആഘോഷകാഴ്ചകളും ഇത്തവണയില്ല. കലാപരിപാടികളൊ, അലങ്കാര ദീപങ്ങളൊ, ഒന്നും Read more about രണ പാടുകൾക്ക് മുകളിൽ ഒരു മീനഭരണി കൂടി.[…]

ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി

01:06 pm 24/3/2017 അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഒബാമ കെയറിന് പകരം ട്രംപ് കൊണ്ടുവന്ന ഹെൽത്ത് കെയര്‍ ബില്ല് യുഎസ് കോണ്‍ഗ്രസിൽ വോട്ടിനിടാനായില്ല. ബില്ല് പാസാകാൻ ആവശ്യമായ ഭൂരിപക്ഷം സഭയിൽ ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് വോട്ടെടുപ്പ് ഇന്നത്തേയ്‍ക്കു മാറ്റിവയ്ക്കുന്നതായി സ്പീക്കർ പോൾ റയൻ അറിയിച്ചത്. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന എതിർപ്പുകളാണ് ട്രംപ് കെയറിന് തിരിച്ചടിയായത്. യാഥാസ്ഥിതികവാദികളായ ഫ്രീഡം കോക്കസ് വിഭാഗമാണ് ട്രംപ് കെയറിലെ വ്യവസ്ഥകളിൽ എതിർപ്പ് Read more about ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി[…]