വിദേശത്തായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി.

01:04 pm 24/3/2017 ന്യൂഡൽഹി: ചികിത്സക്കായി വിദേശത്തായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തി. ഇന്നു രാവിലെയാണ് അവർ ഡൽഹിയിൽ എത്തിയത്. അതേസമയം, അവരുടെ അസുഖം സംബന്ധിച്ചോ എവിടെയായിരുന്നു ചികിത്സക്കു പോയതെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തതയില്ല. അമേരിക്കയിലേക്കാണ് സോണിയ ചികിത്സ തേടിപ്പോയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഗോവ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്നും 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

09:55 am 23/3/2017 വാസ്കോ: സംഭവത്തിൽ രത്നഗിരി സ്വദേശി അറസ്റ്റിലായി. മൂന്നു കിലോ സ്വർണമാണ് ഇയാളിൽനിന്നും കണ്ടെത്തിയത്. ദോഹയിൽനിന്നും ഖത്തർ എയർവേസ് വിമാനത്തിലാണ് ഇയാൾ എത്തിയതെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു.

ടി.പി വധക്കേസിലെ പ്രതികളുടെ ശിക്ഷയിൽ സംശയങ്ങൾ

07:50 pm 24/3/2017 തൃശൂര്‍: ടി.പി കേസിലെ പ്രതികളുടെ പരോൾ ആവശ്യംപോലും അനുവദിക്കാതിരുന്ന ഉപദേശക സമിതി യോഗത്തിനുശേഷം ശിക്ഷയിളവിന് ശിപാർശ ചെയ്തത് വിവാദമാകുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒന്നര വർഷത്തിനുശേഷം പുനഃസംഘടിപ്പിച്ച ജയിൽ ഉപദേശക സമിതി യോഗത്തിൽ ടി.പി കേസിലെ പ്രതികളുടെ പരോളും അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി എന്നിവരാണ് വിയ്യൂർ ജയിലിലുള്ള ടി.പി കേസിലെ പ്രതികൾ. പ്രതികൾ പുറത്തിറങ്ങിയാലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ Read more about ടി.പി വധക്കേസിലെ പ്രതികളുടെ ശിക്ഷയിൽ സംശയങ്ങൾ[…]

ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് വൻ തീപിടിത്തം.

07:46 am 24/3/2017 ധാക്ക: ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് വൻ തീപിടിത്തം. മോത്തിജ്ഹീലിലുള്ള 32 നില കെട്ടിടത്തിലാണ് വ്യാഴാഴ്ച രാത്രി 9.45 ഓടെ തീപിടിത്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥൻ അറിയിച്ചു. കെട്ടിടത്തിന്‍റെ 13-ാം നിലയിലുണ്ടായ തീ അടുത്ത നിലകളിലേക്കും പടർന്നിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല. ബഗ്ലാദേശിലെ ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നാണ് 115 മീറ്റർ ഉയരമുള്ള ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് Read more about ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് വൻ തീപിടിത്തം.[…]

അധ്യാപകൻ റിയാസ് മൗലവിയുെട കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളും പൊലീസ് പിടിയിലായി.

07:45 pm 24/3/2017 കാസർകോട്: ചൂരിയിൽ മദ്രസ അധ്യാപകൻ റിയാസ് മൗലവിയുെട കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളും പൊലീസ് പിടിയിലായി. എന്നാൽ പ്രതികളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബൈക്കിലെത്തിയാണ് കൊല നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞതായാണ് സൂചന. പ്രതികൾ സഞ്ചരിച്ച ബൈക്കും സംഭവ ദിവസം ധരിച്ച വസ്ത്രങ്ങളും മറ്റും കണ്ടെടുത്തശേഷം ഉച്ചക്കായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. പ്രദേശത്ത് സംഘർഷ സാധ്യത മുന്നിൽ കണ്ട് കൊലപാതക കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. മാർച്ച് 21നാണ് കുടക് എരുമാട് സ്വദേശിയും ചൂരി ഇസ്സത്തുൽ Read more about അധ്യാപകൻ റിയാസ് മൗലവിയുെട കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളും പൊലീസ് പിടിയിലായി.[…]

ലണ്ടന്‍ സ്ഫോടനം; ഐ എസ് ഉത്തരവാദിത്തം ഏറ്റെടുത്തു

07:44 amm24/3/2017 ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് സംഘടന അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ബ്രിട്ടീഷ് പാർലമെൻറിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ സ്ത്രീയും പൊലീസുകാരനുമടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിലടക്കം 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഫ്രഞ്ച്, ദക്ഷിണകൊറിയൻ പൗരന്മാരും ഉൾപ്പെടുന്നു. ആക്രമിയെ പൊലീസ് വെടിവെച്ചു കൊന്നിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഏഴു പേരുടെ നില ഗുരുതരമാണ്. അതേസമയം അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും Read more about ലണ്ടന്‍ സ്ഫോടനം; ഐ എസ് ഉത്തരവാദിത്തം ഏറ്റെടുത്തു[…]

രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സൈനികൻ ജീവനൊടുക്കി.

07:35 am 24/3/2017 ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സൈനികൻ ജീവനൊടുക്കി. കർണാടക സ്വദേശിയായ ഹവിൽദാർ എറപ്പാ ഹുർളി (37) യെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

റോമിലെ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു.

07:33 am 24/3/2017 റോം: മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു. അഞ്ചു പേർ മരിച്ചതായാണ് ഒൗദ്യോഗിക അറിയിപ്പെങ്കിലും 235 പേരെ കാണാതായെന്നും അവരെല്ലാം തന്നെ മരിച്ചുവെന്നും രക്ഷാപ്രവർത്തനം നടത്തിയ പ്രോആക്ടീവ് ഓപ്പണ്‍ ആംസ് വക്താവ് ലോറ ലനുസ അറിയിച്ചു. ലിബിയയിൽ നിന്നു പോയ രണ്ടു ബോട്ടുകളാണ് മുങ്ങിയത്. വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് Read more about റോമിലെ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു.[…]

കുടിയേറ്റ മേഖലയിലെ ഭീകരാക്രമണം ഒരു തുടര്‍ക്കഥ ആകുമോ?

07:28 am 24/3/2017 ജയശങ്കര്‍ പിള്ള ഇറ്റലിയിലെ കൊടും ഭീകര ആക്രമണങ്ങള്‍ക്കു വാര്‍ഷികം കുറിച്ച് കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ച ഒരു ആക്രമണം കൂടി വീണ്ടും അരങ്ങേറിയിരുന്നു.അതും ഭരണ ചക്രത്തിന്റെ മൂക്കിന് താഴെ.വെടിവയ്പ്പില്‍ അക്രമിയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു . ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക് പരുക്ക്. ബ്രിട്ടീഷ് പാര്‍ലമെന്റ് എസ്‌റ്റേറ്റ് സംഭവത്തിന് ഉത്തരവാദികള്‍ ആയ ഏഴു പേര്‍ പിടിയിലായിരുന്നു. ആറ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് ഭീകര വിരുദ്ധ Read more about കുടിയേറ്റ മേഖലയിലെ ഭീകരാക്രമണം ഒരു തുടര്‍ക്കഥ ആകുമോ?[…]

കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു

07:25 am 24/3/2017 വാഷിംഗ്ടണ്‍ ഡിസി: ബാള്‍ട്ടിമോറിലെ റിട്ടയേര്‍ഡ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു. കാറ്റണ്‍സ്‌വില്‍ സെന്‍റ് മാര്‍ട്ടിന്‍സ് വയോജന മന്ദിരത്തില്‍ ഇന്നലെയായിരുന്നു അന്ത്യം. പെന്‍സില്‍വേനിയയിലെ ഹാരിസ്ബര്‍ഗ് ബിഷപ്പായിരുന്ന കീലര്‍1989ലാണ് ബാള്‍ട്ടിമോര്‍ അതിരൂപതാധ്യക്ഷനായി നിയമിതനായത്.യുഎസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അധ്യക്ഷനായി പ്രവര്‍ത്തിച്ച അദ്ദേഹം കത്തോലിക്കായഹൂദ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു നിസ്തുല സംഭാവന നല്‍കിയിട്ടുണ്ട്. എക്യുമെനിക്കല്‍, മതാന്തര സമിതികളില്‍ അംഗമായിരുന്നു. 1994ല്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. കര്‍ദിനാള്‍ കീലറുടെ നിര്യാണത്തോടെ കര്‍ദിനാള്‍ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം Read more about കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു[…]